friends

ചൊവ്വാഴ്ച

പുതിയ ഭരണാധികാരികൾ വീണ്ടും വരും...

ഇലക്ഷൻ കോലാഹലങ്ങൾ കഴിഞ്ഞു, ദിവസങ്ങൾക്കുള്ളിൽ പുതിയ ഭരണാധികാരികൾ അധികാരത്തിൽ വരും എന്നാലും എല്ലം പഴയപടി തന്നെ ആയിരിക്കുമൊ, സമരങ്ങളും, വിപ്ളവങ്ങളും,ഹർത്താലും അടിച്ചമർത്തലുകളും, ഗ്രൂപ്പിസവും, ചാക്കിടലും ഇതെല്ലാം കഴിഞ്ഞ് ഭരിക്കാൻ സമയം കുറവ്, കേരളം ഇപ്പോഴും മനുഷ്യന്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടില്ല പട്ടണങ്ങളും, കവലകളും ചീഞ്ഞു നാറുന്നു അതിന്‌ മേലെയാണ്‌ ഇപ്പോൾ വികസനത്തിന്റെ പട്ടു വിരിക്കുന്നത്.

പരിപ്രേഷ്യ പരമായും സൈദ്ധാന്തികമായും വിഭാവനം ചെയ്ത ഭുപരിഷ്കരണം വഴി കിട്ടിയ ഭുമിയിലെ വിള നശിച്ച് മധ്യ വർഗ്ഗ കർഷകനും, തൊഴിലാളികളൂം ആത്മഹത്യ ചെയ്യുന്നു , പട്ടിണിയും രോഗവും ആദിവാസികളെ വലയ്ക്കുന്നു പരിതസ്ഥിതി കീറി മുറിക്കപ്പെടുന്നു, രാഷ്ടിയവും, പെണ്‌വാണിഭവും, ആതുര സേവനവും, വിദ്യാഭ്യാസവും, സംസ്ക്കാരികവും, മാഫിയ വ്യവസായങ്ങളാകുമ്പോൾ, കിടപ്പാടമില്ലാതെ, വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ ദുർബല വിഭാഗങ്ങൾ വലയുന്നു, കേരളം ഇന്ന് നേരിടുന്ന പ്രതിസൻഡികൾക്ക് പരിഹാരം കാണുന്നതിന്‌ വേണ്ടത് ഭാവനയും ഇച്ഛാശകതിയുമുള്ള ഭരണാധികാരികളെയാണ്‌.

ഉപഭോഗ സംസ്ഥാനം എന്ന ലേബലിൽ നിന്ന് നമ്മെ രക്ഷിക്കാൻ, പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കാർഷിക വിപ്ളവത്തിന്‌ സമയമായിരിക്കുന്നു, കീടനാശിനികൾ പച്ചക്കറിയിലൂടെ ജനത്തിന്റെ ആരോഗ്യം ക്ഷയിപ്പിക്കുമ്പോൾ പള്ള വീർപ്പിക്കുന്നത് അന്താരാഷ്ട്ര മെഡിസിൻ ലോബികൾ ആണന്ന് എല്ലാവർക്കും അറിയാമെങ്കിലും ഫലപ്രദമായ ഉപായം കണ്ടെത്താനാകാതെ ഉഴലുന്നു ഭരണ സംവിധാനം, നമ്മുടെ പ്രധാന പ്രശ്നങ്ങളൊന്നായ ഊർജോത്പാദനത്തിന്റെ കാര്യത്തിൽ നിർജീവമായ നിലപാടുകൾ മാറ്റി വൈദ്യുതി ഉല്പാദനത്തിനുള്ള സാങ്കേതിക സാധ്യതയെ കുറിച്ച് കൂടുതൽ പരീക്ഷിക്കേണ്ടിയിരിക്കുന്നു, കേരളത്തിലുടനീളം മിനി ടെർമിനിലുകൾ സ്ഥാപിക്കാനുള്ള സാഹചര്യമുണ്ടെന്ന് വിദഗ്ധർ പറയുന്നു,

വിവാദങ്ങൾ ഇല്ലാതെ കേരളത്തിന്റെ റോഡുകളെ സംരക്ഷിക്കാൻ സാധിക്കില്ലെ, ഹൈവെ വിവാദങ്ങൾക്ക് മുന്‌മ്പെ നിലവിലുള്ള പാതകൾ മഴയിൽ തകരാത്ത രീതിയിലുള്ള ടാറിങ്ങിന്‌ എത് നിയമ സംവിധാനത്തിന്റെ പോരായ്മയാണുള്ളത്, കക്ഷി രാഷ്‌ട്രിയത്തിന്റെ ഇത്തിൾ കണ്ണി വക്താക്കൾ പടുന്യാങ്ങൾ നിരത്തി വാചാലരാകുന്നത് കാണുമ്പോൾ ചിരിയാണു വരുന്നത്.

