friends

ചൊവ്വാഴ്ച

എന്താണ്‌ ബ്ലോഗിന്റെ ഗുണം.



വ്യക്തികളാല്‍ കൈകാര്യം ചെയ്യപ്പെടുന്ന ഒരു വെബ്‌ സൈറ്റൊ അല്ലെങ്കില്‍ വെബ്‌ സൈറ്റിന്റെ ഭാഗമൊ ആണ്‌ ബ്ലോഗ്‌, അവരതില്‍ കവിതകളൊ കഥകളൊ ലേഖനങ്ങളൊ കാര്‍ട്ടൂണുകളൊ ചിത്രങ്ങളൊ വീഡിയൊകളൊ ഒക്കെ ചേര്‍ക്കുന്നു, വായനക്കാരുമായി സംവദിക്കുന്നു, 97ല്‍ jorn Berger ആണ്‌ Web log എന്ന് നാമകരണം ചെയ്യുകയും 99ല്‍ Even williams പിന്നീട്‌ blog എന്ന് short ചെയ്തു എന്നാണ്‌ ഞാന്‍ വായിച്ചിട്ടുള്ളത്‌, 2002നു ശേഷം political impact, bloggingല്‍ അലയടിച്ചു തുടങ്ങി, ഇപ്പോള്‍ main stream ശകതമായ political impact സ്രഷ്ടിച്ച്‌ കൊണ്ടിരിക്കുന്നു, രാഷ്ട്രിയക്കാരും സ്ഥനാര്‍ത്ഥികളും പ്രചരണത്തിനായും ബ്ലോഗ്‌ ഉപയോഗിക്കുന്നു, UK യിലെ Labour party MP , Tom watson ബ്ലോഗിലൂടെ ഇലക്ഷന്‍ പ്രചരണം നടത്തിയത്‌ വാര്‍ത്തയായിരുന്നു, ആദ്യമായി ഒരു national government ബൊഗിനെ official ആയി setup ചെയ്തത്‌ ഇസ്രായേല്‍ ഗവണ്‍മന്റ്‌ ആണ്‌, അവരുടെ foreign affairs ministry, Twitter ലൂടെ വാര്‍ വിത്ത്‌ ഹമാസ്‌ എന്ന സബ്ജെക്ടില്‍ micro blogging നടത്തി world wide press conference നടത്തിയിരുന്നു, അതിന്റെ ചൊദ്യോത്തരങ്ങള്‍ Israel politics എന്ന സൈറ്റില്‍ post ചെയ്തിരുന്നു.

2007 Dec ല്‍ Technorats എന്ന ബ്ലൊഗിന്റെ സെര്‍ച്ച്‌ എഞ്ചിന്‍ 112 million ബ്ലോഗുകളെ track ചെയ്തു എന്നാണ്‌ കണക്ക്‌, 2009ന്‌ ശേഷം blogging impact കാരണം america യിലെ journalism industry യില്‍ പല newspaper corporation ന്‌ bankruptsy ആയികൊണ്ടിരിക്കുന്നു എന്ന് വാര്‍ത്ത വരുന്നു, ഇജിപ്ഷ്യന്‍ ബ്ലോഗര്‍ kareem amer എന്ന ബ്ലോഗര്‍ പ്രസിഡന്റ്‌ hosni mubarak ന്‌ എതിരെ എഴുതിയതിനാല്‍ 3 വര്‍ഷം ജയിലിലായി, മ്യാന്‍ മറില്‍ nag phone cutt എന്ന ബ്ലോഗര്‍ ഒരു Cartoon പൊസ്റ്റിയതിനാല്‍ ജയിലിലാണ്‌.

