friends

വ്യാഴാഴ്‌ച

റെഡ് ലൈറ്റ് (കവിത)

നിങ്ങള്‍ നോക്കി
നില്പതേറെ നേരമായ്‌
എതോന്നിനെയാണോ
അതിന്ടെ കാഴ്ച
എന്ത് നല്കുന്നു
ഞാനാ ചുകന്ന
പ്രകാശം നോക്കി നില്പാണ്
അതിന്റെ സുതാര്യതയിലൂടെ
എനിക്ക്
രക്തം നഷ്ടപെട്ട
ഒരു റോസാ പൂവിനെ
കാണുവാന്‍ കഴിയുന്നു
==============
ടി.എസ്. നദീര്‍

തിങ്കളാഴ്‌ച

തിരിച്ചു പോക്ക്‌ ( കവിത)

ചെന്ജമ്മെ ചെങ്കതിര്‍ ശോഭ
ചെന്താര്‍ വിരിയിച്ചു നില്കുമീ
ആറ്റിന്‍ക്കരയില്‍
എന്തിനെന്നറിയാതെ എതിനെന്നറിയാതെ
ഞാനീ കല്പടവിലിരുപ്പു
കാറ്റിന്‍ നൈര്‍മല്ല്യം നുകരനോ
കാന്തി തന്‍ ആഴിയില്‍ മുങ്ങാനോ
ശോണിമ മഞ്ജിമ ലൊജനമയ്
ജര്ജര ചെതസ്സിന്നഹ്ലാദം
മോഹങ്ങള്‍ വേണി യായ് ലോഹിനിയില്‍
അകമലര്‍ താണ്ടി പോകുമ്പോള്‍
ഞാനോ ഞാനൊരു ഏകാകീ

പടവുകള്‍ താണ്ടുവാന്‍ ഏറെയുണ്ട്
പതിരുകള്‍ കതിരുകള്‍ വേര്‍തിരിച്ച്
െങ്കതിര്‍ ശോഭ മായുന്നോ
ഇര വിന്‍ യാമം തുടങ്ങുന്നോ
പാരില്‍ പറക്കുന്ന പൈകിളിയെ
ചൊല്ലുക നിന്നുടെ പാലായനം

എത്രനാള്‍.....
എത്രനാള്‍ .........
നിന്നുടെ ....... പ്രവാസം
==============
ടി.എസ. നദീര്‍

ഈ ബ്ലോഗ് തിരയൂ