friends

ബുധനാഴ്‌ച

കവിതയെ തൊട്ടു കളിക്കരുത്

ലേഖനം, ടി.എസ്.നദീ൪

കവിതയെ തൊട്ടു കളിക്കരുത്, പദ സംഘാതങളുടെ മോഹ കാഴചകൾ‍ക്കപ്പുറം മൂന്നാം കണ്ണിലെ തീയാണ്..., അതെ, ത്രിശുർ സംസ്കാര വേദി അടുത്തിടെ പുറത്തിറക്കിയ ശ്രി.സുധി പുത്തൻ വേലിക്കരയുടെ മഷിക്കൂട് എന്ന കവിത സമാഹാരത്തിലെ താക്കീതാണത്, കവിത ആസ്വാദകരുടെ ചിന്തകളിൽ പ്രകമ്പനം കൊള്ളിക്കുന്ന, ഭാവാത്മകത്വത്തിന്റെ സാന്ദ്രതയാൽ ഒരു തരത്തിലുള്ള ഹ൪ഷോന്മാദം അനുവാചക൪ക്ക് അനുഭവ ഭേദ്യമാകുന്ന വരികൾ, കവിത തന്നെ സ്വയം വിഷയമായി എഴുതപ്പെടുമ്പോൾ പുതിയ കാലത്തിൽ‍ എത്രമാത്രം നിർവചനീയമാണ്‍ എന്നത് ചിന്താ വിഷയമായിരിക്കുകയാണ്‍.
കവിത വിരിയുന്നത് എങിനെ എന്ന് മഷിക്കൂടിലെ വരികൾ പറയുന്നു.

മൌനിയായിരുന്ന വാക്കുകളെന്നോട്
മന്ത്രിച്ചു തുടങിയപ്പോൾ
അവ ചേ൪ത്തു വെച്ച് ഞാൻ
ഒരോടമുണ്ടാക്കി
അതിലിരുന്ന് ജീവിതം തുഴയവെ
ആരോ പറഞ്ഞു
ഇതാണ് കവിതയെന്ന്
പൂവുകൾക്ക് പുഞ്ചിരി നൽകി
അക്ഷരങൾക്ക് നിറം ചാർത്തി
പതിയെ കവിതകളായി വിരിഞ്ഞു

പക്ഷെ തുടർന്ന് പരുക്കൻ യാഥർത്ഥJങളോട് പടവെട്ടി നേടിയ ജീവിതം കവിയുടെതായിരിക്കില്ലന്ന് സുധി വാദിക്കുന്നുണ്ട്, ‘ഋഷിയല്ലാത്തവൻ കവിയല്ല‘ എന്ന പ്രയോഗം നില നില്‍ക്കുന്നിടത്തോളം കാലം കവിയും കവിതയും തമ്മിലുള്ള അന്തരം പലപ്പോ‍ഴും സാഹിത്യ വേദികളിൽ ച൪ച്ചക്ക് വിധേയ മാക്കപ്പെട്ടതാകാം‍, കവിയുടെ ജീവിതവും സംസ്ക്കാരവും കവിതയിൽ പ്രതിഫലിക്കേണ്ടതുണ്ടൊ അതൊ ഭാവനകളും ചിന്തകളും വരികളാക്കി എഴുതി വെച്ചാൽ മതിയൊ, മാർക്കറ്റിങ് തന്ത്രങൾ മെനയപ്പെടുന്ന ഇന്ന് ഉപരിപ്ലവമായി മുല്യങൾ വില്പ്നചരക്കാക്കി വിവാദങളുടെ സാംസ്ക്കാരിക മണ്ഡലമായ് മാറുന്നു എഴുത്തും വായനയും.

