friends

ഞായറാഴ്‌ച

സ്നേഹം

ജനനി, ഒന്നിനെയും സ്നേഹിച്ചില്ല എന്നതെൻ സ്നേഹം. കാലമെന്നെ പരിഹസിച്ചാലും സ്വൈര്യം, അവ്യാകുലം ധന്യം, സ്വസ്തി നമഃ ========== ടി.എസ്.നദീർ

ശനിയാഴ്‌ച

ആൾക്കൂട്ടങ്ങളെ ഭയക്കണം ============================== ഊഴമിട്ട് കാത്തിരിക്കുന്നവരാണ് കാത്തിരിപ്പില്ല എന്ന് പറയുന്നവർ മറന്ന് പോയവരാണ് അന്ത്യം എങ്ങിനെയെന്ന് അറിയാനാഗ്രഹമില്ല എങ്ങിനെ ആയാലും നിസ്സഹായർ ആൾക്കൂട്ടങ്ങളെ ഭയക്കണം അറിവില്ലാത്തവരാണവർ അറിവ് കൊണ്ട് തനിച്ചായവർ ആൾക്കൂട്ടങ്ങളെ ഭയക്കണം ======================== ടി.എസ്.നദീർ

വാപ്പ

ഇന്ന് എന്റെ വാപ്പായുടെ ചരമദിനം, പ്രാർത്ഥിക്കുമൊ നിങ്ങളെൻ പിതാവിൻ ആത്മശാന്തിക്കായ് 
=======================
എന്‍ കാതില്‍ മന്ത്രിച്ചു
നല്‍കിയാ സഹനാക്ഷരങ്ങള്‍
എന്നെ ഉണര്‍ത്തി വളര്‍ത്തി
ഇതുവരെ ഉലകില്‍

നിന്‍ കോപത്തിന്‍
പൊയ്‌മുഖം
ഞാനാഗ്രഹിച്ചിരുന്നു
അതു തണുത്താറി കിട്ടുന്ന
സ്‌നേഹം നുകരാന്‍
പകരാനൊരിക്കലും നീ
പിശുക്കു കാട്ടിയില്ലന്നാകിലും

പ്രായം ഏഴിലും മൂത്തവനാകിലും
വികൃതി മൂത്തവന്‍ ഞാന്‍
ഒരു ബന്ദുദിനത്തിങ്കല്‍
ശകടമില്ലാതുള്ളൊരു പഴയകാലം 
വീണ്‌ കയ്യൊടിഞ്ഞൊരെന്നെയും
ചുമലിലേറ്റി ഓടി തീര്‍ത്തതോ
കിലോമീറ്ററുകള്‍ ആരൊഗ്യകേന്ദ്രത്തിലെപ്പടാന്‍
ആയുസിലേറെ നീ സരസനെന്നാകിലും
ആകുലതകളേറെ നല്‍കി ഞാനും
പനിയെന്നും തലവേദനയെന്നും നടിച്ചും 
നാട്യമെന്നറിയാമെങ്കിലും
നാട്യമില്ലാ പരിചരിച്ചു നീയും

പ്രവാസം സ്വീകരിച്ച്‌ 
ഞാന്‍ പുറപ്പെട്ടപ്പോള്‍ 
കുട്ടിയെ പോല്‍ നിന്‍
പൊട്ടിക്കരച്ചിലിന്‍ അലയൊലി
മായുവില്ലെന്നായുസില്‍

സഹജീവികളില്‍ മാനവര്‍
മതം ജാതിയേതുമോര്‍ക്കതെ
സത്‌കര്‍മ്മിതര്‍ക്ക്‌ മാത്രം
പൂര്‍ണ്ണ ത്രപ്തിയും 
ഇശ്വരാനുഗ്രഹവും എന്ന്
ജീവിച്ചു പഠിപ്പിച്ച നിന്‍
ജീവിത പാഠങ്ങളത്രയും
പഠിച്ചു തീര്‍ക്കാന്‍ 
മതിയാവതില്ലെന്‍ ജീവിതം.

ഹ്രദയം രോഗാണുക്കള്‍
കീഴടക്കിയെന്നറിഞ്ഞിട്ടും 
മറച്ചു വെച്ചതവസാനം വരെയും 
വിശ്വാസിക്ക്‌ വിശേഷപ്പെട്ട ദിനം
വേണ്ടപ്പെട്ടവര്‍ക്ക്‌ അരികിലായ്‌
മുറപോല്‍ പ്രാര്‍ത്ഥനകള്‍ 
സ്വയം അനുഷ്ഠിച്ചും ജപിച്ചുമന്ത്യം
എന്നനുജന്‍ മടിയില്‍ നീ
തല ചായ്ച്ച്‌ യാത്രയായെങ്കിലും
മറക്കുകില്ലാരും അടുത്തറിയുന്നവര്‍
അവര്‍ തന്‍ ആയുസില്‍

ദൈവ ക്രിപയാല്‍
നീയേകിയൊരീ ജന്മം
പകരം തരാനായില്ലന്നെന്‍
ജന്മ ദു:ഖം.
====
ടി. എസ്‌. നദീര്‍

ശനിയാഴ്‌ച

കെ.ജി.എസിനെ ക്രൂശിക്കേണ്ടതില്ല

കെ.ജി.എസ്‌. ബഹറയിനില്‍ വിദ്യാരംഭ ചടങ്ങില്‍ പങ്കെടുത്തത്‌ എന്തൊ വലിയ അപരാധമായി എഴുതി കണ്ടു, മതേതരത്വത്തിന്റെ ശക്തമായ വക്തവായ അദ്ദേഹം ഇത്തരം സമീപനം സ്വീകരിക്കുന്നത്‌ ആശ്വാസ്യമല്ല എന്ന വിമര്‍ശനം ആരൊഗ്യകരമായ സാമൂഹിക വീക്ഷണമല്ല, മതേതരത്വം എന്ന് പറയുന്നത്‌ വിശ്വാസത്തിന്റെ ചട്ടകൂടില്‍ മാത്രം ഒതുങ്ങാതെ മറ്റിതരായ സാമൂഹിക ഇടപെടലുകള്‍ കൂടിയാണ്‌, അതില്‍ എതെങ്കിലും വിശ്വാസ പ്രമാണങ്ങളും കടന്നു കൂടിയേക്കാം, അത്‌ സമൂഹത്തിന്‌ ദോഷകരമായി ബാധിക്കാതിരിക്കയും എന്തെങ്കിലും നന്മ നല്‍കുകയും ചെയ്യുന്നെണ്ടെങ്കില്‍ അതില്‍ താത്പര്യമുള്ള സാസ്ക്കാരിക നായകര്‍ പങ്കാളിയാകുന്നതില്‍ തെറ്റ്‌ കാണാനാവില്ല, ആചാരത്തിന്റെ മേലങ്കി അഴിച്ചു വെച്ചാല്‍ വിദ്യാരംഭം നല്ലൊരു സന്ദേശം സമൂഹത്തിന്‌ നല്‍കുന്നു, മാനവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അറിവ്‌ തന്നെയാണ്‌, മാനവിക മൂല്യങ്ങളെ തരം തിരിക്കുന്നത്‌ അറിവാണ്‌, അറിവിനെ പാര്‍ശ്വ വത്‌കരിച്ച്‌ ഒരോരോ തത്വ ശസ്ത്രങ്ങള്‍ സ്രഷ്ടിച്ച്‌ പരസ്പരം പോരടിക്കുന്ന ജീവിയായി മനുഷ്യന്‍ മാറിയെങ്കിലും എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌ അത്യന്തികമായി നേടിയെടുക്കേണ്ടത്‌ അറിവിനെത്തന്നെയാണ്‌.

----------

ടി.എസ്‌. നദീര്‍

36071109

വ്യാഴാഴ്‌ച

വിശ്വസ്ഥൻ

വിശ്വത്തിൽ സ്ഥിതിചെയ്യുന്നവൻ എന്ന അർത്ഥത്തിൽ ‘വിശ്വസ്ഥൻ’ ശരി. വിശ്വസിക്കപ്പെടുന്നവൻ എന്ന അർത്ഥത്തിൽ ‘വിശ്വസ്തൻ’ ശരി.

ബുധനാഴ്‌ച

ജോലി ഇല്ലാതെ എഴുത്ത്കാരൻ ആകാൻ ശ്രമിക്കുന്നത്

ജോലി ഇല്ലാതെ എഴുത്ത്കാരൻ ആകാൻ ശ്രമിക്കുന്നത് ജീവിക്കാൻ അറിയാത്ത മണ്ടന്മാരാണൊ, കേരളത്തിൽ അറിയപ്പെടുന്ന കവികളെല്ലാം മലയാളം അദ്ധ്യാപകർ ആയിരിക്കും അല്ലെങ്കിൽ എന്തെങ്കിലും ജോലി ഉണ്ടാകും.

ജോലി ഇല്ലാതിരുന്ന ബാലചന്ദ്രൻ ചുള്ളികാട് നടനാകേണ്ടി വന്നു, അലഞ്ഞു തിരിഞ്ഞു നടന്ന അയ്യപ്പൻ വഴിയിൽ വീണു.

പ്രയോഗം

‘മണം’ സുഗൻഡവും ‘നാറ്റം’ ദുഗ്ഗൻഡവുമാണെന്നു സാമാന്യേന പറയാമെങ്കിലും, ‘മുല്ലപ്പൂവിന്റെ ഒരു നാറ്റം വരുന്നുണ്ട്’ എന്നും ‘എലി ചത്തുകിടക്കുന്നോ? ഹൊ! വല്ലാത്ത ഒരു മണം!’ എന്നും പറയുന്ന നാട്ടു നടപ്പാണ്‌ രസകരമായ പ്രയോഗം.

ചൊവ്വാഴ്ച

എം.കെ. നമ്പ്യാരും കളിയരങ്ങ്‌ എന്ന നോവലും

എം.കെ. നമ്പ്യാര്‍
ബഹറയിനില്‍ വെച്ച്‌ നടന്ന ഒരു കവിയരങ്ങില്‍ വെച്ചാണ്‌ ഞാന്‍ എം.കെ. നംബ്യാരെ പരിചയപ്പെടുന്നത്‌, ഒരു പരോപകാരപ്രിയനും , പച്ചമനുഷ്യന്റെ ലാളിത്യതയും ഉള്ള മനുഷ്യന്‍, അതിജീവനത്തിന്റെ കഠോര ഭാവങ്ങള്‍ വേണ്ടുവോളം കണ്ടും കേട്ടും അനുഭവിച്ചും മുന്നേറുന്ന ജീവിത യാത്രികന്‍, ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും സന്ദര്‍ശനം നടത്തി, വൈവിധ്യങ്ങളെ നോക്കി കണാണുന്ന ജിഞ്ജാസി.


എം.മുകുന്ദനോടൊപ്പം
ചെറുപ്പം മുതലെ സാഹിത്യ തത്പരനാണ്‌, കഥ, കവിത, നോവല്‍, നാടകം എന്നിങ്ങനെ എല്ലാത്തിലും രചന നടത്തിയിട്ടുണ്ട്‌, ഒരു ഉന്നത തറവാട്ടില്‍ ജനിച്ചിട്ടും പട്ടിണിയുടെ തീവ്രത അനുഭവിച്ചിട്ടുണ്ട്‌ എന്ന് പറയാന്‍ എം.കെ. നംബ്യാര്‍ക്ക്‌ ഒരു മടിയുമില്ല, തൊഴിലാനായി മദ്രാസില്‍ അലയുമ്പോള്‍ 7 ദിവസം പട്ടിണി കിടക്കേണ്ടി വന്നു, അന്നാണ്‌ നാട്ടിലെ പുഴയുടെ മഹത്വം ബൊധ മണ്ഡലത്തിലെത്തുന്നതെന്ന് അദ്ദേഹം പറയുന്നു, ബാല്യം അമ്മുമ്മയോടപ്പം മാത്രമായ്‌ തറവാടിന്റെ അകത്തളങ്ങളില്‍ ഒറ്റപ്പെട്ടപ്പോള്‍ ഭാവനയുടെ ലോകത്ത്‌ പതിയെ സഞ്ചരിക്കല്‍ ശീലമാക്കി, ജീവിതത്തിന്റെ സന്നിഗ്ദ ഘട്ടങ്ങള്‍ പലതും നമ്പ്യാര്‍ വിവരിക്കുന്നത്‌ ആശ്ചര്യത്തോടെ മാത്രമാണ്‌ ഞാന്‍ കേട്ടിരിന്നിട്ടുള്ളത്‌, ന്യുയോര്‍ക്കില്‍ വെച്ച്‌ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ കൊലക്കത്തിയുമായി മുന്നിലെത്തിയപ്പോള്‍ പതറാതെ കയ്യിലുള്ള ഡോളറുകള്‍ എല്ലാം അയാള്‍ക്ക്‌ നല്‍കിയതിനു ശേഷം നമ്പ്യാര്‍ ആ അമേരിക്കകാരനോട്‌ പറഞ്ഞത്‌, എന്റെ കയ്യിലുള്ള പണമെല്ലാം നിനക്കു നല്‍കി കഴിഞ്ഞു എനിക്ക്‌ വിശക്കുന്നുണ്ട്‌, നീ എനിക്ക്‌ ഭക്ഷണം നല്‍കണം എന്നാണ്‌, അയാള്‍ സ്വന്തം ഭവനത്തിലേക്ക്‌ കുട്ടികൊണ്ട്‌ പോയി ഭക്ഷണം നല്‍കി, ഭാര്യ ലൈംഗിക തൊഴിലാളിയാണെന്നും 2 ആഴ്ച്ചയായ്‌ തൊഴില്‍ വൃത്തിക്ക്‌ പോകാന്‍ സാധ്യമായില്ലെന്നും അതിനാല്‍ പണമില്ലാതെ വന്നതിനാലാണ്‌ ആക്രമിച്ച്‌ പണം തട്ടാന്‍ വന്നെതെന്നും പറഞ്ഞ്‌ അമേരിക്ക കാരന്‍ കരഞ്ഞു, അയാള്‍ ഇന്നും നമ്പ്യാരുടെ മൊബെയിലില്‍ ഇടയ്ക്ക്‌ വിളിക്കും സ്നേഹന്വേഷണം നടത്തും, മരണത്തെ മുഖാ മുഖം കണ്ട മറ്റൊരു സംഭവം ജപ്പാന്‍ യാത്രയ്ക്കിടയിലാണ്‌ വിമാനം ചുഴലി കാറ്റില്‍ പ്പെടുകയും നിലത്തിറങ്ങാന്‍ കഴിയാതെ മരണമുഖത്ത്‌ സഹ യാത്രക്കാര്‍ അലമുറയിട്ട്‌ കൊണ്ടിരുന്നപ്പോള്‍, നമ്പ്യാര്‍ ചെയ്തത്‌ ഭാര്യയ്ക്ക്‌ മൊബൈയിലില്‍ ഫ്ലൈറ്റിന്റെയും, സീറ്റിന്റെയും വിവരങ്ങള്‍ സന്ദേശം അയച്ച്‌ ശാന്തനായിരുന്നു, അത്‌ തന്നെയാണ്‌ അദ്ദേഹത്തിന്‌ എന്നെ പോലുള്ള യുവാക്കളോട്‌ ഉപദേശിക്കാനുള്ളത്‌, ജീവിതം ദൈവ വിശ്വാസത്തില്‍ അര്‍പ്പിച്ച്‌ ചിട്ടവട്ടം ക്രമീകരിച്ച്‌ പ്രാക്ടിക്കലായി ജീവിക്കുക,

എം.കെ. നമ്പ്യാര്‍ ,            ടി . എസ്. നദീര്‍ 
എം.കെ. നമ്പ്യാരുടെ 'കളിയരങ്ങ്‌' എന്ന നോവല്‍ ഇപ്പോള്‍ വെട്ടം ഒണ്‍ലൈന്‍ മാഗസനില്‍ പ്രസിദ്ധീകരിച്ച്‌ കൊണ്ടിരിക്കുന്നു, http://www.vettamonline.com/ നോവലിനെ കുറിച്ചും മറ്റ്‌ സാഹിത്യ വിചാരങ്ങളെ കുറിച്ചും അദ്ദേഹവുമായി സംസാരിച്ചവയില്‍ നിന്ന്:-


