friends

വ്യാഴാഴ്‌ച

രാജു ഇരിങ്ങലിനോട്‌ ഒരു വിയോജനകുറിപ്പ്‌, മലയാളം മരിക്കുന്നില്ലേ..


മലയാളം മനുഷ്യന്‍ മറന്നു എന്നൊക്കെ ചില വയസ്സന്‍ ആല്‍മരങ്ങള്‍ പറയുന്ന പടുന്യായങ്ങളാണന്ന് രാജു ഇരിങ്ങല്‍ മനോരമ ഓണ്‍ ലൈനിലെ തന്റെ ഇന്റര്‍വ്യുവില്‍ പറയുന്നുണ്ട്‌ ,ഇന്റര്‍വ്യുവിന്റെ ലിങ്ക്‌ താഴെ..


മലയാളം മരിക്കുന്നു എന്നുള്ളത്‌ ഒരു വസ്തുതയാണ്‌, ഇനി വരുന്ന തലമുറകളിലൂടെ അത്‌ വ്യക്തമാകും, ഇന്നത്തെ യുവത്വത്തിന്‌ തന്നെ പല മലയാള വാക്കുകളുടെയും അര്‍ത്ഥം അറിയില്ല, ആൊഗലേയ ഭാഷയുടെ സ്വാധീനമാണ്‌ അതിന്‌ കാരണം എന്ന് പറയാമെങ്കിലും ഒരു ഭാഷയും വ്രത്തിയായി ഉപയോഗിക്കാന്‍ അറിയാത്ത ഷണ്ഡീകരിക്കപ്പെട്ട തലമുറയാണ്‌ ഉടലെടുക്കുന്നത്‌, നാട്ടിലിപ്പോള്‍ മലയാളം സ്ക്കൂളില്‍ കുട്ടികളില്ല, ഇംഗ്ലീഷ്‌ മിഡിയത്തിലാണ്‌ പഠനം, അതില്‍ അപാകതയൊന്നുമില്ല, നല്ലത്‌ തന്നെ പക്ഷെ അതോടൊപ്പം മാത്രഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള ശിക്ഷണം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാജു ഇരിങ്ങല്‍ പറയുന്നു മലയാളത്തില്‍ സാഹിത്യം എഴുതാന്‍ കാരണം അദ്ദേഹം ചിന്തിക്കുന്നത്‌ മലയാളത്തിലായത്‌ കൊണ്ടാണ്‌, അത്‌ തന്നെയാണ്‌ സത്യം, ഭാഷ എന്ന് പറയുന്നത്‌ മനുഷ്യന്റെ സ്വത്വമാണ്‌, ചിന്തയാണ്‌, സംസ്ക്കാരമാണ്‌, സ്വന്തം ഭാഷ നശിപ്പിച്ച്‌ മറ്റൊരു ഭാഷയിലേക്ക്‌ ചേക്കേറുമ്പോള്‍ അവന്‍ കത്തി വെക്കുന്നത്‌ സ്വന്തം സംസ്ക്കാരത്തെ തന്നെയാണ്‌, സ്വന്തം ഭാഷയെ നശിപ്പിക്കാതെ തന്നെ മറ്റ്‌ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ നമ്മള്‍ പഠിക്കേണ്ടിരിയിരിക്കുന്നു, വരും തലമുറയെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

ചൊവ്വാഴ്ച

എന്താണ്‌ ബ്ലോഗിന്റെ ഗുണം.



വ്യക്തികളാല്‍ കൈകാര്യം ചെയ്യപ്പെടുന്ന ഒരു വെബ്‌ സൈറ്റൊ അല്ലെങ്കില്‍ വെബ്‌ സൈറ്റിന്റെ ഭാഗമൊ ആണ്‌ ബ്ലോഗ്‌, അവരതില്‍ കവിതകളൊ കഥകളൊ ലേഖനങ്ങളൊ കാര്‍ട്ടൂണുകളൊ ചിത്രങ്ങളൊ വീഡിയൊകളൊ ഒക്കെ ചേര്‍ക്കുന്നു, വായനക്കാരുമായി സംവദിക്കുന്നു, 97ല്‍ jorn Berger ആണ്‌ Web log എന്ന് നാമകരണം ചെയ്യുകയും 99ല്‍ Even williams പിന്നീട്‌ blog എന്ന് short ചെയ്തു എന്നാണ്‌ ഞാന്‍ വായിച്ചിട്ടുള്ളത്‌, 2002നു ശേഷം political impact, bloggingല്‍ അലയടിച്ചു തുടങ്ങി, ഇപ്പോള്‍ main stream ശകതമായ political impact സ്രഷ്ടിച്ച്‌ കൊണ്ടിരിക്കുന്നു, രാഷ്ട്രിയക്കാരും സ്ഥനാര്‍ത്ഥികളും പ്രചരണത്തിനായും ബ്ലോഗ്‌ ഉപയോഗിക്കുന്നു, UK യിലെ Labour party MP , Tom watson ബ്ലോഗിലൂടെ ഇലക്ഷന്‍ പ്രചരണം നടത്തിയത്‌ വാര്‍ത്തയായിരുന്നു, ആദ്യമായി ഒരു national government ബൊഗിനെ official ആയി setup ചെയ്തത്‌ ഇസ്രായേല്‍ ഗവണ്‍മന്റ്‌ ആണ്‌, അവരുടെ foreign affairs ministry, Twitter ലൂടെ വാര്‍ വിത്ത്‌ ഹമാസ്‌ എന്ന സബ്ജെക്ടില്‍ micro blogging നടത്തി world wide press conference നടത്തിയിരുന്നു, അതിന്റെ ചൊദ്യോത്തരങ്ങള്‍ Israel politics എന്ന സൈറ്റില്‍ post ചെയ്തിരുന്നു.