സത്യത്തില്‍ ഇ ബ്ലോഗിങ്ങിനെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ എനിക്ക്‌ ഒരു ബ്ലോഗര്‍ ആകണമെന്ന് ഒരു ആഗ്രഹവുമുണ്ടായിരുന്നില്ല, അത്‌ കൊണ്ട്‌ എന്ത്‌ ഗുണം എന്നായിരുന്നു എന്റെ ചിന്ത, കാക്കത്തൊള്ളായിരത്തി മുക്കോടി ബ്ലോഗുകള്‍ ഉണ്ട്‌ എന്നാണ്‌ അറിഞ്ഞത്‌, വമ്പന്‍ പുലികള്‍ വിലസുന്ന ബ്ലോഗ്‌ മേഘലയില്‍ എനിക്ക്‌ എന്ത്‌ കാര്യം, വെറുതെ സമയം കളയുന്ന ഏര്‍പ്പാട്‌, ആ നേരം വല്ല ഹരി ഹരനേയൊ, യേശുദാസിനെയോ, എം.ജി.ശ്രീകുമാറിനേയൊ, ചിത്ര ചേച്ചിയേയൊ, സുജ ചേച്ചിയേയൊ, വേണു ചേട്ടനെയൊ, ഒക്കെ കേട്ട്‌ മൂടി പുതച്ച്‌ കിടക്കാം, അതു തന്നെയാണ്‌ എന്നെത്തേയും എര്‍പ്പാട്‌, അത്‌ കൊണ്ട്‌ മടിയന്‍ എന്ന സ്ഥാനപ്പേര്‌ കല്‍പ്പിച്ച്‌ തന്നിട്ടുണ്ട്‌ ബന്‍ഡുക്കള്‍.

എഴുത്ത്‌ അസുഖം ഉള്ളതിനാല്‍, എഴുതി കൂട്ടുന്ന സംഭവങ്ങള്‍ ശേഖരിച്ച്‌ വെക്കാന്‍ ഒരിടം നല്ലതെന്ന് തോന്നി, സാധാരണ പല പല ഡയറികളിലും മറ്റുമാണ്‌ എഴുതിവെയ്കാറ്‌ പലതും മിസ്സായി, ഒരു ഒണ്‍ ലൈന്‍ ഡയറി നല്ലതെന്ന് തോന്നി, എനിക്ക്‌ തന്നെ ഇടയ്ക്ക്‌ സൈറ്റില്‍ കയറി വായിക്കാമല്ലൊ, സ്വയം കണ്ണാടി നോക്കി നില്‍ക്കുന്നത്‌ പോലെ, അതും ഒരു അസുഖമായിരിക്കാം. ഏതായാലും ബ്ലോഗെഴുത്ത്‌ തുടങ്ങി, അപ്പോഴുണ്ട്‌ പല പല വിമര്‍ശനങ്ങള്‍ വരുന്നു, അത്‌ കൊണ്ട്‌ ഒന്നു മനസ്സിലായി, ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ട്‌ എന്ന്, സന്തോഷം.

ആടു ജീവിതം എഴുതിയ ബെന്യാമിന്‍ പറയുന്നത്‌ അദ്ദേഹം എല്ലാ എഴുത്തും നടത്തുന്നത്‌ കംബ്യുട്ടറില്‍ തന്നെയാണെന്ന്, പേന തുബിലെ ആര്‍ദ്ര മൌനം എന്നൊന്നും പറയാന്‍ പറ്റില്ലത്രെ, ഫ്ലാറ്റ്‌ ജീവിതം നയിക്കുന്ന നമുക്ക്‌ കംബ്യുട്ടര്‍ തന്നെ ശരണം.

ബ്ലോഗിങ്ങിലൂടെ കിട്ടിയ ആത്മ നിര്‍വ്രതി:-
-------------------------------------
എന്റെ കൂടെ ജോലി ചെയ്യുന്ന ചന്ദ്രേട്ടന്‍ ഒരിക്കല്‍ പറഞ്ഞു, നദീറെ ഇ പത്രങ്ങളിലൊക്കെ കാണുന്ന സഹായഭ്യാര്‍ത്ഥനകളില്‍ ചിലതിനൊക്കെ പണം അയക്കാറുണ്ട്‌, ചിലപ്പോള്‍ പിന്നെ അയക്കാം എന്ന് വിചാരിച്ച്‌ മാറ്റി വെക്കും, അപ്പോഴേക്കും ആ പത്രം മിസ്സായിരിക്കും അത്‌ കൊണ്ട്‌ അയക്കാന്‍ സാധിക്കാറില്ല എന്ന്,അത്‌ ശരിയെന്ന് സ്വ അനുഭവം എന്നെ തോന്നിപ്പിച്ചു, അത്‌ കൊണ്ട്‌ സഹായം എന്ന ലേബലില്‍ ഞാനീ ബ്ലോഗില്‍ അത്തരം വാര്‍ത്തകള്‍ കൊടുക്കാന്‍ ശ്രമിച്ചു, പക്ഷെ പത്രങ്ങളിലെ വാര്‍ത്തകളില്‍ പലതിനും അഡ്രസ്‌ പൂര്‍ണ്ണമായി കൊടുക്കുന്നില്ല, ആരെങ്കിലും സംശയം ചൊദിച്ചാല്‍ മറു പടിക്ക്‌ ഞാന്‍ ബുദ്ധിമുട്ടും.