കവിത വായിച്ചതു കൊണ്ട് എന്താണ് ഗുണം, താളം നിറച്ച വായനയുടെ പ്രത്യേക ലഹരിയാണ് കവിത, ‘മഷിക്കൂടി’ ന്റെ അവതാരികയിൽ കവിത എന്താണെന്ന് കവിയത്രി വിജയലക്ഷ്മി എഴുതുന്നുണ്ട്. ‘ആശയങളോ വസ്തുതകളോ വികാരങളോ സാന്ദ്രവും ഭാവനാത്മകവും ശക്തവുമായ രീതിയിൽ പ്രകാശിപ്പിക്കുന്ന താളാത്മകവും ചിലപ്പോ‍ൾ പ്രസാ ദീക്ഷയുള്ളതുമായ പദങളുടെ, പദ്യരുപത്തിലുള്ള ക്രമീകരണമാണ് കവിത , പനിനീർപ്പൂവിന്റെ പേരോ നിറമോ അല്ല മണമാണ് കവിത‘. പദ്യരുപത്തിലുള്ള പദക്രമീകരണമാണ് പദ്യം അഥവാ കവിത അപ്പോ‍ൾ ഗദ്യ കവിതയെ കുറിച്ച് പരാമർശിക്കാതിരിക്കാനാണ് വിജയലക്ഷ്മിക്കിഷ്ടം, ഇന്ന് കുടുതൽ പേരും എഴുതുന്ന രീതിയും ഗദ്യത്തിലാണ് അതു കൊണ്ട് തന്നെയാണ് വായിക്കുന്നവരേക്കാൾ എഴുതുന്നവരുടെ എണ്ണം കൂടി വരുന്നതും, പുത്തൻബിംബങൾക്കും മിത്തുകൾക്കും വേണ്ടിയുള്ള വ്യഗ്രതയിൽ വരികൾക്കിടയിലുള്ളത് ഇഴപിരിച്ചെടുക്കാൻ സാധ്യമായ നല്ല കവിതകൾ വിരളമാകുന്നതും, അതിനൊരു അപവാദമായി ആകാശം നിറയെ നക്ഷത്രങൾ പൂത്തിരുന്ന ഓർ‍മ്മയുടെ തനത് ചിറകടിയൊച്ചയിൽ സ്ന്ഹത്തിന്റെ പ്രകാശ കിരണങൾ ഹ്രദയത്തിന്റെ ആർദ്രതയിൽ തലോടി തട്ടി--തഴുകി ഒഴുകുന്ന ഒരു പറ്റം കവിതകൾ മഷികൂടിലൂടെ സുധി നമ്മൾക്ക് സമ്മാനിക്കുന്നു.
എന്താണ്‍ മഷികൂട് ചെയ്യുന്നത് പേനത്തുബിലെ ആ൪ദ്രമവ്നത്തിന്‍ ആയിരം നാവുകൾ നല്കുന്നു, ദ്ര്ശJത്തേക്കാൾ തീവ്രമായ അദ്രശJ സ്പ്ന്ദനത്താൽ നമ്മുടെ ബോധമണ്ടലങളിൽ ഭ്രമരം കൊള്ളിക്കുന്നു, ആദ്യ വായനയിൽ അനുഭവപ്പെടുന്നത് ചിന്നി ചിതറി കിടക്കുന്ന ചിന്തകളുടെ ശകലകങളാണന്നു തോന്നലുളവാക്കുന്നണ്ടങ്കിലും പിന്നീടുള്ള വായനയിൽ ഒരു താത്വികനായോ, ഉപദേശിയായോ, അനുഭവ നൊമ്പരങളിൽ തലോടിയെത്തുന്ന ഇളം തെന്നലായോ ഒരോ കവിതയും നമ്മുടെ മുന്നിലെത്തുന്നു.

കരിന്തിരി കത്തിയമർന്ന് കാത്തിരിപ്പിന്റെ കഠിനമായ ഇടവേളകൾ അകൽച്ചയുടെ ഭാരം താങിയ നിർദയമായ ദിനരാത്രങളും, വിരഹത്തിന്റെ കാലവർഷം പെയ്തു തീരാത്ത ആഷാഡങളും, നീയൊപ്പമില്ലാതെ കഴിഞ്ഞ നിരർത്൧കമായ ഒരു ജന്മം എന്ന് നമ്മൾ ദിനരാത്രങൾ എന്ന ആദ്യ കവിതയിൽ വാ‍യിക്കുബോൾ സാധാരണക്കരനായ പ്രവാസി തൊഴിലാളിയുടെ അതി കഠിനമായ നിശബ്ദ കണ്ണീരിന്റെ നനവ് അനുഭവപ്പെടുന്നു. അതിനു ശേഷം വരുന്ന കവിതകളൊന്നും തന്നെ പ്രവാസ ചിന്താംശങളല്ല നമുക്ക് വായിക്കുവാൻ‍ കഴിയുന്നത്.