  • ഇ നോവല്‍ എഴുതാനുള്ള പ്രേരണ എന്താണ്‌?
നോവലിലൂടെ കുറേ കര്യങ്ങള്‍ വരച്ചുകാണിക്കാന്‍ സാധിക്കും..കുറേ വര്‍ഷങ്ങളായി കേരളത്തിന്നു പുറത്ത് ജീവിക്കുന്നു.നടന്നു വന്നപ്പോഴും,ഉറങ്ങി എഴുന്നേറ്റപ്പോഴും കണ്ണിലൂടെ ദ്രുശ്യമായ പലതും എന്നെ വേദനിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അത്തരം നേര്‍ക്കാഴ്ചകള്‍ ഇവിടെ പറയാന്‍ ശ്രമിച്ചു നോക്കുകയാണ്.
  •  ഒട്ടുമിക്ക സാമൂഹിക കച്ചവട വ്യവസ്ഥിതിയും ലോകത്തിലെ എല്ലാ സമൂഹത്തിലും ആത്യന്തികമായി ഒരേ നിറം കാണിക്കുന്നു എന്നണൊ ഇ നോവല്‍ കോണ്ട്‌ ഉദ്ദേശിക്കുന്നത്‌ ? 
എല്ലാസമൂഹത്തിന്നും ഒരേനിറമാണെന്ന് പറയാന്‍ പ്റ്റില്ല.സാഹചര്യങ്ങള്‍ക്കും കാലാവസ്ഥക്കും അനുസരിച്ച് മാറേണ്ടതുണ്ട്..മറ്റങ്ങള്‍ കുടൂബത്തിന്നും സമൂഹത്തിനും പ്രയോചനപ്പെടുന്നതായിരിക്കണം.സങ്കുചിതമായ മാറ്റങ്ങള്‍ വായു സഞ്ചാരം ഇല്ലാതാക്കും.  
  • നോവലിലെ നീലന്‍ എന്ന നായക കഥാപാത്രം അധര്‍മ്മത്തിനും അനീതിക്കും സമരസപ്പെടുകയും അതോടൊപ്പം ഉള്ളില്‍ ശക്തമായ പ്രതിഷേധം അടക്കിപ്പിടിക്കുകയും ചെയ്യുന്നു, സമകാലിക മലയാളിയുടെ മനോവികാരം തന്നെയല്ലെ ഇത്‌?
നീലന്‍ വിവേകബുദ്ധിയോടെ ജീവിക്കുവാന്‍ ശ്രമിക്കുന്നു.തിന്മകളെ വെട്ടിത്തുറന്നു പറയുന്നു.കഴിയുമെങ്കില്‍ ചിലരെ തിരുത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.സമകാലികമലയാളിയുടെ വികാരം ഇതു തന്നെ എന്നു പറയാ‍ന്‍ പ്രയാസം.പ്രത്യേകിച്ചും നമ്മള്‍ നിലനില്‍പ്പിനെ ഭയപ്പെടുന്നു.അവധിക്കു നാട്ടില്‍ പോകുമ്പോള്‍ വീട്ടുമുറ്റത്ത് വിസര്‍ജ്ജിച്ചുപോയവരെ ശകാ‍രിച്ചാല്‍ പോലീസ് കേസാവില്ലേ?തിരിച്ചുപോകാന്‍ കഴിയാതെ വരുമോ എന്നെല്ലാമാണ് പലരും ചിന്തിക്കുന്നത്.മറ്റുള്ളവരെ ഹനിക്കുന്നതായ കാഴ്ചപ്പാടുകളും ശൈലികളും മാറേണ്ടതുണ്ട്.എന്തും പറയാം,പക്ഷെ വിവേകബിദ്ധിയോടെ മാത്രം..  
  • കളിയരങ്ങ്‌ എന്നത്‌ നില നില്‍പ്പിന്റെ കളിയരങ്ങാണൊ?
 കളിയരങ്ങ് എന്നത് നിലനില്‍പ്പിന്റെ കളിഅരങ്ങല്ല.കെട്ടി ആടുന്ന വേഷങ്ങളെ പല അരങ്ങുകളിലൂടെ അവതരിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.
  •  നോവല്‍ തുടങ്ങുന്ന മാംസളപുരി എന്ന ഇന്ത്യന്‍ തെരുവിനെ വര്‍ണ്ണിക്കുമ്പോള്‍ വേശ്യകളേയും ലഹരി വില്‍പ്പന്‍ കേന്ദ്രങ്ങളുടെയും വര്‍ണ്ണനയും, പച്ചയായ ഭാഷ പ്രയോഗവും, അതിഭാവുകത്വം എന്ന വിമര്‍ശനത്തിന്‌ കാരണമാകില്ലെ?
  •  പുരിയിലെ ഭാഷണങ്ങള്‍ക്ക്‌ കുടി ലഹരിയുടെ ചുവ, അവിടെ രാജാവും മന്ത്രിയും, ഭിക്ഷക്കാരനും ആ ദുര്‍മ്പല നിമിഷത്തില്‍ കുട്ടുകാരാവും, ആഹാരത്തിനും ലഹരിക്കും വേണ്ടി ജന്മമെടുത്ത പരിക്ഷകള്‍ എന്നൊക്കെ നോവല്‍ തെരുവു മനുഷ്യരെ ആക്ഷേപിക്കുന്നുണ്ടോ?
 വിമര്‍ശനത്തെ ഭയപ്പെട്ട് പറയാനുള്ളത് പറയാതിരിക്കുന്നത് ഭീരുത്ത്വമാണ്.അതു പറഞ്ഞ് എന്തു വ്രുത്തികേടുകളും പറയുന്നത് ശരിയല്ല.നേരില്‍ കണ്ടതും അനുഭവിച്ചറിഞ്ഞതും പച്ചയായി പറയാം..മദ്യവും മധുരാക്ഷിയും ഇല്ലെങ്കില്‍ ലോകമില്ല.പുരോഗതിയില്ല. സത്യമല്ലേ?കാര്യസാദ്ധ്യങ്ങള്‍ക്കും മറ്റുമായി പണ്ടുമുതലേ ഇതിനു പ്രസക്തിയുണ്ട്.
 സ്വന്തം ഉത്തരവാദിത്ത്വം നിര്‍വഹിക്കാതെ ഭാര്യയേയും മക്കളേയും വിറ്റുകുടിക്കുന്നവരെയാണ് പരിഷകള്‍ എന്ന പ്രയോഗം കൊണ്ട് ഞാന്‍ ഉദ്യേശിച്ചത്.
 തെരുവിലെ ജീവിതം സുതാര്യമാണ്.അവിടെ നാളെ ഇല്ല.ഇന്ന്,ഇപ്പോള്‍ ജീവിക്കാന്‍ മാത്രമേ അവര്‍ക്കറിയൂ.
  •  നോവലിലെ നായക കഥാപാത്രം ഗള്‍ഫില്‍ എത്തപ്പെടുകയും, ഇവിടെ നടമാടുന്ന അനീതികളില്‍ അമര്‍ഷം കൊള്ളുകയും ചെയ്യുന്നുണ്ട്‌, പക്ഷെ ഇന്ത്യക്കാരനായ കമ്പനി മനേജറാണ്‌ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്‌, അയാളാകട്ടെ തന്റെ രാഷ്ട്രിയ സ്വാധീനം ഉപയോഗിച്ച്‌ ഇന്ത്യാ ഗവണ്‌മെന്റിന്റെ പുരസ്ക്കാരങ്ങള്‍ തരപ്പെടുത്തകയും ചെയ്യുന്നു, സത്യത്തില്‍ പ്രവാസം എന്നാല്‍ വ്യവസ്ഥിതിയുടെ അടിമത്വം അല്ലെ ?
 ഒരു പണി,പുരോഗതി ഇതെല്ലാം ആഗ്രഹിച്ചാണ് നമെല്ലാം ഇവിടെ വന്നത്.കാലാവസ്ഥയോജ്യമാകുമ്പോള്‍(അനുകൂലമാക്കുമ്പോള്‍ ) അടുത്തിരിക്കുന്നവന്റെ വയറ്റില്‍ ചവുട്ടിക്കയറുന്ന അരങ്ങുകള്‍ ധാരാളം കാണാം.ചെയ്തികളുടെ കൂമ്പാരം കൂടുമ്പോള്‍ പലതും തേടിപ്പിടിക്കാനും എളുപ്പം.വന്ന വഴികള്‍ മറക്കുകയും ചെയ്യും.
 വ്യവസ്ഥിതികളുടെ ശില്‍പ്പികള്‍ നാം തന്നെയാണ്..അതില്‍ കിടന്നു ശ്വാസം മുട്ടിമരിക്കേണ്ടിവന്നവരില്‍ ശില്‍പ്പികളും ഇല്ലാതില്ല..
  •  താങ്കള്‍ നോവല്‍ , കവിത, കഥ എന്നിങ്ങനെ എല്ലാ മേഘലകളിലും എഴുതുന്നു, എന്ത്‌ കൊണ്ട്‌ ഒന്നില്‍ മാത്രം കേന്ദ്രീക്രതമായ എഴുത്ത്‌ നടത്തുന്നില്ല?
 കഥകളാണ് എഴുതിയിരുന്നത്..രണ്ട് നോവലുകള്‍ 25 വര്‍ഷം മുമ്പെഴുതിയിരുന്നു..കൈരളിസുധ എന്ന മാസികയില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞു.പത്രാധിപര്‍ പുത്തേഴത്ത് ഭാസ്കരമേനോന്റെ നിര്യാണത്തിന്നു ശേഷം ആ പ്രസിദ്ധീകരനം നിന്നുപോയി.കഥ,നോവല്‍ അതില്‍ മാത്രമായി കേന്ദ്രീകരിക്കാ‍ന്‍ തുടങ്ങി എന്നു പറയാം..കുടുതലൊന്നും പ്രസിദ്ധീകരിക്കാ‍ന്‍ ശ്രമിച്ചിട്ടില്ല...കവിതകള്‍ക്ക് വായനക്കാര്‍ നോവലിനേയും കഥയേയും അപേക്ഷിച്ച് കുറവാണ്.
  •  താങ്കളുടെ കവിതകളെല്ലാം തന്നെ നല്ല ഈണമുള്ളവയാണ്‌, വ്രത്തത്തിലും അല്ലാതെയും കവിത എഴുതാറുണ്ടല്ലൊ, ഇന്നത്തെ ചെറുപ്പക്കാരായ കവികള്‍ എഴുതുന്ന ഗദ്യ ഹൈകുകളെ കുറിച്ച്‌ എന്താണ്‌ അഭിപ്രായം?
ഇന്നത്തെ കവിതാ രചനാരീതിക്ക് തീരേ നിലനില്‍പ്പില്ല.എല്ലാം സമകാലീകരചനകള്‍ തന്നെ.വ്രുത്തം അലങ്കാരം,വിഭക്തി ഇവയൊന്നും പാലിക്കാതുള്ള രചനാരീതി പെരുകുകയാണ്.ഇത് കാവ്യ സൌന്ദരത്തെ ഹനിക്കുന്നുണ്ട്..ഒ എന്‍ വി,സുഗതകുമാരി,വിജയലക്ഷ്മി,മധുസുതനന്‍ നായര്‍ ,അക്കിത്തം,വിഷ്ണുനാരായണന്‍ നബൂതിരി ,കൈതപ്രം മുതലായവരെല്ലാം പുതുമയോടെ കാവ്യം രചിക്കുന്നില്ലേ?അത്തരം രചനകള്‍ നിലനില്‍ക്കുമെന്നാണ് എന്റെ വിശ്വാസം
  •  അടുത്തിടെ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച താങ്കളുടെ സംവരണം എന്ന കവിത, സമകാലിക വിഷയം തന്നെ എന്ന് ഉറച്ച്‌ വിശ്വസിക്കുന്നുണ്ടോ, അത്തരം ഒരു കവിത എഴുതാന്‍ ധൈര്യം കാണിച്ച താങ്കള്‍ക്ക്‌ വായനക്കാരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എന്തായിരുന്നു?
 തീര്‍ച്ചയായും സംവരണം എന്ന കവിത സമകാലീക വിഷയം തന്നെ.
കുറേ പ്രതികരണങ്ങള്‍ തെറിയായും ലഭിക്കുകയുണ്ടായി..കണ്ടതും അറിഞ്ഞതും,അനുഭവിച്ചതും മാത്രം പറയാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളു.ഒരാള്‍ കേസ്സുകൊടുക്കുമെന്നു പറഞ്ഞ് മെയില്‍ ചെയ്തിരുന്നു..ജാതിയെ വിമര്‍ശിക്കുന്നുണ്ടെന്നു പറഞ്ഞ്..എന്നെ പ്രശസ്തനാക്കാന്‍ താങ്കള്‍ മുതിരുകയാണല്ലെ എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം നിശബ്ദനായി..പാവം..

തിങ്കളാഴ്‌ച

ജയ് ഹിന്ദ്‌

It has 29 states and 6 Union Territories

There are 18 official languages.

114 languages 216 mother tongues and 900 dialects in India.

Hindi national language.

English commonly used for national political and educational puropses.

7th largest country.

2nd most populous
 
SO PROUD TO BE A HARDCORE INDIAN..!

Happy Independence Day..
 
ഭാരതീയന്‍ ആയി ജനിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു ...എല്ലാ ഭാരതീയര്‍കും സ്വാതന്ത്ര്യദിന ആശംസകള്‍ ...

ചൊവ്വാഴ്ച

ഒരു കര്‍ഷകന്‍റെ യാത്ര

ടി.എസ്‌. നദീര്‍
====================

ഇ പാതിരാ നിലാ ശോഭയില്‍
ഞാനീ വരമ്പത്തുലാത്തുന്നു
ഇവിടെ പ്രതിധ്വനിക്കും
ആത്മ രോദനങ്ങള്‍
കേള്‍ക്കുന്നുവോ നിങ്ങളെന്‍
പിതാ മഹന്മാരുടെ

കരിനുകവും മണ്‍ വെട്ടിയാല്‍
കട്ട നിരപ്പാക്കിയുമുഴുതു മറിച്ച്‌
ഞാറ്റു പാട്ടീണത്തില്‍
ആര്യനും കുട്ടുമുണ്ടനും വിതച്ച്‌
ഏത്തകൊട്ടയാല്‍ ജീവ ജലം തേവി
മേടത്തില്‍ പറിച്ച്‌നട്ട്‌
മിഥുനത്തില്‍ വിളഞ്ഞ്‌
കന്നിയില്‍ കൊയ്ത്‌..
വിരിപ്പനും മുണ്ടകനും
പുഞ്ചയുമായി പത്തായം സമൃദ്ധം

ഇന്നെന്‍ കര്‍മ്മഭൂമിക്കതിരുകള്‍.
ചുറ്റിലും കൊണ്‍ക്രീറ്റ്‌ സൌധങ്ങള്‍

ഞാന്‍ ഏകനായ്‌ ഭ്രഷ്ടനായ്‌
ചുറ്റിലും ആസക്തി മുര്‍ത്തികള്‍.

ഇനി വയ്യ..,
യാത്രയായീടണം
ഇ പാതിരാവിന്‍
നിലാവിപ്പോള്‍ മായും
കാണുന്നുവോ നിങ്ങളാ
കരി മേഘ കൂട്ടങ്ങളെ

യാത്രയാകുന്നു ഞാന്‍ സോദരരെ
കൊണ്ടു പോകാനെന്‍ പ്രിയരെത്തി
തിമിര്‍ക്കും പേമാരിയും
മിന്നലിന്‍ ഇടി മുഴക്കവും.
----------------

picture from

ചൊവ്വാഴ്ച

കവിതകളില്‍ പ്രസ്താവനകള്‍ നിറയുന്നു.

അടുത്തിടെ ഫേസ്ബുക്കിലെ കവിതാ ഗ്രുപ്പില്‍ ഞാന്‍ ഇട്ട ഒരു കമന്റ്‌ കുടുതല്‍ പ്രതിഷേധത്തിന്‌ ഇടയാക്കി, നല്ല കവിതകള്‍ വായിക്കാം എന്ന തോന്നലിലാണ്‌ ഞാന്‍ ഇ ഗ്രുപ്പില്‍ വന്നെതെന്നും, നല്ല കവിതകളേക്കാള്‍ സ്റ്റെയിറ്റ്‌ മെന്റുകളാണ്‌ ഏറെ കാണുന്നതെന്നുമായിരുന്നു എന്റെ പോസ്റ്റ്‌, അപ്പോള്‍ അത്‌ ഗ്രൂപ്പിനെ അപമാനിക്കലായ്‌ മാറിയെന്നും ശക്ത്മായ പ്രതിഷേധ കമന്റുകള്‍ ഉണ്ടാവുകയും ചെയ്തു, വ്യക്തി പരമായ ആക്ഷേപങ്ങള്‍ പോലും ഞാന്‍ കേള്‍ക്കേണ്ടി വന്നു, ഇങ്ങനെയൊക്കെ പറയുന്ന താങ്കള്‍ നല്ല ഒരു കവിത പോസ്റ്റ്‌ ചെയ്യുക എന്നായി ചിലര്‍, ഞാന്‍ നല്ല കവിത എഴുതുന്ന ആളാണ്‌ എന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ല എന്നായി ഞാന്‍, എങ്കില്‍ പിന്നെ ഇത്തരം വിമര്‍ശനങ്ങളില്‍ കാര്യമുണ്ടൊ എന്നാണ്‌ സംശയം,ഞാന്‍ അടക്കമുള്ള കവിതാ പ്രേമികളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്‌, എനിക്ക്‌ ആത്മ വിമര്‍ശനം നടത്തുകയും മറ്റു എഴുത്തുകാരുടെ രചനകളില്‍ അഭിപ്രായം പറയുകയും ചെയ്യാം, മറ്റുള്ളവര്‍ക്ക്‌ തിരിച്ചും.

കവിതകളുടെ ബഹളമയത്തില്‍ ഇ പോക്ക്‌ എങ്ങോട്ടാണ്‌ ഒരു പിടിയും കിട്ടാത്ത അവസ്ഥയുണ്ട്‌, പദ്യവും കവിതയും ഒന്നാണൊ, ഗദ്യത്തില്‍ കുറച്ച്‌ സ്റ്റയിറ്റ്‌ മെന്റുകള്‍ എഴുതിവെച്ചാല്‍ കവിതയാകുമൊ, പണ്ടത്തെ പഴഞ്ചൊല്ലുകളെ ആരെങ്കിലും കവിത എന്ന് വിളിച്ചിരുന്നോ, അത്തരം സൃഷ്ടികളല്ലെ ഇന്ന് പോസ്റ്റ്‌ മോഡേണ്‍ കവിതകള്‍, സത്യത്തില്‍ ഞാനും അത്തരം കവിതകള്‍ എഴുതിയിട്ടുണ്ട്‌, വായിച്ചിട്ടുണ്ട്‌, എങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിലെ വികാരം മറ്റൊന്നാണ്‌, അതൊന്നും നല്ല കവിതകളല്ല, ഒരു ചെറു നിമിഷത്തിലേക്ക്‌ നല്‍കുന്ന സ്പാര്‍ക്ക്‌ നസ്‌ മാത്രമെ ഇത്തരം കവിതകളിലുള്ളു, സ്ഥായിയായ ആസ്വദന സൌന്ദര്യം ഇത്തരം കവിതകളില്ല, അത്‌ കൊണ്ട്‌ തന്നെ നില നില്‍പ്പില്ല.

പദ്യവും ഗദ്യവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നത്‌ ഭാഷയ്ക്ക്‌ ഗുണകരമാണോ,താളബദ്ധമായ ഭാഷ പദ്യം.നിയതമായ താളക്രമമില്ലാത്തവ ഗദ്യം. വൃത്തബദ്ധമോ സംഗീതാത്മകമോ ആയ ഭാഷയ്ക്കു നിയതമായ ഒരു താളമുണ്ടാവും. ക്രമമായ ആരോഹണ അവരോഹണത്തോടെ അതു തുടങ്ങിയിടത്തു തന്നെ വന്നു നില്‍ക്കുകയും ചെയ്യുന്നു.പിന്നേയും തുടരുന്നു.അതായതു ഒരു ചക്രം വ്യവസ്ഥിത സംഖ്യയിലും വേഗക്രമത്തിലും ഒരു വട്ടംപൂര്‍ത്തിയാക്കുന്ന അതേപ്രക്രിയ തന്നെയാണു പദ്യത്തില്‍ വൃത്തവും ചെയ്യുന്നത്‌.

വൃത്തം പദ്യത്തിനു താളാത്മകത കൊടുക്കുന്നു.പദ്യത്തിനു ഈ താളക്രമമുള്ളതിനാല്‍ അത്‌ ശ്രവണ സുന്ദരമാവുന്നു.രസനിബദ്ധമാവുന്നു. ഇങ്ങനെ സുന്ദരമായി പദ്യം നിര്‍മ്മിയ്ക്കുന്നതിന്‌ നാം ഉപയോഗിക്കുന്ന തോതാണ്‌ വൃത്തം..പദവിന്യാസത്തിലുള്ള താളവും ഔചിത്യവും വഴി പദ്യം നമ്മളില്‍ കൗതുകം,ആനന്ദം,വിസ്മയം എന്നിവ ജനിപ്പിക്കുകയും ചെയ്യുന്നു.

ഒരു കാലത്ത്‌ വരേണ്യ വര്‍ഗ്ഗം മാത്രം കൈകാര്യം ചെയ്തിരുന്നതാണ്‌ ഭാഷാ വ്രത്തവും , സംസ്ക്രത വ്രത്തവും എന്നുള്ളത്‌ കൊണ്ടാണ്‌ അത്തരം കൃതികള്‍ ജനകിയമാകാതിരുന്നത്‌ എന്നുള്ളത്‌ വസ്തുതയാണെങ്കിലും, മാറിയ കാലഘട്ടത്തില്‍ പുതു തലമുറ വ്രത്ത ശസ്ത്രത്തില്‍ നൈപുണ്യം നേടി, ഭാഷയെ കുടുതല്‍ പഠിച്ച്‌, താളാത്മകതയും , കവ്യാത്മകതയുമായ രചനകള്‍ നടത്തേണ്ടതല്ലെ, അതിനുള്ള സാഹചര്യം സമകാലികത്തില്‍ തുലോം കുറവായികൊണ്ടിരിക്കയാണ്‌.

