
കവിതകളുടെ ബഹളമയത്തില്‍ ഇ പോക്ക് എങ്ങോട്ടാണ് ഒരു പിടിയും കിട്ടാത്ത അവസ്ഥയുണ്ട്, പദ്യവും കവിതയും ഒന്നാണൊ, ഗദ്യത്തില്‍ കുറച്ച് സ്റ്റയിറ്റ് മെന്റുകള്‍ എഴുതിവെച്ചാല്‍ കവിതയാകുമൊ, പണ്ടത്തെ പഴഞ്ചൊല്ലുകളെ ആരെങ്കിലും കവിത എന്ന് വിളിച്ചിരുന്നോ, അത്തരം സൃഷ്ടികളല്ലെ ഇന്ന് പോസ്റ്റ് മോഡേണ്‍ കവിതകള്‍, സത്യത്തില്‍ ഞാനും അത്തരം കവിതകള്‍ എഴുതിയിട്ടുണ്ട്, വായിച്ചിട്ടുണ്ട്, എങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിലെ വികാരം മറ്റൊന്നാണ്, അതൊന്നും നല്ല കവിതകളല്ല, ഒരു ചെറു നിമിഷത്തിലേക്ക് നല്‍കുന്ന സ്പാര്‍ക്ക് നസ് മാത്രമെ ഇത്തരം കവിതകളിലുള്ളു, സ്ഥായിയായ ആസ്വദന സൌന്ദര്യം ഇത്തരം കവിതകളില്ല, അത് കൊണ്ട് തന്നെ നില നില്‍പ്പില്ല.
പദ്യവും ഗദ്യവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നത് ഭാഷയ്ക്ക് ഗുണകരമാണോ,താളബദ്ധമായ ഭാഷ പദ്യം.നിയതമായ താളക്രമമില്ലാത്തവ ഗദ്യം. വൃത്തബദ്ധമോ സംഗീതാത്മകമോ ആയ ഭാഷയ്ക്കു നിയതമായ ഒരു താളമുണ്ടാവും. ക്രമമായ ആരോഹണ അവരോഹണത്തോടെ അതു തുടങ്ങിയിടത്തു തന്നെ വന്നു നില്‍ക്കുകയും ചെയ്യുന്നു.പിന്നേയും തുടരുന്നു.അതായതു ഒരു ചക്രം വ്യവസ്ഥിത സംഖ്യയിലും വേഗക്രമത്തിലും ഒരു വട്ടംപൂര്‍ത്തിയാക്കുന്ന അതേപ്രക്രിയ തന്നെയാണു പദ്യത്തില്‍ വൃത്തവും ചെയ്യുന്നത്.
വൃത്തം പദ്യത്തിനു താളാത്മകത കൊടുക്കുന്നു.പദ്യത്തിനു ഈ താളക്രമമുള്ളതിനാല്‍ അത് ശ്രവണ സുന്ദരമാവുന്നു.രസനിബദ്ധമാവുന്നു. ഇങ്ങനെ സുന്ദരമായി പദ്യം നിര്‍മ്മിയ്ക്കുന്നതിന് നാം ഉപയോഗിക്കുന്ന തോതാണ് വൃത്തം..പദവിന്യാസത്തിലുള്ള താളവും ഔചിത്യവും വഴി പദ്യം നമ്മളില്‍ കൗതുകം,ആനന്ദം,വിസ്മയം എന്നിവ ജനിപ്പിക്കുകയും ചെയ്യുന്നു.
ഒരു കാലത്ത് വരേണ്യ വര്‍ഗ്ഗം മാത്രം കൈകാര്യം ചെയ്തിരുന്നതാണ് ഭാഷാ വ്രത്തവും , സംസ്ക്രത വ്രത്തവും എന്നുള്ളത് കൊണ്ടാണ് അത്തരം കൃതികള്‍ ജനകിയമാകാതിരുന്നത് എന്നുള്ളത് വസ്തുതയാണെങ്കിലും, മാറിയ കാലഘട്ടത്തില്‍ പുതു തലമുറ വ്രത്ത ശസ്ത്രത്തില്‍ നൈപുണ്യം നേടി, ഭാഷയെ കുടുതല്‍ പഠിച്ച്, താളാത്മകതയും , കവ്യാത്മകതയുമായ രചനകള്‍ നടത്തേണ്ടതല്ലെ, അതിനുള്ള സാഹചര്യം സമകാലികത്തില്‍ തുലോം കുറവായികൊണ്ടിരിക്കയാണ്.
ചിലര്‍ പറയുന്നു ഭാഷ നശിക്കുന്നില്ല വളരുന്നു എന്ന്, എങ്ങോട്ടാണ് വളരുന്നത് എന്ന് ശ്രദ്ധിച്ചാല്‍ അത് സാങ്കേതികത്വത്തില്‍ മാത്രമല്ലെ ഉള്ളു എന്ന് മനസിലാകും, മലയാളിയുടെ സാമൂഹിക ജീവിതം സാമാന്യവത്‌കരിച്ചു കൊണ്ടിരിക്കുന്നത് ഷണ്ഡീക്രതമായി കൊണ്ടിരിക്കുന്ന മലയാളത്തിലാണന്ന് മനസ്സിലാകും, അതിന് തടയിടാന്‍ ഭാഷ സ്നേഹികള്‍ മുന്നിട്ടിറങ്ങണം, എഴുത്തുകാര്‍ മുന്നിട്ടിറങ്ങണം.