മനുഷ്യ മനസ്സുകളിലെ ഇന്നിന്റെ മറുക് ശരീരത്തിലൂടെ സഞ്ചരിക്കുകയും പിന്നീട് അവ സമൂഹത്തിലേക്ക് പടരുകയും അപടകരമായ ഒരു ആരവമായ് മാറുകയും ചെയ്യുന്ന ഇന്നത്തെ അവസ്൧, ജാലകം എന്ന കവിതയിലൂടെ ശക്തമായ ചിന്തയാണ് നൽ‍കുന്നത്, ആരവങൾക്ക് അടിമയാ‍യി സ്വാതന്ത്രം എന്തെന്ന് തിരിച്ചറിയനാവാതെ
ജീവിക്കു൬ നമ്മളെ ഭരിക്കു൬ത് ശബ്ദങളാണ്‍ , വലിയ ഒച്ചയും, കുറിയ വിഞ്ജാനവും പെരിയ വങ്ക്ത്തവും നെറുകയിൽ നെറുകേടുമായി നാടു മുടിച്ചവർ, കാടു മുറിച്ചവർ, മണ്ണിനെ പിളർന്നവർ, ഞാനെന്ന ബിന്‍ദുവിൽ ലോകത്തെയാകെ പ്രതിഷ്റ്റിച്ച നമുക്ക് ചുറ്റും നിറം മങിയ കാഴ്ചകളെ ഉള്ളൂ , ഉണ്ടാവുകയുള്ളു…

കാലത്തിന്റെ അടയാളങൾ കുറവായതാണ് ഈ കവിതകളുടെ പരിമിതിയായി കാണുന്നത് എന്ന് അനുബന്ധത്തിൽ ശ്രി.സിനു കക്കട്ടിൽ പരിതപിക്കുന്നുണ്ടെങ്കിലും, കേരളത്തിന്റെ വറുതിയുടെ അടയാളങളായുണ്ടായിരുന്ന ഓല പുരയുടെ ചായ്പ്പിന്റെ ഉണങി കറുത്ത ഈർക്കിലിയിൽ പടിഞ്ഞാട്ട് കുതറിച്ചാടാനിരിക്കുന്ന മൂന്നാമത്തെ തുള്ളിയെ വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന കവി മനസ്സിനെ സ്ലാഘിക്കാതിരിക്കാൻ നിർവാഹമില്ല.
കവിത വെറും നേരമ്പോക്കാവാതെ ലോകം പേറുന്ന യാതനകളേയും, ജീവിത ശില്പ്ത്തിന്റെ നെറുകയിലേക്ക് വിഷബീജം കാഷ്ടിക്കുന്ന പറവകളേയും കാട്ടിത്തരും യഥ)൪ത്൧ കവിത എന്നു ശ്രി.സുധി പുത്ത൯ വേലിക്കര മഷിക്കുടിലെ കവിതകളിലൂടെ സമ൪ത്൧‌ക്കുന്നു.
===========
ശുഭം ടി.എസ്.നദീർ
Phone: 36071109

