friends

ഞായറാഴ്‌ച

നിങ്ങള്‍ക്കും കൊളസ്ട്രോള്‍ ഉണ്ടോ..?

ഇ ഫോട്ടോ ബഹറയിനിലെ ഒരു ഫക്ഷനിടയില്‍ ഭക്ഷണ സമയത്ത്‌ എന്റെ കോരിയിടല്‍ കണ്ട്‌ സഹിക്ക വയ്യാതെ, നമ്മുടെ പ്രിയ ബ്ലോഗര്‍ കുഞ്ഞന്‍ (പ്രവീണ്‍) എടുത്ത ഫോട്ടൊ ആണിത്‌, എന്റെ അടുത്ത്‌ നില്‍ക്കുന്നത്‌ എന്റെ ഭാര്യയാണ്‌ ഞങ്ങള്‍ക്ക്‌ പുറകില്‍ നില്‍ക്കുന്നത്‌ പ്രശസ്ത നോവലിസ്റ്റ്‌ ബെന്യാമിനും സഹധര്‍മ്മിണിയും ആണ്‌, ഏതായാലും ഫോട്ടൊ എടുത്ത്‌ നടന്ന കുഞ്ഞന്‍ അന്ന് പട്ടിണി ആയെന്നാണ്‌ കേള്‍വി..

സത്യത്തില്‍ ഞാനൊരു ഭക്ഷണ പ്രിയന്‍ ആയിരുന്നില്ല, സ്ക്കൂള്‍ ടീച്ചര്‍ ആയിരുന്ന ഉമ്മയ്ക്ക്‌ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സമയം ഉണ്ടായിരുന്നില്ല പയറും കടലയും തന്നെ മിക്കവാറും ദിവസങ്ങളിലും, അത്‌ കൊണ്ട്‌ തന്നെ അവ തന്നെ ഇന്നും എന്റെ ഫേവറേറ്റ്‌ ഫുണ്ട്‌, എങ്കിലും പാവം ഉമ്മ ഞാറയാഴ്ചകളില്‍ ഇറച്ചിയൊ, മീനൊ സ്പെഷല്‍ വിഭവങ്ങള്‍ ഉണ്ടക്കാറുണ്ട്‌, പക്ഷെ അന്ന് എനിക്ക്‌ ഇറച്ചി ഇഷ്ട വിഭവം ആയിരുന്നില്ല, ഗള്‍ഫിലെത്തിയപ്പോള്‍, ചിക്കന്‍ ആയി മിക്ക ദിവസങ്ങളിലും തീറ്റ, ചിക്കന്‍ ആണത്രെ എളുപ്പം തയ്യാറാക്കാന്‍ സാധ്യമയാതെന്ന് സഹ മുറിയന്മാരുടെ ഭാഷ്യം, കല്ല്യാണം കഴിഞ്ഞപ്പോള്‍ അമ്മായിയമ്മ സല്‍ക്കാരം, ബന്‍ഡുജന സല്‍ക്കാരം 4 മാസക്കാലം പൊടി പൊടിച്ചപ്പോള്‍ എന്റെ ആമാശയം വലുതായി, പിന്നെ വെട്ടി വിഴുങ്ങല്‍ പതിവായി, പോരാത്തതിന്‌ പാചക പ്രിയക്കാരി ഭാര്യയേയും ഇവിടെ എത്തിച്ചു.

എതായാലും എനിക്കിപ്പോള്‍ പണി കിട്ടിയിരിക്കയാണ്‌, ഒരു സുഹ്രത്തിന്റെ കൂടെ ഹോസ്പിറ്റലില്‍ പോയതാണ്‌, കൂട്ടത്തില്‍ ഞാനും കൊളസ്‌ട്രോള്‍ ചെക്ക്‌ ചെയ്തു, അപ്പോഴാണ്‌ അറിയുന്നത്‌ സംഭവം ബഹു കേമം തന്നെ, എനിക്ക്‌ എപ്പോഴും പണി കിട്ടുന്നത്‌ ഇങ്ങനെയാണ്‌ നിനച്ചിരിക്കാത്ത സമയത്തായിരിക്കും സംഭവിക്കുന്നത്‌, നാട്ടിലായിരുന്നപ്പോള്‍ ഒരു കംബ്യുട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കെ സഹപ്രവര്‍ത്തകനായ ഗിരീഷിന്‌ കണ്ണ്‍ വേദന പറച്ചില്‍ തുടങ്ങി ഞാനും മഹേഷും ഹബീബും കൂടി ഗിരീഷിനെയും കൊണ്ട്‌ അടുത്തുള്ള ഐ സ്പെഷലിസ്റ്റിനെ കാണിക്കാന്‍ പോയി, ഏതായാലും അവിടം വരെ വന്നതല്ലെ എല്ലാവരും കണ്ണ്‍ ചെക്ക്‌ ചെയ്യാമെന്നായി മഹേഷ്‌, ചെക്കിങ്ങ്‌ കഴിഞ്ഞപ്പോള്‍ ഗിരീഷ്‌ ഒഴിച്ച്‌ ബാക്കി എല്ലാവരും കണ്ണട ഉപയോഗിക്കണമെന്ന് ഡോക്ടര്‍.