2007 Dec ല്‍ Technorats എന്ന ബ്ലൊഗിന്റെ സെര്‍ച്ച്‌ എഞ്ചിന്‍ 112 million ബ്ലോഗുകളെ track ചെയ്തു എന്നാണ്‌ കണക്ക്‌, 2009ന്‌ ശേഷം blogging impact കാരണം america യിലെ journalism industry യില്‍ പല newspaper corporation ന്‌ bankruptsy ആയികൊണ്ടിരിക്കുന്നു എന്ന് വാര്‍ത്ത വരുന്നു, ഇജിപ്ഷ്യന്‍ ബ്ലോഗര്‍ kareem amer എന്ന ബ്ലോഗര്‍ പ്രസിഡന്റ്‌ hosni mubarak ന്‌ എതിരെ എഴുതിയതിനാല്‍ 3 വര്‍ഷം ജയിലിലായി, മ്യാന്‍ മറില്‍ nag phone cutt എന്ന ബ്ലോഗര്‍ ഒരു Cartoon പൊസ്റ്റിയതിനാല്‍ ജയിലിലാണ്‌.

സത്യത്തില്‍ ഇ ബ്ലോഗിങ്ങിനെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ എനിക്ക്‌ ഒരു ബ്ലോഗര്‍ ആകണമെന്ന് ഒരു ആഗ്രഹവുമുണ്ടായിരുന്നില്ല, അത്‌ കൊണ്ട്‌ എന്ത്‌ ഗുണം എന്നായിരുന്നു എന്റെ ചിന്ത, കാക്കത്തൊള്ളായിരത്തി മുക്കോടി ബ്ലോഗുകള്‍ ഉണ്ട്‌ എന്നാണ്‌ അറിഞ്ഞത്‌, വമ്പന്‍ പുലികള്‍ വിലസുന്ന ബ്ലോഗ്‌ മേഘലയില്‍ എനിക്ക്‌ എന്ത്‌ കാര്യം, വെറുതെ സമയം കളയുന്ന ഏര്‍പ്പാട്‌, ആ നേരം വല്ല ഹരി ഹരനേയൊ, യേശുദാസിനെയോ, എം.ജി.ശ്രീകുമാറിനേയൊ, ചിത്ര ചേച്ചിയേയൊ, സുജ ചേച്ചിയേയൊ, വേണു ചേട്ടനെയൊ, ഒക്കെ കേട്ട്‌ മൂടി പുതച്ച്‌ കിടക്കാം, അതു തന്നെയാണ്‌ എന്നെത്തേയും എര്‍പ്പാട്‌, അത്‌ കൊണ്ട്‌ മടിയന്‍ എന്ന സ്ഥാനപ്പേര്‌ കല്‍പ്പിച്ച്‌ തന്നിട്ടുണ്ട്‌ ബന്‍ഡുക്കള്‍.

എഴുത്ത്‌ അസുഖം ഉള്ളതിനാല്‍, എഴുതി കൂട്ടുന്ന സംഭവങ്ങള്‍ ശേഖരിച്ച്‌ വെക്കാന്‍ ഒരിടം നല്ലതെന്ന് തോന്നി, സാധാരണ പല പല ഡയറികളിലും മറ്റുമാണ്‌ എഴുതിവെയ്കാറ്‌ പലതും മിസ്സായി, ഒരു ഒണ്‍ ലൈന്‍ ഡയറി നല്ലതെന്ന് തോന്നി, എനിക്ക്‌ തന്നെ ഇടയ്ക്ക്‌ സൈറ്റില്‍ കയറി വായിക്കാമല്ലൊ, സ്വയം കണ്ണാടി നോക്കി നില്‍ക്കുന്നത്‌ പോലെ, അതും ഒരു അസുഖമായിരിക്കാം. ഏതായാലും ബ്ലോഗെഴുത്ത്‌ തുടങ്ങി, അപ്പോഴുണ്ട്‌ പല പല വിമര്‍ശനങ്ങള്‍ വരുന്നു, അത്‌ കൊണ്ട്‌ ഒന്നു മനസ്സിലായി, ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ട്‌ എന്ന്, സന്തോഷം.

ആടു ജീവിതം എഴുതിയ ബെന്യാമിന്‍ പറയുന്നത്‌ അദ്ദേഹം എല്ലാ എഴുത്തും നടത്തുന്നത്‌ കംബ്യുട്ടറില്‍ തന്നെയാണെന്ന്, പേന തുബിലെ ആര്‍ദ്ര മൌനം എന്നൊന്നും പറയാന്‍ പറ്റില്ലത്രെ, ഫ്ലാറ്റ്‌ ജീവിതം നയിക്കുന്ന നമുക്ക്‌ കംബ്യുട്ടര്‍ തന്നെ ശരണം.

ബ്ലോഗിങ്ങിലൂടെ കിട്ടിയ ആത്മ നിര്‍വ്രതി:-
-------------------------------------
എന്റെ കൂടെ ജോലി ചെയ്യുന്ന ചന്ദ്രേട്ടന്‍ ഒരിക്കല്‍ പറഞ്ഞു, നദീറെ ഇ പത്രങ്ങളിലൊക്കെ കാണുന്ന സഹായഭ്യാര്‍ത്ഥനകളില്‍ ചിലതിനൊക്കെ പണം അയക്കാറുണ്ട്‌, ചിലപ്പോള്‍ പിന്നെ അയക്കാം എന്ന് വിചാരിച്ച്‌ മാറ്റി വെക്കും, അപ്പോഴേക്കും ആ പത്രം മിസ്സായിരിക്കും അത്‌ കൊണ്ട്‌ അയക്കാന്‍ സാധിക്കാറില്ല എന്ന്,അത്‌ ശരിയെന്ന് സ്വ അനുഭവം എന്നെ തോന്നിപ്പിച്ചു, അത്‌ കൊണ്ട്‌ സഹായം എന്ന ലേബലില്‍ ഞാനീ ബ്ലോഗില്‍ അത്തരം വാര്‍ത്തകള്‍ കൊടുക്കാന്‍ ശ്രമിച്ചു, പക്ഷെ പത്രങ്ങളിലെ വാര്‍ത്തകളില്‍ പലതിനും അഡ്രസ്‌ പൂര്‍ണ്ണമായി കൊടുക്കുന്നില്ല, ആരെങ്കിലും സംശയം ചൊദിച്ചാല്‍ മറു പടിക്ക്‌ ഞാന്‍ ബുദ്ധിമുട്ടും.