ശനിയാഴ്‌ച

വാപ്പ, ഇഹലൊക വാസം വെടിഞ്ഞുലളിത ജീവിത പ്രിയനും ഓരോ നിമിഷങളിലും തമാശkള് നിറച്ച് ജീവിതം ആസ്വദിച്ച് തീർത്ത സാധുവായ ഒരു സ൪ക്കാ൪ ജീവനക്കാരൻ, ഞങളുടെ ഗ്രാമത്തിൽ ഓരോരുത്തരുടെയും ഇഷ്ട ചങാതി ശ്രി.ടി.ക്കെ.സൈതുകുട്ടി, അതാണ്‍ എന്റെ വാപ്പയുടെ പേര്‍ ത്രിശൂ൪ ജില്ലയിലെ വെളളാങ്കല്ലുര്‍ ഗ്രാമ പഞ്ചായത്ത് , പുത്ത൯ച്ചിറ പഞ്ചായത്ത് എന്നിവിടങളിൽ മാറി മാറി ജോലിയിലിരിക്കെ, ഇടതു പക്ഷ യൂണിയനിൽ‍പ്പെട്ട വാപ്പയെ ട്രാന്‍സ്ഫർ ചെയ്യാൻ സമ്മ൪ദ്ദം ചെയ്തിരുന്നത് ഒരേ സ൪വീസുള്ള ഒരേ തസ്തികയിലുള്ള വലുതു പക്ഷ യൂണിയനിൽ പെട്ട വാപ്പയുടെ പ്രിയ സുഹ്രത്ത് അച്ചായൻ ആയിരുന്നു, ഇവരുടെ ചങാത്തം രസമായിരുന്നു, അച്ചായനും വാപ്പയും പരസ്പ്പരം പാരയ)യിരുന്നെങ്കിലും, അവരുടെ സ്ന്ഹ ബന്ധം സുഹ്രത്തുക്കൾക്കിടയിൽ ചർച്ചയായിരുന്നു പ്രൊമൊഷ൯‍ ലഭിച്ച് കണ്ണൂര്‍ എടയക്കാട് പഞ്ചായത്തിൽ സെക്രട്ടറിയായി പൊയി ഒരു മാസത്തിനുള്ളിൽ പെന്‍ഷ൯‍ ആവുകയും ചെയ്തു. നാട്ടിൽ വലിയ സുഹ്രദ് വലയം ഉണ്ടായിരുന്ന വാപ്പയുടെ ഉറ്റ ചങാതികളായരുന്ന അനിയൻ നായർ മരിക്കുകയും സേനപ്പൻ‍ ചേട്ടൻ‍ കിടപ്പിലാകുകയും ചെയ്തതോടെ വാപ്പയുടെ തള൪ച്ചയും ആരംഭിച്ചിരൂന്നു അശൊക൯‍ ചേട്ടനും‍, വവാനന്ദൻ ചേട്ടനും‍, സൈതുമുഹമ്മദ്ക്കയും അങിനെ ചുരുക്കം ചിലരായ് ചുരുങി അവരുടെ ഗ്യാങ്. സ്വാമിയുടെ ചായ കടയിൽ ഇവര്‍ ഒത്തു കൂടി രാഷ്ടിയം പറയുബൊൾ വേണ്ടി വരുന്ന പരിപ്പ് വടയും, ചായയും, നറുക്ക് കിട്ടുന്ന ആളുടെ പറ്റിൽ എഴുതും എന്നാണ്‍ വെവസ്൧,
എല്ലാ ദിവസങളിലും നറുക്ക് വീഴുക വാപ്പയുടെ മുഖ്യ എതിരാളിയും സ്൧ലത്തെ കോണ്ഗ്രസ് എന്നു വിളിക്കുന്ന അത്യുച്ചത്തിൽ സംസാരിക്കുന്ന ഇറച്ചി കടക്കാരൻ സൈയ്തുമുഹമ്മദ്ക്കയുടെ പേരിലായിരിക്കും. എന്നിരുന്നാലും സൈയ്തുമുഹമ്മദ്ക്ക പരിഭവിക്കാറില്ലായിരുന്നു, കാരണം, അതിന്റെ പിന്നില്‍ പ്രവർത്തിക്കുന്ന വാപ്പ ഞായറാഴ്ച്കളിൽ വാങുന്ന ഇറച്ചിയുടെ കണക്കിൽ അത് തീർത്തിരിക്കും. റേഷൻ കടയില്‍ തിരക്കുണ്ടോ എന്ന ചൊദ്യത്തിന്‍ ക്ഷമിക്കണം അറിയില്ലട്ടൊ... അരിയും പഞ്ച്സാരയും ഉണ്ടെന്നാണ്‍ അറിഞത് എന്നായ്രിരിക്കും തിരക്ക് പിടിച്ച് വരുന്ന് ആളൊട് ചിലപ്പൊൾ എതിരെ വരുന്ന് വാപ്പയുടെ മറുപടി,
നമ്മൾ ജീവിക്കുന്നത് മരിക്കാനാണ്‍ എന്ന് വാപ്പ ഇടയ്ക്ക് പറയാറുണ്ടായിരുന്നു..
ഇന്നലെ വാപ്പ പോയി.. ആരൊടും.. പരിഭവമില്ലാതെ… മഹാ രൊഗം പേറി കൊണ്ട് ഞങളെ അറിയിക്കാതെ കൊണ്ടു നടന്ന്, ആരെയും ബുദ്ധിമുട്ടിക്കാതെ, വളരെ ശാന്തനായി… വേണ്ടു വൊളം.. സ്നഹവും,വാത്സല്ല്യവും ഞങൾക്ക് വാരിക്കോരി തന്ന്, മരിക്കുന്നതിന്‍ തലെ ദിവസം. വാപ്പ എന്നെ വിളിച്ച് ഉപദേശിച്ചു… സ്നെഹത്തിനും.. നല്ല ക൪മ്മ്ങളും മാത്രമെ.. മനുഷ്യനെ സംത്രപ്ത്തനാക്കു..

