friends

വ്യാഴാഴ്‌ച

രാജു ഇരിങ്ങലിനോട്‌ ഒരു വിയോജനകുറിപ്പ്‌, മലയാളം മരിക്കുന്നില്ലേ..


മലയാളം മനുഷ്യന്‍ മറന്നു എന്നൊക്കെ ചില വയസ്സന്‍ ആല്‍മരങ്ങള്‍ പറയുന്ന പടുന്യായങ്ങളാണന്ന് രാജു ഇരിങ്ങല്‍ മനോരമ ഓണ്‍ ലൈനിലെ തന്റെ ഇന്റര്‍വ്യുവില്‍ പറയുന്നുണ്ട്‌ ,ഇന്റര്‍വ്യുവിന്റെ ലിങ്ക്‌ താഴെ..


മലയാളം മരിക്കുന്നു എന്നുള്ളത്‌ ഒരു വസ്തുതയാണ്‌, ഇനി വരുന്ന തലമുറകളിലൂടെ അത്‌ വ്യക്തമാകും, ഇന്നത്തെ യുവത്വത്തിന്‌ തന്നെ പല മലയാള വാക്കുകളുടെയും അര്‍ത്ഥം അറിയില്ല, ആൊഗലേയ ഭാഷയുടെ സ്വാധീനമാണ്‌ അതിന്‌ കാരണം എന്ന് പറയാമെങ്കിലും ഒരു ഭാഷയും വ്രത്തിയായി ഉപയോഗിക്കാന്‍ അറിയാത്ത ഷണ്ഡീകരിക്കപ്പെട്ട തലമുറയാണ്‌ ഉടലെടുക്കുന്നത്‌, നാട്ടിലിപ്പോള്‍ മലയാളം സ്ക്കൂളില്‍ കുട്ടികളില്ല, ഇംഗ്ലീഷ്‌ മിഡിയത്തിലാണ്‌ പഠനം, അതില്‍ അപാകതയൊന്നുമില്ല, നല്ലത്‌ തന്നെ പക്ഷെ അതോടൊപ്പം മാത്രഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള ശിക്ഷണം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാജു ഇരിങ്ങല്‍ പറയുന്നു മലയാളത്തില്‍ സാഹിത്യം എഴുതാന്‍ കാരണം അദ്ദേഹം ചിന്തിക്കുന്നത്‌ മലയാളത്തിലായത്‌ കൊണ്ടാണ്‌, അത്‌ തന്നെയാണ്‌ സത്യം, ഭാഷ എന്ന് പറയുന്നത്‌ മനുഷ്യന്റെ സ്വത്വമാണ്‌, ചിന്തയാണ്‌, സംസ്ക്കാരമാണ്‌, സ്വന്തം ഭാഷ നശിപ്പിച്ച്‌ മറ്റൊരു ഭാഷയിലേക്ക്‌ ചേക്കേറുമ്പോള്‍ അവന്‍ കത്തി വെക്കുന്നത്‌ സ്വന്തം സംസ്ക്കാരത്തെ തന്നെയാണ്‌, സ്വന്തം ഭാഷയെ നശിപ്പിക്കാതെ തന്നെ മറ്റ്‌ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ നമ്മള്‍ പഠിക്കേണ്ടിരിയിരിക്കുന്നു, വരും തലമുറയെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

4 അഭിപ്രായങ്ങൾ:

  1. മലയാളത്തിന്റെ പ്രാധാന്യം, പ്രത്യേകിച്ചും പുസ്തക വായനയുടെ പ്രാധാന്യം കുറഞ്ഞു എന്നത് ശരി തന്നെ.

    മറുപടിഇല്ലാതാക്കൂ
  2. മലയാളത്തില്‍ സാഹിത്യം എഴുതാന്‍ കാരണം അദ്ദേഹം ചിന്തിക്കുന്നത്‌ മലയാളത്തിലായത്‌ കൊണ്ടാണ്‌,

    എത്ര അല്ലെന്നു പറഞ്ഞാലും
    അത് തന്നെയാണ് സത്യവും

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2011, ഡിസംബർ 22 4:19 AM

    MALAYALAM NALLA BHASHAYANU VAYIKKUKA

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2011, ഡിസംബർ 22 4:22 AM

    IDDHEHAM PARAYUNNATHU SHARIYANU.MALAYALATHIL SAHITHYAM NAM EZHUTHANAM.BECOZ IAM FROM DELHI & I LOVE MALAYALAM.

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