റഫീന എന്ന കുട്ടിയുടെ ചികിത്സാര്‍ഥം സൌദിയിലെ ചെരാത്‌ എന്ന സംഘടനയുടെ ഒരു ഇമെയില്‍ എനിക്ക്‌ കിട്ടി ഞാനത്‌ ബ്ലോഗില്‍ പോസ്റ്റി, അത്‌ വായിച്ച്‌ പലരും സഹായം അയച്ചുട്ടുണ്ടാകാം, ഒരു സുഹ്രത്ത്‌ പണം അയച്ച വിവരം എന്നെ അറിയിക്കുകയും ചെയ്തു, അതാണ്‌ എനിക്ക്‌ ബ്ലോഗിങ്ങില്‍ കിട്ടിയ ആത്മ സന്തോഷം.

എന്റെ ബ്ലോഗില്‍ കമന്റുകള്‍ കുറവ്‌ എന്ത്‌ കൊണ്ട്‌:-
-----------------------------------------------
വായിക്കാന്‍ വരുന്നവരെല്ലാം കമന്റ്‌ ഇടണം എന്ന് നിയമമൊന്നുമില്ലല്ലൊ, അത്‌ അവരുടെ ഇംഗിതം, വായിച്ച്‌ പോകുന്നത്‌ തന്നെ ഭാഗ്യം എന്ന് കരുതുന്നു, പിന്നെ കമന്റ്‌ കുറയാന്‍ കാരണം ഇത്‌ തികച്ചും വ്യക്ത്യാധിഷ്ടിത ബ്ലോഗ്‌ ആയത്‌ കൊണ്ടാകാം, കാമ്പുള്ള പോസ്റ്റുകള്‍ ഇല്ല എന്നതാകാം , അങ്ങിനെയൊക്കെ ആയിരുന്നു എന്റെ ചിന്ത, ഒരിക്കല്‍ അവിചാരിതമായ്‌ ദുബൈയില്‍ നിന്നും ഒരു സുഹ്രത്ത്‌ എന്നോട്‌ ചാറ്റാന്‍ വന്നു, 'നദീര്‍ താങ്കളുടെ ബ്ലോഗ്‌ ഞാന്‍ കാണാറുണ്ട്‌, കൊഴപ്പമില്ല, പക്ഷെ മാര്‍ക്കറ്റിംങ്ങ്‌ വളരെ മോശം", ഞാന്‍ ചോദിച്ചു 'എന്താണ്‌ താങ്കള്‍ ഉദ്ധേശിച്ചത്‌', അദ്ദേഹം പറഞ്ഞു 'മറ്റ്‌ ബ്ലൊഗുകളില്‍ പോയി കമന്റ്‌ ഇടണം, അപ്പോള്‍ അവര്‍ താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും കമന്റ്‌ ഇടുകയും ചെയ്യും'.

പക്ഷെ സുഹ്രത്തെ, ഇ ബ്ലോഗ്‌ എഴുത്ത്‌ തന്നെ ഞാന്‍ ഒരു വിധമാണ്‌ കൊണ്ട്‌ പോകുന്നത്‌, സമയം ഉണ്ടായിട്ട്‌ ചെയ്യുന്നതല്ല രാവിലെ 7.30ന്‌ ഡ്യുട്ടിക്ക്‌ കയറിയാല്‍ 12.30ന്‌ ഇറങ്ങും ഒന്നരക്ക്‌ കിടന്നാല്‍ 2.45ന്‌ എഴുന്നേറ്റ്‌ വീണ്ടും 3.30 ന്‌ ഓഫീസില്‍, പിന്നെ ഇറങ്ങുന്നത്‌ വൈകിട്ട്‌ 6.30 ന്‌, റൂമിലെത്തി തേവാരം, ഭക്ഷണം, ടി.വി, സൊറ പറയല്‍, കഴിഞ്ഞ്‌ 9.30 ന്‌ കിടക്കും പിന്നെ എഴുന്നേല്‍ക്കുന്നത്‌ രാവിലെ 6 ന്‌, നിങ്ങള്‍ പറ എങ്ങിനെ സമയം കിട്ടാനാ, വെള്ളിയാഴ്ച ഒരു ഒഴിവിന്‌ 11 എ എമ്മിനെ എഴുന്നേല്‍ക്കു.

ഇത്ര ബുദ്ധിമുട്ടി ബ്ലോഗണോ എന്നാകും ചോദ്യം, അത്‌ ന്യായം, ഒരു സൂക്കേട്‌ എന്ന് കരുതിയാല്‍മതി.

എന്നാലും നിസ്വാര്‍ത്ഥരായ നല്ല മനുഷ്യര്‍ എന്റെ ബ്ലോഗില്‍ കമന്റാറുണ്ട്‌, അതൊക്കെ കാണുമ്പോള്‍ ഒരു സന്തോഷം, ബ്ലോഗിലെ സ്റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ സിസ്റ്റം വന്നിട്ട്‌ അധിക നാള്‍ ആയിട്ടില്ല, അത്‌ വന്നതിനു ശേഷം ഇ ബ്ലോഗ്‌ ഇന്ന് വരെ സന്ദര്‍ശിച്ചത്‌ ഇത്ര പേര്‍,,

1), U.S.A - 2939 സന്ദര്‍ശനം
2), BAHRAIN - 2310
3), U.A.E - 663
4), INDIA - 656
5), SAUDI ARABIA - 309
6), QATAR - 205
7), CHINA - 203
8), KUWAIT - 63
9), OMAN - 43
10), U.K - 23
11), HUNGARY - 4
12), ITALY - 3
13), JAPAN - 4
14),GERMANY - 5

വെള്ളിയാഴ്‌ച

അബുദാബി കൈരളി കഥാ പുരസ്ക്കാരം രാജു ഇരിങ്ങലിന്‌


കഥയും കവിതയും ഒരു പോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു എഴുത്ത്‌ കാരന്‍ എന്ന് തോന്നിയിട്ടുണ്ട്‌, അദ്ദേഹത്തിന്റെ കഥയും കവിതയും വായിക്കുമ്പോള്‍, സബ്ജക്ടീവായി എഴുതാന്‍ കഴിവുള്ള വ്യക്തി എന്നും തോന്നിയിട്ടുണ്ട്‌.