ചിലര്‍ പറയുന്നു ഭാഷ നശിക്കുന്നില്ല വളരുന്നു എന്ന്, എങ്ങോട്ടാണ്‌ വളരുന്നത്‌ എന്ന് ശ്രദ്ധിച്ചാല്‍ അത്‌ സാങ്കേതികത്വത്തില്‍ മാത്രമല്ലെ ഉള്ളു എന്ന് മനസിലാകും, മലയാളിയുടെ സാമൂഹിക ജീവിതം സാമാന്യവത്‌കരിച്ചു കൊണ്ടിരിക്കുന്നത്‌ ഷണ്ഡീക്രതമായി കൊണ്ടിരിക്കുന്ന മലയാളത്തിലാണന്ന് മനസ്സിലാകും, അതിന്‌ തടയിടാന്‍ ഭാഷ സ്നേഹികള്‍ മുന്നിട്ടിറങ്ങണം, എഴുത്തുകാര്‍ മുന്നിട്ടിറങ്ങണം.


ബുധനാഴ്‌ച

വലയെറിയുന്ന വിപണി സുത്രങ്ങള്‍

SIRAJ  PALLIKARA
T.S.NADEER

അടുത്തിടെ യൂത്ത്‌ ഇന്ത്യ ബഹറൈന്‍ സംഘടിപ്പിച്ച ആര്ത്തിക്ക്  വലയെറിയുന്ന വിപണി സുത്രങ്ങള്‍  എന്ന ചര്‍ച്ച സദസ്സില്‍ പങ്കെടുക്കുകയുണ്ടായി, ബഹറൈനിലെ സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുത്ത ചടങ്ങ്‌ വിഞ്ജാനപ്രദമായിരുന്നു, പുതിയ കാലത്തിന്റെ മാര്‍ക്കറ്റിങ്ങ്‌ ചതികുഴികളെ കുറിച്ച്‌ ചര്‍ച്ച ചെയ്തു, എത്രയെത്ര നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിങ്ങ്‌ കമ്പനികളാണ്‌ ഉടലെടുക്കുന്നത്‌, അനേകമാള്‍ക്കരുടെ പണം അപഹരിച്ചു, കമ്പനികള്‍ പൊളിയുന്നു, കമ്പനി ഉടമകള്‍ മുങ്ങുന്നു, അല്ലെങ്കില്‍ പോലീസ്‌ പിടിയിലാകുന്നു, ഇതെല്ലാം എത്ര നാളുകളായി നമ്മള്‍ അറിയുന്നു, എന്നിട്ടും പുതിയ രുപത്തില്‍ പുതിയ വാഗ്ദാനങ്ങളുമായി നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിങ്ങ്‌ കമ്പനികളെത്തുമ്പോള്‍ അവര്‍ക്ക്‌ വേണ്ടി ജോലി ചെയ്യാന്‍ ആളെ കിട്ടുന്നു, നിക്ഷേപകരെ കിട്ടുന്നു, കുറഞ്ഞ സമയത്തിനുള്ളില്‍ കുറെ പണം ഉണ്ടാക്കുക എന്ന സ്മംഗ്ലിങ്ങ്‌ വികാരം തന്നെയാണ്‌ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ചിന്ത, ജോലിയില്‍ സ്വാതന്ത്ര്യം ആഗ്രഹിച്ച്‌, മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുക എന്ന മാനസിക പിരിമുറുക്കം ആഗ്രഹിക്കാത്ത അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെത്തന്നെയാണ്‌ ഇവിടെ ചൂഷണം ചെയ്യുന്നത്‌.

എന്റെ അറിവില്‍ ഇതുവരെ ഒരു നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിങ്ങ്‌ കമ്പനിയും വിജയിച്ചതായി എനിക്കറിയില്ല, നിങ്ങള്‍ ചേരുക, നിങ്ങള്‍ക്ക്‌ കീഴെ രണ്ടാളെ ചേര്‍ക്കുക, അവര്‍ക്ക്‌ കീഴെ വീണ്ടും ആളുകള്‍ ചേരുമ്പോള്‍ നിങ്ങളുടെ കമ്മീഷന്‍ വര്‍ദ്ധിക്കുന്നു, അങ്ങിനെ, അങ്ങിനെ. ഇതിനൊരു പര്യവസാനമില്ലേ, ഗത്യന്തരമില്ലാതെ അവസാനം ഉടമകള്‍ തന്നെ കമ്പനി പൊളിക്കുന്നു, നെറ്റ്‌ വര്‍ക്ക്‌ പൊളിയുന്നു, പണം പിരിച്ചവരും അടച്ചവരും കുടുങ്ങുന്നു, ഇതാണ്‌ എല്ലാ ഇത്തരം കമ്പനികളുടെയും ചരിത്രം.

എന്റെ ചെറുപ്പത്തില്‍ രാവിലെത്തന്നെ ഉമ്രത്ത്‌ വന്നിരുന്നാല്‍ ഉടുത്തൊരുങ്ങി ചേച്ചിമാരും, ചേട്ടന്മാരും കുട്ടമായി റോഡിലൂടെ പോകുന്നത്‌ കാണാമായിരുന്നു, അന്ന് പറഞ്ഞിരുന്നത്‌ പിയര്‍ലസ്‌ എന്ന കമ്പനിക്ക്‌ വേണ്ടി ജോലി ചെയ്യുന്ന അഭ്യസ്ഥ വിദ്യരാണ്‌ അവരെന്നാണ്‌, ആ കമ്പനിയും പൊളിഞ്ഞത്രെ.

പിന്നിടങ്ങോട്ട്‌ ഇത്തരം കമ്പനികളുടെ ബഹളമയം നമ്മള്‍ കേള്‍ക്കുന്നു, ഒന്നും വിജയിച്ചതായി അറിവില്ല, എത്രയോ സുഹ്രത്തുക്കള്‍ നമ്മളെ ചേര്‍ക്കാന്‍ വേണ്ടി അധര വ്യയാമം നടത്തുന്നു, അവരോടെല്ലാം ഞാന്‍ പറഞ്ഞിരുന്നത്‌ ഇതിന്റെ പേരില്‍ നമ്മുടെ സൌഹ്രദം ഇല്ലാതാക്കണൊ എന്നായിരുന്നു.

ഇവിടെ ബഹറയിനില്‍ എനിക്ക്‌ ഒരു നല്ല ചങ്ങാതി ഉണ്ടായിരുന്നു, എന്നെ മിക്കവാറും ദിവസങ്ങലും വിളിക്കുമായിരുന്നു, സാഹിത്യ തത്പരനായ ഒരു സാധു, പേരു പറഞ്ഞാല്‍ ചിലപ്പോള്‍ ബഹറയിന്‍ സാഹിത്യ തത്പരര്‍ക്ക്‌ പരിചയം തോന്നിയേക്കാം,അദ്ദേഹം, അദ്ദേഹത്തിന്റെ ഇളയച്ചന്റെ മകന്റെ സ്വാധീനത്തില്‍ നനോ എക്സല്‍ എന്ന കമ്പനിയില്‍ 4 ലക്ഷം നിക്ഷേപിച്ചു, അതിനു മാത്രം സംബാദ്യമുള്ള മനുഷ്യന്‍ അല്ല അദ്ദേഹം, ആകെ ഉണ്ടായിരുന്ന 10 സെന്റ്‌ സ്ഥലം വിറ്റ വകയില്‍ കിട്ടിയ പണമാണത്‌, ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നുണ്ട്‌, ഭാവി സ്വപനം കണ്ട്‌ ചെയ്തതാണ്‌,

പക്ഷെ ഇതെല്ലാം കഴിഞ്ഞാണ്‌ എന്നോട്‌ വിവരം പറയുന്നത്‌, ഞാന്‍ ഇ കമ്പനിയെ കുറിച്ച്‌ അന്വേഷിച്ചു , ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്തു, www.consumercomplaints.in ലും ധാരാളം പരാതികള്‍ കണ്ടു, അദ്ദേഹത്തോട്‌ നിക്ഷേപിച്ച പണം എങ്ങിനെയ്ങ്കിലും പിന്‍ വലിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു, അദ്ദേഹത്തിനു അത്‌ സാധിച്ചില്ല, ഇപ്പോള്‍ ആ കമ്പനിയും പോളിഞ്ഞു എന്ന് കേള്‍ക്കുന്നു, എന്റെ സുഹ്രത്തിന്റെ പണം അദ്ദേഹത്തെ ചേര്‍ത്തിയ ഇളയച്ചന്റെ മകന്‍ ഘട്ടം ഘട്ടമായി മാസം മാസം ചെറു തുക നല്‍കി കൊടുത്തു തീര്‍ക്കാം എന്ന് ഏറ്റിരിക്കുന്നു.

അഞ്ഞൂറ്‌ പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച്‌ നുറ്‌ പേര്‍ക്ക്‌ ഫ്ലാറ്റ്‌ പണിത്‌ കൊടുക്കുന്ന പുതിയ തട്ടിപ്പ്‌ രീതിയും, ജില്ലതോറും സൂപ്പര്‍മാര്‍ക്കറ്റ്‌ തുടങ്ങാം എന്ന വാഗ്ദാനം ന്‍ല്‍കി നിക്ഷേപകരെ കമ്പളിപ്പിക്കുന്ന പുത്തന്‍ കുതന്ത്രങ്ങളും ചെലവായി കഴിഞ്ഞു, ഇനി വരുന്ന പുത്തന്‍ തന്ത്രങ്ങള്‍ എന്തൊക്കെയാണാവൊ, കാത്തിരുന്നു കാണാം.

SINU  KAKATIL
ANIL VENKODE
ഇതെല്ലാം മുതലാളിത്തത്തിന്റെ ഉത്‌ പന്നങ്ങാളാണ്‌ എന്നാണ്‌ ഇടതു പക്ഷ വാദം, അത്‌ ശരിത്തന്നെ, പക്ഷെ ഇതിനെ പ്രതിരൊധിക്കാനൊ, ഉതകുന്ന പരിഹാരം കണ്ടെത്തി ജനങ്ങളെ ബോധവത്‌കരിക്കുന്നതിനൊ അവര്‍ പരാചയപ്പെടുന്നു, അപ്പോള്‍ മുതലാളിത്ത രീതികള്‍ വളരുന്നു, നമ്മുടെ തൊടിയിലെ കുമ്പളം നമ്മള്‍ക്ക്‌ തന്നെ വില്‍പന നടത്തി പണം ഉണ്ടാക്കുന്നു.


അടുത്ത്‌ ഞാന്‍ നാട്ടില്‍ പോയപ്പോള്‍, വീട്ടിലെത്തി പിറ്റേന്ന് അയല്‍ പക്കങ്ങളില്‍ സൌഹ്രദ സന്ദര്‍ശനം നടത്താന്‍ ഇറങ്ങി, പണ്ട്‌ പാടത്തെ കൊയ്ത്തിനും മറ്റും പോയിരുന്ന ഒരു ഇത്തയെ കണ്ടു.

'എന്തൊക്കെയുണ്ട്‌ ഇത്താ.. വിശേഷം.., ഇപ്പോ പാടത്തെ പണിയൊക്കെ ഇല്ലേ..'

'നല്ലത്‌ മോനെ, പാടത്തെ പണിയൊ, അതിനിപ്പോ പാടം വല്ലോം ഉണ്ടോ.., എല്ലാം നെകത്തി ബീട്‌ ബെച്ചിരിക്കയെല്ലെ..'

'അപ്പൊ , പിന്നെ , ഇത്ത ഇപ്പോ എന്ത്‌ പണിയാ ചെയ്യുന്നേ..'

'ഞമ്മളിപ്പൊ.. ആളെ ചേര്‍ക്കാന്‍ നടക്കെല്ലെ.. മെഡിക്ലയിമില്‌... ഇഷൂറന്‍സെ.. മോനെ കാണാന്‍ ബരാനിരിക്കയാണ്‌.. നല്ലതാ മോനെ, സൂക്കേട്‌ വന്ന് ആശുപത്രീ കെടക്കേണേനൊക്കെ,,കായ്‌ കിട്ടും.. പക്കേങ്കില്‌.. പെറാന്‍ കെടക്കണേന്‌ മാത്രം കായ്‌ കിട്ടൂലാ..'

വ്യാഴാഴ്‌ച

സ്വത്വം എന്ന കവിത

എന്‍റെ സ്വത്വം എന്ന കവിത ഇത്തവണത്തെ വെട്ടം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസ്ധികരിച്ചിരിക്കുന്നു , വായിച്ചു അഭിപ്രായം രേഖ പെടുതുമാല്ലോ 

ബുധനാഴ്‌ച

മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം


ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ


മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം. കടൽക്ഷോഭത്തിൽ കടയിടിഞ്ഞുപോയ നെട്ടത്തെങ്ങിനെപ്പോലെ, ഏറ്റവും ചെറിയ കാറ്റിനെപ്പോലും ഭീതിയോടെ നോക്കി, സ്വന്തം ഉയരത്തെ സ്വയം ശപിച്ചു നിൽക്കുന്നതു കാണാം. ഈച്ചയെപ്പോലെ, പുഴുക്കളെപ്പോലെ എത്ര നിസാരരാണ് നമ്മൾ !ഇവിടെ അനിലിന്റെയും ശാരിയുടെയും, ജീവിതമാണ്‌, രോഗബാധിതയായ ശാരിയെ സഹായിക്കണമെങ്കിൽ അനിലിന്റെ സുഹ്രത്ത് സനൽ എഴുതിയ ഇ കുറിപ്പ് അദ്ദേഹത്തിന്റെ ബ്ലൊഗിൽ വായിക്കു..

http://sanathanan.blogspot.com/2011/06/blog-post_21.html

ഒക്ടോബറിലാണ് മജ്ജമാറ്റിവെയ്ക്കാനുള്ള സാമ്പത്തികമുണ്ടെങ്കിൽ അത് നടത്താമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മൂന്നു മാസം... അനിലിന്റെയും ശാരിയുടേയും ഒരു കുടുംബചിത്രവും ശാരിയുടെ ചില ചികിത്സാരേഖകളും ആ ബ്ലൊഗിൽ ഉണ്ട് , .അനിലിന്റെ ഫോൺ നമ്പരും..
Patient's Name: Shari

Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon

Phone Number :+91-7293607979

Bank Account:
Name : Anil Kumar K.M
SB Account No:67089138687
State Bank of Travancore
Civil Station Branch
Kollam

SWIFT Code: SBTRINBB053
IFS Code: SBTR0000053

വെള്ളിയാഴ്‌ച

മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ

അഴിമതിയുടെ കരാള ഹസ്തങ്ങളാലും ആധോലോക വിളയാട്ടങ്ങളാലും പുരോഗമിക്കുന്ന നമ്മുടെ നാട് സത്യം വിളിച്ച് പറയുന്നവരെ കൊല്ലുക എന്ന പാതകം കൂടി കാണേണ്ടി വരുന്നു, സ്വാതന്ത്ര്യം മൗലിക അവകാശം നല്കുന്ന രാജ്യത്ത് നടക്കുന്ന അഭ്യന്തര അടിച്ചമർത്തലുകൾ എന്ന രീതിയിൽതന്നെ നമ്മുടെ ജനാധിപത്യ ഭരണകുടം ഇതിനെ കാണുമിയ, നടപടികൾ ഫയലുകളിൽ കുരുങ്ങി തുങ്ങി കിടക്കുമൊ, അഴിമതിക്കാർ ഞങ്ങളെ വീണ്ടും ഭരിക്കാൻ ഇറങ്ങുമായിരിക്കും, അധോലോകക്കാർ സമാന്തര ഭരണം നടത്തി എതിരാളികളെ വക വരുത്തുമായിരിക്കും, ഇതിനിടയിൽ ജനങ്ങൾ അടിമകളൊ അതൊ സ്വാതന്ത്ര്യം അനുഭവിക്കുന്നവരൊ.

നാടിന്റെ അതിർത്തി കാക്കുന്ന ജവാന്മാർ നമ്മൾക്ക് വേണ്ടി ശത്രുക്കളോട് എതിരുടുന്നത് പോലെത്തന്നെയാണ്‌ സത്യസദ്ധമായി മധ്യമപ്രവർത്തനം നടത്തുന്നവരുടെ കർമ്മ ഫലവും നമ്മൾ അനുഭവിക്കുന്നത്, നമ്മുടെ സമ്പത്തിനെ കൊള്ളയടിക്കുന്ന നമ്മുടെ ഇടയിൽ തന്നെയുള്ളവരുടെ മുഖം മൂടികൾ അഴിഞ്ഞു വീഴുന്നത് നമ്മൾ കാണുന്നു, വർഗ്ഗീയ ലഹളകളുടെയും ,കലാപങ്ങളുടെയും, സ്‌ഫോടനങ്ങളുടെയും പിന്നാമ്പുറത്തിക്കുന്നവരെ വെളിച്ചത്ത് കൊണ്ടു വരുന്നു, നമ്മുടെ സാംസ്ക്കാരിക പൈത്രകത്തിന്‌ കോട്ടം വരുത്തുന്ന സംഭവങ്ങളുണ്ടാകുമ്പോൾ അതിനെ കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു, സത്യസദ്ധനായ മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുക വഴി അറിവിനെ കൊന്ന് നമ്മൾ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടുന്നു.

2G അഴിമതി പുറത്തുകൊണ്ടു വരാതിരിക്കാൻ മലയാളി പത്ര പ്രവർത്തകൻ ഗോപീക്രിഷണന്‌ തലമുറകൾക്ക് ജീവിക്കാൻ ഉതകുന്നത്രയും കോടികളുടെ സമ്പത്ത് വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടും അദ്ദേഹം അതിന്‌ വശംവദനായില്ല, ഇപ്പോഴിതാ പെട്രോളിയം പര്യവേഷണ കേന്ദ്രവുമായി ബദ്ധപ്പെട്ട അഴിമതിയും പുറത്തു കൊണ്ട് വന്നത് മറ്റൊരു മലയാളി പത്ര പ്രവർത്തകൻ തന്നെ, ഇവർ ജനാധിപത്യത്തിന്റെ പോരാളികൾ തന്നെ, ഇവർക്ക് പോരാടേണ്ടി വരുന്നത് സ്വന്തം രാജ്യത്തെ മന്ത്രി പുംഗവന്മാരോടും,കോർപ്പറേറ്റ്, അധോലോക മാഫിയകളോടും, ഉദ്യോഗസ്ഥ ബ്യുറോക്രസികളോടും, മത തീവ്ര വാദികളോടും മാത്രമല്ല ഇവരുടെയൊക്കെ പിണിയാളുകളായി വർത്തിക്കുന്ന സ്വന്തം മാധ്യമ സഹ പ്രവർത്തകർക്ക് എതിരേയും പോരാടേണ്ടി വരുന്നു, മുമ്പെയിൽ വെടിയേറ്റ് മരിച്ച ജെ.ഡേയ് എന്ന പത്രപ്രവർത്തകന്റെ ആത്മാവിനു ശാന്തി ലഭിക്കണമെങ്കിൽ അവരുടെ പോരാട്ട വഴിയിൽ നമ്മളും പങ്കാളികളാകേണ്ടിയിരിക്കുന്നു.

