friends

വ്യാഴാഴ്‌ച

പ്രവാസിയുടെ ഗ്രഹാതുരത്വവും ബെന്യാമിന്റെ നിരീക്ഷണവും.

ബഹു ഭൂരിപക്ഷം പ്രവാസികളും അവന്റെ ചിന്തയുടെ മുക്കാല്‍ പങ്കും ചിന്തിച്ച്‌ തീര്‍ക്കുന്നത്‌ സ്വന്തം നാടിനെയും വീടിനെയും കുറിച്ച്‌ തന്നെയാണ്‌, അത്‌ കൊണ്ട്‌ അവന്റെ ചിന്തയിലും എഴുത്തിലും അത്‌ പ്രതിഫലിക്കുക സ്വാഭാവികമാണ്‌, അക്കാരണത്താല്‍ പ്രവാസിയുടെ എഴുത്ത്‌ മോശമാകുന്നു എന്ന വിലയിരുത്തല്‍ ]mÀizhXv{IXമായ വിമര്‍ശനമാണ്‌.

പ്രവാസത്തിലെ പ്രമുഖ എഴുത്തുകാരന്‍ ശ്രി.ബെന്യാമിന്‍ ഇയിടെ കുവൈത്തില്‍ വെച്ച്‌ നടത്തിയ പ്രസ്താവന ഇത്തരം വിമര്‍ശനങ്ങള്‍ക്ക്‌ ആക്കം കുട്ടുന്നതാണ്‌ , പ്രവാസികള്‍ക്കിടയില്‍ സ്രഷ്ടികള്‍ ഉണ്ടാകുന്നുണ്ട്‌ എങ്കിലും നാടിന്റെ ഒര്‍മ്മയില്‍ ഗ്രഹാതുരത്വം ഛര്‍ദിക്കുന്ന സ്രഷ്ടികളാണ്‌ കുടുതലും ഉണ്ടാകുന്നത്‌ എന്നാണ്‌ അദ്ദേഹം വിമര്‍ശിച്ചത്‌, അദ്ദേഹത്തിന്‌ അത്രമാത്രം അരോചകം ചില പ്രവാസി സൃഷ്ടികളില്‍ തോന്നിയത്‌ കൊണ്ടാകാം ഇത്തരം ഒരു പ്രസ്താവനയ്ക്ക്‌ മുതിര്‍ന്നത്‌.

പ്രവാസിയുടെ എഴുത്ത്‌ മോശമാകുന്നുണ്ട്‌ എങ്കില്‍ ഗ്രഹാതുരത്വ വര്‍ണ്ണന കൊണ്ടാണ്‌ എന്ന് പറയാനാവില്ല, പ്രവാസികള്‍ എഴുതുന്നതിനേക്കാള്‍ തരം താണ സ്രഷ്ടികള്‍ നാട്ടില്‍ നിന്ന് ഉണ്ടാകുന്നുണ്ട്‌, അതിനാല്‍ ആര്‌ എഴുതുന്നു എന്നതിനേക്കാള്‍ എന്ത്‌ എങ്ങി നെ എഴുതുന്നു എന്നതിനാണ്‌ പ്രധാന്യം കിട്ടുന്നത്‌.

ഇന്ത്യയുടെ മറ്റ്‌ പല ഭാഗങ്ങളില്‍ കുടിയേറി പാര്‍ത്തവരാണ്‌ മലയാളത്തില്‍ നല്ല രചനകള്‍ സ്രഷ്ടിച്ചിട്ടുള്ളത്‌ എന്ന വാദവും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയാകണമെന്നില്ല, പ്രവാസത്തില്‍ അല്ലാത്തവരുടെ നല്ല രചനകള്‍ ഉണ്ടായിട്ടുണ്ട്‌, പ്രവാസത്തിലിക്കുമ്പോള്‍ നാടിനെ അകലെ നിന്ന് നോക്കി കാണുന്ന കാഴ്ചയും ചിന്തയും ഗ്രഹാതുരത്വം തന്നെയാണ്‌, മലയാളത്തിന്റെ ക്ലാസിക്കുകള്‍ നാടിന്റെ മണമുള്ള രചനകളാണ്‌, തകഴിയും, ബഷീറും, എം.ടിയും, ഓ.എന്‍.വിയേയുമെല്ലാം വായിക്കുമ്പോള്‍ അത്‌ തന്നെയാണ്‌ അനുഭവം, എം.മുകുന്ദന്റെ ഡല്‍ ഹി കഥകളേക്കാള്‍ ഇന്നും മനസ്സില്‍ തങ്ങുന്നത്‌ മയ്യഴിപുഴയുടെ തീരങ്ങളാണ്‌, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും നാട്‌ തന്നെയാണ്‌ പശ്ചാത്തലം.