ഒരിക്കല്‍ രാജുവുമായി ഫോണില്‍ കുശലന്വേഷണം നടത്തുമ്പോള്‍ 'രാജു എഴുത്ത്‌ എങ്ങിനെ നടക്കുന്നു' എന്ന് ഞാന്‍ ചൊദിച്ചു'.

'അത്‌ സംഭവിക്കുന്നതെല്ലെ നദീറെ' എന്നായിരുന്നു മറുപടി.

'എന്റെ ഉള്ളിലെ പച്ച കാടുകള്‍ കത്തുകായിരുന്നു' എന്നാണ്‌ സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ രചനയെ കുറിച്ച്‌, ശ്രി.പെരുമ്പടവം പറഞ്ഞത്‌.

രാജു ഇരിങ്ങലിന്‌ എന്റെ എല്ലാവിധ ഭാവുകങ്ങളും..

വ്യാഴാഴ്‌ച

ഞാന്‍ എഴുതി തുടങ്ങുന്നത്‌.

എഴുത്തിന്റെ അസുഖം തുടങ്ങുന്നത്‌ ചെറുപ്പത്തിലാണ്‌, സ്ക്കൂള്‍ വെക്കേഷന്‍ സമയത്ത്‌ ഉമ്മ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ട്ത്തരും, ചുറ്റു വട്ടത്തെ കുട്ടി സഖാക്കളെ വിളിച്ച്‌ കുഞ്ഞിപുര വെച്ച്‌ കെട്ടും അയല്‍ പക്കത്തെ പറമ്പുകളില്‍ കയറി മാങ്ങയും, ലൂബിയും, പുളിയുമൊക്കെ ശേഖരിക്കും എന്നിട്ട്‌ ആസ്ഥാനത്തെത്തിച്ച്‌ കൂട്ടം കൂടിയിരുന്ന് തിന്നും, പൊത്തകം വായിക്കും, കഥ പറയും, പാട്ട്‌ പാടും, ബളഹം ..ശെ.. ബഹളം കൂട്ടും, തമ്മില്‍ തല്ല് പിടിക്കും, കുഞ്ഞി പൊര പൊളിഞ്ഞ്‌ വീഴും, പിന്നെം കെട്ടും, അന്നെഴുതിയ കഥകള്‍ ബാലരമക്ക്‌ അയക്കും ഒന്നും വന്നില്ല.

ഹൈസ്ക്കുളിലെത്തിയപ്പോള്‍ എഴുതി കൂട്ടിയ കഥകള്‍ മാത്രഭുമിക്ക്‌ അയക്കും, തിരിച്ച്‌ വരാനുള്ള കവര്‍ വെക്കുന്നതിനാല്‍ അയച്ചതെല്ലാം തിരിച്ച്‌ വരും, എന്തിന്‌ ഒരു നോവലും, നാടകവും പോലും അക്കാലത്ത്‌ എഴുതിയിട്ടുണ്ട്‌, നാടകം കിഴക്കേലെ കിഷോറും, പ്രവീണും എടുത്ത്‌ കൊണ്ട്‌ പോയി അവരുടെ സ്ക്കൂളില്‍ കളിച്ചു, നാടകത്തിന്‌ രണ്ടാം സ്ഥാനം കിട്ടി, അന്ന് രണ്ട്‌ നാടകങ്ങളെ കളിച്ചുള്ളുവത്രെ.

പ്രീഡിഗ്രിക്ക്‌ മാര്‍ക്ക്‌ കുറഞ്ഞപ്പോള്‍ വാപ്പ ഓടിച്ചിട്ട്‌ തല്ലി, ഒരു പ്രീഡിഗ്രിക്കാരന്‍ എന്ന പരിഗണന പോലും നല്‍കാതെ, പറബായ പറബെല്ലാം, റോഡായ ഇടവഴികളെല്ലാം ഞാനും വാപ്പയും ഓടി തീര്‍ത്തു, അന്ന് എന്നെ രക്ഷിച്ചത്‌ വേലായി ചേട്ടനാണ്‌, വേലായിച്ചോന്‍ എന്ന് ഞങ്ങള്‍ സ്നേഹ പുരസരം വിളിക്കും, ചെറുപ്പത്തില്‍ അദ്ദേഹത്തോട്‌ ഞാന്‍ ചോദിച്ച സംശയം ഇതായിരുന്നു 'വേലായിച്ചോനെ..വേലായിച്ചോനെ.. പടച്ചോനൊരു ചോനാണൊ എന്നാണ്‌, സായിബേ നിങ്ങളാ കൊച്ചിനെ തല്ലാതെ എന്ന് പറഞ്ഞ്‌ വാപ്പാടെ കയ്യില്‍ നിന്നും വടി വേലായി ചേട്ടന്‍ വാങ്ങിയെത്തു, അന്നത്തെ ദേഷ്യത്തിന്‌ എഴുതി കൂട്ടിയ കഥകളും നോവലും നാടകവും എല്ലാം കൂട്ടിയിട്ട്‌ ഞാന്‍ കത്തിച്ചു, അങ്ങിനെ മലയാള സാഹിത്യം രക്ഷപ്പെട്ടു എന്നു വിചാരിച്ചു.

