friends

ഞായറാഴ്‌ച

മനുഷ്യ സാഹിത്യം


ദളിതനെ എഴുതിയാല്‍
ദളിത്‌ സാഹിത്യം
പെണ്ണെഴുത്തും പിന്നെ
പുരാണ സാഹിത്യവും
സഭാ സാഹിത്യവും
മാപ്പിള സാഹിത്യവും
വിപ്ലവ സാഹിത്യവും
വര്‍ഗീയ സാഹിത്യവും
എല്ലാം വിലസും ഇവിടെ

ഞാന്‍ തിരയുന്നതൊ..
മനുഷ്യ സാഹിത്യം.

ഇനിയും നിങ്ങള്‍
വീണ്ടും പറയുമൊ
ഇതെല്ലാം ചേര്‍ന്നതാണ്‌
മനുഷ്യ സാഹിത്യം

ശനിയാഴ്‌ച

ശബരിമലയില്‍ കൊല്ലപ്പെട്ട പാവങ്ങള്‍ക്ക്‌ ആദരാഞ്ജലി

ശബരിമലയില്‍ കൊല്ലപ്പെട്ട പാവങ്ങള്‍ക്ക്‌ ആദരാഞ്ജലി അര്‍പ്പിക്കാനല്ലാതെ വേറെ എന്തു പറയാന്‍, കേരളത്തിന്റെ നാണക്കേട്‌ എന്നല്ലാതെ വേറെ എന്തു പറയാന്‍, അന്യ സംസഥാന സഹോദരര്‍ ഇവിടെ വന്നു ദുരന്തത്തില്‍പ്പെടുമ്പൊള്‍ ഒരൊ കേരളീയനും ഉള്ളില്‍ വേദനയെക്കാള്‍ ഏറെ നാണക്കേട്‌ തൊന്നാം,

ഇവിടെ ഭരിക്കുന്നവരുടെ, ഭരിച്ചവരുടെ കാര്യശേഷി എത്രമാത്രമായിരുന്നു എന്ന് പ്രകടമാക്കുന്ന ദുരന്തമാണിത്‌ എന്നതില്‍ സംശയമില്ല. ഇതൊരു പ്രക്രതി ദുരന്തമല്ല, യുഗങ്ങളായി നടന്നു വരുന്ന ആചാരത്തിന്‌ എത്തുന്ന വിശ്വാസികള്‍, വര്‍ഷന്തോറും അവരുടെ എണ്ണം വര്‍ധിച്ചു വരുന്നു, അവര്‍ക്ക്‌ വേണ്ട സൌകര്യങ്ങള്‍ സംവിധാനിക്കാന്‍ ഭരണ സംവിധനത്തിന്‌ സാധിക്കാതെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. പരസ്പരം അധര വ്യയാമം നടത്തി വസ്തുതകളെ കാലയവനികയില്‍ പൂഴ്‌ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രിയം നില നില്‍ക്കുന്നിടത്തോളം കാലം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും.

ബുധനാഴ്‌ച

എം.മുകുന്ദന്‍ മുന്നൊട്ട്‌ വെച്ച ആശയം, സമ്പന്നമായ സമൂഹത്തില്‍ നിന്നും ദരിദ്ര സഹിത്യവും ഉണ്ടാകുന്നു


2010 സെപ്തം മ്പര്‍ 10,11,12 തിയ്യതികളില്‍ ബഹ്‌റൈന്‍ കേരള സമാജത്തില്‍ വെച്ചു നടന്ന ചെറുകഥാ നോവല്‍ സഹിത്യ ശില്‍പ ശാലയില്‍ എം.മുകുന്ദന്‍ പ്രവാസി സഹിത്യത്തെ കുറിച്ച്‌ പ്രതിപാദിച്ചപ്പോള്‍ സാഹിത്യത്തിലെ സാബത്തിക മാനദണ്ഡത്തെ കുറിച്ച്‌ പറയുകയുണ്ടായി, ദരിദ്ര സമൂഹത്തില്‍ നിന്നും സമ്പന്നമായ സാഹിത്യവും, സമ്പന്നമായ സമൂഹത്തില്‍ നിന്നും ദരിദ്ര സഹിത്യവും ഉണ്ടാകുന്നു എന്ന വിലയിരുത്തല്‍, എം.മുകുന്ദന്‍ ആധികാരികമായി ഉറപ്പിച്ചില്ലങ്കിലും അങ്ങിനെ ഒരു ചിന്ത അദ്ദേഹം മുന്നൊട്ടു വെച്ചു.

