SIRAJ PALLIKARA |
T.S.NADEER |
അടുത്തിടെ യൂത്ത് ഇന്ത്യ ബഹറൈന്‍ സംഘടിപ്പിച്ച ആര്ത്തിക്ക് വലയെറിയുന്ന വിപണി സുത്രങ്ങള്‍ എന്ന ചര്‍ച്ച സദസ്സില്‍ പങ്കെടുക്കുകയുണ്ടായി, ബഹറൈനിലെ സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുത്ത ചടങ്ങ് വിഞ്ജാനപ്രദമായിരുന്നു, പുതിയ കാലത്തിന്റെ മാര്‍ക്കറ്റിങ്ങ് ചതികുഴികളെ കുറിച്ച് ചര്‍ച്ച ചെയ്തു, എത്രയെത്ര നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങ് കമ്പനികളാണ് ഉടലെടുക്കുന്നത്, അനേകമാള്‍ക്കരുടെ പണം അപഹരിച്ചു, കമ്പനികള്‍ പൊളിയുന്നു, കമ്പനി ഉടമകള്‍ മുങ്ങുന്നു, അല്ലെങ്കില്‍ പോലീസ് പിടിയിലാകുന്നു, ഇതെല്ലാം എത്ര നാളുകളായി നമ്മള്‍ അറിയുന്നു, എന്നിട്ടും പുതിയ രുപത്തില്‍ പുതിയ വാഗ്ദാനങ്ങളുമായി നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങ് കമ്പനികളെത്തുമ്പോള്‍ അവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ ആളെ കിട്ടുന്നു, നിക്ഷേപകരെ കിട്ടുന്നു, കുറഞ്ഞ സമയത്തിനുള്ളില്‍ കുറെ പണം ഉണ്ടാക്കുക എന്ന സ്മംഗ്ലിങ്ങ് വികാരം തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ചിന്ത, ജോലിയില്‍ സ്വാതന്ത്ര്യം ആഗ്രഹിച്ച്, മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുക എന്ന മാനസിക പിരിമുറുക്കം ആഗ്രഹിക്കാത്ത അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെത്തന്നെയാണ് ഇവിടെ ചൂഷണം ചെയ്യുന്നത്.
എന്റെ അറിവില്‍ ഇതുവരെ ഒരു നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങ് കമ്പനിയും വിജയിച്ചതായി എനിക്കറിയില്ല, നിങ്ങള്‍ ചേരുക, നിങ്ങള്‍ക്ക് കീഴെ രണ്ടാളെ ചേര്‍ക്കുക, അവര്‍ക്ക് കീഴെ വീണ്ടും ആളുകള്‍ ചേരുമ്പോള്‍ നിങ്ങളുടെ കമ്മീഷന്‍ വര്‍ദ്ധിക്കുന്നു, അങ്ങിനെ, അങ്ങിനെ. ഇതിനൊരു പര്യവസാനമില്ലേ, ഗത്യന്തരമില്ലാതെ അവസാനം ഉടമകള്‍ തന്നെ കമ്പനി പൊളിക്കുന്നു, നെറ്റ് വര്‍ക്ക് പൊളിയുന്നു, പണം പിരിച്ചവരും അടച്ചവരും കുടുങ്ങുന്നു, ഇതാണ് എല്ലാ ഇത്തരം കമ്പനികളുടെയും ചരിത്രം.
എന്റെ ചെറുപ്പത്തില്‍ രാവിലെത്തന്നെ ഉമ്രത്ത് വന്നിരുന്നാല്‍ ഉടുത്തൊരുങ്ങി ചേച്ചിമാരും, ചേട്ടന്മാരും കുട്ടമായി റോഡിലൂടെ പോകുന്നത് കാണാമായിരുന്നു, അന്ന് പറഞ്ഞിരുന്നത് പിയര്‍ലസ് എന്ന കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന അഭ്യസ്ഥ വിദ്യരാണ് അവരെന്നാണ്, ആ കമ്പനിയും പൊളിഞ്ഞത്രെ.
പിന്നിടങ്ങോട്ട് ഇത്തരം കമ്പനികളുടെ ബഹളമയം നമ്മള്‍ കേള്‍ക്കുന്നു, ഒന്നും വിജയിച്ചതായി അറിവില്ല, എത്രയോ സുഹ്രത്തുക്കള്‍ നമ്മളെ ചേര്‍ക്കാന്‍ വേണ്ടി അധര വ്യയാമം നടത്തുന്നു, അവരോടെല്ലാം ഞാന്‍ പറഞ്ഞിരുന്നത് ഇതിന്റെ പേരില്‍ നമ്മുടെ സൌഹ്രദം ഇല്ലാതാക്കണൊ എന്നായിരുന്നു.