എഴുത്ത്‌ പരിപാടി എനിക്ക്‌ പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞിട്ടും, എം.മുകുന്ദന്റെയും, ഒ ന്‍ വിയുടെയും, എം.ടി.യുടെയും, ഒ.വി.വിജയന്റെയും ഒക്കെ ഫോട്ടൊ, പത്ര താളുകളിലൊ, മാഗസിനുകളിലോ ഒക്കെ തിളങ്ങി നില്‍ക്കുന്നത്‌ കാണുമ്പോള്‍, അവരെ പോലെ ആകണം എന്ന മോഹം ഉദിക്കും, മോഹിക്കാന്‍ ആര്‍ക്കും പറ്റും പക്ഷെ പരിശ്രമത്തിനാണ്‌ ഫലം, ഞാന്‍ ഇത്‌ എഴുതുമ്പോള്‍ ഇവനൊരു സ്വയം പ്രഖ്യാപനും, അത്യാഗ്രഹിയും ആണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം, എല്ലാ എഴുത്തുകാരുടെയും ഉള്ളിലിരിപ്പ്‌ ഇതൊക്കെ തന്നെ, എനിക്ക്‌ പിന്നെ കളങ്കമില്ലാത്തതിനാല്‍ തുറന്ന് പറയുന്നു എന്ന് മാത്രം, ഇ നിഷ്‌കളങ്കത പല സദസ്സിലും എന്നെ പരിഹാസ്യനാക്കിയിട്ടുമുണ്ട്‌, ഗള്‍ഫില്‍ എത്തിയപ്പോള്‍ എകാന്ത വാസത്തില്‍ പഴയ അസുഖം വീണ്ടും തുടങ്ങി, ഇവിടത്തെ സഹ്രദയ എഴുത്തു കാരുടെ ക്രതികള്‍ നിരൂപിക്കാനും തുടങ്ങി, നിരൂപണം എളുപ്പമാണ്‌, പക്ഷെ സ്വയം എഴുതുമ്പോള്‍ കാമ്പുള്ള എഴുത്തിന്‌ സാധ്യമാവുന്നുമില്ല, വായന കുറവാണ്‌ എന്നാകും നിങ്ങള്‍ പറയാന്‍ ഉദ്ധേശിക്കുന്നത്‌, വായന ഒരു ഘടകം തന്നെ പക്ഷെ അതിലുപരി അതൊരു വരദാനമാണ്‌.

നിനച്ചിരിക്കാതെ എം.മുകുന്ദന്‍ സാറിനെ ബഹറയിനില്‍ വെച്ച്‌ നേരിട്ട്‌ കണ്ടപ്പോള്‍, പരിച പെട്ടപ്പോള്‍ എന്റെ അടുത്ത്‌ നിന്നിരുന്ന മൊഹന്‍ പുത്തന്‍ ചിറ പറഞ്ഞു, 'ഞാനും നദീറും ബ്ലോഗ്‌ എഴുതും', അതെയൊ എന്ന് ചിരിച്ച്‌ കൊണ്ട്‌ അദ്ദേഹം പറഞ്ഞു ' ഒരു എഡിറ്റര്‍ ഇല്ലാത്തതാണ്‌ ബ്ലോഗിന്റെ ഗുണവും ദോഷവും '.

സ്വയം വരദാനമുണ്ടൊ എന്ന് ഒരോ എഴുത്തു കാരനും തിരിച്ചറിയണം, ഇനി എന്റെ കാര്യം, അത്‌ പോലും തിരിച്ചറിയാത്ത കാരണം എഴുതി കൊണ്ടേ ഇരിക്കുന്നു, എഴുതി കൊണ്ടെ ഇരിക്കുകയും ചെയ്യും.. വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.. ഹല്ലപിന്നെ..

തിങ്കളാഴ്‌ച

എനിക്ക്‌ നിന്നെ സ്നേഹിക്കാമൊ (കവിത)

ഗ്രാമ കന്യക
ഉമ്ര പടിയില്‍
വാനം നോക്കി
മേഘം നോക്കി
കുത്തിയിരിപ്പാണ്‌
നിസ്വയായ മോഹിനി
ഗ്രാമ ചാരുതയില്‍
മഞ്ജിമ കാഴ്ച്ചയാകും

വിശപ്പവള്‍ക്കൊരു
വികാരമല്ല
വിചാരവുമല്ല
ഒരു രോഗം മാത്രം

അവളുടെ കുടിലിന്‍
പുറകില്‍ പുഴയാണ്‌
സാന്ദ്രമായ്‌ ഓളങ്ങള്‍
നിശബ്ദമായൊഴുകും

അരിപ്രാവുകള്‍
ഗഗന നീലിമയില്‍
പറന്നിറിങ്ങുന്നു
ഒരു ചിത്രം തീര്‍ക്കുന്നു

ആ നിശബ്ദ സീമ
ലംഘിച്ചൊരു കിളവന്‍
വന്നുരിയാടി  പോല്‍
'എനിക്ക്‌ നിന്നെ സ്നേഹിക്കാമൊ'

വെള്ളിയാഴ്‌ച

ഇന്ത്യന്‍ എംബസി നല്‍കിയിരിക്കുന്ന ഹെല്‍പ്‌ ലൈന്‍ നബറുകള്‍ താഴെ..

ബഹറയിനില്‍ അടിയന്തിര ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക്‌ ഇന്ത്യന്‍ എംബസി നല്‍കിയിരിക്കുന്ന ഹെല്‍പ്‌ ലൈന്‍ നബറുകള്‍ താഴെ..

17712785
39304285
39828767

നിങ്ങളുടെ ഡീറ്റയില്‍സ്‌ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്‌ താഴെ

http://www.indianembassybahrain.com/register/index.php


ചൊവ്വാഴ്ച

ങങ്ങളിവിടെ ഭാവിയെന്തെന്നറിയാതെ..

ഞങ്ങള്‍ ഇവിടെ ബഹറയിനില്‍ 2.9 ലക്ഷം ഇന്ത്യക്കാര്‍ ഉണ്ട്‌, ഇവിടുത്തെ പ്രശനങ്ങള്‍ തുടങ്ങിയിട്ട്‌ മാസം ഒന്നായി, പ്രക്ഷോപകരും ഗവണ്മെന്റും തീരുമാനങ്ങള്‍ തീര്‍പ്പാകാതെ പ്രശനം നീണ്ട്‌ പോകുന്നു, അതിനിടയില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ വിദേശികള്‍ ഞങ്ങള്‍ കുടിങ്ങിയിരിക്കയാണ്‌, രണ്ട്‌ ദിവസമായി ജോലിക്ക്‌ പോകാതെ റുമില്‍ ക്രിക്കറ്റും കണ്ടിരിപ്പാണ്‌

ഞാനണങ്കില്‍ നാട്ടില്‍ പോകാമെന്ന് വെച്ചിട്ട്‌ അറബിയോട്‌ പാസ്‌പ്പ്പ്പോര്‍ട്ട്‌ ചോദിച്ചിട്ട്‌ കിട്ടിയിട്ടുമില്ലാ, എന്താ ചെയ്യാ.. ടെന്‍ഷന്‍.. ടെന്‍ഷന്‍..
Below the message  i got in my mobile:-
Martial law is imposed in Bahrain officially But still be very careful. Don't go out of your house.