-----------
ടി.എസ്.നദീർ 

ചൊവ്വാഴ്ച

ശ്രി.ഒ.വി.വിജയന്റെ പ്രവാചകന്റെ വഴി എന്ന നോവലിൽ നിന്ന്


ഭാഷയുടെ തപശ്ശക്തതയും ആഖ്യാനഗാംഭീര്യവും സമ്മേളിക്കുന്ന ഒ.വി.വിജയന്റെ നോവൽ, എണ്ണിയാലൊടുങ്ങാത്ത ആയുഷ്ക്കാലങ്ങളുടെ പിൻ തുടർച്ചയായ് അറിവിനെത്തേടിയുള്ള യാത്രയാണ്‌ ഇ നോവൽ, സാമ്രജ്യസ്ഥാപകന്മാർ തങ്ങളാരെന്ന് സ്വയം ചോദിക്കാൻ മറന്നു പോയി, നാമൊക്കെ ആരാണ്‌, എന്താണ്‌, എന്റെ പിറവിയുടെ അർത്ഥം എന്ത്, ഉത്തരം തേടിയിറങ്ങുന്ന കഥാ പാത്രങ്ങളാണ്‌ ഇ നോവലിൽ, വെയിലിന്റെ സുവർണ്ണ ദൈർഘ്യങ്ങളിലേക്ക് നോക്കി പ്രവാചകന്മാരുടെ വഴിത്താരയിലേക്ക് യാത്ര ചെയ്യുന്നവർ, ഭാരതത്തിന്റെ ചരിത്ര താളുകളിൽ പരതുന്നവർ, തന്റെ ജീവശാസ്ത്ര നിഘണ്ടുവിൽ വെളിപാടു തേടി മുമ്പോട്ട് നീങ്ങുന്നവർ, രമയും, നാരായണനും, സുജാൻ സിംഗും, ക്രഷ്ണനുണ്ണിയും, ജോസഫും, ശേവന്തിയും, ശിവാസ് വീക്കിലിയുടെ സ്ഥാപകൻ ശിവൻ പിള്ളയും, ഗംഗാ പ്രസാദും, ഇഖ്ബാൽ ചന്ദും മ്രതാകാമുകിയും, സുന്ദറും, മുനീജിയും, അങ്ങിനെ നമ്മോട് സംവദിക്കുന്നത് ഒട്ടനവധി പേർ. 

ഇവിടെ നമ്മളെകൊണ്ട് വായിപ്പിക്കുന്നത് രണ്ട് ചരിത്രങ്ങളാണ്‌, ഭാരതത്തെ പിളർത്തുന്നതിൻ മുമ്പുള്ള അധിനിവേശത്തിന്റെ ചരിത്രം, മുഗളന്മാരുടെ തേരോട്ടം, അന്ന് ചുരം കടന്നു വന്ന ഇസ്ളാമിന്റെ ആക്രമണത്തിൽ നിന്ന് ഹിന്ദുവിനെ രക്ഷിയ്ക്കലായിരുന്നു ശിഖന്റെ ദൗത്യം, യുദ്ധം പല ഭിന്നതങ്ങളായി തലങ്ങും, വിലങ്ങും മുറിഞ്ഞു കിടക്കുന്നു. ഈസ്റ്റിന്ത്യാ കമ്പനിയുടെ തണലിൽ തങ്ങളെ ആക്രമിച്ച പൂർവ്വീയ സേനയായിരുന്നു ഒരിക്കൽ ശിഖന്റെ ശത്രു, വളർന്നു വരുന്ന ബ്രിട്ടീഷ്കോയ്മ ആ ആക്രമണത്തിന്‌ പ്രായ്ശ്ചിത്തമെന്നോണം ശിഖസൈന്യത്തെ അതിന്റെ ഏറ്റവും വിശ്വസ്തമായ പടയണിയാക്കി, ദേശീയ പ്രസ്ഥാനം തിരതല്ലിയുയർന്നപ്പോൾ ശിഖൻ അതിന്റെയും മുന്നണിപ്പടയാളിയായി, ഇന്നിതാ ഹിന്ദുവും ശിഖനും ഇതെല്ലാം മറന്ന് വിരുദ്ധചേരികളായിത്തീരുന്നു, യുദ്ധത്തെ മനസ്സിലാക്കുക വിഷമമാണ്‌, യുദ്ധത്തിലകപ്പെട്ട ശത്രുവിന്റെയും മിത്രത്തിന്റെയും സ്നേഹം, ദേവന്റെ ക്യപയേക്കാൾ എത്രയോ സമൃദ്ധമാണ്‌ മനുഷ്യ നന്മയുടെ സ്പർശം. 

സ്നേഹത്തിന്റെ ജനിതകധാരയിൽ ഒരു കുഞ്ഞു പിറക്കുന്നു, അവനാണ്‌ പ്രവാചകൻ, അവനാണ്‌ ആവർത്തനം, പ്രവാചകനെ അറിയാൻ അരുപിയായ സ്നേഹത്തെ മാത്രം അറിഞ്ഞാൽ മതി, എല്ലാ പുഴകളും ഒരുമിച്ച് ഒരേയൊരു പ്രവാഹമായി ത്തീരുന്നു, മാനസസരോവരത്തിന്റെ നീരുകൾ, പ്രാർത്ഥനാ ചക്രങ്ങൾ തിരിച്ച് സ്ഥിരപ്രതിഷ്ഠിരായി രാവും പകലും പോക്കിയ ലാമകളുടെ അഖണ്ഡ മന്ത്രങ്ങൾ, തപസ്സ്, അതീന്ദ്രിയ ദർശനങ്ങൾ ഇവയത്രയും അറമ്പി കടലിലേക്ക് ഒഴുകി സിന്ധു വിശ്രമം കണ്ടെത്തിയത്രെ. 

മലകൾ സമതലത്തിലേയ്ക്ക് ഒടുങ്ങുകയും ഗിരിവാസിയുടെ സ്നേഹം മത്സരത്തിന്റെ നഗരസ്വരങ്ങളായി മാറുകയും ചെയ്യവേ ആ യാത്രയുടെ നീളമത്രയും രമ ഉറങ്ങിത്തീർത്തു, ദില്ലിയിലെ അഭയാർത്ഥി കേന്ദ്രത്തിൽ ഉണർന്ന്, പിന്നെ റെയിൽ വേ ഗുമസ്തന്മാരുടെ ചേരിയിൽ പാർപ്പിടം കണ്ടെത്തി, പകൽ ക്കിനാവുകളുടെ പോക്കുവെയിലേറ്റ് മധുരം നിറഞ്ഞ് അവൾ വളർന്നു, രമയുടെ നിദ്രകൾ ആകാശചാരികളായ മാന്ത്രികമാരെക്കൊണ്ട് നിറഞ്ഞതായിരുന്നു, കനവ് ചിന്തകൾ നോട്ടുപുസ്തകത്തിൽ കുറിച്ച് തങ്ങളുടെ വീടിന്റെ ഒരു മുറിയിൽ വാടകയ്ക്കു താമസിക്കുന്ന ശിവാസ് വീക്കിലിയിൽ പുതുതായെത്തിയ മലയാളി ചിത്രകാരൻ നാരയാണേട്ടനെ വായിച്ചു കേൾപ്പിച്ചു, 

ദില്ലിയ്ക്കു പുറപ്പെടുന്നതിന്റെ തലേന്ന്, അചഛൻ നാരായണനെ വീടിന്റെ ആവാസമില്ലാത്ത വലിയ മുറികളിലൂടെ നടത്തി ഉപദേശിച്ചു നഗരത്തിൽ ശുചിയുള്ളിടത്ത് താമസിക്കണം, ച്യവന പ്രാശം മുടക്കരുത്, മാസത്തിൽ രണ്ടു തവണ മുടിവെട്ടണം, കത്തയച്ചു കൊണ്ടിരിക്കണം. 

ചില സന്ധ്യകളിൽ തങ്ങളുടെ കൊച്ചു കോലായിലിരുന്ന് നാരായണനുമായി സന്ത്ര എന്ന നാടൻ മദ്യം പങ്കിടവേ രമയുടെ അചഛൻ മുനീംജി, ആവലാതികൾ പറയും, വയസ്സിനെ കുറിച്ച് കള്ളമൊഴി കൊടുത്ത് ഗുമസ്ത പണികിട്ടിയ കാര്യം പറയും, എല്ലാ അഭയാർത്ഥികളും പറഞ്ഞതു പോലെ മുനീജിയും പറഞ്ഞു, ജനനരേഖയും ജാതകവും പാലായനത്തിൽ നഷ്ടപ്പെട്ടുപോയെന്ന്, വൈദ്യ പരിശോധന നടത്തിയ ഇഖ്ബാൽ ചന്ദും വ്യാജനായിരുന്നു. 

ഒരു ദിവസം ശിവാസ് വീക്കിലിയിൽ നിന്നിറങ്ങി പോയത് ക്ളബിലെ ബാറിലേക്കാണ്‌, അവിടെ നിന്നിറങ്ങി നന്നേ രാത്രിയായി, ഇത്തിരി നടക്കാൻ നാരായണൻ നിശ്ചയിച്ചു സുജാൻസിഗ് എന്ന ദ്വിഭാഷിയുടെ തുണയില്ലാതെ റക്കബ് ഗഞ്ചിന്റെ പ്രാർത്ഥന ചെകിടോർക്കാൻ, നടന്നു ൻഅടന്നു റക്കമ്പ് ഗഞ്ചിന്റെ പടിതാണ്ടി പിന്നെയും നടക്കവെ അശരീരി വന്നു ‘നീ എന്റെ മന്ദിരത്തിൽ കടക്കാതെ പോകുന്നതെന്ത് മകനെ.... 
’ഗുരുദേവാ ഈ രാത്രിയിൽ ഞാൻ അശുദ്ധനാണ്‌, എനിക്കകത്ത് നിഷിദ്ധ പദാർത്ഥങ്ങൾ...“ 
ഗുരുദേവൻ ചിരിച്ചു ‘ഈ നിസ്സാര വസ്തുക്കളോ നിന്റെ പാപ ബോധത്തിന്‌ ആസ്പദം, പ്രപഞ്ചത്തിൽ എത്ര മയക്കു മരുന്നുകളാണ്‌:- നോക്കൂ നിനക്കു ചുറ്റും, രാത്രി, ആകാശം, നിലാവും, നിഴലും,പ്രാണ വായു, വിജനത. 

ഗുരുവും ശിഷ്യനും അവതാരങ്ങൾ കൈമാറുന്നു, അതിന്റെ സ്നേഹപ്പടർപ്പിൽ നാരായണൻ ആബദ്ധനായി, അദ്ധ്യായനത്തിന്റെ അഖണ്ഡത, ആദ്യ പാഠങ്ങളുടെ വിനയം, റായ്സീനയുടെ ചരിവിൽ നിന്ന് കൊണ്ട് നാരായണൻ ദില്ലിയുടെ വെളിമ്പുറങ്ങളിലേയ്ക്ക് നോക്കി, ഔറംഗസേബിന്റെ കല്പന നടത്തപ്പെട്ട ചോരക്കളത്തിൽ നിന്ന് ഒമ്പതാമത്തെ ശിഖഗുരു തേഗ്ബഹാദൂർ ഗുരുദേവന്റെ ശിരസ്സുമായ് ഒരു യാത്രക്കാരൻ ഗുരുദേവന്റെ മകൻ ഗോവിന്ദറായുടെ അരികിലെത്തുന്നു ഇതാ ഗുരുദേവന്റെ ശിരസ്സ്. 

കഴിഞ്ഞ കാലങ്ങളിലെ വംശനിന്ദകൾ കണലുകളായി കിടന്നു, പ്രകോപനങ്ങളുടെ കാറ്റുകൾ കണലുകളെ തൊട്ടുവിളിച്ചു, ഇനിയും ആരുടെയൊക്കെ പുറപ്പാടുകൾ, പ്രവാസങ്ങൾ? ചരിത്രത്തെ തൊടുന്നവന്റെ സർഗ്ഗക്ഷീണം 

പിന്നെയും, പിന്നെയും, സുജാൻസിംഗ് മൊത്ത് നാരായണൻ ഭക്തരുടെ ശവ കല്ലറകൾ സന്ദർശിച്ചു, സുജാൻസിംഗ് ചിലപ്പോൾ പ്രാക്രതശിഖനായി, പ്രവാചകന്റെ എയ്ത്തു നക്ഷത്രത്തിലേയ്ക്ക് നോക്കി അതിന്റെ തീവഴി അറിയാതെ ഭയവിസ്മയങ്ങളിൽ മുങ്ങിമുഴുകും, സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളം കടന്ന വിവരം അറിഞ്ഞ് കലി വന്നു അലറി. 

മനുഷ്യൻ ഭൂമിയുടെ രോഗമാണ്‌, ബാക്ടീരിയങ്ങളുടെ പാലായനം പോൽ സഞ്ചരിച്ചും, കുടിയേറിയും, കണ്ടുപിടിച്ചും പുതിയ ഗോത്രസാമ്രാജ്യങ്ങൾ, സംസ്ക്കാരങ്ങൾ,സാഹിതി,നർത്തനം,വിനോദം,സ്രഷ്ടിയാകുന്നു, അത് നമ്മുടെ രോഗമാകുന്നു, അചഛൻ നല്കിയ ഇ ഗീതൊപദേശം നാരായണൻ രമയെ കേൾപ്പിച്ചു, രമ നാരായണന്‌ ഒരു പുഴയാണ്‌, രമയിൽ പ്രവാചകൻ സംഭവിക്കുമ്പോഴെല്ലാം അവൾ നാരായാണനുമായി സംവദിക്കും. 

പ്രവചനത്തിന്റെ മഴത്തുള്ളികൾ വരണ്ടു, ആരാധനാ മന്ദിരങ്ങൾക്കുചുറ്റും നഗരങ്ങൾ വളർന്നു, അപ്പോൾ പ്രവാചകൻ മറ്റെങ്ങോ വഴിതേടി;, ചാറ്റു മഴയുടെ വിജനത, വിജനതയിൽ പ്രവാചകൻ നടന്നു, പ്രവാചകൻ നിന്നു, പ്രവാചകൻ നിറഞ്ഞു 

-------------------------------------------------------------------------

ടി.എസ്.നദീർ 
കൊടുങ്ങല്ലൂർ 

വ്യാഴാഴ്‌ച

ഒരു ചെറു സംവാദംപ്രവാസിയുടെ ഗ്രഹാതുരത്വവും ബെന്യാമിന്റെ നിരീക്ഷണവും.

ബഹു ഭൂരിപക്ഷം പ്രവാസികളും അവന്റെ ചിന്തയുടെ മുക്കാല്‍ പങ്കും ചിന്തിച്ച്‌ തീര്‍ക്കുന്നത്‌ സ്വന്തം നാടിനെയും വീടിനെയും കുറിച്ച്‌ തന്നെയാണ്‌, അത്‌ കൊണ്ട്‌ അവന്റെ ചിന്തയിലും എഴുത്തിലും അത്‌ പ്രതിഫലിക്കുക സ്വാഭാവികമാണ്‌, അക്കാരണത്താല്‍ പ്രവാസിയുടെ എഴുത്ത്‌ മോശമാകുന്നു എന്ന വിലയിരുത്തല്‍ ]mÀizhXv{IXമായ വിമര്‍ശനമാണ്‌.

പ്രവാസത്തിലെ പ്രമുഖ എഴുത്തുകാരന്‍ ശ്രി.ബെന്യാമിന്‍ ഇയിടെ കുവൈത്തില്‍ വെച്ച്‌ നടത്തിയ പ്രസ്താവന ഇത്തരം വിമര്‍ശനങ്ങള്‍ക്ക്‌ ആക്കം കുട്ടുന്നതാണ്‌ , പ്രവാസികള്‍ക്കിടയില്‍ സ്രഷ്ടികള്‍ ഉണ്ടാകുന്നുണ്ട്‌ എങ്കിലും നാടിന്റെ ഒര്‍മ്മയില്‍ ഗ്രഹാതുരത്വം ഛര്‍ദിക്കുന്ന സ്രഷ്ടികളാണ്‌ കുടുതലും ഉണ്ടാകുന്നത്‌ എന്നാണ്‌ അദ്ദേഹം വിമര്‍ശിച്ചത്‌, അദ്ദേഹത്തിന്‌ അത്രമാത്രം അരോചകം ചില പ്രവാസി സൃഷ്ടികളില്‍ തോന്നിയത്‌ കൊണ്ടാകാം ഇത്തരം ഒരു പ്രസ്താവനയ്ക്ക്‌ മുതിര്‍ന്നത്‌.

പ്രവാസിയുടെ എഴുത്ത്‌ മോശമാകുന്നുണ്ട്‌ എങ്കില്‍ ഗ്രഹാതുരത്വ വര്‍ണ്ണന കൊണ്ടാണ്‌ എന്ന് പറയാനാവില്ല, പ്രവാസികള്‍ എഴുതുന്നതിനേക്കാള്‍ തരം താണ സ്രഷ്ടികള്‍ നാട്ടില്‍ നിന്ന് ഉണ്ടാകുന്നുണ്ട്‌, അതിനാല്‍ ആര്‌ എഴുതുന്നു എന്നതിനേക്കാള്‍ എന്ത്‌ എങ്ങി നെ എഴുതുന്നു എന്നതിനാണ്‌ പ്രധാന്യം കിട്ടുന്നത്‌.

ഇന്ത്യയുടെ മറ്റ്‌ പല ഭാഗങ്ങളില്‍ കുടിയേറി പാര്‍ത്തവരാണ്‌ മലയാളത്തില്‍ നല്ല രചനകള്‍ സ്രഷ്ടിച്ചിട്ടുള്ളത്‌ എന്ന വാദവും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയാകണമെന്നില്ല, പ്രവാസത്തില്‍ അല്ലാത്തവരുടെ നല്ല രചനകള്‍ ഉണ്ടായിട്ടുണ്ട്‌, പ്രവാസത്തിലിക്കുമ്പോള്‍ നാടിനെ അകലെ നിന്ന് നോക്കി കാണുന്ന കാഴ്ചയും ചിന്തയും ഗ്രഹാതുരത്വം തന്നെയാണ്‌, മലയാളത്തിന്റെ ക്ലാസിക്കുകള്‍ നാടിന്റെ മണമുള്ള രചനകളാണ്‌, തകഴിയും, ബഷീറും, എം.ടിയും, ഓ.എന്‍.വിയേയുമെല്ലാം വായിക്കുമ്പോള്‍ അത്‌ തന്നെയാണ്‌ അനുഭവം, എം.മുകുന്ദന്റെ ഡല്‍ ഹി കഥകളേക്കാള്‍ ഇന്നും മനസ്സില്‍ തങ്ങുന്നത്‌ മയ്യഴിപുഴയുടെ തീരങ്ങളാണ്‌, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും നാട്‌ തന്നെയാണ്‌ പശ്ചാത്തലം.

