friends

ശനിയാഴ്‌ച

വാപ്പ

ഇന്ന് എന്റെ വാപ്പായുടെ ചരമദിനം, പ്രാർത്ഥിക്കുമൊ നിങ്ങളെൻ പിതാവിൻ ആത്മശാന്തിക്കായ് 
=======================
എന്‍ കാതില്‍ മന്ത്രിച്ചു
നല്‍കിയാ സഹനാക്ഷരങ്ങള്‍
എന്നെ ഉണര്‍ത്തി വളര്‍ത്തി
ഇതുവരെ ഉലകില്‍

നിന്‍ കോപത്തിന്‍
പൊയ്‌മുഖം
ഞാനാഗ്രഹിച്ചിരുന്നു
അതു തണുത്താറി കിട്ടുന്ന
സ്‌നേഹം നുകരാന്‍
പകരാനൊരിക്കലും നീ
പിശുക്കു കാട്ടിയില്ലന്നാകിലും

പ്രായം ഏഴിലും മൂത്തവനാകിലും
വികൃതി മൂത്തവന്‍ ഞാന്‍
ഒരു ബന്ദുദിനത്തിങ്കല്‍
ശകടമില്ലാതുള്ളൊരു പഴയകാലം 
വീണ്‌ കയ്യൊടിഞ്ഞൊരെന്നെയും
ചുമലിലേറ്റി ഓടി തീര്‍ത്തതോ
കിലോമീറ്ററുകള്‍ ആരൊഗ്യകേന്ദ്രത്തിലെപ്പടാന്‍
ആയുസിലേറെ നീ സരസനെന്നാകിലും
ആകുലതകളേറെ നല്‍കി ഞാനും
പനിയെന്നും തലവേദനയെന്നും നടിച്ചും 
നാട്യമെന്നറിയാമെങ്കിലും
നാട്യമില്ലാ പരിചരിച്ചു നീയും

പ്രവാസം സ്വീകരിച്ച്‌ 
ഞാന്‍ പുറപ്പെട്ടപ്പോള്‍ 
കുട്ടിയെ പോല്‍ നിന്‍
പൊട്ടിക്കരച്ചിലിന്‍ അലയൊലി
മായുവില്ലെന്നായുസില്‍

സഹജീവികളില്‍ മാനവര്‍
മതം ജാതിയേതുമോര്‍ക്കതെ
സത്‌കര്‍മ്മിതര്‍ക്ക്‌ മാത്രം
പൂര്‍ണ്ണ ത്രപ്തിയും 
ഇശ്വരാനുഗ്രഹവും എന്ന്
ജീവിച്ചു പഠിപ്പിച്ച നിന്‍
ജീവിത പാഠങ്ങളത്രയും
പഠിച്ചു തീര്‍ക്കാന്‍ 
മതിയാവതില്ലെന്‍ ജീവിതം.

ഹ്രദയം രോഗാണുക്കള്‍
കീഴടക്കിയെന്നറിഞ്ഞിട്ടും 
മറച്ചു വെച്ചതവസാനം വരെയും 
വിശ്വാസിക്ക്‌ വിശേഷപ്പെട്ട ദിനം
വേണ്ടപ്പെട്ടവര്‍ക്ക്‌ അരികിലായ്‌
മുറപോല്‍ പ്രാര്‍ത്ഥനകള്‍ 
സ്വയം അനുഷ്ഠിച്ചും ജപിച്ചുമന്ത്യം
എന്നനുജന്‍ മടിയില്‍ നീ
തല ചായ്ച്ച്‌ യാത്രയായെങ്കിലും
മറക്കുകില്ലാരും അടുത്തറിയുന്നവര്‍
അവര്‍ തന്‍ ആയുസില്‍

ദൈവ ക്രിപയാല്‍
നീയേകിയൊരീ ജന്മം
പകരം തരാനായില്ലന്നെന്‍
ജന്മ ദു:ഖം.
====
ടി. എസ്‌. നദീര്‍

8 അഭിപ്രായങ്ങൾ:

 1. സമർപ്പണം ,നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. വാപ്പയുടെ ആത്മശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു.. നല്ലൊരു സമര്‍പ്പണം ഒരുക്കിയ മകന് അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 3. ആത്മശാന്തിക്കായി എന്റേയും പ്രാർത്ഥന...

  മറുപടിഇല്ലാതാക്കൂ
 4. A Tribute Well Written.
  ചില അക്ഷരപിശകുകള്‍ അവിടവിടെ കണ്ടു,
  ദൈവ ക്രിപയാല്‍ അല്ലല്ലോ ദൈവ കൃപയാല്‍ അല്ലെ
  ആരൊഗ്യകേന്ദ്രത്തിലെപ്പടാന്‍ , ബന്ദുദിനത്തിങ്കല്‍.
  തിരുത്തുക,എഴുതുക അറിയിക്കുക. വീണ്ടും കാണാം

  മറുപടിഇല്ലാതാക്കൂ
 5. ഇ ബ്ലോഗിലെ അക്ഷരത്തെറ്റുകള്‍ക്ക് കാരണം
  വരമൊഴിയിലാണ്‌ ഞാന്‍ മലയാളം മഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുന്നത്‌ ചില ചില്ലക്ഷരങ്ങളും, കുട്ടക്ഷരങ്ങളും ഞാന്‍ ടൈപിയിട്ട്‌ കിട്ടുന്നുമില്ല കൂടാതെ യുണികോര്‍ഡിലേക്ക്‌ മാറ്റുമ്പോള്‍ ചില വാക്കുകളിലെ അക്ഷരങ്ങള്‍ മാറുന്നുമുണ്ട്‌, ടൈപ്പ്‌ ചെയ്ത്‌ വെച്ചത്‌ എഡിറ്റ്‌ ചെയ്യാനുള്ള മടിയും സമയ കുറവും കാരണം പെട്ടന്നു തന്നെ പോസ്റ്റ്‌ ചെയ്യുകയാണ്‌ പതിവ്‌.

  ഇ ബ്ലോഗിലെ അക്ഷരത്തെറ്റുകള്‍ക്ക്‌ ക്ഷമാപണം നടത്തുന്നു,

  മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