വെള്ളിയാഴ്‌ച

2G അഴിമതിയുടെ നീളം


അഴിമതി നടത്തിയത്‌ 17,60,00,00,00,000 രൂപ
100 രുപയുടെ കെട്ട്‌ കുത്തനെ വച്ചാല്‍ 260 കിലോ മീറ്റര്‍ ഉയരം
100 രൂപ നേരെ വച്ചു പോയാല്‍ 1,76,000 കിലോമീറ്റര്‍ ദൂരം
115 കോടി ഇന്ത്യക്കാര്‍ക്ക്‌ വീതം വെച്ചാല്‍ ഒരാള്‍ക്ക്‌ 1570 രൂപ.
ഒരാള്‍ ഇ തുക എണ്ണാന്‍ നിന്നാല്‍ 3400 വര്‍ഷം

1000 രൂപ നോട്ടാണ്‌ എണ്ണുന്നതെങ്കില്‍ 340 വര്‍ഷം


ഇന്ത്യ കുതിക്കുകയാണ്‌, ബലേഭേഷ്‌, 2G എന്നാല്‍ സെക്കന്റ്‌ ജനറേഷന്‍, ഇനി 3G യും 4G യും കഴിഞ്ഞിറിങ്ങുംബോള്‍ എന്തായിരിക്കുമൊ സ്ഥിതി

ബുധനാഴ്‌ച

മൌന ജാഥ സിന്ദാബാദ്‌..

ഇന്ന് സ്ക്കൂളില്‍ എത്തിയപ്പോഴാ അന്ത്രു അറിയുന്നത്‌, അവധിയാണ്‌ സ്ക്കൂളിന്റെ മാനേജര്‍ മരിച്ചു, ആള്‍ സ്ഥലത്തെ ലോക്കല്‍ രാഷ്ട്രിയ നേതാവ്‌ കൂടിയാണ്‌, പിള്ളേരെല്ലാം മൌന ജാഥ യായി അങ്ങോട്ട്‌ പോകാനൊരുങ്ങിയിരിക്കയാണ്‌.

പിള്ളേര്‍ വരി വരിയായ്‌ നിന്നു ജാഥ ആരംഭിച്ചു, ഇതെന്തു ജാഥ ഒരു ഒരു കൊഴുപ്പില്ലാത്ത ജാഥ, വിദ്യാര്‍ത്ഥി പ്രസ്താനത്തിന്റെ കരുത്തുറ്റ നേതാവ്‌ താനിവിടെ ഉള്ളപ്പോള്‍ അത്‌ അനുവദിച്ച്‌കൂട, അന്ത്രു പിന്നെ ഒന്നും ആലൊചിച്ചില്ല മുന്നോട്ട്‌ കയറി വന്നു, മുഷ്ടി ചുരുട്ടി ആഞ്ഞു വിളിച്ചു..

"മൌന ജാഥ സിന്ദാബാദ്‌.."

ചൊവ്വാഴ്ച

പൈ യുടെ വില എത്രയാ

നാണു നായരുടെ തെക്കേ പറബില്‍ തോട്‌ വക്കത്ത്‌ മേഞ്ഞ്‌ നടന്ന പൈകിടാവിനെ കോവാലാന്‍ ആട്ടിത്തെളിച്ച്‌ പുരയിലെത്തിച്ചു, അപ്പോഴുണ്ട്‌ അമ്മയുടെ ശകാരം ' നീ ഇത്‌ എന്ത്‌ ഭാവിച്ചാ, സമയം പത്തായി സ്ക്കൂളില്‍ പോണില്ലേ...'

കോവാലന്‍ ഒടി കിതച്ച്‌ സ്ക്കൂളില്‍ എത്തി, ആദ്യ പിരിയിഡ്‌ ശൊശാമ്മ ടീച്ചറിന്റെ കണക്കാണ്‌, ക്ലാസ്‌ തുടങ്ങിയിരുന്നു , ടീച്ചര്‍ ബോര്‍ഡില്‍ എഴുതുകയായിരുന്നു (പൈ ആര്‍ സ്‌ക്വയര്‍), കോവാലനോട്‌ അകത്ത്‌ കയറി ഇരിക്കാന്‍ പറഞ്ഞതിനു ശേഷം ടീച്ചര്‍ ചോദിച്ചു.

'കോവാലാ പൈ യുടെ വില എത്രയാ'

കൊവാലന്‍ : "അത്‌ ടീച്ചറെ, ഞാന്‍ പൈയിനെ കാണാതെ വില പറയില്ല, ഒന്നില്ലങ്കില്‍ ടീച്ചര്‍ക്ക്‌ നഷ്ടമാകും, അല്ലെങ്കില്‍ എനിക്ക്‌ നഷ്ടമാകും"

ഞായറാഴ്‌ച

നിങ്ങള്‍ക്കും കൊളസ്ട്രോള്‍ ഉണ്ടോ..?

