friends

തിങ്കളാഴ്‌ച

വൈകല്യത്തിലും തളരാത്ത പോരാട്ടവഴിയില്‍ റഫീനക്ക് തുണയായി ചെരാത്‌

റിയാദ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനവും ഒപ്പം വേദനയുമായ റഫീനയുടെ ചികിത്സാ ധനസമാഹാരണത്തിനു വേണ്ടി റിയാദിലെ ചെരാത് സാഹിത്യ വേദി മുന്നിട്ടിറങ്ങുന്നു.


തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനമായ റഫീന പി.പി. എന്ന എഴുത്തുകാരി പിറന്നു വീണ നാള്‍തൊട്ട് വേദനയുടെ മുള്‍വഴികളാണ് താണ്ടുന്നത്. ജന്‍മനാ ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം തലവന്‍ ഡോ. അക്ബര്‍ ശരീഫ് വര്‍ഷങ്ങളുടെ നിരന്തരമായ ചികിത്സയിലൂടെ വേര്‍പെടുത്തി. ഈ ചികിത്സ നടന്നത് വളരെ ചെറുപ്പത്തിലാണ്. ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകിക്കൊണ്ട് റഫീന കവിതയും കഥയും എഴുതാന്‍ തുടങ്ങി. എട്ടാമത്തെ വയസ്സിലാണ് റഫീനയുടെ ആദ്യകവിത പ്രകാശിതമായത്. സാഹിത്യതല്‍പ്പരനല്ലെങ്കിലും കൂടി റഫീനയുടെ ഉപ്പൂപ്പയാണ് കൊച്ചുമകളിലെ കവിയത്രിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഒട്ടേറെ കവിതകള്‍ റഫീനയില്‍ നിന്നും പിറവി കൊണ്ടു. പിന്നീട് 2007ല്‍ കോഴിക്കോട് സാഹിത്യ പുസ്തക പ്രകാശനം ഇനിയും വരാത്ത കവിത എന്ന പേരില്‍ റഫീനയുടെ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതി അവാര്‍ഡ് ലഭിച്ചു. അടുത്ത വര്‍ഷം തന്നെ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുകയുണ്ടായി.

ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പെടുത്തിയ ഡോ.അക്ബര്‍ ശരീഫിന്റെ അന്നത്തെ പ്രഖ്യാപനം റഫീന സ്വന്തം വിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുമെന്നായിരുന്നു. ചികിത്സയുടെ ഫലവും പ്രാര്‍ത്ഥനയുടെ പുണ്യവുമായി റഫീന കവിതയും കഥയും കൂടാതെ ഗ്ളാസ് പെയിന്റിംഗിലും ചിത്രരചനയിലും സാരി ഡിസൈനിംഗിലുമൊക്കെയായി തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. സര്‍ഗ രചനയില്‍ ഈ മിടുക്കിയെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പത്തൊമ്പതുകാരിയായ റഫീന ഇപ്പോള്‍ കണ്ണൂര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

ഇനിയും വരാത്ത കവിതയുടെ രണ്ടു പതിപ്പുകള്‍ക്കു ശേഷം അനാട്ടമി ഓഫ് ഫ്രോഗ് (കഥകള്‍), പുല്‍ച്ചാടിയുടെ സ്വപ്നം (കവിതകള്‍), എന്നീ പുസ്തകങ്ങള്‍ പുറത്തിറങ്ങി. നാലാമത്തെ പുസ്തകമായ നിറയെ നിറയെ നിറയെ കവിത (ബാലസാഹിത്യം) ഫെബ്രുവരി 17ന് പുറത്തിറങ്ങും.