പ്രവാസി സ്രഷ്ടികള്‍ അധികവും ഗ്രഹാതുരത്വം ഛര്‍ദിക്കുന്നു എന്ന ബെന്യാമിന്റെ പ്രയോഗം എനിക്ക്‌ വളരെ അരോചകമായി തോന്നിയത്‌ കൊണ്ടാണ്‌ ഞാന്‍ ഇ കുറിപ്പ്‌ എഴുതുന്നത്‌, സ്വയം ദഹിക്കാത്ത ചിന്തകളും അനുഭവങ്ങളും പുറംതള്ളുന്ന പ്രക്രിയ എഴുത്തില്‍ വരുമ്പോള്‍ നിലവാര തകര്‍ച്ച ഉണ്ടാകുന്നു, അതിന്‌ പ്രത്യെക വിഷയത്തെ മാത്രം അളവുകോലായ്‌ നിശ്ചയിക്കുന്നത്‌ യഥാര്‍ത്ഥ പരിഹാരം മുടുന്നതാകും.

ഒരു എഴുത്തുകാരന്‍ മറ്റ്‌ എഴുത്തുകാരോട്‌ ഇന്ന വിഷയം എഴുതണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, അത്‌ തീരുമനിക്കേണ്ടത്‌ എഴുതുന്നവരാണ്‌, സമൂഹത്തിനു വേണ്ടിയാണ്‌ എന്ന് പോലും പറയാന്‍ സാധിക്കില്ല, കാരണം എഴുത്തിലൂടെ ലഭിക്കുന്ന ആത്മ നിവ്രതിക്ക്‌ വേണ്ടി തന്നെയാണ്‌ ആത്യന്തികമായി എഴുതുന്നത്‌, പിന്നിടാണവ വിപണനത്തിലേക്കും ചര്‍ച്ചയിലേക്കും വഴിമാറുന്നത്‌.

ഞായറാഴ്‌ച

സക്കറിയയും സദാചാര ചിന്തയും


സക്കറിയയുടെ പുതിയ പുസ്തകം ഇടതുപക്ഷം, ലൈംഗികത സക്കറിയ എന്ന പുസ്തകത്തിനെ ആസ്പദമാക്കി ശ്രി.കെ.എം.വേണു ഗോപാല്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖം മാത്രഭൂമി ഓണ്‍ലൈനില്‍ വായിക്കാന്‍ ഇടയായി.

രാഷ്ട്രിയവും, ലൈംഗിക മനോവൈക്രതവും, മലയാളിയുടെ രണ്ടു പ്രമുഖ മനോ രോഗങ്ങളാണ്‌ എന്നാണ്‌ സാക്കറിയയുടെ വാദം, ഒറ്റ നോട്ടത്തില്‍ അത്‌ ശരിയായ വാദമാണ്‌, പക്ഷെ ഇത്‌ മലയാളിയുടെ മാത്രം വൈക്രതമായി ചുരുക്കി കാണാന്‍ കഴിയില്ല, ലോകത്തെ എല്ലാ സമൂഹത്തിലും ഇത്തരം മനോ വൈകല്യം ഉണ്ട്‌ എന്നുള്ളത്‌ വസ്തുതയാണ്‌, രാജ്യങ്ങളുടെയും, സമൂഹങ്ങളുടെയും, സാംസ്ക്കാരിക അതിര്‍ത്തികള്‍ ഇല്ലാതായി തീരുന്ന ആഗോളീകരണ കച്ചവട ലോകത്ത്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌ സംസ്ക്കാരം തന്നെയാണ്‌, അതിനുതകുന്ന ഉത്‌പന്നങ്ങളാണ്‌, പാശ്ചാത്യ കുത്തകകള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നത്‌ ഏറിയ പങ്കും സൌന്ദര്യ വര്‍ദ്ധക ഉത്‌പന്നങ്ങളാണ്‌, സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നത്‌ നല്ലത്‌ തന്നെ, പക്ഷെ അതിന്റെ പ്രചാരണത്തിന്‌ ഉപയോഗിക്കുന്ന പരസ്യങ്ങളിലൂടെ സ്വന്തം സംസ്ക്കാരവും അവര്‍ മറ്റൊരു സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്‌, ഇലക്ട്രോണിക്ക്‌ രംഗത്തെ വിപ്ലവം മനുഷ്യ രാശിക്ക്‌ ശക്തമായ ഗുണമായതോടൊപ്പം തന്നെ ദോഷവും ചെയ്യുന്നുണ്ട്‌, ഏതൊരു ഉത്‌പന്നം പോലെ തന്നെ വച്ചു പുലര്‍ത്തുന്ന സംസ്ക്കാരിക പൈത്രകവും ഗുണവും ദോഷവും സമ്മിശ്രമാണ്‌.

മലയാളിയുടെ മനോ രോഗങ്ങള്‍ക്ക്‌ പരിഹാരമായി സക്കറിയ നല്‍കുന്ന ആശയം വിജയം നല്‍കും എന്ന് തോന്നുന്നില്ല, ചെറുപ്പം മുതല്‍ കുട്ടികളെ സ്ക്കൂളില്‍ ആണ്‍പെണ്‍ വ്യത്യാസത്തില്‍ മാറ്റിയിരുത്തപ്പെടുമ്പോള്‍ തന്നെ ലൈംഗിക മനോവൈക്രതത്തിന്‌ തുടക്കം കുറിക്കലായി എന്ന ചിന്ത ബാലിശമാണ്‌, അവരെ ഇടകലര്‍ ഇരുത്തിയത്‌ കൊണ്ട്‌ മാത്രം പരിഹാരമായി എന്ന് ചിന്തിക്കാനാവില്ല, ആത്യന്തികമായി മാതാപിതാക്കളുടെ ശിക്ഷണവും സംസ്ക്കാരവുമാണ്‌ കുട്ടികളില്‍ പ്രതിഫലിക്കുന്നത്‌, ഏത്‌ സാഹചര്യത്തിലും എത്‌ കുറ്റ കൃത്യങ്ങളില്‍ നിന്നും അവരെ പിറകോട്ടടിക്കുന്ന പ്രേരക ശക്തി മറ്റൊന്നുമല്ല, അനാഥരായ കുഞ്ഞുങ്ങളും, മതാ പിതാക്കളുടെ ശ്രദ്ധ കിട്ടാത്ത കുഞ്ഞുങ്ങളും ജീവിത സാഹചര്യമനുസരിച്ചുള്ള സ്വഭാവ ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നു.

ആര്‍ഷ ഭാരത സംസ്ക്കാരം എന്നാല്‍ എന്ത്‌ കുന്തമാ എന്ന് ചോദിക്കുന്ന തലമുറയ്ക്ക്‌ അന്യമാകുന്നത്‌, നമ്മളെത്തന്നെ കുറിച്ചുള്ള അറിവാണ്‌, മാതാ, പിതാ, ഗുരു, ദൈവം എന്ന് പഠിപ്പിക്കാന്‍ പറ്റാത്ത ചുറ്റുപാട്‌ സ്രഷ്ടിക്കപ്പെട്ടത്‌ കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണമാണ്‌, ഒരു ബ്രിട്ടീഷ്‌ വനിത എന്നോട്‌ ഭാരതത്തിന്റെ കുടുംബ ബന്ധങ്ങളുടെ മഹിമയെ കുറിച്ച്‌ വാചാലമായപ്പോള്‍, ഞാന്‍ മനസ്സിലാക്കിയത്‌ അവരെ കൊണ്ട്‌ അങ്ങിനെ പറയിപ്പിക്കുന്നത്‌ അവരുടെ ജീവിതാനുഭവങ്ങളാകാം എന്നാണ്‌, അവരുടെ നാട്ടില്‍ വിവാഹ മോചനങ്ങളും സദാചാരവിരുദ്ധ ലൈംഗികതയും എല്ലാം സര്‍വ്വ സാധാരണ സംഭവങ്ങള്‍ ആകാം.

സക്കറിയ പറയുന്ന മലയാളിയുടെ രാഷ്ട്രിയ സദാചാരം, ഇതിന്റെയൊക്കെ ഉപോത്ന്നമല്ലെ, ലാഭമാണ്‌ ഇന്നത്തെ ലക്ഷ്യം മുല്യമല്ല, അത്‌ കൊണ്ടാണ്‌ ലാഭമുണ്ടാക്കുന്ന നേതാക്കളുടെ ചുറ്റിലും ഇത്തിള്‍ കണ്ണികള്‍ ഉള്ളത്‌.

ഞായറാഴ്‌ച

Please have a heart to save this girl

herewith the Photograph of Miss. RIYA,9 years old, D/O Ubaid (Rahmath Manzil , Post Pinangod, via Kalpetta) who was admitted at MIMS Hospital, Kozhikkode due to an accident, on her way from school with her sister, she was hit by a lorry which ran over her right hand and right leg, and now she lost her hand, leg was severely fractured and head was hit badly.

Her family had spent almost 2.50 lakhs to save her (selling of their small land and help from the kindhearted). The treatment will invite more expenses, for which the poor family seek help from all of us.


Please have a heart to save this girl
Contact Mr. Ubaid ( f/o Ms. Riya)
91 94950 50593


Please send your support to the following bank account:

N Ubaid

Account No. 57012722374
State Bank of Travancore
Kunnamangalam Branch
SBT Cod 70401
IFSC Code SBTR0000401===================================================
Note:- I have received this message by google buzz

ശനിയാഴ്‌ച

ഗ്രാറ്റിസ് വിസയും ഇസി എക്സിറ്റും.. (കഥ)
ഭാഗം 1
നിബു ദിവാകരേട്ടന്റെ മുഖത്തേക്ക് വെറുതെ ഒന്ന് നോക്കി,ചുളിഞ്ഞ്,ചാലുകൾ വീണ്‌ , വെയിലത്ത് പണിയെടുക്കുന്നവന്റെ മുദ്രകുത്തപ്പെട്ട കരിവാളിച്ച മുഖം, കഷണ്ടിയുടെ വെളുത്ത അതിരുകളിൽ 57 കഴിഞ്ഞതിന്റെ ആധി, അനുഭവിച്ച് തീർത്ത, തീർക്കുന്ന കനലുകളുടെ പൊള്ളലുകളുറ്റെ ഭാവ മാറ്റം പ്രത്യക്ഷത്തിൽ പ്രകടമാക്കാത്ത കൂടി കുഴഞ്ഞ നവ രസ ഭാവം.

മുബിലിരുന്ന് ദിവാകരേട്ടൻ ബീഡി ആഞ്ഞു വലിച്ചു വിടുന്നുണ്ട്, വലിക്കുമ്പൊൾ ഉൾവലിയുന്ന ഒട്ടിയ കവിളും പുകചുരുളുകളും നോക്കി നിബു ഇതികർത്തവ്യഥാ മൂഡനായി ഇരുന്നു, ബീഡി ഇവിടെ ഗൾഫിലും സുലഭമത്രെ, കുമ്പു മൂക്കാത്ത, തലതിരിഞ്ഞ സ്വദേശി പയ്യന്മാരും,ലഹരി ആർത്തികളായ വിദേശികളും കഞ്ചാവ് തെരുത്ത് വലിച്ച് ഉന്മാദം കൊള്ളുന്നുണ്ട് പോലും.

ദിവാകരേട്ടൻ ഒരു കമ്പനിയിൽ ശബളം കുറവാണെങ്കിലും ജീവിച്ചു പോവുകയായിരുന്നു, പ്രരാർബ്ദങ്ങൾ ഏറെ ഉണ്ടായിരുന്നത് കാരണം സംബാദ്യം കാര്യമായ് ഒന്നുമില്ലായിരുന്നു,എഴു വർഷങ്ങൾക്ക് മുബ് അർബാബ് ചെയ്ത ഒരു വിസ മാറ്റം ആണ്‌ ദിവാകരേട്ടനെ കുടുക്കിയത്, പത്ത് പതിനഞ്ച് തൊഴിലാളികൾ ഉള്ള കബനിയിൽ അർബാബ് എല്ലവരുടെയും വിസ, അർബാബിന്റെ സുഹ്രത്തായ പൊലീസിന്റെ തലപ്പത്തിരിക്കുന്ന ഒരു ഷെയ്ഖിന്റെ പേരിലേക്ക് മാറ്റി, അർബാബിനു ലാഭം, വിസ പുതുക്കുന്നതിനൊ അടിക്കുന്നതിനൊ അഞ്ച് പൈസ ചെലവില്ല, ഗ്രാറ്റിസ് വിസ എന്നാണത്രെ അതിന്റെ വിളിപ്പേർ, വിസ മാറി ഏതാനും മാസങ്ങൾക്ക് ഉള്ളിൽ, രോഗിയായിരുന്ന ഷെയ്ഖ് കിടപ്പിലായി വിദഗ്‌ധ ചികിത്സാർഥം വിദേശത്ത് പോയി,

കാത്തിരിപ്പിന്റെ വസന്തം ഇ കമ്പനിയിലെ തൊഴിലാളികൾക്ക് വന്നെത്തുന്നത് 3 വർഷങ്ങൾക്ക് ശേഷം ആണ്‌, അവധിക്ക് നാട്ടിൽ പൊകാൻ ഒരുങ്ങിയവരൊട് വിസ പുതിക്കിയതിനു ശേഷം നാട്ടിൽ വിടാമെന്നായി മുതലാളി, ഷെയ്ഖിന്റെ വിസയിൽ പൊല്ലാപ്പാകുമെന്ന മനസിലാക്കിയ മുതലാളി, സ്വന്തം കമ്മെഴ്സ്യൽ ലൈസൻസിലെക്ക് തൊഴിലാളികളുടെ വിസകൾ മാറ്റാൻ ശ്രമം ആരംഭിച്ചു, ദിവാകരേട്ടന്റെ വിസ മാത്രം മാറ്റാൻ പറ്റിയില്ല, കാരണം മുതലാളി സൂക്ഷിച്ചിരുന്ന പാസ്‌പ്പോർട്ടുകളിൽ ദിവാകരേട്ടന്റെ പാസ്പ്പൊർട്ട് മാത്രം കാണാനില്ല.

പസ്പ്പൊർട്ട് കളഞ്ഞു പോയാൽ ഇവിടെ സി.ഐ.ഡി ഡിപ്പാർട്ട് മെന്റിനെ അറിയിക്കണം, അപേക്ഷ കൊടുക്കുംബൊൾ സ്പൊൺസർ ഒപ്പിടണം, സ്പൊൺസറുടെ ഐഡന്റിഫിക്കേഷൻ കോപി വേണം, പാവം ദിവാകരേട്ടൻ വിഷമത്തിലായി,സി.ഐ.ഡി റിപ്പൊർട്ട് ഉണ്ടങ്കിലെ എംബസി പുതിയ പാസ്പ്പൊർട്ട് നല്കുകയുള്ളു. വിസയുടെ സ്പോൺസറായ ഷെയ്ഖ് ആണങ്കിൽ വിദേശത്ത് കിടപ്പിലും.

ഇവിടത്തെ നിയമപ്രകാരം പാസ്‌പ്പൊർട്ട് തൊഴിലാളി സ്വന്തം സൂക്ഷിക്കണം പോലും, മുതലാളിക്ക് കൈവശം വെക്കാൻ അധികാരമില്ല പോലും, അങ്ങിനെ എതങ്കിലും മുതലാളി തൊഴിലാളിയുടെ പാസ്‌പ്പോർട്ട് കൈവശം വെക്കുകയാണങ്കിൽ, തൊഴിലാളിക്ക് പോലീസിൽ പരാധി പെടാം, കുറ്റം തെളിയുകയാണങ്കിൽ മുതലാളിക്ക് 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കും പോലും, കേട്ടറിഞ്ഞടിത്തോളം ഒട്ടുമിക്ക തൊഴിലാളികളുടെ പാസ്‌പ്പൊർട്ടും മുതലാളിമാരുടെ കയ്യിലാണ്‌, തൊഴിലാളികൾ ഒടി പ്പോകാതിരിക്കാൻ അവർ ചെയ്യുന്ന വേലയാണത്, എന്നിട്ട് എത്ര തൊഴിലാളികൾ കേസുകൊടുത്തു, എത്ര തൊഴിലാളികളുടെ കയ്യിൽ തങ്ങളുടെ പാസ്‌പ്പൊർട്ട് മുതലാളി സൂക്ഷിച്ചിരിക്കുന്നു എന്നതിന്‌ തെളിവുണ്ട്, നിയമങ്ങൾ നല്ലതു തന്നെ, പ്രാവർത്തികം മറ്റൊന്നാണ്‌ എന്ന് മാത്രം.

രാവിലെ 6:30 യൊടെ സൈറ്റിലേക്കുള്ള വണ്ടി വരും, ജോലി കഴിഞ്ഞു തിരിച്ചു താമസ സ്ഥലത്ത് എത്തുമ്പോൾ 4 മണി കഴിയും, പിന്നെ കുളിയും വസ്ത്രം കഴുകലും, പാകം ചെയ്യലും, എല്ലാം കഴിയുമ്പോൾ ഒന്നു രണ്ടു മണിക്കൂർ അങ്ങു പോകും അതിനാൽ, അർബാബിനെ ഒന്നു കണ്ട് കാര്യങ്ങൾ സംസാരിക്കാൻ ഓഫിസിലൊന്ന് പോകണം എന്ന് വിചാരിച്ചിട്ട്, നടക്കാറില്ല, ഇന്ന് ഏതായാലും ഓഫീസിൽ പോകാൻ തന്നെ തീരുമാനിച്ചിരിക്കയാണ്‌, ഇവിടെ നിന്ന് ഓഫീസിൽ എത്തി ചേരണമെങ്കിൽ 2 ബസ് മാറികേറണം, താമസിക്കുന്ന ഏരിയയിൽ പിക്കപ് സെർവീസൊ, ടാക്സി സെർവീസൊ കുറവാണ്‌, ഇനി ഉണ്ടങ്കിൽ തന്നെ നമ്മളെ കൊണ്ട് താങ്ങാൻ പറ്റാത്ത ചാർജാണ്‌ അവർ പറയുക, അതുകൊണ്ട് മണിക്കൂറിൽ ഒരു പ്രാവശ്യമുള്ള ബസ് സർവീസ് തന്നെ ശരണം, ഓഫീസിന്റെ പ്രവർത്തി സമയം 6 മണിക്ക് കഴിയും, അർബാബാണങ്കിൽ വല്ലപ്പൊഴുമെ ഓഫീസിൽ വരുകയുള്ളു എന്നാണ്‌ അവിടിരിക്കുന്ന സെക്രട്ടറി പറയുന്നത്, ഇനി ഇന്ന് വരുമൊ എന്ന് ചോദിച്ചാൽ വരാം,വരാതിരിക്കാം എന്ന മറുപടിയെ കിട്ടൂ. ..

