2010 സെപ്തം മ്പര്‍ 10,11,12 തിയ്യതികളില്‍ ബഹ്‌റൈന്‍ കേരള സമാജത്തില്‍ വെച്ചു നടന്ന ചെറുകഥാ നോവല്‍ സഹിത്യ ശില്‍പ ശാലയില്‍ എം.മുകുന്ദന്‍ പ്രവാസി സഹിത്യത്തെ കുറിച്ച് പ്രതിപാദിച്ചപ്പോള്‍ സാഹിത്യത്തിലെ സാബത്തിക മാനദണ്ഡത്തെ കുറിച്ച് പറയുകയുണ്ടായി, ദരിദ്ര സമൂഹത്തില്‍ നിന്നും സമ്പന്നമായ സാഹിത്യവും, സമ്പന്നമായ സമൂഹത്തില്‍ നിന്നും ദരിദ്ര സഹിത്യവും ഉണ്ടാകുന്നു എന്ന വിലയിരുത്തല്‍, എം.മുകുന്ദന്‍ ആധികാരികമായി ഉറപ്പിച്ചില്ലങ്കിലും അങ്ങിനെ ഒരു ചിന്ത അദ്ദേഹം മുന്നൊട്ടു വെച്ചു.
യുറൊപ്യന്‍ രാജ്യങ്ങളെക്കാള്‍ സമ്പന്നമായ സാഹിത്യം സ്രഷ്ടിക്കപ്പെടുന്നത് ലാറ്റനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ്. ആദ്യകാല മലയാളി പ്രവാസി സമൂഹം സമ്പന്നരായിരിക്കാം, അതിനാലാവാം അവരില്‍ നിന്ന് നല്ല സാഹിത്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരുന്നത് ഇപ്പോഴാകട്ടെ പ്രവാസികള്‍ ദാരിദ്ര്യം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു അതിനാല്‍ നല്ല സാഹിത്യ സൃഷ്ടികള്‍ ഇപ്പൊള്‍ വന്നു തുടങ്ങുന്നതേ ഉള്ളു എന്നു കൂടി അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി, ഒരു നിഷ്‌കളങ്ക ചിരിയൊടെ ഞങ്ങളുമായി സംവദിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ഇ നിരീക്ഷണം എനിക്ക് പരിപൂര്‍ണ്ണത കിട്ടാത്ത ഒരു ചിന്തയായ് മാറി.
ആദ്യകാല പ്രവാസി മലയാളികള്‍ കടുത്ത യാതനകള്‍ അനുഭവിക്കപ്പെട്ടവരായിരുന്നു, വിശിഷ്യ ബഹുഭൂരിപക്ഷവും എഴുത്തും വായനയും വശമില്ലാത്തവര്‍, നാട്ടില്‍ നിന്ന് ഒരു എഴുത്ത് വന്നാല്‍ അതൊന്ന് വായിച്ച് കേള്‍പ്പിച്ച് കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്നവരെ കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്, എഴുത്തിനു പകരം റെക്കോഡ് ചെയ്ത കാസറ്റ് വരുത്തിയിരുന്നവരെ കുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്. നിരക്ഷരായി ബുദ്ധിമുട്ടിയിരുന്ന അവര്‍ പക്ഷെ സാമ്പത്തികം സൃഷ്ടിക്കുന്നതില്‍ ഏറെകുറെ വിജയിച്ചിരുന്നു, എഴുത്തും വായനയും അറിയുന്നവരെല്ലാം സാഹിത്യം ഇഷ്ടപെടുന്നവരാകുന്നുമില്ല, സര്‍ഗാത്മകത എന്നും ന്യുന പക്ഷം ആസ്വദകരില്‍ മാത്രം ഒതുക്കപ്പെടുബൊള്‍ പോലും അത് സന്തുലിത സാമൂഹിക ചാക്രികത്വത്തിന് അനിവാര്യവുമാണ്.
എം.മുകുന്ദന്‍ മുന്നൊട്ട് വെച്ച ആശയം ദാര്‍ശനികമായി ശരിയായിരിക്കാം, പ്രായോഗികതയുടെ സാങ്കേതികത്വത്തില്‍ എഴുത്തുകാരന്റെ ഭാഷയുടെ ലാളിത്യവും തീവ്രതയും അവന്‍ ജീവിക്കുന്ന സാമൂഹിക ചുറ്റുപാടിനനുസ്രതമായി മാറികൊണ്ടിരിക്കുമൊ,സത്യത്തില്‍ സ്വയം തീരുമാനിച്ച് സ്വായത്തമാക്കിയ അറിവും, കണ്ടും, കേട്ടും, അനുഭവിച്ചും തീര്‍ത്ത കാര്യങ്ങള്‍ ഭാവനയില്‍ ചാലിച്ച് എഴുതപ്പെടുമ്പൊള്‍ നല്ലതും ചീത്തയും ആപേക്ഷികമായ് മാറുന്നു, അനുവാചകന്റെ ആസ്വാദക ക്ഷമത അളവുകോലായ് മാറുന്നു.
ഏതായലും പ്രവാസികളാല്‍ സൃഷ്ടിക്കപ്പെടുന്ന നല്ല രചനകളെ പ്രൊത്സാഹിക്കേണ്ടത് സാഹിത്യം ഇഷ്ടപ്പെടുന്ന ഒരൊ പ്രവാസിയുടെയും കടമെയന്ന് ഞാന്‍ വിശ്വസിക്കുന്നു.
സാഹിത്യത്തിന് സാമ്പത്തികം ഒരു ഘടകമായി കാണുന്നതിനോട് യോജിപ്പില്ല.അങ്ങിനെയായിരുന്നെങ്കില്‍ ഇവിടെ പട്ടിണി കൊണ്ട് മരിച്ച വരൊക്കെ വിശ്വസാഹിത്യകാരന്മാരാകേണ്ടെ.
മറുപടിഇല്ലാതാക്കൂനാട്ടുവഴി, ആഷാമൊന്‍ എന്ന താങ്കള്‍, അറിയപ്പെടുന്ന എഴുത്തുകാരന്‍ ആണ്, താങ്കളുടെ അഭിപ്രായത്തിന് പ്രത്യെകം നന്ദി പറയുന്നു, മുകുന്ദന്‍ ഇവിടെ നീരീക്ഷിച്ചത് വ്യക്തിയുടെ സാബത്തികമല്ല മറിച്ച് സമൂഹത്തിന്റെ സാമ്പത്തികമാണ് എന്ന് അറിയിക്കാന്‍ ഞാന്‍ അഗ്രഹിക്കുന്നു.
മറുപടിഇല്ലാതാക്കൂ