ഇ ഫോട്ടോ ബഹറയിനിലെ ഒരു ഫക്ഷനിടയില്‍ ഭക്ഷണ സമയത്ത്‌ എന്റെ കോരിയിടല്‍ കണ്ട്‌ സഹിക്ക വയ്യാതെ, നമ്മുടെ പ്രിയ ബ്ലോഗര്‍ കുഞ്ഞന്‍ (പ്രവീണ്‍) എടുത്ത ഫോട്ടൊ ആണിത്‌, എന്റെ അടുത്ത്‌ നില്‍ക്കുന്നത്‌ എന്റെ ഭാര്യയാണ്‌ ഞങ്ങള്‍ക്ക്‌ പുറകില്‍ നില്‍ക്കുന്നത്‌ പ്രശസ്ത നോവലിസ്റ്റ്‌ ബെന്യാമിനും സഹധര്‍മ്മിണിയും ആണ്‌, ഏതായാലും ഫോട്ടൊ എടുത്ത്‌ നടന്ന കുഞ്ഞന്‍ അന്ന് പട്ടിണി ആയെന്നാണ്‌ കേള്‍വി..

സത്യത്തില്‍ ഞാനൊരു ഭക്ഷണ പ്രിയന്‍ ആയിരുന്നില്ല, സ്ക്കൂള്‍ ടീച്ചര്‍ ആയിരുന്ന ഉമ്മയ്ക്ക്‌ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സമയം ഉണ്ടായിരുന്നില്ല പയറും കടലയും തന്നെ മിക്കവാറും ദിവസങ്ങളിലും, അത്‌ കൊണ്ട്‌ തന്നെ അവ തന്നെ ഇന്നും എന്റെ ഫേവറേറ്റ്‌ ഫുണ്ട്‌, എങ്കിലും പാവം ഉമ്മ ഞാറയാഴ്ചകളില്‍ ഇറച്ചിയൊ, മീനൊ സ്പെഷല്‍ വിഭവങ്ങള്‍ ഉണ്ടക്കാറുണ്ട്‌, പക്ഷെ അന്ന് എനിക്ക്‌ ഇറച്ചി ഇഷ്ട വിഭവം ആയിരുന്നില്ല, ഗള്‍ഫിലെത്തിയപ്പോള്‍, ചിക്കന്‍ ആയി മിക്ക ദിവസങ്ങളിലും തീറ്റ, ചിക്കന്‍ ആണത്രെ എളുപ്പം തയ്യാറാക്കാന്‍ സാധ്യമയാതെന്ന് സഹ മുറിയന്മാരുടെ ഭാഷ്യം, കല്ല്യാണം കഴിഞ്ഞപ്പോള്‍ അമ്മായിയമ്മ സല്‍ക്കാരം, ബന്‍ഡുജന സല്‍ക്കാരം 4 മാസക്കാലം പൊടി പൊടിച്ചപ്പോള്‍ എന്റെ ആമാശയം വലുതായി, പിന്നെ വെട്ടി വിഴുങ്ങല്‍ പതിവായി, പോരാത്തതിന്‌ പാചക പ്രിയക്കാരി ഭാര്യയേയും ഇവിടെ എത്തിച്ചു.

എതായാലും എനിക്കിപ്പോള്‍ പണി കിട്ടിയിരിക്കയാണ്‌, ഒരു സുഹ്രത്തിന്റെ കൂടെ ഹോസ്പിറ്റലില്‍ പോയതാണ്‌, കൂട്ടത്തില്‍ ഞാനും കൊളസ്‌ട്രോള്‍ ചെക്ക്‌ ചെയ്തു, അപ്പോഴാണ്‌ അറിയുന്നത്‌ സംഭവം ബഹു കേമം തന്നെ, എനിക്ക്‌ എപ്പോഴും പണി കിട്ടുന്നത്‌ ഇങ്ങനെയാണ്‌ നിനച്ചിരിക്കാത്ത സമയത്തായിരിക്കും സംഭവിക്കുന്നത്‌, നാട്ടിലായിരുന്നപ്പോള്‍ ഒരു കംബ്യുട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കെ സഹപ്രവര്‍ത്തകനായ ഗിരീഷിന്‌ കണ്ണ്‍ വേദന പറച്ചില്‍ തുടങ്ങി ഞാനും മഹേഷും ഹബീബും കൂടി ഗിരീഷിനെയും കൊണ്ട്‌ അടുത്തുള്ള ഐ സ്പെഷലിസ്റ്റിനെ കാണിക്കാന്‍ പോയി, ഏതായാലും അവിടം വരെ വന്നതല്ലെ എല്ലാവരും കണ്ണ്‍ ചെക്ക്‌ ചെയ്യാമെന്നായി മഹേഷ്‌, ചെക്കിങ്ങ്‌ കഴിഞ്ഞപ്പോള്‍ ഗിരീഷ്‌ ഒഴിച്ച്‌ ബാക്കി എല്ലാവരും കണ്ണട ഉപയോഗിക്കണമെന്ന് ഡോക്ടര്‍.

ടൊട്ടല്‍ കൊളസ്ട്രോളും, ഹൈഡെന്‍സിറ്റി കൊളസ്ട്രോള്‍ (HDL) നല്ല കൊളസ്ട്രോള്‍, ലൊഡെന്‍സിറ്റി കൊളസ്ട്രോള്‍ (LDL) ചീത്ത കൊളസ്ട്രൊള്‍ എല്ലാം എനിക്ക്‌ റെയിഞ്ചില്‍ ഒതുങ്ങുന്നു, പക്ഷെ വെരിലൊഡെന്‍സിറ്റി കൊള്‍സ്ട്രോള്‍ (VLDL) വളരെ മൊശം കൊളസ്ട്രോള്‍ വളരെ കൂടതലാണ്‌, പിന്നെ ട്രൈഗ്ലിസറയിഡ്‌ എന്ന ഒരു സാധനം കുടി റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നു അതാണങ്കില്‍ 550 ന്‌ മേലെ, ആ ഭാഗം മാര്‍ക്ക്‌ ചെയ്ത്‌ ഡോക്ടര്‍ പറഞ്ഞു, വളരെ സൂക്ഷിക്കണം, ട്രൈഗ്ലിസറയിഡ്‌ 200 ന്‌ മേലെ കയറാന്‍ പാടില്ല, 500ന്‌ മേലെ കയറിയാല്‍ പക്ഷാഘാതം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്‌, നന്നായി വ്യയാമം വേണം, ദിവസവും അര മണിക്കൂര്‍ നടക്കുക, ഭക്ഷണം ക്രമീകരിക്കുക, വറുത്തവയും, കൊഴുപ്പും, എല്ലാം ഒഴിവാക്കുക, ഗ്രില്‍ ചിക്കനൊ മീനൊ കഴിക്കാം, ധാരാളം വെജിറ്റബിള്‍ കഴിക്കുക, പച്ച വെള്ളം കുടെ, കുടെ കുടിക്കുക.കൂട്ടത്തില്‍ ദിവസവും കഴിക്കാന്‍ ഒരു ടാബ്‌ലറ്റും

