
അടുത്ത കാലത്ത് മലയാള സാഹിത്യത്തില്‍ ചലനം സ്രഷ്ടിച്ച നോവലാണ് ശ്രി.ബെന്യാമിന്‍ എഴുതിയ ആടുജീവിതം, ഇറങ്ങിയ കാലഘട്ടത്തില്‍ അധികം ചര്‍ച്ച ചെയ്യാതിരുന്ന നോവല്‍ കാലക്രമേണ വായനക്കാരുടെ പ്രിയ നോവല്‍ ആയി മാറുകയും, കാലിക്കറ്റ് സര്‍വ കലാശാല പാഠ പുസ്തകമാക്കുകയും, നോവലിന് സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിക്കുകയും ചെയ്തു, ഇ നോവലിപ്പോള്‍ സിനിമയാകാന്‍ പോവുകയാണ്, ബ്ലസിയുടെ സംവിധാനത്തില്‍ പ്രഥിരാജ് നായകനാകുന്നു.
മരുഭൂമിയിലെ കഠിന ജീവിതം, ജീവിച്ച് തീര്‍ത്ത്, ഇപ്പോള്‍ ബഹറയിനില്‍ ജോലിചെയ്ത് കൊണ്ടിരിക്കുന്ന നജീബ് എന്ന മനുഷ്യന്റെ അനുഭവങ്ങളെ തന്റെ ഭാവനാ ശെയിലിയിലേക്ക് ലയിപ്പിച്ച് ലളിത ഭാഷയില്‍ ശക്തമായ വൈകാരിക ചിന്ത അനുവാചകര്‍ക്ക് അനുഭവഭേദ്യമാകുന്ന സ്വന്തമായി തീര്‍ത്ത ശൈലിയില്‍ തന്നെ ബെന്യാമിന്‍ ഇ നോവല്‍ അവതരിപ്പിച്ചിരിക്കുന്നു.
അടുത്തകാലത്ത് മനോരമ ചാനലില്‍ ബെന്യാമിനെ കുറിച്ചുള്ള ഒരു പ്രോഗ്രാം കാണാന്‍ ഇടയായി, അതില്‍ പറയുന്നു ആടു ജീവിതം കേട്ടെഴുത്താണ് എന്ന വിമര്‍ശനം നടത്തുന്നവര്‍ ഉണ്ട് എന്നാണ്, വിമര്‍ശനങ്ങളുടെയും നിരുപണങ്ങളുടെയും അളവുകോല്‍ മാറ്റപ്പെടുന്ന ഇ കാലഘട്ടത്തെ കുറിച്ച് ഞാനൊന്ന് ചിന്തിച്ച് പോയി, എന്തോന്ന് വിമര്‍ശനമാണിത്, ഇതിനെ ഏത് ഗണത്തില്‍ പെടുത്തും, നിരൂപണ സാഹിത്യത്തിന്റെ അയല്‍ വക്കത്ത് പൊലും ഉള്‍പ്പെടുത്താന്‍ പറ്റില്ല എന്നാണ് എന്റെ പക്ഷം.
ചുറ്റുപാടുകളെ നിരീഷിച്ച് സ്വായത്തമാക്കുന്നുവനു മാത്രമെ നല്ല എഴുത്തുകാരന്‍ ആകാന്‍ സാധിക്കയുള്ളു, അതില്‍ പ്രകൃതിയും അതിലെ ജീവജാലങ്ങളുടെ ജീവിത സാഹചര്യങ്ങളും ഉള്‍പ്പെടുന്നു, സ്വ അനുഭവങ്ങളൊ സഹജീവിയായ മനുഷ്യന്റെ അനുഭവ പാഠങ്ങളൊ ആകാം എല്ലാ എഴുത്തുകാരും പങ്ക് വെച്ചിട്ടുള്ളത്, അതിന് അവര്‍ സംവദിക്കേണ്ടതുണ്ട്, അനുഭവസ്ഥരുമായൊ അല്ലങ്കില്‍ അതിനെ കുറിച്ച് അറിയുന്ന മറ്റുള്ളവരുമായൊ.
വായനയിലൂടെ ലഭിക്കുന്ന ഭാഷാ ഞ്ജാനത്തിന്റെയും, ഭാവനാ ചാരുതയുടെയും അകമ്പടിയില്‍ എഴുത്ത് കാരന്‍ താന്‍ നേടിയ അറിവിനെ, അനുഭവത്തെ പങ്ക് വെയ്ക്കുന്നു, കേള്‍ക്കാതെയും, കാണാതെയും, വായിക്കാതെയും ആരും നല്ല എഴുത്ത്‌കാരാകുന്നുമില്ല.
ബെന്യാമിന്‍ നജീബിന്റെ ജീവിതം എഴുതുന്നതിന് മുമ്പെ തന്നെ മരുഭൂമിയിലെ അങ്ങിനെ ഉള്ള ജീവിത അവസ്ഥയെ കുറിച്ച് നമ്മളില്‍ കുറെ പേരെങ്കിലും കേട്ടിരിക്കാം, ഞാനും കേട്ടിട്ടുണ്ട്, എന്റെ ഒരു സുഹ്രത്ത് അദ്ദേഹത്തിന്റെ ഒരു ബന്‍ഡുവിന് ഉണ്ടായ അതേ അനുഭവം എന്നോട് പറഞ്ഞിട്ടുണ്ട്, പക്ഷെ അതൊരു നോവല്‍ ആക്കാനുള്ള പ്രതിഭ എനിക്കില്ല, ബെന്യാമിന് അത് ഉണ്ട് അതുകൊണ്ട് ആടുജീവിതം എന്ന പ്രശസ്ത നോവല്‍ പിറവിയെടുത്തു.
