friends

ചൊവ്വാഴ്ച

ഒരു കര്‍ഷകന്‍റെ യാത്ര

ടി.എസ്‌. നദീര്‍
====================

ഇ പാതിരാ നിലാ ശോഭയില്‍
ഞാനീ വരമ്പത്തുലാത്തുന്നു
ഇവിടെ പ്രതിധ്വനിക്കും
ആത്മ രോദനങ്ങള്‍
കേള്‍ക്കുന്നുവോ നിങ്ങളെന്‍
പിതാ മഹന്മാരുടെ

കരിനുകവും മണ്‍ വെട്ടിയാല്‍
കട്ട നിരപ്പാക്കിയുമുഴുതു മറിച്ച്‌
ഞാറ്റു പാട്ടീണത്തില്‍
ആര്യനും കുട്ടുമുണ്ടനും വിതച്ച്‌
ഏത്തകൊട്ടയാല്‍ ജീവ ജലം തേവി
മേടത്തില്‍ പറിച്ച്‌നട്ട്‌
മിഥുനത്തില്‍ വിളഞ്ഞ്‌
കന്നിയില്‍ കൊയ്ത്‌..
വിരിപ്പനും മുണ്ടകനും
പുഞ്ചയുമായി പത്തായം സമൃദ്ധം

ഇന്നെന്‍ കര്‍മ്മഭൂമിക്കതിരുകള്‍.
ചുറ്റിലും കൊണ്‍ക്രീറ്റ്‌ സൌധങ്ങള്‍

ഞാന്‍ ഏകനായ്‌ ഭ്രഷ്ടനായ്‌
ചുറ്റിലും ആസക്തി മുര്‍ത്തികള്‍.

ഇനി വയ്യ..,
യാത്രയായീടണം
ഇ പാതിരാവിന്‍
നിലാവിപ്പോള്‍ മായും
കാണുന്നുവോ നിങ്ങളാ
കരി മേഘ കൂട്ടങ്ങളെ

യാത്രയാകുന്നു ഞാന്‍ സോദരരെ
കൊണ്ടു പോകാനെന്‍ പ്രിയരെത്തി
തിമിര്‍ക്കും പേമാരിയും
മിന്നലിന്‍ ഇടി മുഴക്കവും.
----------------

picture from

4 അഭിപ്രായങ്ങൾ:

  1. "ഇനി വയ്യ..,
    യാത്രയായീടണം
    ഇ പാതിരാവിന്‍
    നിലാവിപ്പോള്‍ മായും " :)

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു ....
    എല്ലാ നന്മകളും

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ ഏകനായ്‌ ഭ്രഷ്ടനായ്‌
    ചുറ്റിലും ആസക്തി മുര്‍ത്തികള്‍.

    എഴുത്ത് ലക്ഷ്യം കാണുന്നുണ്ട്, നന്നായിരിക്കുന്നു.

    അക്ഷരത്തെറ്റുകള്‍, പദവിന്യാസം ഇവ ശ്രദ്ധിക്കുമല്ല്ലോ.

    മറുപടിഇല്ലാതാക്കൂ
  4. യാത്രയാകുന്നു ഞാന്‍ സോദരരെ
    കൊണ്ടു പോകാനെന്‍ പ്രിയരെത്തി
    തിമിര്‍ക്കും പേമാരിയും
    മിന്നലിന്‍ ഇടി മുഴക്കവും.


    നല്ല വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