
തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനമായ റഫീന പി.പി. എന്ന എഴുത്തുകാരി പിറന്നു വീണ നാള്‍തൊട്ട് വേദനയുടെ മുള്‍വഴികളാണ് താണ്ടുന്നത്. ജന്‍മനാ ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം തലവന്‍ ഡോ. അക്ബര്‍ ശരീഫ് വര്‍ഷങ്ങളുടെ നിരന്തരമായ ചികിത്സയിലൂടെ വേര്‍പെടുത്തി. ഈ ചികിത്സ നടന്നത് വളരെ ചെറുപ്പത്തിലാണ്. ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകിക്കൊണ്ട് റഫീന കവിതയും കഥയും എഴുതാന്‍ തുടങ്ങി. എട്ടാമത്തെ വയസ്സിലാണ് റഫീനയുടെ ആദ്യകവിത പ്രകാശിതമായത്. സാഹിത്യതല്‍പ്പരനല്ലെങ്കിലും കൂടി റഫീനയുടെ ഉപ്പൂപ്പയാണ് കൊച്ചുമകളിലെ കവിയത്രിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഒട്ടേറെ കവിതകള്‍ റഫീനയില്‍ നിന്നും പിറവി കൊണ്ടു. പിന്നീട് 2007ല്‍ കോഴിക്കോട് സാഹിത്യ പുസ്തക പ്രകാശനം ഇനിയും വരാത്ത കവിത എന്ന പേരില്‍ റഫീനയുടെ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതി അവാര്‍ഡ് ലഭിച്ചു. അടുത്ത വര്‍ഷം തന്നെ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുകയുണ്ടായി.
ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പെടുത്തിയ ഡോ.അക്ബര്‍ ശരീഫിന്റെ അന്നത്തെ പ്രഖ്യാപനം റഫീന സ്വന്തം വിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുമെന്നായിരുന്നു. ചികിത്സയുടെ ഫലവും പ്രാര്‍ത്ഥനയുടെ പുണ്യവുമായി റഫീന കവിതയും കഥയും കൂടാതെ ഗ്ളാസ് പെയിന്റിംഗിലും ചിത്രരചനയിലും സാരി ഡിസൈനിംഗിലുമൊക്കെയായി തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. സര്‍ഗ രചനയില്‍ ഈ മിടുക്കിയെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പത്തൊമ്പതുകാരിയായ റഫീന ഇപ്പോള്‍ കണ്ണൂര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
ഇനിയും വരാത്ത കവിതയുടെ രണ്ടു പതിപ്പുകള്‍ക്കു ശേഷം അനാട്ടമി ഓഫ് ഫ്രോഗ് (കഥകള്‍), പുല്‍ച്ചാടിയുടെ സ്വപ്നം (കവിതകള്‍), എന്നീ പുസ്തകങ്ങള്‍ പുറത്തിറങ്ങി. നാലാമത്തെ പുസ്തകമായ നിറയെ നിറയെ നിറയെ കവിത (ബാലസാഹിത്യം) ഫെബ്രുവരി 17ന് പുറത്തിറങ്ങും.
ഈ സന്തോഷങ്ങള്‍ക്കിടയിലും സ്വന്തം ശാരീരിക പ്രയാസങ്ങള്‍ റഫീനയെ വല്ലാതെ അലട്ടുന്നുണ്ട്. വലത്തെ കാല്‍മുട്ടിന് സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ഇരട്ട ചിരട്ടകളാണുള്ളത്. ഇതിനു പുറമെ ഇരുകാലുകളും വളഞ്ഞാണ് നില്‍ക്കുന്നത്. വലത്തെ കാല്‍മുട്ടിന് കടുത്ത വേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍ അക്ബര്‍ ശരീഫിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലെ ഡോ. ഗോപിയെ സമീപിച്ചു. എന്നാല്‍ ഇരു ഡോക്ടര്‍മാരുടെയും തീരുമാനം പാലക്കാട്ടെ ആര്‍.വി. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇലിസറോവ് ടെക്നോളജിയിലെ ഡോ. വാസുദേവനെ സമീപിക്കാനായിരുന്നു. ഡോ. വാസുദേവന്റെ പരിശോധനയില്‍ ഇരുകാലുകളിലും ‘പാര്‍ഷ്യല്‍ കന്‍ജെനിറ്റല്‍ ഹെമിമീലിയ വിത്ത് മിറര്‍ഫൂട്ട് ഡിഫോര്‍മിറ്റി’ എന്ന സങ്കീര്‍ണ്ണമായ അംഗവൈകല്യരോഗമാണെന്ന് കണ്ടെത്തി. ഡോക്ടറുടെ നിര്‍ദ്ദേശം കഴിയുന്നതും പെട്ടെന്ന് ഓപ്പറേഷന്‍ നടത്തുക എന്നതാണ്. ഇത് വൈകിച്ചാല്‍ ഒരു പക്ഷെ റഫീന കിടപ്പിലാവാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു.
