friends

വ്യാഴാഴ്‌ച

ഇത്‌ ഒരിക്കലും എംബസിക്ക്‌ എതിരായ എഴുത്ത്‌ അല്ല

ഇത്‌ ഒരിക്കലും എംബസിക്ക്‌ എതിരായ എഴുത്ത്‌ അല്ല, ഇന്ത്യന്‍ എംബസി ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറക്കുന്നുമില്ല, മുന്‍ അംബസഡര്‍മാര്‍ ചെയ്തു വെച്ച നല്ല കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിന്‌ ഗുണം നല്‍കുകയും അതിന്റെ നല്ല ഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുകയും ചെയ്യുന്നു, അതിനു പരിശ്രമിക്കുന്ന ഫസ്റ്റ്‌ സെക്രട്ടറി അജയ കുമാര്‍ സാറിനെ പോലെയുള്ള നല്ല ഹ്രദയമുള്ള ഉദ്യൊഗസ്തരുടെ പ്രവര്‍ത്തനങ്ങളെ കുറച്ചു കാണുന്നുമില്ല.

ഇപ്പൊഴത്തെ എംബസി സംവിധാനത്തിന്‌ അതിന്റെതായ പരിമിതികളുണ്ട്‌, അത്തരം പോരായ്മകളെ ഒരൊരൊ ഘട്ടത്തില്‍ എടുത്തു കാണിക്കുകയും പരിമിധികളെ തരണം ചെയ്യാനുള്ള മാര്‍ഗം കേന്ദ്ര ഗവണ്‍മന്റ്‌ തലത്തില്‍ നിന്ന് ലഭ്യമാകാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നമ്മള്‍ സാധരണക്കാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുകയും വേണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്നലെ(8-12-10) പത്രത്തില്‍ വായിച്ചു, ദുരുഹ സഹചര്യത്തില്‍ മരണപ്പെട്ട ഒരു മലയാളി യുവതിയുടെ മ്രതദേഹം 46 ദിവസമായ്‌ മൊര്‍ച്ചറിയില്‍, ഒരു ഡൊക്ടറുടെ റിപ്പൊര്‍ട്ടിനായിട്ടാണത്രെ കാത്തിരിക്കുന്നത്‌, അതിനുശേഷമെ ബൊഡി നാട്ടിലയക്കാന്‍ സാധിക്കു.

ഇത്തരം കാര്യങ്ങള്‍ക്ക്‌ എംബസിയും, ഇവുടുത്തെ പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ ഒരു ടൈ അപ്‌ ഉണ്ടായിരുന്നെങ്കില്‍, റിപ്പൊര്‍ട്ടുകളും , ഡൊക്യുമെന്റുകളും മാക്സിമം ഇത്ര സമയത്തിനകം ശരിയാക്കി കൈമാറണം എന്ന ഒരു ചട്ടം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ച്‌ പൊവുകയാണ്‌.

നമ്മുടെ ഭരണാധികാരികളെ ബൊധവത്‌ക്കരിക്കപ്പെടേണ്ടതുണ്ട്‌, അതിനായ്‌ പരിശ്രമിക്കേണ്ടതുണ്ട്‌, ഇന്ന് ഉണ്ടായിട്ടുള്ള ഒരൊ നല്ല മാറ്റങ്ങള്‍ക്ക്‌ പിന്നിലുമുള്ള പ്രേരക ശക്തി മറ്റൊന്നുമല്ല എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുമുണ്ട്‌.

ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിത്വങ്ങളാണ്‌ ഷംസുദീന്റെ മരണത്തെ കുറിച്ചുള്ള എന്റെ പൊസ്റ്റിന്‌ പ്രതികരിച്ച്‌ കൊണ്ടിരിക്കുന്നത്‌ ഇമെയില്‍ മുഖാന്തിരവും ഫോണ്‍ മുഖാന്തിരവും പ്രതികരിക്കുന്ന സഹ്രദയരെ, പറ്റുമെങ്കില്‍ ബ്ലൊഗിലെ പൊസ്റ്റിന്‌ കമന്‍ട്‌ ഇടുകയാണെങ്കില്‍ നന്നായിരുന്നു കാരണം എല്ലാം പ്രിന്‍ട്‌ ചെയ്ത്‌ ഒരു നിവേദനമായി ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ സമര്‍പ്പിക്കാന്‍ അലൊചിക്കുന്നുണ്ട്‌ ഞാനും എന്റെ കൂട്ടു കാരും.

ഇവിടുത്തെ സംഘടനാ നേതാക്കളുമായ്‌ സംസാരിച്ചപ്പൊഴും, നല്ല പിന്തുണകള്‍ നല്‍കുന്നുണ്ട്‌.

ദയവായി നിങ്ങളും പ്രതികരിക്കുക... നമ്മള്‍ക്ക്‌ വേണ്ടി.

1 അഭിപ്രായം:

 1. പ്രിയപ്പെട്ട നദീര്‍,

  നദീര്‍ കാണിക്കുന്ന സാമൂഹിക പ്രതിബദ്ധതയെ, നല്ല മനസ്സിനെ ആദ്യമേ തന്നെ അംഗികരിക്കുന്നു.

  പ്രസ്തുത മലയാളി വീട്ടമ്മയുടെ മരണം ദൂരൂഹമാണ്, അതു തന്നെയാണ് അതിലെ പ്രശ്നവും (കേസ് നടക്കുന്നതിനാല്‍ കൂടുതല്‍ അതിനെക്കുറിച്ച് എഴുതുന്നില്ല)

  7 മാസം മുമ്പ് യുപിക്കാരനായ ഒരു കമ്പനി ജീവനക്കാരന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചപ്പോള്‍, 24 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ആ മൃതശരീരം ഇന്ത്യന്‍ എമ്പസിയുമായി യോജിച്ച് നാട്ടില്‍ എത്തിച്ചിരുന്നു.

  മരണത്തിലെ അസ്വഭാവികതയും, കേസുമായിരിക്കും ആ വീട്ടമ്മയുടെ മൃതശരീരം നാട്ടിലെക്കയക്കാന്‍ കഴിയാതെയിരിക്കാന്‍ കാരണം.

  എന്തായാലും നദീറിന്റെ എഴുത്തുകള്‍ക്ക് പ്രയോജനമുണ്ടാവട്ടെ. നാളുകളായി കേരളത്തില്‍ വിഷമിച്ചിരിക്കുന്ന ബന്ധുജനങ്ങള്‍ക്ക് നീതി ലഭിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