friends

വ്യാഴാഴ്‌ച

കിളി പാടുന്നു സ്വതന്ത്ര്യം (കവിത)

ചഞ്ചല കേളിയാലാടി
വാഴുന്നൊരു നെല്‍ക്കതിര്‍
പൂത്തൊരു പാടത്ത്‌
അങ്ങേ വരമ്പത്ത്‌
കാഴ്ച്ച കണ്ടുകൊണ്ടോരൊ
ചുവടും വെയ്ക്കുമ്പോള്‍

ചെറു ചാലില്‍
തെളി നീരില്‍
പരല്‍ മീനിന്റെ
യാത്ര കണ്ടു

കാക്കള്‍ കൊക്കുകള്‍
പ്രാവുകളങ്ങനെ
അങ്ങിങ്ങു താളത്തില്‍
പാറുമ്പോള്‍

പെട്ടന്ന് പാടം വറ്റുന്നു
തെളിനീരുറവ മായുന്നു
ഉണങ്ങിയ കതിരില്‍

ആരൊ പുകച്ചിട്ട
ചെറു തീയാല്‍
പാടം കത്തിപ്പടരുന്നു

കത്തുന്ന പാടത്തെ
അതിരിലെ കാട്ടിലാ
കിളി പാടുന്നു സ്വതന്ത്ര്യം...

7 അഭിപ്രായങ്ങൾ:

  1. കവിത മനോഹരമായി തുടങ്ങി.അവസാനിപ്പിച്ചതില്‍ ഒരവ്യക്തത തോന്നി.

    മറുപടിഇല്ലാതാക്കൂ
  2. ശ്രി,ആറങ്ങോട്ടുകര മുഹമ്മദ്‌ ആ അവ്യക്തതയാണ്‌ ഇ കവിതയുടെ ശക്തി എന്ന് ഞാന്‍ ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ, സമകാലിക സ്വതന്ത്ര്യ ചിന്ത ഇ കവിതയില്‍ വായിക്കാന്‍ സാധിക്കുന്നുണ്ടോ,,

    മറുപടിഇല്ലാതാക്കൂ
  3. ലോകം മുഴുവന്‍ പാടട്ടെ സ്വാതന്ത്ര്യം.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2011, മാർച്ച് 4 9:53 AM

    വരികൾ നന്നായിട്ടുണ്ട് .. തെളിനീരുപോലെ..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  5. കൊച്ചു വരികളില്‍ വളരെ ശക്തമായി കവിതയുടെ ഉരുപ്പിടി വരുന്നു, ഒന്നുകൂടി ചിന്തെരിടൂ......http://malayalamresources.blogspot.com/

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ നദീര്‍,
    കവിത നന്നായിട്ടുണ്ട്..കുറച്ചുകൂടി ആവാമായിരുന്നു..
    ആശംസകള്‍
    എംകെനമ്പിയാര്‍

    മറുപടിഇല്ലാതാക്കൂ
  7. Dear priya arangatukara mohammed,shukoor,ummu ammar,ente malayalam and m.k.nambiear thanks all of you for your valued comments

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