ടാബ്‌ലറ്റ്‌ ദിവസവും കഴിക്കാന്‍ എനിക്കെന്തോ ഒരു മടി, എന്തായാലും ഇഗ്ലീഷ്‌ മരുന്നല്ലെ, നാട്ടില്‍ ഉമ്മയെ വിളിച്ച്‌ പറഞ്ഞപ്പോള്‍, അടുത്തുള്ള ഒരു ഹോമിയൊ ഡൊക്ടറുടെ അടുത്ത്‌ പോയി വിവരം പറഞ്ഞ്‌ ഒരു ഡ്രോപ്‌ മരുന്ന് കിട്ടിയത്‌ കൊടുത്തയച്ചു, ദിവസവും 8 തുള്ളി 30m വെള്ളത്തില്‍ ഒഴിച്ച്‌ 3 നേരം കഴിക്കണം, അതിന്‌ വെളുത്തുള്ളിയുടെ മണവും ചുവയുമാണ്‌, എതായാലും അതിന്റെ സേവ തുടങ്ങിയപ്പോള്‍, അതി രാവിലത്തെ കുത്തിയിരിപ്പ്‌ ചര്യ വേഗത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കുന്നുണ്ട്‌, ...

ഒന്നരമാസം കൊണ്ട്‌ എന്റെ തടി കുറഞ്ഞു,85 കിലൊയില്‍ നിന്ന് 75 ആയി, ഞാന്‍ വീണ്ടും കൊളസ്ട്രോള്‍ ചെക്ക്‌ ചെയ്തു, ഇപ്പോള്‍ ലവന്‍, ട്രൈഗ്ലിസറയിഡ്‌ 319ല്‍ നില്‍ക്കുന്നു, ഇയിടെ ഞാന്‍ എന്റെ സുഹ്രത്ത്‌ ദിനേഷിനെ കണ്ടു, കാര്യങ്ങളെല്ലാം അറിഞ്ഞപ്പ്പ്പോള്‍ അവനും എന്റെ അതേ അവസ്ഥയിലായിരുന്നുവെത്രെ.. അവന്‍ എനിക്ക്‌ ഒരു മരുന്ന് പറഞ്ഞ്‌ തന്നിട്ടുണ്ട്‌, അതിന്‌ അവന്‍ തന്നെ ഗ്യരണ്ടി, നൂറു ശതമാനം ഗ്യാരണ്ടി, 3 മാസം കൊണ്ട്‌ കൊളസ്ട്രോള്‍ മാറുമെത്രെ..

സംഭവം വളരെ സിംബിള്‍, അതിരാവിലെയും രാത്രിയിലും കറി വേപ്പിലയും, വെളുത്തുള്ളിയും മിക്സിയില്‍ സ്വല്‍പം വെള്ളം ചേര്‍ത്ത്‌ അടിച്ച്‌ ജൂസാക്കി കുടിക്കുക, എതായാലും അതിന്റെ പരീക്ഷണത്തിലാണ്‌ ഞാനിപ്പോള്‍, നിങ്ങള്‍ക്കും കൊളസ്ട്രോള്‍ ഉണ്ടോ എങ്കില്‍ ദിനേഷിന്റെ ഇ മരുന്ന് പരീക്ഷിച്ച്‌ നോക്കു..

വാല്‍ കഷണം:- ഒരു പുരോഹിതന്‍ എന്നെ ഉപദേശിച്ചു, 'മോനെ, നദീറെ, പടച്ച തമ്പുരാന്‍ ഒരോ മനുഷ്യനും ആയുസ്സും, കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവും നിശ്ചയിച്ച്‌ അനുവദിച്ചിട്ടുണ്ട്‌, ആര്‍ത്തി പിടിച്ച്‌ കഴിച്ച്‌ തീര്‍ത്താല്‍ അനുവദിച്ച ഭക്ഷണം നേരെത്തെ തീര്‍ന്ന് പോകും, ആയുസ്‌ തീരുകയുമില്ല, കണ്ടിട്ടില്ലേ ചിലര്‍ ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആയുസ്‌ തീരാന്‍ കിടന്ന കിടപ്പില്‍ കാത്തു കിടക്കുന്നത്‌'

വ്യാഴാഴ്‌ച

കിളി പാടുന്നു സ്വതന്ത്ര്യം (കവിത)

ചഞ്ചല കേളിയാലാടി
വാഴുന്നൊരു നെല്‍ക്കതിര്‍
പൂത്തൊരു പാടത്ത്‌
അങ്ങേ വരമ്പത്ത്‌
കാഴ്ച്ച കണ്ടുകൊണ്ടോരൊ
ചുവടും വെയ്ക്കുമ്പോള്‍

ചെറു ചാലില്‍
തെളി നീരില്‍
പരല്‍ മീനിന്റെ
യാത്ര കണ്ടു

കാക്കള്‍ കൊക്കുകള്‍
പ്രാവുകളങ്ങനെ
അങ്ങിങ്ങു താളത്തില്‍
പാറുമ്പോള്‍

പെട്ടന്ന് പാടം വറ്റുന്നു
തെളിനീരുറവ മായുന്നു
ഉണങ്ങിയ കതിരില്‍

ആരൊ പുകച്ചിട്ട
ചെറു തീയാല്‍
പാടം കത്തിപ്പടരുന്നു

കത്തുന്ന പാടത്തെ
അതിരിലെ കാട്ടിലാ
കിളി പാടുന്നു സ്വതന്ത്ര്യം...

ഈ ബ്ലോഗ് തിരയൂ