ഈ സന്തോഷങ്ങള്‍ക്കിടയിലും സ്വന്തം ശാരീരിക പ്രയാസങ്ങള്‍ റഫീനയെ വല്ലാതെ അലട്ടുന്നുണ്ട്. വലത്തെ കാല്‍മുട്ടിന് സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ഇരട്ട ചിരട്ടകളാണുള്ളത്. ഇതിനു പുറമെ ഇരുകാലുകളും വളഞ്ഞാണ് നില്‍ക്കുന്നത്. വലത്തെ കാല്‍മുട്ടിന് കടുത്ത വേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍ അക്ബര്‍ ശരീഫിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലെ ഡോ. ഗോപിയെ സമീപിച്ചു. എന്നാല്‍ ഇരു ഡോക്ടര്‍മാരുടെയും തീരുമാനം പാലക്കാട്ടെ ആര്‍.വി. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇലിസറോവ് ടെക്നോളജിയിലെ ഡോ. വാസുദേവനെ സമീപിക്കാനായിരുന്നു. ഡോ. വാസുദേവന്റെ പരിശോധനയില്‍ ഇരുകാലുകളിലും ‘പാര്‍ഷ്യല്‍ കന്‍ജെനിറ്റല്‍ ഹെമിമീലിയ വിത്ത് മിറര്‍ഫൂട്ട് ഡിഫോര്‍മിറ്റി’ എന്ന സങ്കീര്‍ണ്ണമായ അംഗവൈകല്യരോഗമാണെന്ന് കണ്ടെത്തി. ഡോക്ടറുടെ നിര്‍ദ്ദേശം കഴിയുന്നതും പെട്ടെന്ന് ഓപ്പറേഷന്‍ നടത്തുക എന്നതാണ്. ഇത് വൈകിച്ചാല്‍ ഒരു പക്ഷെ റഫീന കിടപ്പിലാവാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു.

ഇരുകാലുകളിലും ഇല്ലിസറോവ് എന്ന നൂതനമായ മാര്‍ഗ്ഗമുപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ അനേകം ഓപ്പറേഷനുകള്‍ ആവശ്യമായി വരും. ഈ ചികിത്സക്ക് മൊത്തം നാലു ലക്ഷം രൂപ ചെലവു വരുമെന്നാണ് സൂചന. റഫീനക്ക് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് ഉമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതാണ്. ഹൃദ്രോഗിയായ ഉപ്പൂപ്പയും രോഗിയായ ഉമ്മൂമ്മയും ഉമ്മയുമടങ്ങുന്ന നിര്‍ദ്ദന കുടുംബം ഇത്രയും വലിയൊരു തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. നാട്ടുകാരില്‍ ചിലരും അടുപ്പമുള്ളവരുമൊക്കെ ചെറിയ സഹായവുമായി രംഗത്തുണ്ട്. മാര്‍ച്ച് മാസത്തില്‍ ഓപ്പറേഷന്‍ നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ചെരാത് സാഹിത്യവേദിയുടെ റഫീന ചികിത്സാ പദ്ധതിയുമായി സഹകരിക്കാന്‍ സുമനസ്സുകള്‍ റഫീഖ് പന്നിയങ്കരയുമായി (00 966 553 363 454) ബന്ധപ്പെടണമെന്ന് ചെരാത് പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


ACCOUNT NUMBER
STATE BANK OF TRAVANCORE,
FATHIMA MATHA BUILDING,
N.H ROAD THALIPARAMBA-670141
A/C No. 67113192685

വെള്ളിയാഴ്‌ച

ഇരു വ്രക്കകളും തകരാറിലായ വിദ്യാര്‍ത്ഥി സഹായം തേടുന്നു.


ആലുവ കീഴ്‌മാട്‌ റേഷന്‍ കട കവലക്ക്‌ സമീപം താമസിക്കുന്ന കുട്ടമശേരി, ഗവണ്‍മന്റ്‌ ഹൈസ്ക്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിഘ്‌നേഷ്‌ ആണ്‌ സഹായം തേടുന്നത്‌.

കുട്ടമശേരി സര്‍വീസ്‌ സഹകരണ ബാങ്കിന്റെ കീഴ്‌മാട്‌ ബ്രാഞ്ചില്‍ 1967/1 നമ്പറായി അക്കൌണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌.