റഫീന എന്ന കുട്ടിയുടെ ചികിത്സാര്‍ഥം സൌദിയിലെ ചെരാത്‌ എന്ന സംഘടനയുടെ ഒരു ഇമെയില്‍ എനിക്ക്‌ കിട്ടി ഞാനത്‌ ബ്ലോഗില്‍ പോസ്റ്റി, അത്‌ വായിച്ച്‌ പലരും സഹായം അയച്ചുട്ടുണ്ടാകാം, ഒരു സുഹ്രത്ത്‌ പണം അയച്ച വിവരം എന്നെ അറിയിക്കുകയും ചെയ്തു, അതാണ്‌ എനിക്ക്‌ ബ്ലോഗിങ്ങില്‍ കിട്ടിയ ആത്മ സന്തോഷം.

എന്റെ ബ്ലോഗില്‍ കമന്റുകള്‍ കുറവ്‌ എന്ത്‌ കൊണ്ട്‌:-
-----------------------------------------------
വായിക്കാന്‍ വരുന്നവരെല്ലാം കമന്റ്‌ ഇടണം എന്ന് നിയമമൊന്നുമില്ലല്ലൊ, അത്‌ അവരുടെ ഇംഗിതം, വായിച്ച്‌ പോകുന്നത്‌ തന്നെ ഭാഗ്യം എന്ന് കരുതുന്നു, പിന്നെ കമന്റ്‌ കുറയാന്‍ കാരണം ഇത്‌ തികച്ചും വ്യക്ത്യാധിഷ്ടിത ബ്ലോഗ്‌ ആയത്‌ കൊണ്ടാകാം, കാമ്പുള്ള പോസ്റ്റുകള്‍ ഇല്ല എന്നതാകാം , അങ്ങിനെയൊക്കെ ആയിരുന്നു എന്റെ ചിന്ത, ഒരിക്കല്‍ അവിചാരിതമായ്‌ ദുബൈയില്‍ നിന്നും ഒരു സുഹ്രത്ത്‌ എന്നോട്‌ ചാറ്റാന്‍ വന്നു, 'നദീര്‍ താങ്കളുടെ ബ്ലോഗ്‌ ഞാന്‍ കാണാറുണ്ട്‌, കൊഴപ്പമില്ല, പക്ഷെ മാര്‍ക്കറ്റിംങ്ങ്‌ വളരെ മോശം", ഞാന്‍ ചോദിച്ചു 'എന്താണ്‌ താങ്കള്‍ ഉദ്ധേശിച്ചത്‌', അദ്ദേഹം പറഞ്ഞു 'മറ്റ്‌ ബ്ലൊഗുകളില്‍ പോയി കമന്റ്‌ ഇടണം, അപ്പോള്‍ അവര്‍ താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും കമന്റ്‌ ഇടുകയും ചെയ്യും'.

പക്ഷെ സുഹ്രത്തെ, ഇ ബ്ലോഗ്‌ എഴുത്ത്‌ തന്നെ ഞാന്‍ ഒരു വിധമാണ്‌ കൊണ്ട്‌ പോകുന്നത്‌, സമയം ഉണ്ടായിട്ട്‌ ചെയ്യുന്നതല്ല രാവിലെ 7.30ന്‌ ഡ്യുട്ടിക്ക്‌ കയറിയാല്‍ 12.30ന്‌ ഇറങ്ങും ഒന്നരക്ക്‌ കിടന്നാല്‍ 2.45ന്‌ എഴുന്നേറ്റ്‌ വീണ്ടും 3.30 ന്‌ ഓഫീസില്‍, പിന്നെ ഇറങ്ങുന്നത്‌ വൈകിട്ട്‌ 6.30 ന്‌, റൂമിലെത്തി തേവാരം, ഭക്ഷണം, ടി.വി, സൊറ പറയല്‍, കഴിഞ്ഞ്‌ 9.30 ന്‌ കിടക്കും പിന്നെ എഴുന്നേല്‍ക്കുന്നത്‌ രാവിലെ 6 ന്‌, നിങ്ങള്‍ പറ എങ്ങിനെ സമയം കിട്ടാനാ, വെള്ളിയാഴ്ച ഒരു ഒഴിവിന്‌ 11 എ എമ്മിനെ എഴുന്നേല്‍ക്കു.