യുറൊപ്യന്‍ രാജ്യങ്ങളെക്കാള്‍ സമ്പന്നമായ സാഹിത്യം സ്രഷ്ടിക്കപ്പെടുന്നത്‌ ലാറ്റനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ്‌. ആദ്യകാല മലയാളി പ്രവാസി സമൂഹം സമ്പന്നരായിരിക്കാം, അതിനാലാവാം അവരില്‍ നിന്ന് നല്ല സാഹിത്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരുന്നത്‌ ഇപ്പോഴാകട്ടെ പ്രവാസികള്‍ ദാരിദ്ര്യം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു അതിനാല്‍ നല്ല സാഹിത്യ സൃഷ്ടികള്‍ ഇപ്പൊള്‍ വന്നു തുടങ്ങുന്നതേ ഉള്ളു എന്നു കൂടി അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി, ഒരു നിഷ്‌കളങ്ക ചിരിയൊടെ ഞങ്ങളുമായി സംവദിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ഇ നിരീക്ഷണം എനിക്ക്‌ പരിപൂര്‍ണ്ണത കിട്ടാത്ത ഒരു ചിന്തയായ്‌ മാറി.

ആദ്യകാല പ്രവാസി മലയാളികള്‍ കടുത്ത യാതനകള്‍ അനുഭവിക്കപ്പെട്ടവരായിരുന്നു, വിശിഷ്യ ബഹുഭൂരിപക്ഷവും എഴുത്തും വായനയും വശമില്ലാത്തവര്‍, നാട്ടില്‍ നിന്ന് ഒരു എഴുത്ത്‌ വന്നാല്‍ അതൊന്ന് വായിച്ച്‌ കേള്‍പ്പിച്ച്‌ കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്നവരെ കുറിച്ച്‌ ഞാന്‍ കേട്ടിട്ടുണ്ട്‌, എഴുത്തിനു പകരം റെക്കോഡ്‌ ചെയ്ത കാസറ്റ്‌ വരുത്തിയിരുന്നവരെ കുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്‌. നിരക്ഷരായി ബുദ്ധിമുട്ടിയിരുന്ന അവര്‍ പക്ഷെ സാമ്പത്തികം സൃഷ്ടിക്കുന്നതില്‍ ഏറെകുറെ വിജയിച്ചിരുന്നു, എഴുത്തും വായനയും അറിയുന്നവരെല്ലാം സാഹിത്യം ഇഷ്ടപെടുന്നവരാകുന്നുമില്ല, സര്‍ഗാത്മകത എന്നും ന്യുന പക്ഷം ആസ്വദകരില്‍ മാത്രം ഒതുക്കപ്പെടുബൊള്‍ പോലും അത്‌ സന്തുലിത സാമൂഹിക ചാക്രികത്വത്തിന്‌ അനിവാര്യവുമാണ്‌.

എം.മുകുന്ദന്‍ മുന്നൊട്ട്‌ വെച്ച ആശയം ദാര്‍ശനികമായി ശരിയായിരിക്കാം, പ്രായോഗികതയുടെ സാങ്കേതികത്വത്തില്‍ എഴുത്തുകാരന്റെ ഭാഷയുടെ ലാളിത്യവും തീവ്രതയും അവന്‍ ജീവിക്കുന്ന സാമൂഹിക ചുറ്റുപാടിനനുസ്രതമായി മാറികൊണ്ടിരിക്കുമൊ,സത്യത്തില്‍ സ്വയം തീരുമാനിച്ച്‌ സ്വായത്തമാക്കിയ അറിവും, കണ്ടും, കേട്ടും, അനുഭവിച്ചും തീര്‍ത്ത കാര്യങ്ങള്‍ ഭാവനയില്‍ ചാലിച്ച്‌ എഴുതപ്പെടുമ്പൊള്‍ നല്ലതും ചീത്തയും ആപേക്ഷികമായ്‌ മാറുന്നു, അനുവാചകന്റെ ആസ്വാദക ക്ഷമത അളവുകോലായ്‌ മാറുന്നു.

ഏതായലും പ്രവാസികളാല്‍ സൃഷ്ടിക്കപ്പെടുന്ന നല്ല രചനകളെ പ്രൊത്സാഹിക്കേണ്ടത്‌ സാഹിത്യം ഇഷ്ടപ്പെടുന്ന ഒരൊ പ്രവാസിയുടെയും കടമെയന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ ബ്ലോഗ് തിരയൂ