ഇതു വായിക്കുന്ന പ്രിയ സഹൊദരാ, എന്റെ വാപ്പയുടെ ആത്മാവിന്‍ വേണ്ടി പ്രാർതഥക്കുവാ൯ നിങളൊട് ഞാ൯‍ അപേക്ക്ഷിക്കുന്നു…

ഇന്നലെ എന്റെ വീട്ടിൽ എത്തി ചേ൪ന്ന ആയ്രിരങൾക്കും, എന്നെ ഫൊണിലും, ഇ മെയിലും.. വഴി എന്റെ ദുഖത്തിൽ പങ്കു ചേർന്ന് ഏവർക്കും.. നന്ദി…

വ്യാഴാഴ്‌ച

ലക്ഷ്യവും തേടി (കവിത)


നീല മേഘ കീറിലൂടെ
ഒരു കുഞ്ഞു താരമെത്തി നോക്കി
താഴെ വഴി വിളക്കില്‍
മരണ പ്രകാശം മിന്നുന്നു

പൂമണം പേറി
മന്ദമാരുത ഉല്ലാസം
നിശ്രാഗന്ധിയിതളില്‍്
ഒരുതുള്ളി മഴ ശിഷ്ടം
സ്ഫടികതയേകി പൊട്ടു പൊലെ

ക്യന്‍്വാസില് ചായമിളകുന്നു
ഓടയിലെ വാട
നിശയുടെ മണം
നിസ്സഹായതയുടെ കരച്ചില്‍്

കട്ടയിരുട്ടിലെ കല്‍പിതകാലം
പരസ്പരമറിയാ വദനങ്ങള്
ആഴമറിയാ പരപ്പിലെ
ഉപരിപ്ലവം

സമിശ്ര ചിത്തം
അവ൯ വീണ്ടും
ഭ്രാന്തമായ അലച്ചില്
കൂടും തേടി
ലക്ഷ്യവും തേടി.
===================
ടി.ഏസ്. nadir

വെള്ളിയാഴ്‌ച

വോയിസ്‌ എഫ്‌ എം സംപ്രേഷണം ചെയ്ത ടി എസ് നദീര്‍ എഴുതിയ തിരിച്ചുപോക്ക് എന്ന കവിത

ബഹ്‌റൈന്‍ മലയാളം റേഡിയോ വോയിസ്‌ എഫ്‌ എം സംപ്രേഷണം ചെയ്ത ടി എസ് നദീര്‍ എഴുതിയ തിരിച്ചുപോക്ക് എന്ന കവിത ഈ ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ കേള്‍ക്കവുന്നതാണ്

http://www.zshare.net/audio/677089058d053c58/

ബുധനാഴ്‌ച

ബഹറിന്‍ എഴുത്തുകാര്‍

രാജിവ്‌ ഇരിങ്ങല്‍, സജി മാര്‍കോസ്, നദീര്‍, അനില്‍ വെന്കൊട്,
ബി ജൂ , sajiv കടവനാട്ബാജി ഓടം വേലിയും , മണി ചവകാടും പിന്നെ തണല്‍ അംഗങ്ങളും


മുരളിധര തമ്പാന്‍ , ശക്തി ധരന്‍


സജിവ്‌ കടവനട് , അനില്‍ വെന്കൊട് , സാജു, എം.കെ നംബിയാര്‍
ഇവര്‍ എല്ലാവരും ചിന്തകള്‍ എഴുതി സംവദികുന്നു , ഇവരുടെ കുട്ടയ്മയില്‍
തണല്‍ എന്ന പുതിയ മാസിക ഇറങ്ങുന്നു..