പ്രവാസി സ്രഷ്ടികള്‍ അധികവും ഗ്രഹാതുരത്വം ഛര്‍ദിക്കുന്നു എന്ന ബെന്യാമിന്റെ പ്രയോഗം എനിക്ക്‌ വളരെ അരോചകമായി തോന്നിയത്‌ കൊണ്ടാണ്‌ ഞാന്‍ ഇ കുറിപ്പ്‌ എഴുതുന്നത്‌, സ്വയം ദഹിക്കാത്ത ചിന്തകളും അനുഭവങ്ങളും പുറംതള്ളുന്ന പ്രക്രിയ എഴുത്തില്‍ വരുമ്പോള്‍ നിലവാര തകര്‍ച്ച ഉണ്ടാകുന്നു, അതിന്‌ പ്രത്യെക വിഷയത്തെ മാത്രം അളവുകോലായ്‌ നിശ്ചയിക്കുന്നത്‌ യഥാര്‍ത്ഥ പരിഹാരം മുടുന്നതാകും.

ഒരു എഴുത്തുകാരന്‍ മറ്റ്‌ എഴുത്തുകാരോട്‌ ഇന്ന വിഷയം എഴുതണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, അത്‌ തീരുമനിക്കേണ്ടത്‌ എഴുതുന്നവരാണ്‌, സമൂഹത്തിനു വേണ്ടിയാണ്‌ എന്ന് പോലും പറയാന്‍ സാധിക്കില്ല, കാരണം എഴുത്തിലൂടെ ലഭിക്കുന്ന ആത്മ നിവ്രതിക്ക്‌ വേണ്ടി തന്നെയാണ്‌ ആത്യന്തികമായി എഴുതുന്നത്‌, പിന്നിടാണവ വിപണനത്തിലേക്കും ചര്‍ച്ചയിലേക്കും വഴിമാറുന്നത്‌.

3 അഭിപ്രായങ്ങൾ:

 1. പല വലിയ (എന്ന് ഭാവിക്കുന്ന) എഴുത്തുകാരും ഇടക്കിടെ പറയാറുള്ള വാചകമാണിത്.
  പുറത്തു വീണുകിട്ടുന്ന വാചകങ്ങളാണ് മനസ്സിനുള്ളിലെ ഇരിപ്പുവശം കാണിച്ചു തരുന്നത്.

  മറുപടിഇല്ലാതാക്കൂ
 2. ഇ ബ്ലോഗിലെ അക്ഷരത്തെറ്റുകളെ കുറിച്ചാണ്‌ നിങ്ങളുടെ കമന്റുകള്‍ എങ്കില്‍, അത്തരം കമന്റുകള്‍ കുറെ കേട്ടു കഴിഞ്ഞു, തല്ലണ്ടമ്മാവാ നന്നാവില്ല എന്ന മട്ടില്‍ വീണ്ടും എഴുതുന്നു

  വരമൊഴിയിലാണ്‌ ഞാന്‍ മലയാളം മഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുന്നത്‌ ചില ചില്ലക്ഷരങ്ങളും, കുട്ടഷരങ്ങളും ഞാന്‍ ടൈപിയിട്ട്‌ കിട്ടുന്നുമില്ല കൂടാതെ യുണികോര്‍ഡിലേക്ക്‌ മാറ്റുമ്പോള്‍ ചില വാക്കുകളിലെ അക്ഷരങ്ങള്‍ മാറുന്നുമുണ്ട്‌.

  ടൈപ്പ്‌ ചെയ്ത്‌ വെച്ചത്‌ എഡിറ്റ്‌ ചെയ്യാനുള്ള മടികാരണം പെട്ടന്നു തന്നെ പോസ്റ്റാറാണ്‌ പതിവ്‌.

  മറുപടിഇല്ലാതാക്കൂ
 3. മലയാളം ക്ലാസിക്കുകളിലൊക്കെ ഗൃഹാതുരത്വം ഇല്ലേ..? അതായിത് നാട്ടിലിരുന്ന് എഴുതുന്ന സാഹിത്യകാരന്മാരുടെ സൃഷ്ടികളിൽ ഗൃഹാതുരത്വം ക്ലോസ് ആങ്കിളിലിൽ പോലും ഫീൽ ചെയ്യുന്നില്ലെങ്കിൽ ബെന്യാമിൻ പറഞ്ഞ കാര്യം കൂട്ടിവായിക്കപ്പെടേണ്ടതാണ്.

  സൃഷ്ടികൾ ഉണ്ടാവുകുമ്പോൾ അതിന് പ്രവാസി, നാട്ടിലെ എഴുത്തുകാർ എന്നു തരം തിരിക്കുന്നത് തന്നെ എനിക്ക് ശർദ്ദിലുണ്ടാകുന്നു. പ്രാവാസി ലോകത്തിരുന്നാലും ഞാൻ ഞാനല്ലാതാകുന്നില്ല..!

  മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