ഭാഗം 2
ഭാഗ്യത്തിന്‌ ഓഫീസിലെത്തിയപ്പോൾ അർബാബ് അവിടെ ഉണ്ടായിരുന്നു, പക്ഷെ കുറെ അധികം സമയം കാത്തു നില്ക്കേണ്ടി വന്നു ഒന്നു മുഖം കാണിക്കാൻ.

സ്ലൊനെക്ക് ഡിവാകറാ.. (ഹവ് ആർ യു ദിവാകരാ..)
അർബാബിന്റെ ഡിവാകറാ.. ഡിവാകറാ.. എന്ന വിളി പത്തിരുപത്ത്അഞ്ച് വർഷമായി ചെവിയിൽ മുഴങ്ങുന്നതാണ്‌.

സെയിൻ .. (നല്ലത്), ദിവാകരേട്ടൻ മറുപടി നല്കി.

അർബാബ് പറഞ്ഞു തുടങ്ങി : അന ഫി മാലും ഇന്‌ത മാ റൂഹ് ബൈത്ത് മൽ സബ അ സന (എനിക്കറിയാം നീ എഴു വർഷമായിട്ട് വീട്ടിൽ പോയിട്ടില്ല), എന്റെ കുറ്റമല്ല ഷൈഖ് അസുഖം വന്ന് വിദേശത്ത് കിടന്ന് മരിച്ചു, അവന്റെ ആൾക്കാർ പറയുന്നു, ഞാൻ അവർക്ക് ഒരു ലക്ഷം ദിനാർ കൊടുക്കണം എന്ന്, അഞ്ച് പൈസ ഞാൻ കൊടുക്കില്ല, എന്റെ കയ്യിൽ അതിനു മാത്രം പണമില്ല, അതിനാൽ നിന്റെ പേപ്പർ അവർ ഒപ്പിട്ട് തരില്ല.

ദിവാകരേട്ടൻ : നീ എന്തു കൊണ്ട് ഇതൊന്നും എന്നൊട് നേരത്തെ പറഞ്ഞില്ല, നീയും ഷെയ്ഖും തമ്മിലുള്ള ബിസ്‌നസിൽ പാവം എന്നെ എന്തിന്‌ ബലിയാടാക്കി, നിനക്കറിയാമല്ലൊ നീ എനിക്ക് തരുന്ന ശബളം എത്ര തുച്‌ഛമെന്ന്, അതുകൊണ്ട് വേണം എന്റെ കുടുംബം ജീവിക്കാൻ, എന്റെ മകൾ വലുതായി, അവളെ കല്ല്യാണം കഴിപ്പിക്കണം, ഞാൻ പണിയുന്ന ചെറിയ വീടിന്റെ പണി ഇതു വരെ തീർന്നിട്ടില്ല, അതും കടത്തിലാണ്‌, ബാങ്കിൽ ലോൺ ഉണ്ട്, അതു കൊണ്ട് തന്നെയാണ്‌ ഞാൻ നീ പറയുന്നതും കേട്ട് 7 വർഷമായി നാട്ടിൽ പോകാതെ ഇവിടെ നില്ക്കുന്നത്, ഇനിയിപ്പോൾ നാട്ടിൽ പോയെ തീരു.., എന്റെ മകളുടെ കല്ല്യാണം ശരിയായിട്ടുണ്ട്, നാട്ടിൽ പോയി അതു നടത്തി കൊടുക്കണം.

അർബാബ് : ശു സവി ഡിവാകറാ.. (എന്തു ചെയ്യാം ദിവാകരാ), നി നിന്റെ എംബസിയിൽ പോയി നോക്ക്.

ദിവാകരേട്ടൻ പിന്നെ അവിടെ നിന്നില്ല, തീ പിടിച്ച മനസ്സുമായി ഇറങ്ങി നടന്നു അപ്പൊഴാണ്‌ നിബുവിനെ കാണുന്നത്, നാട്ടുകാരൻ ആണ്‌, അവന്‌ കാര്യങ്ങൾ ഏറെക്കുറെ അറിയാം, രണ്ടു പേരും കൂടി പാർക്കിലെ ബഞ്ചിൽ ഇരിപ്പാണ്‌, ദിവാകരേട്ടൻ തുടരെ തുടരെ ബീഡി വലിച്ച് വിടുന്നുണ്ട്

‘നാളെത്തന്നെ എംബസിയിൽ പൊകുന്നില്ലേ...’ നിബു ദിവാകരേട്ടനൊടായ് ചോദിച്ചു.
നിസ്സാഹതയുടെ ഒരു മന്ദഹാസം ദിവാകരേട്ടന്റെ മുഖത്ത് വിരിഞ്ഞു, ബീഡി ഒന്നു കൂടി പുകച്ച് മറുപടി നല്കി.

ദിവാകരേട്ടൻ: ‘നിബു, ഞാൻ അതെല്ലാം ഇതിന്‌ മുൻപ് അന്വേഷിച്ചു, എംബസിയിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് കിട്ടും പ്രയാസമില്ല, പക്ഷെ അതും കൊണ്ട് എമിഗ്രേഷനിൽ പോയി ക്ലിയറൻസ് മേടിക്കണം, അതാര്‌ സഹായിക്കും’

നിബു: ‘അറബി സഹായിക്കില്ലേ.. ’

ദിവാകരേട്ടൻ: ‘അവനൊ, അവനെ കുറിച്ച് നിനക്കെന്തറിയാം, കുരുട്ട് ബുദ്ധി യുടെ ആശാൻ ആണ്‌ അവൻ, 7 വർഷം മുബ് ഷെയ്ഖിന്റെ വിസയിലേക്ക് മാറ്റാൻ വേണ്ടിയുള്ള ആവശ്യത്തിന്‌ എന്ന് പറഞ്ഞ് അവൻ എന്നെ കൊണ്ട് സ്റ്റാബ്‌ പേപ്പറിൽ എല്ലാ ആനുകുല്യങ്ങളും കിട്ടി എന്ന് കാണിച്ച് ഒപ്പിടിവിച്ച് വാങ്ങിച്ചു,അന്ന് അവൻ എന്നൊട് പറഞ്ഞത് ’ഡിവാകറാ നീ എന്തിന്‌ പേടിക്കണം, നാട്ടിൽ പോകുമ്പോൾ നിന്റെ എല്ലാ പൈസയും ഞാൻ തരില്ലേ..., ഇത് വിസ മാറാൻ വേണ്ടി മാത്രമുള്ള പേപ്പർ അല്ലെ...‘ എന്നാണ്‌, വിസ മാറാൻ ഇങ്ങനെ ഒരു പേപ്പർ ആവശ്യമില്ല എന്ന് എനിക്കറിയാം, എന്നിട്ടും ഞാൻ ഒപ്പിട്ട് നല്കി, അല്ലെങ്കിൽ ഞാൻ അവനുമായി ഉടക്കേണ്ടി വരും,അന്ന് എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാമയിരുന്നു, എംബസിയിൽ പരാധിപ്പെടാം, ലേബർ മിനിസ്റ്റിറിയിൽ പരാധി കൊടുക്കാം, അതോടെ ഞാൻ പട്ടിണിയിലാവും, അവൻ പിന്നെ ശബളം തരില്ല, വക്കീലിന്‌ കൊടുക്കാൻ എന്റെ കയ്യിൽ പൈസ ഇല്ല, കേസിന്റെ പിന്നാലെ പോയാൽ നാട്ടിലെ കുടുംബം ദുരിതത്തിലാവും, കേസ് കൊടുത്ത പലരുറ്റെ യും ഗതി എനിക്കറിയാം, അവൻ എനിക്കെതിരെയും കള്ള കേസ് കൊടുത്താൽ, പിന്നെ കേസ് തീരാതെ നാട്ടിൽ പോകാൻ ഒക്കില്ല, ഞാൻ ഇപ്പൊൾ അവന്റെ വിസക്കാരൻ അല്ല, എന്റെ സ്പൊൺസർ ഷെയ്ഖാണ്‌, അതുകൊണ്ട് അവൻ എനിക്ക് യാതൊന്നും ചെയ്ത് തരേണ്ടതില്ല.

നിബു: ഇത്രയൊക്കെ അറിയാമായിരുന്നിട്ടും ഇ അറബിയുടെ കീഴിൽ 25 വർഷം എന്തിനു പണിയെടുത്തു, വേറെ ജൊലി നോക്കാമായിരുന്നില്ലെ.,

ദിവാകരേട്ടൻ: അതൊക്കെ ഇനി പറഞ്ഞിട്ട് എന്ത് കാര്യം, നിനക്കറിയാമൊ വേറെ ജോലി ലഭിക്കണമെങ്കിൽ ഇവന്റെ റിലീസ് കിട്ടണം, നൊ ഒബ്ജക്ഷൻ ലറ്റർ കിട്ടണം, അതായിരുന്നു നിയമം, അല്ലങ്കിൽ വിസ കാൻസൽ ചെയ്ത് നാട്ടിൽ പോയി പുതിയ കംബനിയിൽ പുതിയ വിസയിൽ വരണം, പക്ഷെ അതിന്‌ അവൻ നാട്ടിൽ വിടുക വിസ കാൻസൽ ചെയ്യാതെ പുതുക്കി ആയിരിക്കും, വിസ കാലാവുധി 2 വർഷത്തോളം ഉണ്ടാകും, അതിനാൽ മറ്റൊരു വിസ ലഭിക്കാൻ നമ്മൾ 2 വർഷം നാട്ടിൽ നില്ക്കേണ്ടി വരും, മറ്റൊരു രാജ്യത്തേക്ക് പോകാമെന്നു വെച്ചാൽ, സാഹായിക്കാൻ ആളില്ല, പിന്നെ കാശും വേണ്ടേ നിബൂ... ഇവൻ പിന്നെ ക്രിത്യമായി ശബളം തന്നിരുന്നു അതു കൊണ്ട് ഇവിടെത്തന്നെ പിടിച്ചു നിന്നു...

നിബു: ഇനി ഏതായാലും എംബസിയിൽ പോയി ഔട്‌പാസ്സ് ശരിയാക്കാൻ ശ്രമിക്കാം.

പിറ്റേന്ന് അതിരാവിലെ തന്നെ ദിവാകരേട്ടൻ എംബസിയിലെത്തി, കനത്ത തിരക്കിലെ ബഹളത്തിനിടയിലൂടെ കടന്ന് ചെന്ന് സർവീസ് കൌണ്ടറിലെത്തി, ഭാഗ്യത്തിന്‌ അവിടെ ഒരു മലയാളി മങ്ക ഇരിക്കുന്നു, അവരോട് കാര്യങ്ങൾ വിശദമായി സംസാരിക്ഹ്ചു അതിനു ശേഷം അവർ പാസ്‌പ്പോർട്ട് കോപിയും(കയ്യിൽ ആകെയുള്ള രേഖ അതു മാത്രമാണ്‌),ഫൊട്ടൊയും വാങ്ങി, ഒരു ഫോമിൽ ഒപ്പിടുവിച്ച് വാങ്ങിച്ച് വെച്ച് കൊണ്ട് പറഞ്ഞു ഒരു ആഴ്ച് കഴിഞ്ഞു വാ.., എമർജൻസി സർട്ടിഫിക്കറ്റ് ശരിയാക്കി വെക്കാം, ദിവാകരേട്ടൻന്റെ ദയനീയ മുഖം കണ്ട് അവർ ആശ്വാസം നല്കി ‘പേടിക്കണ്ട ഇപ്പോൾ ഇസി എക്സിറ്റ് ഉള്ള സമയമല്ലെ, എല്ലാം നടക്കും’.


ഭാഗം 3
ഇവിടുത്തെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, (എൽ.എം.ആർ.എ) കൊണ്ടു വന്ന പുതിയ നിയമമാണ്‌ ഇസി എക്സിറ്റ്, അനധിക്രതക്കാർക്ക് നൂലാമാലകൾ ഇല്ലാതെ ഇവിടം വിടാൻ ഉള്ള മാർഗം,കുറച്ചു കാലമെ ഇസി എക്സിറ്റ് ഉള്ളു എന്നു കേൾക്കുന്നു, എൽ.എം.ആർ.എ എന്നു കേൾക്കുമ്പോൾ ദിവാകരേട്ടന്‌ ഇ ദുരിതത്തിനടയിലും ഒരു ചെറു ചിരി ഉള്ളിൽ തോന്നും, കാരണം മറ്റൊന്നുമല്ല ഗാരേജിലെ ബംഗാളി കാർപെന്റെർ കൊങ്കൻ, യെമ്മല്ലാറെ.. എന്നെ പറയു, എത്ര തവണ തിരുത്തി കൊടുത്താലും പല്ലവി പഴയതു തന്നെ, തെറ്റിദ്ധരിക്കണ്ട അവന്റെ അറിവുകേടല്ല ദിവാകരേട്ടന്‌ ചിരിപ്പിക്കുന്നത് പറയുന്ന ശൈ ലിയാണ്‌ ചിരി വരുത്തുന്നത്. ഒരാഴ്ച് കഴിഞ്ഞ് എംബസിയിൽ എത്തിയപ്പോൾ പറഞ്ഞതു പോലെ, എമർജൻസി സർട്ടിഫിക്കറ്റ് റെഡിയായിരുന്നു, നാലു മടക്കുള്ള ഒരു നീളൻ കാർഡ്, അതിൽ ഒട്ടിച്ചിരിക്കുന്ന ഫോട്ടൊയിലേക്ക് വെറുതെ ഒന്ന് നോക്കി, പഴയ പാസ്‌പ്പോർട്ടിലെ ഫോട്ടൊ മനസ്സിൽ മിന്നി മാഞ്ഞു, കാലം കൊഴിഞ്ഞു തീരാറായി, ബാക്കി എത്ര നാൾ.. 
എമർജൻസി സർട്ടിഫിക്കറ്റിന്റെ കുടെ ഒരു ലെറ്റർ കൂടി കിട്ടിയിരുന്നു, അതും കൊണ്ട് ലവന്റെ യെമ്മല്ലാറെ.. യിൽ പോകണമെത്രെ.. ബാക്കി കാര്യങ്ങൾ അവർ പറയുമത്രെ... 

ബസ് ഇറങ്ങി കുറച്ച് നടക്കാനുണ്ട് എൽ.എം.ആർ.എ ഒഫീസിലേക്ക്, ഇ എരി വെയിലത്ത് ഉള്ള നടത്തം അനുഭവിക്കാൻ പോലുമാകുന്നില്ല, ചിന്തകളുടെ ബാണ്ഡക്കെട്ടുകൾ തലക്ക് കനമേകുന്നു, മകൾക്ക് വന്നിരിക്കുന്ന ആലോചന നല്ലതാണന്നാണ്‌ കേൾവി, ചെക്കന്‌ നാട്ടിൽ തന്നെ ഒരു ചെറിയ കടയാണത്രെ എന്നാലും കുടുംബമായി ജീവിക്കാമല്ലൊ, 30 പവനെങ്കിലും കുറഞ്ഞത് കൊടുക്കണം, സ്വർണ്ണത്തിനാണങ്കിൽ ദിനം പ്രതി വില വർദ്ധിക്കുന്നു, പതിനയ്യായിരം വരെ എത്തി നില്ക്കുന്നു, എതായാലും ആകെ ഉള്ള പതിനെഞ്ച് സെന്റിൽ നിന്നും അഞ്ച് സെന്റ് വില്ക്കേണ്ടി വരും, പക്ഷെ ആധാരം ബങ്കിൽ പണയത്തിലാണല്ലൊ, ചിറയ്ക്കലെ ഗോവിന്ദൻ സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്, ഗൊവിന്ദൻ തരുന്ന പണം കൊണ്ട് ആധാരം തിരിച്ചെടുത്ത്, 5 സെന്റ് വില്പ്പന നടത്തി ഗൊവിന്ദന്റെ പണം തിരികെ കൊടുത്ത് ബാക്കി പണം കൊണ്ട് വേണം കാര്യങ്ങൾ നടത്താൻ, എന്നാലും തികയില്ല, വീണ്ടും പത്ത് സെന്റും പുരയിടവും പണയം ചെയ്ത് ലോൺ എടുക്കേണ്ടി വരും. 

ശകത്മായ ഹോൺ അടികേട്ട് ദിവാകരേട്ടൻ ചിന്തയിൽ നിന്ന് മുക്തനായി, അപ്പോഴാണ്‌ അറിയുന്നത് താൻ നില്ക്കുന്നത് റോഡിന്റെ നടുവിലാണ്‌, ഒരു കാറിന്‌ മുന്നിൽ , കാറിനകത്തിരുന്ന് ഒരു അറബി ആക്രോശിക്കുന്നുണ്ട്, വേഗം റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെത്തി, അപ്പോൾ കാണുന്നു എൽ.എം.ആർ.എ ഓഫീസിന്റെ വലിയ ബോർഡ്, ദിവാകരേട്ടൻ അങ്ങോട്ട് നടന്നു കയറി. 

കൗണ്ടറിൽ ചെന്ന് ടോക്കൺ എടുത്ത് കാത്തിരുന്നു, ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ടോക്കൺ നമ്പർ സ്ക്രീനിൽ തെളിഞ്ഞു, അങ്ങോട്ട് ചെന്ന് കയ്യിലുള്ള പേപ്പേർസെല്ലാം കൊടുത്തു, അത് വാങ്ങിയ ശേഷം അവിടിരിക്കുന്ന അറബി ചോദിക്കുന്നത് സി.പി.ആർ കാർഡാണ്‌, (കാർഡ് ഫൊർ പോപ്പുലേഷൻ റജിസ്റ്റ്രേഷൻ) ഇവിടെ വരുന്ന എല്ലാവരുടെയും കയ്യിലുണ്ട്, ദിവാകരേട്ടന്റെ കയ്യിൽ എക്സ്‌പയറിയായ പഴയ ഒരു കാർഡാണ്‌ ഉള്ളത്, അത് കൊടുത്തു, അതിലെ നമ്പർ കമ്പ്യുട്ടറിൽ അറമ്പി ടൈപ്പ് ചെയ്ത് നോക്കി, അയാളുടെ മുഖം ചുളിയുന്നു, എന്തൊക്കെയോ പിറുപിറുക്കുന്നു, അയാൾ പേപ്പേർസ് എല്ലാം എടുത്ത് അയാളുടെ സീനിയറിന്റെ കൗണ്ടറിലേക്ക് പോകുന്നു, അതിനുശേഷം തിരിച്ച് വരുന്നു, ദിവാകരേട്ടനോട് കമ്പ്യുട്ടറിനടുത്തുള്ള ഗ്ളാസ് കൊണ്ടുള്ള ചെറിയ ബോക്സിൽ കൈപത്തി അമർത്തി വെക്കാൻ പറയുന്നു അങ്ങിനെ ഇരു കൈപ്പത്തികളുടെയും തമ്പിങ്ങ് ബ്രഷ് എടുത്ത ശേഷം, കമ്പ്യുട്ടറിന്റെ ഡിജിറ്റൽ ക്യമറയിൽ ഫോട്ടൊ എടുത്തു, അതിനുശേഷം, അയാൾ ഒരു പ്രിന്റൗട്ട് എടുത്ത് അതിൽ അറബിയിൽ എന്തൊക്കെയോ എഴുതി ദിവാകരേട്ടന്‌ നല്കി കൊണ്ട് പറഞ്ഞു എമിഗ്രേഷനിൽ പോ.., ഇതിൽ എല്ലാം എഴുതിയിട്ടുണ്ട്. 

