friends

ശനിയാഴ്‌ച

വാപ്പ, ഇഹലൊക വാസം വെടിഞ്ഞു



ലളിത ജീവിത പ്രിയനും ഓരോ നിമിഷങളിലും തമാശkള് നിറച്ച് ജീവിതം ആസ്വദിച്ച് തീർത്ത സാധുവായ ഒരു സ൪ക്കാ൪ ജീവനക്കാരൻ, ഞങളുടെ ഗ്രാമത്തിൽ ഓരോരുത്തരുടെയും ഇഷ്ട ചങാതി ശ്രി.ടി.ക്കെ.സൈതുകുട്ടി, അതാണ്‍ എന്റെ വാപ്പയുടെ പേര്‍ ത്രിശൂ൪ ജില്ലയിലെ വെളളാങ്കല്ലുര്‍ ഗ്രാമ പഞ്ചായത്ത് , പുത്ത൯ച്ചിറ പഞ്ചായത്ത് എന്നിവിടങളിൽ മാറി മാറി ജോലിയിലിരിക്കെ, ഇടതു പക്ഷ യൂണിയനിൽ‍പ്പെട്ട വാപ്പയെ ട്രാന്‍സ്ഫർ ചെയ്യാൻ സമ്മ൪ദ്ദം ചെയ്തിരുന്നത് ഒരേ സ൪വീസുള്ള ഒരേ തസ്തികയിലുള്ള വലുതു പക്ഷ യൂണിയനിൽ പെട്ട വാപ്പയുടെ പ്രിയ സുഹ്രത്ത് അച്ചായൻ ആയിരുന്നു, ഇവരുടെ ചങാത്തം രസമായിരുന്നു, അച്ചായനും വാപ്പയും പരസ്പ്പരം പാരയ)യിരുന്നെങ്കിലും, അവരുടെ സ്ന്ഹ ബന്ധം സുഹ്രത്തുക്കൾക്കിടയിൽ ചർച്ചയായിരുന്നു പ്രൊമൊഷ൯‍ ലഭിച്ച് കണ്ണൂര്‍ എടയക്കാട് പഞ്ചായത്തിൽ സെക്രട്ടറിയായി പൊയി ഒരു മാസത്തിനുള്ളിൽ പെന്‍ഷ൯‍ ആവുകയും ചെയ്തു. നാട്ടിൽ വലിയ സുഹ്രദ് വലയം ഉണ്ടായിരുന്ന വാപ്പയുടെ ഉറ്റ ചങാതികളായരുന്ന അനിയൻ നായർ മരിക്കുകയും സേനപ്പൻ‍ ചേട്ടൻ‍ കിടപ്പിലാകുകയും ചെയ്തതോടെ വാപ്പയുടെ തള൪ച്ചയും ആരംഭിച്ചിരൂന്നു അശൊക൯‍ ചേട്ടനും‍, വവാനന്ദൻ ചേട്ടനും‍, സൈതുമുഹമ്മദ്ക്കയും അങിനെ ചുരുക്കം ചിലരായ് ചുരുങി അവരുടെ ഗ്യാങ്. സ്വാമിയുടെ ചായ കടയിൽ ഇവര്‍ ഒത്തു കൂടി രാഷ്ടിയം പറയുബൊൾ വേണ്ടി വരുന്ന പരിപ്പ് വടയും, ചായയും, നറുക്ക് കിട്ടുന്ന ആളുടെ പറ്റിൽ എഴുതും എന്നാണ്‍ വെവസ്൧,
എല്ലാ ദിവസങളിലും നറുക്ക് വീഴുക വാപ്പയുടെ മുഖ്യ എതിരാളിയും സ്൧ലത്തെ കോണ്ഗ്രസ് എന്നു വിളിക്കുന്ന അത്യുച്ചത്തിൽ സംസാരിക്കുന്ന ഇറച്ചി കടക്കാരൻ സൈയ്തുമുഹമ്മദ്ക്കയുടെ പേരിലായിരിക്കും. എന്നിരുന്നാലും സൈയ്തുമുഹമ്മദ്ക്ക പരിഭവിക്കാറില്ലായിരുന്നു, കാരണം, അതിന്റെ പിന്നില്‍ പ്രവർത്തിക്കുന്ന വാപ്പ ഞായറാഴ്ച്കളിൽ വാങുന്ന ഇറച്ചിയുടെ കണക്കിൽ അത് തീർത്തിരിക്കും. റേഷൻ കടയില്‍ തിരക്കുണ്ടോ എന്ന ചൊദ്യത്തിന്‍ ക്ഷമിക്കണം അറിയില്ലട്ടൊ... അരിയും പഞ്ച്സാരയും ഉണ്ടെന്നാണ്‍ അറിഞത് എന്നായ്രിരിക്കും തിരക്ക് പിടിച്ച് വരുന്ന് ആളൊട് ചിലപ്പൊൾ എതിരെ വരുന്ന് വാപ്പയുടെ മറുപടി,
നമ്മൾ ജീവിക്കുന്നത് മരിക്കാനാണ്‍ എന്ന് വാപ്പ ഇടയ്ക്ക് പറയാറുണ്ടായിരുന്നു..
ഇന്നലെ വാപ്പ പോയി.. ആരൊടും.. പരിഭവമില്ലാതെ… മഹാ രൊഗം പേറി കൊണ്ട് ഞങളെ അറിയിക്കാതെ കൊണ്ടു നടന്ന്, ആരെയും ബുദ്ധിമുട്ടിക്കാതെ, വളരെ ശാന്തനായി… വേണ്ടു വൊളം.. സ്നഹവും,വാത്സല്ല്യവും ഞങൾക്ക് വാരിക്കോരി തന്ന്, മരിക്കുന്നതിന്‍ തലെ ദിവസം. വാപ്പ എന്നെ വിളിച്ച് ഉപദേശിച്ചു… സ്നെഹത്തിനും.. നല്ല ക൪മ്മ്ങളും മാത്രമെ.. മനുഷ്യനെ സംത്രപ്ത്തനാക്കു..