ടൊട്ടല്‍ കൊളസ്ട്രോളും, ഹൈഡെന്‍സിറ്റി കൊളസ്ട്രോള്‍ (HDL) നല്ല കൊളസ്ട്രോള്‍, ലൊഡെന്‍സിറ്റി കൊളസ്ട്രോള്‍ (LDL) ചീത്ത കൊളസ്ട്രൊള്‍ എല്ലാം എനിക്ക്‌ റെയിഞ്ചില്‍ ഒതുങ്ങുന്നു, പക്ഷെ വെരിലൊഡെന്‍സിറ്റി കൊള്‍സ്ട്രോള്‍ (VLDL) വളരെ മൊശം കൊളസ്ട്രോള്‍ വളരെ കൂടതലാണ്‌, പിന്നെ ട്രൈഗ്ലിസറയിഡ്‌ എന്ന ഒരു സാധനം കുടി റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നു അതാണങ്കില്‍ 550 ന്‌ മേലെ, ആ ഭാഗം മാര്‍ക്ക്‌ ചെയ്ത്‌ ഡോക്ടര്‍ പറഞ്ഞു, വളരെ സൂക്ഷിക്കണം, ട്രൈഗ്ലിസറയിഡ്‌ 200 ന്‌ മേലെ കയറാന്‍ പാടില്ല, 500ന്‌ മേലെ കയറിയാല്‍ പക്ഷാഘാതം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്‌, നന്നായി വ്യയാമം വേണം, ദിവസവും അര മണിക്കൂര്‍ നടക്കുക, ഭക്ഷണം ക്രമീകരിക്കുക, വറുത്തവയും, കൊഴുപ്പും, എല്ലാം ഒഴിവാക്കുക, ഗ്രില്‍ ചിക്കനൊ മീനൊ കഴിക്കാം, ധാരാളം വെജിറ്റബിള്‍ കഴിക്കുക, പച്ച വെള്ളം കുടെ, കുടെ കുടിക്കുക.കൂട്ടത്തില്‍ ദിവസവും കഴിക്കാന്‍ ഒരു ടാബ്‌ലറ്റും

ടാബ്‌ലറ്റ്‌ ദിവസവും കഴിക്കാന്‍ എനിക്കെന്തോ ഒരു മടി, എന്തായാലും ഇഗ്ലീഷ്‌ മരുന്നല്ലെ, നാട്ടില്‍ ഉമ്മയെ വിളിച്ച്‌ പറഞ്ഞപ്പോള്‍, അടുത്തുള്ള ഒരു ഹോമിയൊ ഡൊക്ടറുടെ അടുത്ത്‌ പോയി വിവരം പറഞ്ഞ്‌ ഒരു ഡ്രോപ്‌ മരുന്ന് കിട്ടിയത്‌ കൊടുത്തയച്ചു, ദിവസവും 8 തുള്ളി 30m വെള്ളത്തില്‍ ഒഴിച്ച്‌ 3 നേരം കഴിക്കണം, അതിന്‌ വെളുത്തുള്ളിയുടെ മണവും ചുവയുമാണ്‌, എതായാലും അതിന്റെ സേവ തുടങ്ങിയപ്പോള്‍, അതി രാവിലത്തെ കുത്തിയിരിപ്പ്‌ ചര്യ വേഗത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കുന്നുണ്ട്‌, ...

ഒന്നരമാസം കൊണ്ട്‌ എന്റെ തടി കുറഞ്ഞു,85 കിലൊയില്‍ നിന്ന് 75 ആയി, ഞാന്‍ വീണ്ടും കൊളസ്ട്രോള്‍ ചെക്ക്‌ ചെയ്തു, ഇപ്പോള്‍ ലവന്‍, ട്രൈഗ്ലിസറയിഡ്‌ 319ല്‍ നില്‍ക്കുന്നു, ഇയിടെ ഞാന്‍ എന്റെ സുഹ്രത്ത്‌ ദിനേഷിനെ കണ്ടു, കാര്യങ്ങളെല്ലാം അറിഞ്ഞപ്പ്പ്പോള്‍ അവനും എന്റെ അതേ അവസ്ഥയിലായിരുന്നുവെത്രെ.. അവന്‍ എനിക്ക്‌ ഒരു മരുന്ന് പറഞ്ഞ്‌ തന്നിട്ടുണ്ട്‌, അതിന്‌ അവന്‍ തന്നെ ഗ്യരണ്ടി, നൂറു ശതമാനം ഗ്യാരണ്ടി, 3 മാസം കൊണ്ട്‌ കൊളസ്ട്രോള്‍ മാറുമെത്രെ..

സംഭവം വളരെ സിംബിള്‍, അതിരാവിലെയും രാത്രിയിലും കറി വേപ്പിലയും, വെളുത്തുള്ളിയും മിക്സിയില്‍ സ്വല്‍പം വെള്ളം ചേര്‍ത്ത്‌ അടിച്ച്‌ ജൂസാക്കി കുടിക്കുക, എതായാലും അതിന്റെ പരീക്ഷണത്തിലാണ്‌ ഞാനിപ്പോള്‍, നിങ്ങള്‍ക്കും കൊളസ്ട്രോള്‍ ഉണ്ടോ എങ്കില്‍ ദിനേഷിന്റെ ഇ മരുന്ന് പരീക്ഷിച്ച്‌ നോക്കു..

വാല്‍ കഷണം:- ഒരു പുരോഹിതന്‍ എന്നെ ഉപദേശിച്ചു, 'മോനെ, നദീറെ, പടച്ച തമ്പുരാന്‍ ഒരോ മനുഷ്യനും ആയുസ്സും, കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവും നിശ്ചയിച്ച്‌ അനുവദിച്ചിട്ടുണ്ട്‌, ആര്‍ത്തി പിടിച്ച്‌ കഴിച്ച്‌ തീര്‍ത്താല്‍ അനുവദിച്ച ഭക്ഷണം നേരെത്തെ തീര്‍ന്ന് പോകും, ആയുസ്‌ തീരുകയുമില്ല, കണ്ടിട്ടില്ലേ ചിലര്‍ ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആയുസ്‌ തീരാന്‍ കിടന്ന കിടപ്പില്‍ കാത്തു കിടക്കുന്നത്‌'

ഈ ബ്ലോഗ് തിരയൂ