എമിഗ്രേഷനിലേക്കുള്ള യാത്ര പിറ്റേ ദിവസമാക്കാം എന്ന് വിചാരിച്ചു, കമ്പനിയിലെത്തി അവിടെ ജൊലി ചെയ്യുന്ന ഒന്ന് രണ്ട് അറബികളൊട് സഹായം ചൊദിച്ചെങ്കിലും മറുപടിയിലെ രസക്കേട് ഒറ്റക്ക് തന്നെ എമിഗ്രേഷനിലേക്ക് പോകാം എന്ന തീരുമാനമെടുത്തു. 

എമിഗ്രേഷനിലെത്തി കൗണ്ടറിൽ പേപ്പ്പ്പേര്ഴ്സ് എല്ലാം കാണിച്ചു, അവർ അത് വാങ്ങി വായിച്ച് നൊക്കി എന്നിട്ട് പറഞ്ഞു, റൂം നമ്പർ 26 ൽ പോ, ദിവാകരേട്ടൻ ആ റൂമിന്റെ വാതില്ക്കൽ എത്തിയപ്പോൾ സെക്യുരിറ്റ് പോലീസ് തടഞ്ഞു, പേപ്പര്ഴ്സ് എല്ലാം നോക്കിയ ശേഷം അകത്തേക്ക് കടന്നോളഅൻ പറഞ്ഞു, അകത്ത് കടന്ന ദിവാകരേട്ടൻ ഒന്ന് പതറി അവിടെ നിറയെ എമിഗ്രേഷൻ പോലീസ്, ഒരാൾ പേപ്പേഴ്‌സെല്ലാം വാങ്ങി നോക്കി കംബ്യൂട്ടറിൽ ടൈപ്പ് ചെയ്ത് നോക്കി, പിന്നെ അവരുടെ ചോദ്യം ചെയ്യലായിരുന്നു, ദിവാകരേട്ടൻ നിന്ന് വിയർത്തു, ‘എന്ത്‌കൊണ്ട് ഇത്ര നാളായി വിസ അടിച്ചില്ല, പാസ്‌പ്പോർട്ട് കാണാതായ വിവരം സി.ഐ.ഡി ഡിപ്പർട്ട്‌മെന്റിനെ അറിയിച്ചില്ല, നിങ്ങൾ ബ്ലാക്ക് ലിസ്റ്റിലാണ്‌ അത് അറിയുമൊ... ഭാഗം 4
ദിവാകരേട്ടൻ എല്ലാത്തിനും ഒരു ഉത്തരമെ ഉണ്ടായിരുന്നുള്ളു, അന മാഫി മാലും, അർബാബ് ഫി മാലും, എനിക്കറിയില്ല, എല്ലാം അർബാബിന്‌ അറിയുകയുള്ളു, അപ്പോൾ അവരുടെ ചോദ്യം ’മെനു ഇന്‌ത്ത അർബാബ്‘ ആരാണ്‌ നിന്റെ അർബാബ് ’അബ്ബാസ് അലി‘ ദിവാകരേട്ടൻ മറുപടി നല്കി, മറുപടിക്കേട്ട് അവർ പരിഹസിച്ചു ’ നിന്റെ അർബാബ് ഷെയ്ക്കാണ്‌ അബ്ബാസ് അലി അല്ല‘.


എനിക്കറിയില്ല ഞാൻ അബ്ബാസ് അലിയുടെ കുടെയാണ്‌ ജോലി ചെയ്തിരുന്നത്, അവനാണ്‌ എനിക്ക് വിസ തന്നത്, ദിവാകരേട്ടൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ നന്നെ പാടുപ്പെട്ടു, ദിവാകരേട്ടന്റെ ദയനീയ ഭാവം കണ്ട് അവിടെ ഉണ്ടായിരുന്ന പാകിസ്ഥാനി പോലീസ്‌കാരൻ കാര്യങ്ങളെല്ലാം വിശദമായി അന്വേഷിച്ചു അയാൾ പറഞ്ഞു മുശ്ഖിൽ നഹി, തും ബാഹർ ബൈഠൊ.. മെം ബാത്ത്‌കരേഗാ...

ദിവാകരേട്ടൻ പുറത്ത് കാത്തിരുന്നു, മണിക്കുറുകൾ കഴിഞ്ഞു, പോലീസ്‌കാരൻ പുറത്തേക്ക് വന്നു, അയാൾ പറഞ്ഞു, ഇപ്പോൾ ഇസി എക്സിറ്റിന്റെ സമയമായതിനാൽ നിങ്ങൾ രക്ഷപ്പെട്ടു, അല്ലെങ്കിൽ ജയിലിൽ ആകുമായിരുന്നു, നിങ്ങളെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കയാണ്‌, അതിന്‌ശേഷം മുദീറിന്റെ (സീനിയർ ഉദ്യോഗസ്ഥൻ) സിഗ്‌നേച്ചർ കിട്ടണം, അതിനു ശേഷം നിങ്ങളുടെ ക്ളിയറൻസ് ശരിയാകും ഇപ്പോൾ പോയിട്ട് ഒരാഴ്ച്ച കഴിൻഞ്ഞ് വാ..

തെല്ലൊരു ആശ്വാസത്തോടെ ദിവാകരേട്ടൻ തിരിച്ച് പോന്നു, ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും എമിഗ്രേഷനിൽ എത്തി, പഴയ പോലീസ്‌കാരനെ കണ്ടു, പഴയതുപോലെ അയാൾ പുറത്തിരിക്കാൻ പറഞ്ഞു, അയാൾ അകത്ത് പോയി തിരിച്ചു വന്നു പറഞ്ഞു ’ റിപ്പോർട്ട് തയ്യാറായിട്ടില്ല ഇപ്പൊൾ പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞ് വാ..‘. നിരാശനായി ദിവാകരേട്ടൻ മടങ്ങി, ഒരാഴ്ച കഴിഞ്ഞ് വീണ്ടും പൊയി, മറുപടി പഴയതു തന്നെ, രണ്ടു മൂന്ന് ആഴ്ച്ചകൾ വീണ്ടും വീണ്ടും പോയി ഫലം പഴയതു തന്നെ, റിപ്പോർട്ട് തയ്യാറായിട്ടുണ്ട് മുദീറിന്റെ സിഗ്‌നേച്ചർ കിട്ടിയിട്ടില്ല എന്നായി പിന്നെ മറുപടികൾ.


ഭാഗം 5
ദിവാകാരേട്ടൻ തീർത്തും അവശനായി, ശകതമായ മാനസിക പിരിമുറുക്കം അനുഭവിക്കുന്നു, ആരുണ്ട് ഒന്ന് സഹായിക്കാൻ, ആരോട് സഹായം അഭ്യർത്ഥിക്കും, ഒരു പിടിയും കിട്ടുന്നില്ല, എത്രനാൾ ഇവിടെ കയറി ഇറങ്ങേണ്ടി വരും, എനിക്ക് എന്ന് നാട്ടിലെത്താനാകും, ഈശ്വരാ എന്റെ മോളുടെ കല്ല്യാണം എന്റെ കുടുംബത്തിന്റെ പ്രതീക്ഷ, എത്ര നാളായി ഞാനെന്റെ ശാരദെയേയും മക്കളേയും കണ്ടിട്ട്, ഹ്രദയം വിണ്ടു കീറുന്നുണ്ട്, തല പൊട്ടിപൊളിയുന്നുണ്ട്, മുഖം പൊത്തിപിടിച്ച് ഒന്ന് കരഞ്ഞെങ്കിലോ എന്ന് പോലും തോന്നുന്നുണ്ട്,

നിനച്ചിരിക്കാതെ ഒരു കൈ ദിവാകരേട്ടന്റെ തോളിൽ വന്നു തട്ടി, മുഖം ഉയർത്തി നോക്കി സുമുഖനായ ഒരു 40 കാരൻ ‘ക്യാ ഹെ ബായ് കുച്ച് മുശ്‌ഖിൽ ഹെ..’
ദിവാകരേട്ടൻ അദ്ദേഹത്തോട് കാര്യങ്ങൾ വിശദമായി സംസാരിച്ചു, അദ്ദേഹം പറഞ്ഞു ‘നൊ പ്രോബ്ളം, തും ഫിക്കർ മത്ത്‌കരൊ’, അദ്ദേഹം പേപ്പേർസെല്ലാം വാങ്ങി അകത്തേക്ക് പോയി, കുറെ കഴിഞ്ഞ് അദ്ദേഹം തിരിച്ചു വന്നു എന്നിട്ട് പറഞ്ഞു ‘നൊ പ്രൊബ്ളം, എല്ലാം ശരിയാകും നിങ്ങൾ നാട്ടിൽ പോകാനുള്ള ടിക്കറ്റ് എടുത്തോളു, ആ ടിക്കടുമായ് വന്ന് ഇവിടെ റിപ്പോർട്ട് ചെയ്താൽ മതി, കാര്യങ്ങളെല്ലാം എർപ്പാടിക്കിയിട്ടുണ്ട്, ഒക്കെ.. ഡോണ്ട് വറി..’ അദ്ദേഹം യാത്ര പറഞ്ഞിറങ്ങുമ്പോൾ പേഴ്‌സിൽ നിന്നും അദ്ദേഹത്തിന്റെ കാർഡ് എടുത്ത് നല്കി ‘ ഇഫ് യു വാണ്ട് എനി ഹെല്പ്, കാൾ മി,,,’.

ദിവാകരേട്ടൻ ആ കാർഡിലേക്ക് നോക്കി നിന്നു.. ‘ക്രിസ്റ്റഫർ’ മെമ്പർ ഓഫ് മൈഗ്രേറ്റഡ് ലേബർ സർവീസ് സൊസൈറ്റി.

ദൈവം ഇങ്ങനെയാണ്‌ പരീക്ഷിച്ച് കൊണ്ടേ ഇരിക്കും, ദുരിതം നല്കി മനസ്സ് വെന്ത് പാകമാകുമ്പോൾ എന്തെങ്കിലും ആശ്വാസം കണ്ടെത്തി തരും, അതെ ‘ക്രിസ്റ്റഫർ’ ദൈവം നല്കിയ ആശ്വാസം.

ഇനി കമ്പനി ഓഫീസിൽ പോകണം, ഇന്നിനി നടക്കില്ല, രാവിലെ മുതലുള്ള അലച്ചിലാണ്‌ സമയം 4 മണിയാകുന്നു, ഒന്നും കഴിച്ചിട്ടില്ല, നല്ല വിശപ്പുണ്ട്, കമ്പനി ഒഫീസിൽ നാളെ പോകാം, ടിക്കറ്റിന്റെ കാര്യം സംസാരിക്കണം 15ആം തിയ്യതിക്ക് ടിക്കറ്റ് എടുപ്പിക്കണം അതിന്‌ മുമ്പ് കുറച്ച് കാര്യങ്ങൾ ഇവിടെ ചെയ്ത് തീർക്കനുണ്ട്, ഒന്ന് രണ്ട് പേർക്ക് കടമുണ്ട്, കോൾഡ് സ്റ്റോറിലെ പറ്റ് തീർക്കണം, വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകുന്നതല്ലെ അത്യാവശ്യം കുറച്ച് സാധങ്ങൾ വങ്ങണം, എല്ലാത്തിനും പണം വേണം, സാലറി മേടിക്കണം, പിന്നെ 25 വർഷത്തെ സർവീസ് മണി, ലീവ് സാലറി, ഇന്റമിനിറ്റി എല്ലാം കിട്ടുമായിരിക്കും.

ബസുകൾ മാറി കേറി താമസ സ്ഥലത്ത് എത്തുമ്പോൾ സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു, ഭാഗ്യത്തിന്‌ സഹ മുറിയൻ മധു ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്നു, കയ്യും മുഖവും കഴുകി വന്നിരുന്ന് ഭക്ഷണം കഴിച്ചു, ഒരു ആശ്വാസം തോന്നുന്നു, ക്രിസ്റ്റഫറെ ഒന്നു വിളിക്കണം, ഒരു നന്ദി വാക്കു പോലും അദ്ദേഹത്തോട് പറഞ്ഞില്ലലൊ, അപ്പോഴത്തെ മാനസികാവസ്ഥ അതായിരുന്നു, ആകുലത നിറഞ്ഞതായിരുന്നു.

സാവകാശം കട്ടിലിൽ വന്നിരുന്നു, സമാധന പൂർവം മൊബയിൽ എടുത്ത് ക്രസ്റ്റഫറിന്റെ നബർ അദ്ദേഹം തന്ന വിസിറ്റ് കാർഡിൽ നോക്കി അമർത്തി, ഹലൊ.. ക്രിസ്റ്റഫർ സർ, മെം ദിവാകരൻ ബാത്ത്‌കർത്താഹെ...

ക്രിസ്റ്റഫറിനോട് വേണ്ടുവോളം നന്ദി പറഞ്ഞു പ്രകടിപ്പിച്ചു, അപ്പോഴാണ്‌ അദ്ദേഹം ഒരു കാര്യം കുടി ഓർമ്മിപ്പിക്കുന്നത്, എമിഗ്രേഷനിൽ പണം അടയ്കേണ്ടി വരും 100 ദിനാർ കരുതിക്കൊ. നിങ്ങളുടെ വിസയുടെ ഇത്രയും നാളത്തെ ഫൈൻ വളരെ വലിയ തുകയാണ്‌ പക്ഷെ ഇപ്പോൾ നിങ്ങൾക്ക് ഇളവ് ലഭിക്കും ഏതായാലും 100 ദിനാർ വരും..

പിറ്റേന്ന് രാവിലെതന്നെ ഓഫീസിലെത്തി, സെക്രട്ടറിയോട് കാര്യങ്ങൾ വിശദമാക്കി, സെക്രട്ടറി ഫോണിൽ അർബാബുമായി സംസാരിച്ചു അതിനുശേഷം കിട്ടിയ മറുപടി വൈകുന്നേരം വീണ്ടും വരണം അപ്പോൾ ടിക്കറ്റും പണവും തരാം എന്നായിരുന്നു, തിരിച്ചു പോന്നു മുറിയിൽ കഴിച്ചു കുട്ടി, വൈകുന്നേരം ഓഫീസിലെത്തിയപ്പോൾ ടിക്കറ്റ് റെഡിയായിരുന്നു, കിട്ടിയ പണം എണ്ണി നോക്കിയപ്പോൾ ഒന്നര മാസത്തെ ശമ്പളവും പിന്നെ എമിഗ്രേഷനിൽ അടയ്ക്കാനുള്ള നൂർ ദിനാർ അധികവുമുണ്ട്,അപ്പോൾ എന്റെ 25 വർഷത്തെ ലീവ് സാലറി, ഇന്റമിനിറ്റി, സർവീസ് മണി അതിനെ കുറിച്ചൊക്കെ ചോദിച്ചപ്പോൾ അതെല്ലാം നാട്ടിൽ പോകുന്ന ദിവസം തരും എന്നാണ്‌ അർബാബ് പറഞ്ഞിരിക്കുന്നതത്രെ..
കഥ തുടരും... 

ഭാഗം 6
ഏതായാലും അര്‍ബാബിനെ ഫോണില്‍ വിളിച്ചു, 'മാഫി മുശ്‌ഖില്‍ ഡിവാകറാ... നിന്റെ പണം 15നു തരാം, നിന്റെ ഫ്ലൈറ്റ്‌ ടൈം രാത്രിയല്ലെ, നീ രാവിലെ എമിഗ്രേഷനില്‍ പോയി എല്ലാം ശരിയാക്കിയതിനു ശേഷം ഓഫീസിലേക്ക്‌ വരു, നിന്റെ പണം തരാം, ഇന്ന് തന്നെ നിന്റെ പണം മുഴുവന്‍ തരണം എന്ന് വിചാരിച്ചതായിരുന്നു, സാധിച്ചില്ല, വിചാരിച്ച ഒരു പേമന്റ്‌ കിട്ടിയില്ല, നിനക്കറിയാമല്ലൊ ഇപ്പോഴത്തെ അവസ്ഥ ബിസിനസ്‌ വളരെ മോശമാണ്‌, എന്നാലും നിന്റെ പണം മുഴുവന്‍ ഞാന്‍ തരും 25 വര്‍ഷം എന്റെ കുടെ ജോലി ചെയ്തതല്ലെ..'

ടിക്കറ്റ്‌ എടുത്ത ശേഷം എമിഗ്രേഷനില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്യനാണ്‌ ക്രിസ്റ്റഫര്‍ പറഞ്ഞിരുന്നത്‌, അതിനാല്‍ വീണ്ടും എമിഗ്രേഷനില്‍ പോകേണ്ടി വന്നു, 15നു വീണ്ടും വരണം എന്ന് അവര്‍ അറിയിച്ചു.

ഇന്ന് തിയ്യതി 13 ഇനി സമയം അധികമില്ല കാര്യങ്ങളെല്ലാം പെട്ടന്ന് തീര്‍ക്കണം, അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ ഗല്ലികളിലെ കടകളിലും സുപ്പര്‍മാക്കറ്റുകളും കയറി ഇറങ്ങി, പിന്നെ കടം വാങ്ങിയ ചെറിയ ബാധ്യതകള്‍ എല്ലാം തീര്‍ത്തു, കോള്‍ഡ്‌ സ്റ്റോറിലെ കടവും തീര്‍ത്തു, തിരിച്ച്‌ താമസ സ്ഥലത്ത്‌ എത്തിയപ്പോള്‍ പോക്കറ്റ്‌ കാലിയായി കിട്ടിയ പണമെല്ലാം തീര്‍ന്നു, എമിഗ്രേഷനില്‍ അടയ്ക്കാനുള്ള 100 ദിനാര്‍ മാത്രം മിച്ചമുണ്ട്‌.

നിബു വിളിച്ചിട്ടുണ്ടായിരുന്നു മുറിയിലേക്ക്‌ വരുന്നുണ്ട്‌ എന്ന് പറഞ്ഞിരുന്നു, പറഞ്ഞതുപോലെ അവന്‍ വന്നു , നിബുവും മധുവും കുടി കാര്‍ഡ്ബോര്‍ഡ്‌ പെട്ടിയില്‍ സാധനങ്ങള്‍ അടുക്കിവെച്ച്‌ ഭദ്രമായി കെട്ടി വെച്ചു, അതിനു ശേഷം ദിവാകരേട്ടനെ നിബു സ്വകാര്യമായി വിളിച്ചു എന്നിട്ട്‌ ചോദിച്ചു.

