
ബഹറൈയിന്‍ സാഹിത്യ പ്രേമികളുടെ സുഹൃത്തും കവിയുമായ ശ്രി.സുധി പുത്തന്‍ വേലിക്കരയുടെ രണ്ടാമത് പുസ്തകം 'തീമരച്ചില്ലകള്‍' എന്ന കവിത സമാഹാരം പ്രശസ്ത കവി ശ്രി.മുല്ലനേഴി, ശ്രി.ബെന്യാമിനു നല്‍കി കൊണ്ട് പ്രകാശനം ചെയ്തു, സത്യത്തില്‍ പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല, മുല്ലനേഴി സാറിനെ കാണണം അദ്ദേഹത്തിന്റെ സംഭാഷണം ശ്രവിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു, അതിനാല്‍ 6.30 ന് തന്നെ ഒഫീസില്‍ നിന്ന് ഇറങ്ങിയെങ്കിലും, ഞങ്ങളെ കൊണ്ട് പോകുന്ന ചന്ദ്രേട്ടന്‍ വിളിച്ചു പറഞ്ഞു നദീറെ,, ഞാന്‍ വൈകും സൈറ്റില്‍ പണി തീര്‍ന്നില്ല, നിങ്ങള്‍ ഹുസൈനെ വിളിച്ച് പോ.. ഞാന്‍ ഹുസൈനെ (അറബിയാണ്) വിളിച്ചപ്പൊള്‍ അവന്‍ പറയുകാ.. നദീര്‍, അന ഫീ മിന്നി റഫ, മ്പ ശൂഫ് വെന്‍ ആദി ടിഷ്യും..ടിഷ്യും.. കമ്പനി.. (ഞാനിപ്പോള്‍ റഫയിലാണ്, ആ ടിഷ്യും..ടിഷ്യും.. കമ്പനി.. എവിടെയാണന്ന് നൊക്കുകയാ..)
കാര്യമെന്താണന്ന് വെച്ചാല്‍, ഇവിടെ ബഹറയിന്‍ മരിറ്റല്‍ ആര്‍ട് സ് അസോസിയേഷന്‍ എന്ന ഒരു സംഘടന ഉണ്ട് , കരാട്ടെ, കുങ്ങ് ഫൂ ഒക്കെ പടിപ്പിക്കുന്ന അറബികളുടെ ഒരു കേന്ദ്രമാണത്, അവര്‍ ഞങ്ങള്‍ക്ക് കാര്‍ ഹൈറിങ്ങ് വകയില്‍ കുറച്ച് ഔട്ട് സ്റ്റന്റിംഗ് ഉണ്ട് അതിന്റെ സ്‌റ്റയിറ്റ്‌മന്റ് കൊണ്ടു കൊടുക്കാന്‍ ഞാന്‍ അവനെ എല്‍പ്പിച്ചിരുന്നു, അവനാണങ്കില്‍ അറബി അല്ലാതെ വേറെ ഒരു ഭാഷയും മനസ്സിലാവില്ല എനിക്കാണങ്കില്‍ മുറി അറബിയെ അറിയു, അതു കൊണ്ട് അവനെ മനസിലാക്കാന്‍ ഞാന്‍ ആഗ്യംത്തില്‍ ടിഷ്യും.ടിഷ്യും.. എന്നൊക്കെ കാണിച്ച് മനസ്സിലാക്കി 2 മണിക്കൂര്‍ മുമ്പ് പറഞ്ഞു വിട്ടതാ.. അതാണ് അവന്‍ പറയുന്ന ടിഷ്യും..ടിഷ്യും.. കമ്പനി.
ഞാന്‍ ചടങ്ങിന് എത്തിയപ്പൊഴേക്കും ഒന്നര മണിക്കൂര്‍ വൈകിയിരുന്നു,മുല്ലനേഴി സര്‍ പോയി, ബെന്യാമിന്റെ പ്രസംഗം കഴിഞ്ഞ് ബിജു എം സതീഷ് സുധിയുടെ കവിത ചൊല്ലുന്നു, അപ്പോഴാണ് ഞാന്‍ ചെല്ലുന്നത്, പുസ്തക പരിചയപ്പെടുത്തല്‍ എന്നോട് ചെയ്യണമെന്ന് സുധി പറഞ്ഞിരുന്നു എങ്കിലും നേരം വൈകിയതിനാല്‍ എന്നെ വിളിക്കില്ല എന്ന സമാധാനത്തൊടെ ഒരിടത്ത് ഇരിക്കുന്ന എന്നെ അവതാരകന്‍ വിളിച്ചു, സുധിയുടെ കവിതകളെ കുറിച്ച് പറയാന്‍ എനിക്ക് വളരെ ഇഷ്ടമാണ് , എന്തുകൊണ്ടൊ എന്നെ സ്വാധീനിച്ച വരികളുണ്ടതില്‍, ദൃശ്യത്തേക്കാള്‍ അദൃശ്യ സ്പന്ദനം കൊണ്ട് നമ്മുടെ മ്പോധ മണ്ഡലത്തെ ഭ്രമരം കൊള്ളിക്കുന്ന കവിതകളാണ് അവ, പൊയ്‌മുഖങ്ങള്‍ക്ക് നേരെയുള്ള കല്ലേറുകളാണ് അവ, ഇടയ്ക്ക് ഒരു കവിതയുടെ പേര് പരാമര്‍ശിക്കാന്‍ നൊക്കിയപ്പൊള്‍ എനിക്ക് മറവി വന്നു, എങ്കിലും പ്രസംഗം അവസാനിപ്പിച്ച് ഞാന്‍ ഇറങ്ങിയപ്പോള്‍ ഒരു സഹ്രദയന്‍ പരിചയപ്പെടാന്‍ വന്നു, 'നദീറെ,, പ്രസഗം എല്ലാം നന്നായിരുന്നു, പക്ഷെ ഇത്തരത്തില്‍ മറവി പാടില്ല.. '. ഞാന്‍ ആ സുഹ്രത്തിനൊട് പറഞ്ഞു "കവിതയുടെ പേരാണ് ഞാന്‍ മറന്നത്, പക്ഷെ കവിതയെ ഞാന്‍ മറന്നില്ല, അതിലെ വരികള്‍ എനിക്ക് മറക്കാന്‍ ഒക്കില്ല.., പേര് എന്നാല്‍ തലക്കെട്ട്, എന്തു ചെയ്യാം സുഹ്രത്തേ തലക്കെട്ടുകള്‍ എന്റെ തലയില്‍ നില്‍ക്കാറില്ല...