നിലവിലുള്ള സംവിധാനം ഉപയോഗിച്ച് ഒരോ പഞ്ചായത്തിലും ത്രി ഇൻ വൺ പ്രത്യക കൗണ്ടർ സ്ഥാപിക്കുക വഴി പോലിസ് സെൽ, എഡ്യുക്കേഷൻ സെൽ, മെഡിക്കൽ ആന്റ് പബ്ളിക് റിലേഷൻ സെൽ എന്നിവ ഉൾപ്പെടുത്തി കോണ്ടുള്ള കംബ്യുട്ടറൈസ്ഡ് സെൽ കൂടുതൽ ഗുണപ്രദമല്ലെ, തൊഴിൽ രഹിതർക്ക് കൂടുതൽ തൊഴിലവസരം കിട്ടില്ലെ, ക്രിമനൽസിനെ നിയന്ത്രിക്കാനും, ആരോഗ്യ രംഗത്ത് ശക്തമായ ബോധ വത്കരണത്തിനും,കൂടുതൽ സഹായം ജനങ്ങളിലെത്തിക്കാനും സാധിക്കില്ലെ, ഗ്രാമത്തിലെ പഗത്ഭരായ പൗരന്മാരെ കണ്ടെത്താൻ സഹായകമാകില്ലെ, വിദ്യഭ്യാസം, കായികം, സാങ്കേതികം, ശാസ്ത്രം എന്നീ മേഖലകളിൽ പുതു തലമുറയ്ക്ക് വഴി കാട്ടിയാവില്ലെ, ദുർബല വിഭാഗങ്ങളുടെ വിദ്യഭ്യാസത്തിനും, വിവാഹത്തിനും, ചികിത്സക്കും സഹായമെത്തിക്കാൻ സാധിക്കില്ലെ.

ഏത് ജോലിക്കും മാന്യത നല്കുന്ന സമൂഹത്തെ സ്രഷ്ടിക്കാൻ ബോധ പൂർവമായ ശ്രമം നടത്തുന്ന തൊഴിലധിഷ്ടിത വിദ്യായലങ്ങൾ കുടുതൽ ഉണ്ടാവേണ്ടിയിരിക്കുന്നു, ഒരോ വിദ്യാലയങ്ങളൂം കർമ്മ നിരതമായ സാംസ്ക്കാരിക കേന്ദ്രങ്ങളായി മാറേണ്ടിയിരിക്കുന്നു, പരിതസ്ഥിതിക്ക് കോട്ടം തട്ടാത്ത IT വിപ്ളവത്തിന്‌ സത്വര നടപടികളുണ്ടായില്ലങ്കിൽ, ആഗോള വത്ക്കരണം നമ്മെ പിൻ ബെഞ്ചിൽ ഇരുത്തും.

മണ്ണും പുഴയും കടലും സംരക്ഷിക്കാൻ പ്രത്യാക കർമ്മസേനയുടെ സേവനം ആവശ്യമായ് വന്നിരിക്കുന്നു, കുടി വെള്ള പദ്ധതികൾ, റോഡുകൾ, പാലങ്ങളും ഉൾപ്പെടുന്ന ഇൻഫ്രാസ്ട്രക്ചറിന്റെ സംരക്ഷണവും, പരിപാലനവും, ഒരോ നിമിഷത്തിനും വില നല്കി കൊണ്ടുള്ള വേഗതയിൽ നടപ്പിലാക്കി കിട്ടാൻ ജനം കാത്തിരിക്കുന്നു.

സർക്കാർ ആശുപത്രികളിലെ ശോചനീയാവസ്ഥ പത്ര താളുകളിൽ സ്ഥിരം വാർത്തയാണ്‌, അഴിമതി കഥകൾ ചർച്ച ചെയ്യാനാണ്‌ ചാനലുകൾ കൂടുതൽ സമയവം ചെലവിടുന്നത്.

ഇനി വരുന്ന ഭരണാധികാരികൾ , ആരൊഗ്യ രംഗത്തും, സാമുഹ്യ രംഗത്തും, സാംസ്ക്കാരിക രംഗത്തും, കാർഷിക രംഗത്തും, ഇൻഫർമേഷൻ ടെക്ക്നോളജി രംഗത്തും, ശാസ്ത്ര രംഗത്തും, ഭരണ രംഗത്തും, സേവന രംഗത്തും, വിദ്യഭ്യാസ രംഗത്തും, എല്ലാം കഴിവ് തെളിയിച്ച പ്രഗത്ഭരായ, നിസ്വാർത്ഥരായ, നിഷ്പക്ഷരായ ഉദ്യോഗസ്ഥരെയൊ, വിദഗ്ധരെയൊ കണ്ടെത്തി കർമ്മ നിരതരായവരുടെ പാനൽ ഉണ്ടാക്കി ശക്തമായ മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

picture from http://askmeany.com/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗ് തിരയൂ