'എന്താണ്‌ ഇനി പ്ലാന്‍, നാട്ടില്‍ ചെന്നിട്ട്‌ എന്തു ചെയ്യാനാണ്‌ പരിപാടി, തിരിച്ച്‌ ഇങ്ങോട്ട്‌ വരാന്‍ പറ്റില്ലലൊ... '

ദിവാകരേട്ടന്റെ മറുപടി പെട്ടന്നായിരുന്നു ' ഒരു പ്ലാനുമില്ല നിബു, എനിക്കറിയില്ല, എന്റെ തലയിലിപ്പോള്‍ മോളുടെ കല്ല്യാണക്കാര്യം മാത്രമെ ഉള്ളു, പിന്നീടുള്ളതെല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ, കംബനിയില്‍ നിന്ന് കിട്ടാനുള്ള തുകയെല്ലാം കിട്ടുമെങ്കില്‍ ആശ്വാസമാകും, നാട്ടില്‍ ചെറിയ കടയൊ മറ്റൊ തുടങ്ങാം.

യാത്ര പറഞ്ഞിറിങ്ങുമ്പോള്‍ അവന്‍ പോക്കറ്റില്‍ കുറച്ച്‌ നോട്ടുകള്‍ തിരുകി വെച്ചു തന്നു, വേണ്ട എന്ന് എത്ര നിര്‍ബദ്ധിച്ചിട്ടും കാര്യമുണ്ടായില്ല, അവന്‌ മറ്റന്നാള്‍ എന്നെ യാത്രയാക്കാന്‍ വരാന്‍ പറ്റില്ലത്രെ, ജോലിയുണ്ടത്രെ.

അന്നത്തെ ദിവസം അങ്ങിനെ, കഴിഞ്ഞു പിറ്റേന്ന് വളരെ വൈകിയാണ്‌ എഴുന്നേല്‍ക്കുന്നത്‌, നാളുകള്‍ക്ക്‌ ശേഷമാണ്‌ ഇത്ര ദീര്‍ഘമായി ഉറങ്ങുന്നത്‌, ഇന്ന് പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല, മനസ്സിന്‌ സമാധാനമുണ്ട്‌, കുറച്ച്‌ പേരൊട്‌ വിളിച്ച്‌ യാത്ര പറയാനുണ്ട്‌, നാട്ടില്‍ വിളിച്ച്‌ കാര്യങ്ങളെല്ലാം എര്‍പ്പാടാക്കണം, വെളുപ്പിന്‌ നാട്ടില്‍ ലാന്റ്‌ ചെയ്യും, എയര്‍പ്പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ശാരദയും മക്കളും ഉണ്ടാകണം, അവര്‍ എയര്‍പ്പോര്‍ട്ടിലേക്ക്‌ വരാന്‍ അജയന്റെ കാര്‍ എല്‍പ്പിച്ചാല്‍ മതി അവനാണങ്കില്‍ നല്ല വിനയമുള്ള പയ്യനാണ്‌..

അന്നത്തെ അത്താഴത്തിനു ശേഷം ഒരു ബീഡിയും പിടിപ്പിച്ച്‌ മുറിക്ക്‌ പുറത്തിട്ടിരിക്കുന്ന ബഞ്ചില്‍ കൈ തലയ്ക്ക് താങ്ങ് നല്കി ചരിഞ്ഞു കിടന്നു, ആകാശത്തിന്റെ അനന്ദതയില്‍ കണ്ണും നട്ട്‌ അങ്ങിനെ കിടക്കുമ്പോള്‍ എന്തൊക്കെയൊ മാറി നീങ്ങുന്ന അവ്യക്തമായ കാഴ്ച്ച കാണാം, ദിവാകരേട്ടന്‍ ഒരു നെടുവീര്‍പ്പിട്ടു, കൊഴിഞ്ഞു തീരാറായ ജന്മം, എന്തൊക്കെ അനുഭവിച്ചു തീര്‍ത്തു, എല്ലാം ഒര്‍ത്തെടുത്ത്‌ എഴുതുകയാണെങ്കില്‍ ഒരു നോവല്‍ എഴുതാം, ഉള്ളില്‍ ഒരു പരിഹാസ ചിരി പൊട്ടി, എഴുതുന്ന ആരെങ്കിലോടും നോവല്‍ എഴുതാന്‍ പറയണം, പണ്ടൊക്കെ കുറച്ചൊക്കെ വായിക്കുമായിരുന്നു, മെഴുക്കു പുരട്ടിയ ഭാഷയില്‍ എഴുതുന്ന കഥയേക്കാല്‍ എനിക്കിഷ്ടം നഗ്ന ജീവിതം ലളിത ഭാഷയില്‍ വായിക്കുന്നതാണ്‌.

പട്ടിണി പരിവട്ടമായ കുട്ടിക്കാലം, 3 പെങ്ങന്മാര്‍ക്ക്‌ കുടി ഒരാങ്ങള, അതിനാല്‍ ചെറുപ്രായത്തിലെ വേല ചെയ്യാന്‍ ഇറങ്ങേണ്ടി വന്നു, അച്ചന്‍ രോഗിയായിരുന്നു അച്ഛന്റെ ചികിത്സയ്ക്കായ്‌ പണത്തിനു വേണ്ടി ചെയ്യാത്ത ജോലികളില്ല, അവസാനം ബോംബയിലേക്ക്‌ വണ്ടി കയറി, അവിടെ ബീച്ചില്‍ ഇളനീര്‍ കച്ചവടം നടത്തി പണമുണ്ടാക്കി അങ്ങിനെ അവിടെ നിന്നും ഒരു റിക്രൂട്ട്‌ മെന്റ്‌ എജന്റ്‌ വഴി കയറിപ്പോന്നതാണ്‌ ഗല്‍ഫില്‍, ഇവിടെ നിന്ന് സംബാദിച്ചതെല്ലാം പെങ്ങന്മാരുടെ കല്ല്യാണങ്ങള്‍ക്കായിരുന്നു, അതിനിടയില്‍ ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു, അമ്മ വീട്ടില്‍ ഉണ്ട്‌, വയസ്സ്‌ അധികമായതിനാല്‍ ഒര്‍മ്മ ശകതി നഷ്ടപ്പെട്ടു, കുട്ടിയെ നോക്കുന്ന പോലെ ശാരദ അമ്മയെ പരിപാലിക്കുന്നുണ്ട്‌.

സഹോദരിമാര്‍ സുഖമായി ജീവിക്കുന്നു, അതൊരു ആശ്വാസം, അവര്‍ പാവങ്ങള്‍ ആകെ ഉള്ള കുടുമ്പസ്വത്ത്‌ എന്റെ പേര്‍ക്ക്‌ എഴുതി നല്‍കി, കുടുമ്പ സ്വത്ത്‌ എന്ന് പറയാവുന്നത്‌ 15 സെന്റും ഒരു കുടിലും അന്നത്തെ മണ്‍ കട്ടകള്‍ കൊണ്ട്‌ കെട്ടി പൊക്കിയ ചെറിയ ഒരു ഓലപുര, അത്‌ പൊളിച്ച്‌ പുതിയ ഒരു ചെറിയ വീട്‌ പണിയാന്‍ ശ്രമിച്ചു, അത്‌ ഇപ്പോഴും പണി തീരാത്ത വീടായി നില്‍ക്കുന്നു..

ഭാഗം 7

പിറ്റേന്ന് അതിരാവിലെ തന്നെ എമിഗ്രേഷനിൽ എത്തി, കാത്തിരിക്കാൻ പറഞ്ഞിരിക്കുകയാണ്‌, അതെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ 2 ആകുന്നു, ഇവിടന്നുള്ള കാര്യങ്ങൾ കഴിഞ്ഞ് വേണം കംബനി ഓഫീസിലെത്താൻ, കിട്ടാനുള്ള പണം വാങ്ങണം എന്നാലെ ഉദ്ദേശിച്ച കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ നടത്താൻ സാധിക്കുകയുള്ളു. 

ഒരു മണിക്കുർ കുടി കഴിഞ്ഞപ്പോൾ അകത്തേക്ക് വിളിപ്പിച്ചു, സ്പോൺസറെ കുറിച്ച് വല്ല പരാധി ഉണ്ടെങ്കിൽ ബൊധിപ്പിക്കാൻ ആവശ്യപ്പെട്ടു, ഒരു പരാധിയുമില്ല എന്ന് പറഞ്ഞു, ഇനി എന്ത് പരാധി, എങ്ങിനെയെങ്കിലും നാട്ടിൽ എത്തണം, ആ ചിന്ത മാത്രമെ ഉള്ളു, അവർ കുറെ പേപ്പറിൽ ഒപ്പിടുവിച്ച് വാങ്ങി, അതിനു ശേഷം കൗണ്ടറിൽ പോയി പണം അടച്ചു തിരിച്ചു വരാൻ ആവശ്യപ്പെട്ടു, 90 ദിനാർ അടയ്ക്കേണ്ടി വന്നു, തിരിച്ച് വന്നപ്പോൾ വീണ്ടും കാത്തിരിക്കാൻ പറഞ്ഞു. 

മണിക്കുറുകൾ കൊഴിയുന്നു, അപ്പോഴാണ്‌ സമയം നൊക്കുന്നത് ദൈവമെ സമയം 12 മണിയാകുന്നു 12.30 ന്‌ കംബനി ഓഫീസ് അടയ്ക്കും ഉച്ചയ്ക്ക് ബ്രേക്ക് ടൈം ആണ്‌, അത് കഴിഞ്ഞ് 3.30 നെ തുറക്കു പിന്നെ 6 മണി വരെ ഉള്ളു, അർബാബിനെ ഒന്ന് മൊബൈലിൽ വിളിച്ചു, ‘ഡിവാകറാ , മാഫി മുശ്ഖിൽ... ഓഫീസ് സമയം കഴിഞ്ഞാലും ഞാൻ നിന്റെ താമസ സ്ഥലത്ത് പണം എത്തിക്കും, ഡൊണ്ട് വറി..“ 

ഫ്ളൈറ്റിന്റെ സമയം രാത്രി 11 മണി ആണ്‌, 3 മണിക്കുർ മുമ്പ് ഏയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം എന്നാണ്‌, അതിനാൽ 8 മണിക്ക് എയർപോർട്ടിൽ എത്തിചേരണം, മധു ഒരു ടാക്സി 7 മണിക്ക് എർപ്പാടാക്കിയിട്ടുണ്ട്, ഇവിടുത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞ് ഇനി എപ്പോഴാണാവൊ താമസ സ്ഥലത്ത് എത്താൻ പറ്റുക. 

ഒരു മണിയായപ്പോൾ അകത്തേക്ക് വിളിപ്പിച്ചു, ഒരു പോലീസ് കാരൻ ദിവാകരേട്ടനെ ഒരു പ്രതേക മുറിയിലേക്ക് കുട്ടി കൊണ്ട് പോയി, അവിടെ ചെന്നപ്പോൾ രണ്ട് പേർ കുടി അവിടിരിക്കുന്നു, പരിചയപ്പെട്ടു, മലയാളികളാണ്‌ തന്നെ പോലെതന്നെ നാട്ടിൽ പോകാൻ വന്നവർ, കുറച്ച് കഴിഞ്ഞ് ഒരു പോലീസ് കാരൻ വന്നു, അയാളുടെ കയ്യിൽ വിലങ്ങുകൾ... 

അയാൾ മറ്റ് രണ്ട് പേരേയും വിലങ്ങണിയിച്ചു, അവസാനം അയാൾ ദിവാകരേട്ടന്റെ അരികിലെത്തി കൈകൾ നീട്ടാൻ ആവശ്യപ്പെട്ടു, ഉള്ളിൽ ഒരു അഗ്നി പർവ്വതം പൊട്ടിത്തെറിക്കുന്നു, എന്താണ്‌ സംഭവിക്കുന്നത് എന്നറിയില്ല, യാന്ത്രികമായി കൈകൾ നീട്ടി, പൊലീസ് കാരൻ വിലങ്ങണിയിച്ചതിനുശേഷം അവിടെ നിന്നും പോയി. 

ഇതിലും വലിയ ആത്മനിന്ദ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല, ഇതിലും വലിയ മാനക്കേട് അനുഭവിച്ചിട്ടില്ല, ജീവിതത്തിൽ ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ല, കഴിയുന്ന സഹായം ചെയ്തിട്ടെ ഉള്ളു, എന്നിട്ടും എന്തിനീ വിധി, ഒരു കുറ്റവാളിയെ പോലെ കയ്യിൽ വിലങ്ങും അണിഞ്ഞ്, തൊണ്ട വരളുന്നു, ശരീരം തളരുന്നു.. 

ദിവാകരേട്ടൻ അവിടെ തളർന്നിരുന്നു, ഇ ഞെട്ടലിൽ നിന്നും മുക്തമാകുന്നില്ല, എങ്കിലും കുടെ ഉള്ളവരോട് കുറച്ച് വെള്ളം വേണം എന്ന് പറഞ്ഞു, അവർ കാവൽ നില്ക്കുന്ന പോലീസ് കാരനെ അറിയിച്ചു, അയാൾ വെള്ളം ഇരിക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു. 

വെള്ളം കുടിച്ച് ദിവാകരേട്ടൻ കുടെ ഉള്ളവരുടെ മുഖത്തേക്ക് നോക്കി, അവർ ആശ്വസിപ്പിച്ചു, വയ്യ അല്ലെ.. അസുഖം വല്ലതും ഉണ്ടൊ, ഇനി വയ്യങ്കിലും അത് പുറത്ത് കാണിക്കണ്ട, നാട്ടിൽ പോകുന്നത് മുടങ്ങും, നമ്മളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കയാണ്‌, ഇനി ജഡ്ജിയുടെ മുമ്പിൽ ഹാജരാക്കും, അതിനു ശേഷം അവർ തന്നെ എയർപ്പോർട്ടിൽ കൊണ്ട് വിടും, പിന്നെ നേരെ നാട്ടിലേക്ക്... 

സത്യത്തിൽ ദിവാകരേട്ടനെ കുടുതൽ തളർത്തുകയായിരുന്നു അവരുടെ വാക്കുകൾ, ഇനി എന്തു ചെയ്യും, ഇത്രമാത്രം ജനങ്ങൾ കുടുന്ന എയർപൊർട്ടിൽ എന്നെ വിലങ്ങും അണിയിച്ച് കൊണ്ട് പോകുമൊ, ഞാൻ വാങ്ങി വെച്ച സാധങ്ങൾ, കമ്പനിയിൽ നിന്നും കിട്ടാനുള്ള പണം എല്ലാം നഷ്റ്റമാകും. 

വിലങ്ങണിയിച്ച കാരണം ഇരു കൈകൾ കൊണ്ട് വേണം മൊബൈൽ പിടിക്കാൻ, അർബാബിനെ വിളിച്ചതാണ്‌ ’ മാഫി മുശ്‌ഖിൽ ഡിവാകറാ... നിന്റെ പണം എയർപൊർട്ടിൽ കൊണ്ട് തരാം... 

മധുവിനെ വിളിച്ച് കാര്യം പറഞ്ഞു, സാധനങ്ങൾ എയർപോർട്ടിൽ എത്തിക്കാം എന്ന് മധു പറഞ്ഞു, നാട്ടിൽ പോകുമ്പോൽ ഉടുക്കാൻ വാങ്ങിയ പുതിയ പാന്റും ഷർട്ടും, പിന്നെ ചെരിപ്പും മുറിയിൽ തന്നെയാണ്‌, ആര്‌ കരുതി എന്റെ നാട്ടിലേക്കുള്ള യാത്ര ഇങ്ങനെ ആകും എന്ന്, ആരും ഒന്നും പറഞ്ഞില്ല.. 

എയർപോർട്ടിലേക്കുള്ള യാത്രയെ കുറിച്ച് ചിന്തിക്കാനെ സാധിക്കുന്നില്ല, വിലങ്ങും അണിഞ്ഞ് ജങ്ങൾക്കിടയിലൂടെ, ആലോചിക്കുംബോൾത്തന്നെ ഇപ്പൊത്തന്നെ ഒന്ന് മരിച്ച് കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുന്നു. 

മനസ്സിൽ വന്ന ദൈവങ്ങളോടെല്ലാം പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു, ഇ അപമാനത്തിൽ നിന്ന് എന്നെ രക്ഷിക്കണേ.. 

ഒരു പോലീസ് കാരൻ വന്നു എല്ലാവരുടെയും കയ്യിലുള്ള മൊബൈലുകളെല്ലാം വാങ്ങി കൊണ്ട് പോയി, ഇനി ആരെയും വിളിക്കാൻ സാധിക്കില്ല. 

4 മണിയായപ്പോൾ ജഡ്‌ജിയുടെ മുറിയിലേക്ക് കുട്ടി കൊണ്ട് പോയി, അവിടുന്ന ആചാരങ്ങളെല്ലാം കഴിഞ്ഞപ്പോൾ, പിന്നെ പൊലീസ് പുറത്തേക്ക് കുട്ടി കൊണ്ട് വന്ന് പുറത്തിട്ടിരിക്കുന്ന ഒരു പോലീസ് ജീപ്പിൽ കയറി ഇരിക്കാൻ പറഞ്ഞു, ആ ജീപ്പ് പോയത് ഒരു പോലീസ് സ്റ്റേഷനിലേക്കാണ്‌.. 

ഭാഗ്യം, സ്റ്റേഷനിലെ മുറിയിൽ പ്രവേശിപ്പിച്ചപ്പോൾ അവർ വിലങ്ങ് അഴിച്ചു, ഒരു ആശ്വാസം ദൈവങ്ങൾ പ്രാർത്ഥന കേട്ടു, പോലീസ് കാർ പറയുന്നത് ഇനി ഇവിടെ നിന്നും 8 മണിക്ക് എയർപോർട്ടിൽ എത്തിക്കും എന്നാണ്‌, ‘അപ്പോൾ അർബാബ് അവിടെ ഉണ്ടാകാം എന്ന് പറഞ്ഞിട്ടുണ്ട്, പണം തരാം എന്ന് പറഞ്ഞിട്ടുണ്ട്, മധു സാധനങ്ങൾ എത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. 

എയർപോർട്ടിലേക്ക് പുറപ്പെടുംബൊൾ പിടിച്ച് വച്ചിരുന്ന മൊബൈൽ തിരിച്ച് കിട്ടി, 8 മണിക്ക് തന്നെ എയർപോർട്ടിൽ എത്തി ചേർന്നു, മധുവിനെ മൊബൈലിൽ വിളിച്ചു, മധു പെട്ടിയുമായി അവിടെത്തന്നെ ഉണ്ടായിരുന്നു, അർബാബിന്റെ മൊബൈലിൽ വിളിച്ചു, മറുപടി പെൺശബ്ദത്തിലുള്ള സന്ദേശമാണ്‌... ലായുമ്‌ഖിനു.... ദ നബർ യു അർ ഡയൽഡ് ഇസ് സ്വിച്ചിട് ഒഫ്.... 

കുടെ നില്ക്കുന്ന പോലീസ്‌കാരൻ ധ്രതികുട്ടി.. യാ.. അള്ളാ റുഹ് ലാ.. (വേഗം പോകു... 

ദിവാകരേട്ടൻ മറ്റൊരു മഹാ പ്രപഞ്ചത്തിന്റെ കവാടത്തിലേക്കെന്നോണം എയർപൊർട്ടിനുള്ളിലേക്ക് കടന്നു. 
======================================

ടി.എസ്. നദീർ

ഈ ബ്ലോഗ് തിരയൂ