=====
ഗള്‍ഫ്‌ മധ്യമം , ഫെബ്രുവരി 25 വെള്ളി

ബുധനാഴ്‌ച

സ്വസ്തി നമഃ (കവിത)

ഇഹമാമി
വര്‍ത്തുള വസുധത്തില്‍
സ ജീവനം ഹ.. ദുഷ്ക്കരം

നവ ലൊകം
പണിയാനയുണരുവോര്‍

മത്സരം നടത്തുവോര്‍
കണ്ടു രസിപ്പോവര്‍
വാതു വെച്ചവര്‍
പരസ്യം ചെയ്യിച്ചവര്‍

നാരിക്ക്‌ വീണ്ടും
സ്വതന്ത്ര്യം വേണം പോല്‍
കളിക്കളത്തിന്‍ അതിരില്‍
നഃ വസ്ത്രെ നര്‍ത്തമാടുവാന്‍

തത്വങ്ങള്‍ക്കരു പറ്റി
എന്തിനും പോന്നവര്‍
മാലൊകരെ ചുട്ടെരിച്ച്‌
നീതിയെന്നോതുന്നവര്‍

കാമകുറുക്കര്‍ തക്കം
പാര്‍ത്തിരിപ്പുണ്ടിടവഴിയില്‍
വിരിയാ മൊട്ടുകള്‍
ചവിട്ടിതേെച്ച്‌
ലഹരിസൂചി കുത്തിക്കേറ്റി
കൊഴിയും കൌമാര യവ്വനങ്ങള്‍

അന്നത്തിനായും സമയമില്ലാ
ഗോളോത്‌പ്പന്നം തീര്‍ത്തിടേണം
മുന്നേ വിപണി നേടിടേണം

ഇന്നും നാളെയും
ഇന്നിന്റെ വേര്‍പാടിലും

സ്വസ്തി നമഃ

ചൊവ്വാഴ്ച

തീമരച്ചില്ലകള്‍ പ്രകാശിതമായപ്പോള്‍


ബഹറൈയിന്‍ സാഹിത്യ പ്രേമികളുടെ സുഹൃത്തും കവിയുമായ ശ്രി.സുധി പുത്തന്‍ വേലിക്കരയുടെ രണ്ടാമത്‌ പുസ്തകം 'തീമരച്ചില്ലകള്‍' എന്ന കവിത സമാഹാരം പ്രശസ്ത കവി ശ്രി.മുല്ലനേഴി, ശ്രി.ബെന്യാമിനു നല്‍കി കൊണ്ട്‌ പ്രകാശനം ചെയ്തു, സത്യത്തില്‍ പ്രകാശന ചടങ്ങിന്‌ സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല, മുല്ലനേഴി സാറിനെ കാണണം അദ്ദേഹത്തിന്റെ സംഭാഷണം ശ്രവിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു, അതിനാല്‍ 6.30 ന്‌ തന്നെ ഒഫീസില്‍ നിന്ന് ഇറങ്ങിയെങ്കിലും, ഞങ്ങളെ കൊണ്ട്‌ പോകുന്ന ചന്ദ്രേട്ടന്‍ വിളിച്ചു പറഞ്ഞു നദീറെ,, ഞാന്‍ വൈകും സൈറ്റില്‍ പണി തീര്‍ന്നില്ല, നിങ്ങള്‍ ഹുസൈനെ വിളിച്ച്‌ പോ.. ഞാന്‍ ഹുസൈനെ (അറബിയാണ്‌) വിളിച്ചപ്പൊള്‍ അവന്‍ പറയുകാ.. നദീര്‍, അന ഫീ മിന്നി റഫ, മ്പ ശൂഫ്‌ വെന്‍ ആദി ടിഷ്യും..ടിഷ്യും.. കമ്പനി.. (ഞാനിപ്പോള്‍ റഫയിലാണ്‌, ആ ടിഷ്യും..ടിഷ്യും.. കമ്പനി.. എവിടെയാണന്ന് നൊക്കുകയാ..)

