friends

വെള്ളിയാഴ്‌ച

മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ

അഴിമതിയുടെ കരാള ഹസ്തങ്ങളാലും ആധോലോക വിളയാട്ടങ്ങളാലും പുരോഗമിക്കുന്ന നമ്മുടെ നാട് സത്യം വിളിച്ച് പറയുന്നവരെ കൊല്ലുക എന്ന പാതകം കൂടി കാണേണ്ടി വരുന്നു, സ്വാതന്ത്ര്യം മൗലിക അവകാശം നല്കുന്ന രാജ്യത്ത് നടക്കുന്ന അഭ്യന്തര അടിച്ചമർത്തലുകൾ എന്ന രീതിയിൽതന്നെ നമ്മുടെ ജനാധിപത്യ ഭരണകുടം ഇതിനെ കാണുമിയ, നടപടികൾ ഫയലുകളിൽ കുരുങ്ങി തുങ്ങി കിടക്കുമൊ, അഴിമതിക്കാർ ഞങ്ങളെ വീണ്ടും ഭരിക്കാൻ ഇറങ്ങുമായിരിക്കും, അധോലോകക്കാർ സമാന്തര ഭരണം നടത്തി എതിരാളികളെ വക വരുത്തുമായിരിക്കും, ഇതിനിടയിൽ ജനങ്ങൾ അടിമകളൊ അതൊ സ്വാതന്ത്ര്യം അനുഭവിക്കുന്നവരൊ.

നാടിന്റെ അതിർത്തി കാക്കുന്ന ജവാന്മാർ നമ്മൾക്ക് വേണ്ടി ശത്രുക്കളോട് എതിരുടുന്നത് പോലെത്തന്നെയാണ്‌ സത്യസദ്ധമായി മധ്യമപ്രവർത്തനം നടത്തുന്നവരുടെ കർമ്മ ഫലവും നമ്മൾ അനുഭവിക്കുന്നത്, നമ്മുടെ സമ്പത്തിനെ കൊള്ളയടിക്കുന്ന നമ്മുടെ ഇടയിൽ തന്നെയുള്ളവരുടെ മുഖം മൂടികൾ അഴിഞ്ഞു വീഴുന്നത് നമ്മൾ കാണുന്നു, വർഗ്ഗീയ ലഹളകളുടെയും ,കലാപങ്ങളുടെയും, സ്‌ഫോടനങ്ങളുടെയും പിന്നാമ്പുറത്തിക്കുന്നവരെ വെളിച്ചത്ത് കൊണ്ടു വരുന്നു, നമ്മുടെ സാംസ്ക്കാരിക പൈത്രകത്തിന്‌ കോട്ടം വരുത്തുന്ന സംഭവങ്ങളുണ്ടാകുമ്പോൾ അതിനെ കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു, സത്യസദ്ധനായ മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുക വഴി അറിവിനെ കൊന്ന് നമ്മൾ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടുന്നു.

2G അഴിമതി പുറത്തുകൊണ്ടു വരാതിരിക്കാൻ മലയാളി പത്ര പ്രവർത്തകൻ ഗോപീക്രിഷണന്‌ തലമുറകൾക്ക് ജീവിക്കാൻ ഉതകുന്നത്രയും കോടികളുടെ സമ്പത്ത് വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടും അദ്ദേഹം അതിന്‌ വശംവദനായില്ല, ഇപ്പോഴിതാ പെട്രോളിയം പര്യവേഷണ കേന്ദ്രവുമായി ബദ്ധപ്പെട്ട അഴിമതിയും പുറത്തു കൊണ്ട് വന്നത് മറ്റൊരു മലയാളി പത്ര പ്രവർത്തകൻ തന്നെ, ഇവർ ജനാധിപത്യത്തിന്റെ പോരാളികൾ തന്നെ, ഇവർക്ക് പോരാടേണ്ടി വരുന്നത് സ്വന്തം രാജ്യത്തെ മന്ത്രി പുംഗവന്മാരോടും,കോർപ്പറേറ്റ്, അധോലോക മാഫിയകളോടും, ഉദ്യോഗസ്ഥ ബ്യുറോക്രസികളോടും, മത തീവ്ര വാദികളോടും മാത്രമല്ല ഇവരുടെയൊക്കെ പിണിയാളുകളായി വർത്തിക്കുന്ന സ്വന്തം മാധ്യമ സഹ പ്രവർത്തകർക്ക് എതിരേയും പോരാടേണ്ടി വരുന്നു, മുമ്പെയിൽ വെടിയേറ്റ് മരിച്ച ജെ.ഡേയ് എന്ന പത്രപ്രവർത്തകന്റെ ആത്മാവിനു ശാന്തി ലഭിക്കണമെങ്കിൽ അവരുടെ പോരാട്ട വഴിയിൽ നമ്മളും പങ്കാളികളാകേണ്ടിയിരിക്കുന്നു.

-----------
ടി.എസ്.നദീർ 

ഈ ബ്ലോഗ് തിരയൂ