ഇത്ര ബുദ്ധിമുട്ടി ബ്ലോഗണോ എന്നാകും ചോദ്യം, അത്‌ ന്യായം, ഒരു സൂക്കേട്‌ എന്ന് കരുതിയാല്‍മതി.

എന്നാലും നിസ്വാര്‍ത്ഥരായ നല്ല മനുഷ്യര്‍ എന്റെ ബ്ലോഗില്‍ കമന്റാറുണ്ട്‌, അതൊക്കെ കാണുമ്പോള്‍ ഒരു സന്തോഷം, ബ്ലോഗിലെ സ്റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ സിസ്റ്റം വന്നിട്ട്‌ അധിക നാള്‍ ആയിട്ടില്ല, അത്‌ വന്നതിനു ശേഷം ഇ ബ്ലോഗ്‌ ഇന്ന് വരെ സന്ദര്‍ശിച്ചത്‌ ഇത്ര പേര്‍,,

1), U.S.A - 2939 സന്ദര്‍ശനം
2), BAHRAIN - 2310
3), U.A.E - 663
4), INDIA - 656
5), SAUDI ARABIA - 309
6), QATAR - 205
7), CHINA - 203
8), KUWAIT - 63
9), OMAN - 43
10), U.K - 23
11), HUNGARY - 4
12), ITALY - 3
13), JAPAN - 4
14),GERMANY - 5

19 അഭിപ്രായങ്ങൾ:

  1. ഏതായാലും ഇവിടെവരെ വന്നതല്ലേ ഞാനും ഒന്ന് കമന്റിയേക്കാം...

    മറുപടിഇല്ലാതാക്കൂ
  2. ബ്ലോഗ് എഴുത്ത് തുടരുക ..ഉള്ള പരിമിതി വെച്ചു .. നന്മകള് നേരുന്നു

    മറുപടിഇല്ലാതാക്കൂ
  3. പ്രതികരണങ്ങള്‍ പ്രതീക്ഷിക്കേണ്ട കാര്യമില്ല. മനസ്സില്‍ ഉള്ളത് എഴുതുക. അവ ചിലപ്പോള്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെടും.

    മറുപടിഇല്ലാതാക്കൂ
  4. നന്നായി ബ്ലോഗില്‍ സന്ദര്‍ശകര്‍ വരാനും അവര്‍ കമന്റിടാനും പറഞ്ഞു തന്ന മാര്‍ഗം കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  5. hi nadeer;ഞാനും ഇ ബ്ലോഗ്‌ മിക്കവാറും സന്ദര്‍ശികാറുണ്ട്, പിന്നെ കമന്റ്സില്‍ ഒരു കാര്യവും ഇല്ല , ഇ ബ്ലോഗ്‌ കൊണ്ട് , നമ്മള്‍ അറിയാതെ മറ്റുള്ളവര്‍ക്ക് കിട്ടുന്ന സഹായവും,ടൈം പാസ്സും , അത് തനെയാണ്‌ ഏറ്റവും വലുത് ,

    മറുപടിഇല്ലാതാക്കൂ
  6. വെള്ളിയാഴ്ച പോലും അവധിയില്ലാത്ത ഞങ്ങള്‍ ഇവിടെയുണ്ടേ!!!!!!

    മറുപടിഇല്ലാതാക്കൂ
  7. ഞാനി വഴി ആദ്യമയാണ് ഇടക്ക് വന്നു പോകാം ..വരുമ്പോള്‍ വല്ല വിഭവങ്ങള്‍ തരണം കേട്ടോ ? വെറുതെ വന്നു പോകാന്‍ എന്നെ കൊണ്ട് വയ്യ വയസ്സായി ..

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