കാര്യമെന്താണന്ന് വെച്ചാല്‍, ഇവിടെ ബഹറയിന്‍ മരിറ്റല്‍ ആര്‍ട്‌ സ്‌ അസോസിയേഷന്‍ എന്ന ഒരു സംഘടന ഉണ്ട്‌ , കരാട്ടെ, കുങ്ങ്‌ ഫൂ ഒക്കെ പടിപ്പിക്കുന്ന അറബികളുടെ ഒരു കേന്ദ്രമാണത്‌, അവര്‍ ഞങ്ങള്‍ക്ക്‌ കാര്‍ ഹൈറിങ്ങ്‌ വകയില്‍ കുറച്ച്‌ ഔട്ട്‌ സ്റ്റന്റിംഗ്‌ ഉണ്ട്‌ അതിന്റെ സ്‌റ്റയിറ്റ്‌മന്റ്‌ കൊണ്ടു കൊടുക്കാന്‍ ഞാന്‍ അവനെ എല്‍പ്പിച്ചിരുന്നു, അവനാണങ്കില്‍ അറബി അല്ലാതെ വേറെ ഒരു ഭാഷയും മനസ്സിലാവില്ല എനിക്കാണങ്കില്‍ മുറി അറബിയെ അറിയു, അതു കൊണ്ട്‌ അവനെ മനസിലാക്കാന്‍ ഞാന്‍ ആഗ്യംത്തില്‍ ടിഷ്യും.ടിഷ്യും.. എന്നൊക്കെ കാണിച്ച്‌ മനസ്സിലാക്കി 2 മണിക്കൂര്‍ മുമ്പ്‌ പറഞ്ഞു വിട്ടതാ.. അതാണ്‌ അവന്‍ പറയുന്ന ടിഷ്യും..ടിഷ്യും.. കമ്പനി.

ഞാന്‍ ചടങ്ങിന്‌ എത്തിയപ്പൊഴേക്കും ഒന്നര മണിക്കൂര്‍ വൈകിയിരുന്നു,മുല്ലനേഴി സര്‍ പോയി, ബെന്യാമിന്റെ പ്രസംഗം കഴിഞ്ഞ്‌ ബിജു എം സതീഷ്‌ സുധിയുടെ കവിത ചൊല്ലുന്നു, അപ്പോഴാണ്‌ ഞാന്‍ ചെല്ലുന്നത്‌, പുസ്തക പരിചയപ്പെടുത്തല്‍ എന്നോട്‌ ചെയ്യണമെന്ന് സുധി പറഞ്ഞിരുന്നു എങ്കിലും നേരം വൈകിയതിനാല്‍ എന്നെ വിളിക്കില്ല എന്ന സമാധാനത്തൊടെ ഒരിടത്ത്‌ ഇരിക്കുന്ന എന്നെ അവതാരകന്‍ വിളിച്ചു, സുധിയുടെ കവിതകളെ കുറിച്ച്‌ പറയാന്‍ എനിക്ക്‌ വളരെ ഇഷ്ടമാണ്‌ , എന്തുകൊണ്ടൊ എന്നെ സ്വാധീനിച്ച വരികളുണ്ടതില്‍, ദൃശ്യത്തേക്കാള്‍ അദൃശ്യ സ്പന്ദനം കൊണ്ട്‌ നമ്മുടെ മ്പോധ മണ്ഡലത്തെ ഭ്രമരം കൊള്ളിക്കുന്ന കവിതകളാണ്‌ അവ, പൊയ്‌മുഖങ്ങള്‍ക്ക്‌ നേരെയുള്ള കല്ലേറുകളാണ്‌ അവ, ഇടയ്ക്ക്‌ ഒരു കവിതയുടെ പേര്‌ പരാമര്‍ശിക്കാന്‍ നൊക്കിയപ്പൊള്‍ എനിക്ക്‌ മറവി വന്നു, എങ്കിലും പ്രസംഗം അവസാനിപ്പിച്ച്‌ ഞാന്‍ ഇറങ്ങിയപ്പോള്‍ ഒരു സഹ്രദയന്‍ പരിചയപ്പെടാന്‍ വന്നു, 'നദീറെ,, പ്രസഗം എല്ലാം നന്നായിരുന്നു, പക്ഷെ ഇത്തരത്തില്‍ മറവി പാടില്ല.. '. ഞാന്‍ ആ സുഹ്രത്തിനൊട്‌ പറഞ്ഞു "കവിതയുടെ പേരാണ്‌ ഞാന്‍ മറന്നത്‌, പക്ഷെ കവിതയെ ഞാന്‍ മറന്നില്ല, അതിലെ വരികള്‍ എനിക്ക്‌ മറക്കാന്‍ ഒക്കില്ല.., പേര്‌ എന്നാല്‍ തലക്കെട്ട്‌, എന്തു ചെയ്യാം സുഹ്രത്തേ തലക്കെട്ടുകള്‍ എന്റെ തലയില്‍ നില്‍ക്കാറില്ല...

ഈ ബ്ലോഗ് തിരയൂ