ഇരുകാലുകളിലും ഇല്ലിസറോവ് എന്ന നൂതനമായ മാര്‍ഗ്ഗമുപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ അനേകം ഓപ്പറേഷനുകള്‍ ആവശ്യമായി വരും. ഈ ചികിത്സക്ക് മൊത്തം നാലു ലക്ഷം രൂപ ചെലവു വരുമെന്നാണ് സൂചന. റഫീനക്ക് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് ഉമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതാണ്. ഹൃദ്രോഗിയായ ഉപ്പൂപ്പയും രോഗിയായ ഉമ്മൂമ്മയും ഉമ്മയുമടങ്ങുന്ന നിര്‍ദ്ദന കുടുംബം ഇത്രയും വലിയൊരു തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. നാട്ടുകാരില്‍ ചിലരും അടുപ്പമുള്ളവരുമൊക്കെ ചെറിയ സഹായവുമായി രംഗത്തുണ്ട്. മാര്‍ച്ച് മാസത്തില്‍ ഓപ്പറേഷന്‍ നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ചെരാത് സാഹിത്യവേദിയുടെ റഫീന ചികിത്സാ പദ്ധതിയുമായി സഹകരിക്കാന്‍ സുമനസ്സുകള്‍ റഫീഖ് പന്നിയങ്കരയുമായി (00 966 553 363 454) ബന്ധപ്പെടണമെന്ന് ചെരാത് പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ACCOUNT NUMBER
STATE BANK OF TRAVANCORE,
FATHIMA MATHA BUILDING,
N.H ROAD THALIPARAMBA-670141
A/C No. 67113192685
വായിച്ചു.
മറുപടിഇല്ലാതാക്കൂപറയന് ഒന്നുമറിയില്ലാ
കഴിയും വിധം സഹായിക്കാം
>> പാലക്കാട്ടെ ആര്‍.വി. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇലിസറോവ് ടെക്നോളജിയിലെ ഡോ. വാസുദേവന്‍.<<
എനിക്കേറെ പ്രിയപെട്ട എന്റെ ഡോക്റ്റര്‍..
ദൈവം ശരിയവാന്‍ വിചാരിച്ചുട്ടുണ്ടെങ്കില്‍ സറിന്റെ കൈകളാല്‍ അത് കൈവരും എന്ന് തീര്‍ച്ച തീര്‍ച്ച തീര്‍ച്ച
ഇല്ലിസറോ സര്‍ജറിയുമായി ഞാനും ഒത്തിരി കാലം അവിടെ ഉണ്ടായിരുന്നു
ആക്സിഡെന്റില്‍ നഷ്ട്ടമായേക്കുമെന്ന് ഭയപെട്ട കാലിനെ
സൌത്തിന്ത്യയില്‍ എവിടെയും ചികിത്സ ലഭിക്കില്ലെന്ന് പറഞ്ഞ് മടക്കിയിട്ടും......... ഇവ്വിതമെങ്കിലും ചെയ്ത് തന്ന സാറിന്‍ നന്ദി, ഒത്തിരി ഒത്തിരി.
റഫീക്കിനെ കണ്ടു നേരില്‍ വിവരങ്ങള്‍ അറിയിക്കുകയും സഹായിക്കുകയും ചെയ്യുന്നതായിരിക്കും
മറുപടിഇല്ലാതാക്കൂതളിപ്പറമ്പ് എന്റെ സ്വന്തം താലൂക്കാണ്. കരിമ്പം ഞാന്‍ അറിയുന്ന സ്ഥലവും. ഈ കുട്ടിയ്ക്ക് എന്റെ ചെറിയൊരു സഹായം നല്‍കുന്നതാണ്. കൂടാതെ എന്റെ സുഹൃത്തുക്കളോട് സഹായിയ്ക്കാന്‍ അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്യാം. ഈ അക്കൌണ്ട് നമ്പര്‍ ആ കുട്ടിയുടെ കുടുംബത്തിന്റേതാണെന്ന് കരുതുന്നു.
മറുപടിഇല്ലാതാക്കൂറഫീന പൂര്‍ണാരോഗ്യവതിയായിതീരുമെന്ന ഉറച്ച വിശ്വാസം എനിയ്ക്കുണ്ട്.
account holder പേര് കൂടി അറിയിക്കുക .
മറുപടിഇല്ലാതാക്കൂനേരിട്ട് അയക്കാം.തീര്‍ച്ച ആയും എന്‍റെ
പ്രാര്‍ത്ഥന ഉണ്ടാവും രഫീനക്ക് വേണ്ടി
എന്റെ mail id vcva200@gamil.com
mail id correction vcva2009@gmail.com
മറുപടിഇല്ലാതാക്കൂസുമനസുകള് സഹായിക്കുക..