ഇതു വായിക്കുന്ന പ്രിയ സഹൊദരാ, എന്റെ വാപ്പയുടെ ആത്മാവിന്‍ വേണ്ടി പ്രാർതഥക്കുവാ൯ നിങളൊട് ഞാ൯‍ അപേക്ക്ഷിക്കുന്നു…

ഇന്നലെ എന്റെ വീട്ടിൽ എത്തി ചേ൪ന്ന ആയ്രിരങൾക്കും, എന്നെ ഫൊണിലും, ഇ മെയിലും.. വഴി എന്റെ ദുഖത്തിൽ പങ്കു ചേർന്ന് ഏവർക്കും.. നന്ദി…

6 അഭിപ്രായങ്ങൾ:

  1. Hi Nadeer

    He was like my own uncle; who used to always talk in a nice and pleasing manner. He was a very jovial person too still remember some of his classic wits.

    It is really sad but this is truth and we have to accept it. May the almighty give you and your family strength to pass through this most difficult stage of your lives.

    And, we know that his passing will not only leave a void in our lives, but in the hearts of all those who knew him.

    Saidukutty mama will always remain within our hearts, and we have included him and you in our daily prayers.

    Our sincere thoughts and prayers are with you.

    Sincerely,
    Babu Ibrahim & Family

    മറുപടിഇല്ലാതാക്കൂ
  2. ഇത്തരം ഘട്ടങ്ങളെ എല്ലാവരും അഭിമുഖീകരിക്കെണ്ടാതാണ്.
    ദൈവം അദ്ദേഹത്തിന്റെ പരലോക ജീവിതം നന്നാക്കികൊടുക്കട്ടെ ഒപ്പം നിങ്ങളുടെ കുടുമ്പത്തിനു സമാധാനം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. താങ്കളുടെ വാപ്പ യുടെ പരലോക ജീവിതം സമാധാനപൂര്‍ണവും സന്തോഷകരവും ആകുവാന്‍ ഞാന്‍
    കരുണാമയനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു .
    താങ്കളുടെയും കുടുംബത്തിന്റെയും ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു .

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