ഇവിടെ ബഹറയിനില്‍ എനിക്ക് ഒരു നല്ല ചങ്ങാതി ഉണ്ടായിരുന്നു, എന്നെ മിക്കവാറും ദിവസങ്ങലും വിളിക്കുമായിരുന്നു, സാഹിത്യ തത്പരനായ ഒരു സാധു, പേരു പറഞ്ഞാല്‍ ചിലപ്പോള്‍ ബഹറയിന്‍ സാഹിത്യ തത്പരര്‍ക്ക് പരിചയം തോന്നിയേക്കാം,അദ്ദേഹം, അദ്ദേഹത്തിന്റെ ഇളയച്ചന്റെ മകന്റെ സ്വാധീനത്തില്‍ നനോ എക്സല്‍ എന്ന കമ്പനിയില്‍ 4 ലക്ഷം നിക്ഷേപിച്ചു, അതിനു മാത്രം സംബാദ്യമുള്ള മനുഷ്യന്‍ അല്ല അദ്ദേഹം, ആകെ ഉണ്ടായിരുന്ന 10 സെന്റ് സ്ഥലം വിറ്റ വകയില്‍ കിട്ടിയ പണമാണത്, ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നുണ്ട്, ഭാവി സ്വപനം കണ്ട് ചെയ്തതാണ്,
പക്ഷെ ഇതെല്ലാം കഴിഞ്ഞാണ് എന്നോട് വിവരം പറയുന്നത്, ഞാന്‍ ഇ കമ്പനിയെ കുറിച്ച് അന്വേഷിച്ചു , ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു, www.consumercomplaints.in ലും ധാരാളം പരാതികള്‍ കണ്ടു, അദ്ദേഹത്തോട് നിക്ഷേപിച്ച പണം എങ്ങിനെയ്ങ്കിലും പിന്‍ വലിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു, അദ്ദേഹത്തിനു അത് സാധിച്ചില്ല, ഇപ്പോള്‍ ആ കമ്പനിയും പോളിഞ്ഞു എന്ന് കേള്‍ക്കുന്നു, എന്റെ സുഹ്രത്തിന്റെ പണം അദ്ദേഹത്തെ ചേര്‍ത്തിയ ഇളയച്ചന്റെ മകന്‍ ഘട്ടം ഘട്ടമായി മാസം മാസം ചെറു തുക നല്‍കി കൊടുത്തു തീര്‍ക്കാം എന്ന് ഏറ്റിരിക്കുന്നു.
അഞ്ഞൂറ് പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് നുറ് പേര്‍ക്ക് ഫ്ലാറ്റ് പണിത് കൊടുക്കുന്ന പുതിയ തട്ടിപ്പ് രീതിയും, ജില്ലതോറും സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാം എന്ന വാഗ്ദാനം ന്‍ല്‍കി നിക്ഷേപകരെ കമ്പളിപ്പിക്കുന്ന പുത്തന്‍ കുതന്ത്രങ്ങളും ചെലവായി കഴിഞ്ഞു, ഇനി വരുന്ന പുത്തന്‍ തന്ത്രങ്ങള്‍ എന്തൊക്കെയാണാവൊ, കാത്തിരുന്നു കാണാം.
SINU KAKATIL |
ANIL VENKODE |
അടുത്ത് ഞാന്‍ നാട്ടില്‍ പോയപ്പോള്‍, വീട്ടിലെത്തി പിറ്റേന്ന് അയല്‍ പക്കങ്ങളില്‍ സൌഹ്രദ സന്ദര്‍ശനം നടത്താന്‍ ഇറങ്ങി, പണ്ട് പാടത്തെ കൊയ്ത്തിനും മറ്റും പോയിരുന്ന ഒരു ഇത്തയെ കണ്ടു.
'എന്തൊക്കെയുണ്ട് ഇത്താ.. വിശേഷം.., ഇപ്പോ പാടത്തെ പണിയൊക്കെ ഇല്ലേ..'
'നല്ലത് മോനെ, പാടത്തെ പണിയൊ, അതിനിപ്പോ പാടം വല്ലോം ഉണ്ടോ.., എല്ലാം നെകത്തി ബീട് ബെച്ചിരിക്കയെല്ലെ..'
'അപ്പൊ , പിന്നെ , ഇത്ത ഇപ്പോ എന്ത് പണിയാ ചെയ്യുന്നേ..'
'ഞമ്മളിപ്പൊ.. ആളെ ചേര്‍ക്കാന്‍ നടക്കെല്ലെ.. മെഡിക്ലയിമില്... ഇഷൂറന്‍സെ.. മോനെ കാണാന്‍ ബരാനിരിക്കയാണ്.. നല്ലതാ മോനെ, സൂക്കേട് വന്ന് ആശുപത്രീ കെടക്കേണേനൊക്കെ,,കായ് കിട്ടും.. പക്കേങ്കില്.. പെറാന്‍ കെടക്കണേന് മാത്രം കായ് കിട്ടൂലാ..'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