മറുപടിഇല്ലാതാക്കൂഎന്നെക്കൊണ്ട് ആവുന്നവിധം സഹായം എന്ത്തിക്കുന്നതായിരിക്കും
വിഷമിക്കാതിരിക്കൂ..
സ്നേഹപൂര്‍വ്വം
ലക്
prarthikkunnu..allahu ethrayum vegham thanne asugam fedhamakukayum vishamathakal mattukayum cheyyatte....aameen.
മറുപടിഇല്ലാതാക്കൂകഴിയും വിധം സഹായിക്കാം.. കൂടുതൽ പേരെ വിവരമറിയിക്കാം.. പ്രാർത്ഥിക്കാം.
മറുപടിഇല്ലാതാക്കൂഎന്നാല് കഴിയുന്ന വിധം ഞാനും ...
മറുപടിഇല്ലാതാക്കൂപ്രാര്ഥനയോടെ...
മറുപടിഇല്ലാതാക്കൂകഴിയും വിധം സഹായിക്കാം..പ്രാർത്ഥിക്കാം. അക്കൗണ്ടിന്റെ
മറുപടിഇല്ലാതാക്കൂപേര് കൂടി അറിയിക്കുക
shabyrv@gmail.com
എന്നാല്‍ കഴിയുന്ന വിധം ഞാനും
മറുപടിഇല്ലാതാക്കൂകഴിയും വിധം സഹായിക്കാം.. കൂടുതൽ പേരെ വിവരമറിയിക്കാം.. പ്രാർത്ഥിക്കാം.
മറുപടിഇല്ലാതാക്കൂകഴിയും വിധം സഹായിക്കാം..പ്രാർത്ഥിക്കാം. അക്കൗണ്ടിന്റെ
മറുപടിഇല്ലാതാക്കൂപേര് കൂടി അറിയിക്കുക .. jailafpa@yahoo.co.uk
പ്രിയ നദീര്‍, അക്കൌണ്ട് ഹോള്‍ഡര്‍ ആരെന്ന് അറിയിക്കുമല്ലോ. ചാരിറ്റി ഫണ്ടുകളുടെയോ ട്രീറ്റ്മെന്റ് ഫണ്ടുകളുടെയോ പേരില്‍ കാഷ് ട്രാന്‍സ്ഫര്‍ ബഹറിനില്‍ നിന്ന് സാദ്ധ്യമല്ല എന്ന് താങ്കള്‍ക്ക് അറിയാമെന്ന് കരുതുന്നു. മുമ്പ് അഭിപ്രായമേഴുതിയ എല്ലാവരും ഇതേ ആവശ്യം എഴുതിയിട്ടുണ്ട്. ഈ പോസ്റ്റില്‍ തന്നെ എഡിറ്റ് ചെയ്ത് പേര്‍ കൊടൂക്കുകയാണെങ്കില്‍ ഇനി വായിക്കുന്നവര്‍ക്ക് എളുപ്പമല്ലേ?
മറുപടിഇല്ലാതാക്കൂപ്രിയ മിത്രങ്ങളെ,അക്കൌണ്ടിന്റെ പേരിനായി ഞാന്‍ സൌദിയിലെ ചെരാതിന്റെ വക്താവ് ശ്രി.റഫീക്ക് പന്നിയങ്കരക്ക് രണ്ട് മൂന്ന് ഇമെയില്‍ അയച്ചു ഇതുവരേക്കും ക്രത്യമായ മറുപടി കിട്ടിയിട്ടില്ല, അദ്ദേഹത്തിന്റെ മറുപടിക്കായ് കാത്തിരിക്കയാണ്. ശ്രി.റഫീക്ക് പന്നിയങ്കരയുടെ ഇമെയില്‍ വിലാസം താഴെ..
മറുപടിഇല്ലാതാക്കൂRafeeque Panniyankara"
TEL: 00 966 553 363 454
Rafeeque Panniyankara
മറുപടിഇല്ലാതാക്കൂEmail:- kottaram@hotmail.com
Rafeenayude account number
മറുപടിഇല്ലാതാക്കൂSTATE BANK OF TRAVANCORE,
FATHIMA MATHA BUILDING,
N.H ROAD THALIPARAMBA-670141
A/C No. 67113192685
Rafeeq Panniyankara
00966 553 363 454
Again the account number is
മറുപടിഇല്ലാതാക്കൂwithout proper name.Please
mention the account holder
name for transfer
purpose.....pls... i understand
it is raheena's account but there
will be account holder name with initial
or what ever.....
Dear ente lokam, write account holder name is 'RAFEENA' account A/C No. 67113192685
മറുപടിഇല്ലാതാക്കൂand bank address is STATE BANK OF TRAVANCORE,
FATHIMA MATHA BUILDING,
N.H ROAD THALIPARAMBA-670141
This is the information i got from rafeeque.
Hi Nadeer i have sent.
മറുപടിഇല്ലാതാക്കൂDear ente lokam, really you are greate
മറുപടിഇല്ലാതാക്കൂ