friends

തിങ്കളാഴ്‌ച

എനിക്ക്‌ നിന്നെ സ്നേഹിക്കാമൊ (കവിത)

ഗ്രാമ കന്യക
ഉമ്ര പടിയില്‍
വാനം നോക്കി
മേഘം നോക്കി
കുത്തിയിരിപ്പാണ്‌
നിസ്വയായ മോഹിനി
ഗ്രാമ ചാരുതയില്‍
മഞ്ജിമ കാഴ്ച്ചയാകും

വിശപ്പവള്‍ക്കൊരു
വികാരമല്ല
വിചാരവുമല്ല
ഒരു രോഗം മാത്രം

അവളുടെ കുടിലിന്‍
പുറകില്‍ പുഴയാണ്‌
സാന്ദ്രമായ്‌ ഓളങ്ങള്‍
നിശബ്ദമായൊഴുകും

അരിപ്രാവുകള്‍
ഗഗന നീലിമയില്‍
പറന്നിറിങ്ങുന്നു
ഒരു ചിത്രം തീര്‍ക്കുന്നു

ആ നിശബ്ദ സീമ
ലംഘിച്ചൊരു കിളവന്‍
വന്നുരിയാടി  പോല്‍
'എനിക്ക്‌ നിന്നെ സ്നേഹിക്കാമൊ'

7 അഭിപ്രായങ്ങൾ:

  1. അനുവാദം ചോദിച്ചിട്ടാണോ സ്നേഹിക്കുക. ചുമ്മാ സ്നേഹിക്ക്...

    മറുപടിഇല്ലാതാക്കൂ
  2. വിശപ്പവള്‍ക്കൊരു
    വികാരമല്ല
    വിചാരവുമല്ല
    ഒരു രോഗം മാത്രം.
    നല്ല കണ്ടെത്തല്‍, ഭാവുകങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  3. നീ എന്തിനെന്നെ സ്നേഹിച്ചു?

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