വളരെ ശരിയാണു,"ബെന്യാമിന്‍ നജീബിന്റെ ജീവിതം എഴുതുന്നതിന് മുമ്പെ തന്നെ മരുഭൂമിയിലെ അങ്ങിനെ ഉള്ള ജീവിത അവസ്ഥയെ കുറിച്ച് നമ്മളില്‍ കുറെ പേരെങ്കിലും കേട്ടിരിക്കാം, ഞാനും കേട്ടിട്ടുണ്ട്,"
മറുപടിഇല്ലാതാക്കൂഅതൊരു നോവല്‍ ആക്കാനുള്ള പ്രതിഭ ബെന്യാമിന് ഉണ്ട് അതുകൊണ്ട് ആടുജീവിതം എന്ന പ്രശസ്ത നോവല്‍ പിറവിയെടുത്തു.
വായനയിലൂടെ ലഭിക്കുന്ന ഭാഷാ ഞ്ജാനത്തിന്റെയും, ഭാവനാ ചാരുതയുടെയും അകമ്പടിയില്‍ എഴുത്ത്‌കാരന്‍ താന്‍ നേടിയ അറിവിനെ, അനുഭവത്തെ പങ്ക് വെയ്ക്കുന്നു, കേള്‍ക്കാതെയും, കാണാതെയും, വായിക്കാതെയും ആരും നല്ല എഴുത്ത്‌കാരാകുന്നുമില്ല
മറുപടിഇല്ലാതാക്കൂവായനയിലൂടെ ലഭിക്കുന്ന ഭാഷാ ഞ്ജാനത്തിന്റെയും, ഭാവനാ ചാരുതയുടെയും അകമ്പടിയില്‍ എഴുത്ത്‌കാരന്‍ താന്‍ നേടിയ അറിവിനെ, അനുഭവത്തെ പങ്ക് വെയ്ക്കുന്നു, കേള്‍ക്കാതെയും, കാണാതെയും, വായിക്കാതെയും ആരും നല്ല എഴുത്ത്‌കാരാകുന്നുമില്ല
മറുപടിഇല്ലാതാക്കൂsudhi puthenvelikara
ഈ പ്രതികരണം നന്നായി,കേട്ടെഴുത്ത് ആണെന്നുള്ളത് മണ്ടത്തരമാണ് .
മറുപടിഇല്ലാതാക്കൂ"ചുറ്റുപാടുകളെ നിരീഷിച്ച് സ്വായത്തമാക്കുന്നുവനു മാത്രമെ നല്ല എഴുത്തുകാരന്‍ ആകാന്‍ സാധിക്കയുള്ളു"
ഇതിനേക്കാള്‍ സംഭവ ബഹുലമായ പല കാഴ്ചകളും നാം കണ്ടിട്ടുണ്ടാകും,പക്ഷെ എഴുതി പിടിപ്പിക്കുക എന്നത് എഴുത്തുകാരന്റെ മാത്രം കഴിവാണ്.
ബെന്യാമീന്‍ ഒരു വിസ്മയമാണ് .
ആടുജീവിതത്തെ കേവലം കേട്ടെഴുത്തെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് മറ്റെന്തോ ഉദ്ധേശമുണ്ട് !
മറുപടിഇല്ലാതാക്കൂനജീബിന്റെ കഥ കേട്ട് ബന്യാമന്‍ എഴുതി എന്നായിരിക്കും പറഞ്ഞത് ..നമ്മള്‍ കേട്ടതിന്റെ കുഴപ്പവും ആകാം ,,,:)
മറുപടിഇല്ലാതാക്കൂനല്ല നിരീക്ഷണം.
മറുപടിഇല്ലാതാക്കൂകഥയില് സത്യത്തിന്റെ അളവ് കൂടുന്നതുതന്നെയാണു നല്ലത്. എന്നിട്ടും കൂടുതല്‍ ആളുകള്‍ വായിക്കുന്നുണ്ടെങ്കില്‍ അത് തന്നെയാണ് യഥാര്‍ത്ഥ സാഹിത്യം.
enikku onnum aryilleeeeeeeeeeeee
മറുപടിഇല്ലാതാക്കൂഎനിക്കും ഇതു തന്നെയാ പറയാനുള്ളത്. ആടുജീവിതത്തിലെ നായകൻ നജീബ് (അഷ്‌റഫ് എന്നാണ് യഥാർഥ പേര്.)എന്റെ അയൽക്കാരനാണ്. എന്നോട് പണ്ടു പറഞ്ഞപ്പോൾ ഞാനും കണ്ണീരോടെ കേട്ടു ഈ കഥ. “പക്ഷെ അതൊരു നോവല്‍ ആക്കാനുള്ള പ്രതിഭ എനിക്കില്ല, ബെന്യാമിന് അത് ഉണ്ട് അതുകൊണ്ട് ആടുജീവിതം എന്ന പ്രശസ്ത നോവല്‍ പിറവിയെടുത്തു.“ ബെന്യാമിന് അഭിവാദ്യങ്ങൾ!
മറുപടിഇല്ലാതാക്കൂ