പഴയ ഒരു ഓര്മ
ഞായറാഴ്‌ച

പശ്ചാത്താപം (കവിത)

കാറ്റ് വീശിയടിച്ചു
കരിമേഘം ഉരുണ്ടു കൂടി
ഞാനി വരബീലൂടെ
അങു നടന്നെത്തുമൊ

പച്ചപ്പിന്റ്റെ
ഇ വിശാലതക്കപ്പുറം
മഴ തിര്‍്ന്നു വെത്രെ

മഹാ തോന്നലുകള്‍്
നീര്‍ കുമിളകള്‍ പൊട്ടിത്തകര്‍ത്ത്
മഹാ സ്ഫോടനം തീര്‍ത്ത്
ഉള്ളിലെ ശേഷിപ്പുകളിലെ
മഹാ തുരുത്തില്‍ ചേക്കേറിയാലും
അന്നു കണ്ടതും കേട്ടതും ചെയ്തതും
പശ്ചാത്താപത്തിന്‍ വേണ്ടിയാകാം.
================
ടി.എസ്.നദീര്‍

വെള്ളിയാഴ്‌ച

നിറം (കവിത)

നിമിഷങ്ങള്‍ എണ്ണി
ഞാന്‍ തീര്‍ത്തൊരു
ഭുമികതന്‍ ചായക്കുടില്‍്
മങ്ങിയ നിറം പ്രതിഫലനം
ചെയ്യുന്നുണ്ടായിരുന്നു
എന്നിട്ടു മെന്തേ
ആരും ശ്രദ്ധിക്കാത്തത്
ആരും അറിയാഞ്ഞിടല്ല
അറിഞ്ഞിട്ടും നടിക്കാത്താണ്

ചൊര പുരണ്ട്

കട്ട പിടിച്ചിരിക്കുന്നിടത്ത്

എത്ര നിറം നല്‍കിയാലും

പുര്‍ണ്ണ ശൊഭയേകാനൊക്കുമൊ....?

==========================

ടി.ഏസ്.നദീര്‍

ഓരോരോ മോഹങ്ങളെയ്

ഇമേജില്‍ ക്ലിക്ക് ചെയ്യു‌

ബുധനാഴ്‌ച

വ്യാഴാഴ്‌ച

റെഡ് ലൈറ്റ് (കവിത)

നിങ്ങള്‍ നോക്കി
നില്പതേറെ നേരമായ്‌
എതോന്നിനെയാണോ
അതിന്ടെ കാഴ്ച
എന്ത് നല്കുന്നു
ഞാനാ ചുകന്ന
പ്രകാശം നോക്കി നില്പാണ്
അതിന്റെ സുതാര്യതയിലൂടെ
എനിക്ക്
രക്തം നഷ്ടപെട്ട
ഒരു റോസാ പൂവിനെ
കാണുവാന്‍ കഴിയുന്നു
==============
ടി.എസ്. നദീര്‍

തിങ്കളാഴ്‌ച

തിരിച്ചു പോക്ക്‌ ( കവിത)

ചെന്ജമ്മെ ചെങ്കതിര്‍ ശോഭ
ചെന്താര്‍ വിരിയിച്ചു നില്കുമീ
ആറ്റിന്‍ക്കരയില്‍
എന്തിനെന്നറിയാതെ എതിനെന്നറിയാതെ
ഞാനീ കല്പടവിലിരുപ്പു
കാറ്റിന്‍ നൈര്‍മല്ല്യം നുകരനോ
കാന്തി തന്‍ ആഴിയില്‍ മുങ്ങാനോ
ശോണിമ മഞ്ജിമ ലൊജനമയ്
ജര്ജര ചെതസ്സിന്നഹ്ലാദം
മോഹങ്ങള്‍ വേണി യായ് ലോഹിനിയില്‍
അകമലര്‍ താണ്ടി പോകുമ്പോള്‍
ഞാനോ ഞാനൊരു ഏകാകീ

പടവുകള്‍ താണ്ടുവാന്‍ ഏറെയുണ്ട്
പതിരുകള്‍ കതിരുകള്‍ വേര്‍തിരിച്ച്
െങ്കതിര്‍ ശോഭ മായുന്നോ
ഇര വിന്‍ യാമം തുടങ്ങുന്നോ
പാരില്‍ പറക്കുന്ന പൈകിളിയെ
ചൊല്ലുക നിന്നുടെ പാലായനം

എത്രനാള്‍.....
എത്രനാള്‍ .........
നിന്നുടെ ....... പ്രവാസം
==============
ടി.എസ. നദീര്‍

ഈ ബ്ലോഗ് തിരയൂ