
രാഷ്ട്രിയവും, ലൈംഗിക മനോവൈക്രതവും, മലയാളിയുടെ രണ്ടു പ്രമുഖ മനോ രോഗങ്ങളാണ് എന്നാണ് സാക്കറിയയുടെ വാദം, ഒറ്റ നോട്ടത്തില്‍ അത് ശരിയായ വാദമാണ്, പക്ഷെ ഇത് മലയാളിയുടെ മാത്രം വൈക്രതമായി ചുരുക്കി കാണാന്‍ കഴിയില്ല, ലോകത്തെ എല്ലാ സമൂഹത്തിലും ഇത്തരം മനോ വൈകല്യം ഉണ്ട് എന്നുള്ളത് വസ്തുതയാണ്, രാജ്യങ്ങളുടെയും, സമൂഹങ്ങളുടെയും, സാംസ്ക്കാരിക അതിര്‍ത്തികള്‍ ഇല്ലാതായി തീരുന്ന ആഗോളീകരണ കച്ചവട ലോകത്ത് കൈമാറ്റം ചെയ്യപ്പെടുന്നത് സംസ്ക്കാരം തന്നെയാണ്, അതിനുതകുന്ന ഉത്‌പന്നങ്ങളാണ്, പാശ്ചാത്യ കുത്തകകള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നത് ഏറിയ പങ്കും സൌന്ദര്യ വര്‍ദ്ധക ഉത്‌പന്നങ്ങളാണ്, സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് നല്ലത് തന്നെ, പക്ഷെ അതിന്റെ പ്രചാരണത്തിന് ഉപയോഗിക്കുന്ന പരസ്യങ്ങളിലൂടെ സ്വന്തം സംസ്ക്കാരവും അവര്‍ മറ്റൊരു സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്, ഇലക്ട്രോണിക്ക് രംഗത്തെ വിപ്ലവം മനുഷ്യ രാശിക്ക് ശക്തമായ ഗുണമായതോടൊപ്പം തന്നെ ദോഷവും ചെയ്യുന്നുണ്ട്, ഏതൊരു ഉത്‌പന്നം പോലെ തന്നെ വച്ചു പുലര്‍ത്തുന്ന സംസ്ക്കാരിക പൈത്രകവും ഗുണവും ദോഷവും സമ്മിശ്രമാണ്.
മലയാളിയുടെ മനോ രോഗങ്ങള്‍ക്ക് പരിഹാരമായി സക്കറിയ നല്‍കുന്ന ആശയം വിജയം നല്‍കും എന്ന് തോന്നുന്നില്ല, ചെറുപ്പം മുതല്‍ കുട്ടികളെ സ്ക്കൂളില്‍ ആണ്‍പെണ്‍ വ്യത്യാസത്തില്‍ മാറ്റിയിരുത്തപ്പെടുമ്പോള്‍ തന്നെ ലൈംഗിക മനോവൈക്രതത്തിന് തുടക്കം കുറിക്കലായി എന്ന ചിന്ത ബാലിശമാണ്, അവരെ ഇടകലര്‍ ഇരുത്തിയത് കൊണ്ട് മാത്രം പരിഹാരമായി എന്ന് ചിന്തിക്കാനാവില്ല, ആത്യന്തികമായി മാതാപിതാക്കളുടെ ശിക്ഷണവും സംസ്ക്കാരവുമാണ് കുട്ടികളില്‍ പ്രതിഫലിക്കുന്നത്, ഏത് സാഹചര്യത്തിലും എത് കുറ്റ കൃത്യങ്ങളില്‍ നിന്നും അവരെ പിറകോട്ടടിക്കുന്ന പ്രേരക ശക്തി മറ്റൊന്നുമല്ല, അനാഥരായ കുഞ്ഞുങ്ങളും, മതാ പിതാക്കളുടെ ശ്രദ്ധ കിട്ടാത്ത കുഞ്ഞുങ്ങളും ജീവിത സാഹചര്യമനുസരിച്ചുള്ള സ്വഭാവ ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നു.
ആര്‍ഷ ഭാരത സംസ്ക്കാരം എന്നാല്‍ എന്ത് കുന്തമാ എന്ന് ചോദിക്കുന്ന തലമുറയ്ക്ക് അന്യമാകുന്നത്, നമ്മളെത്തന്നെ കുറിച്ചുള്ള അറിവാണ്, മാതാ, പിതാ, ഗുരു, ദൈവം എന്ന് പഠിപ്പിക്കാന്‍ പറ്റാത്ത ചുറ്റുപാട് സ്രഷ്ടിക്കപ്പെട്ടത് കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണമാണ്, ഒരു ബ്രിട്ടീഷ് വനിത എന്നോട് ഭാരതത്തിന്റെ കുടുംബ ബന്ധങ്ങളുടെ മഹിമയെ കുറിച്ച് വാചാലമായപ്പോള്‍, ഞാന്‍ മനസ്സിലാക്കിയത് അവരെ കൊണ്ട് അങ്ങിനെ പറയിപ്പിക്കുന്നത് അവരുടെ ജീവിതാനുഭവങ്ങളാകാം എന്നാണ്, അവരുടെ നാട്ടില്‍ വിവാഹ മോചനങ്ങളും സദാചാരവിരുദ്ധ ലൈംഗികതയും എല്ലാം സര്‍വ്വ സാധാരണ സംഭവങ്ങള്‍ ആകാം.
സക്കറിയ പറയുന്ന മലയാളിയുടെ രാഷ്ട്രിയ സദാചാരം, ഇതിന്റെയൊക്കെ ഉപോത്ന്നമല്ലെ, ലാഭമാണ് ഇന്നത്തെ ലക്ഷ്യം മുല്യമല്ല, അത് കൊണ്ടാണ് ലാഭമുണ്ടാക്കുന്ന നേതാക്കളുടെ ചുറ്റിലും ഇത്തിള്‍ കണ്ണികള്‍ ഉള്ളത്.
സാംസ്കാരിക അപചയങ്ങള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്നത് എഴുത്തുകാര്‍ കാണുന്നില്ല.
മറുപടിഇല്ലാതാക്കൂഎഴുത്തുകാരുടെ ചിന്തകള്‍ നിലവിലെ സാഹചര്യങ്ങളെ സാമാന്യവല്‍ക്കരിക്കുന്നത്
അപകടകരമായ അവസ്ഥയാണ് !