friends

ബുധനാഴ്‌ച

സ്വസ്തി നമഃ (കവിത)

ഇഹമാമി
വര്‍ത്തുള വസുധത്തില്‍
സ ജീവനം ഹ.. ദുഷ്ക്കരം

നവ ലൊകം
പണിയാനയുണരുവോര്‍

മത്സരം നടത്തുവോര്‍
കണ്ടു രസിപ്പോവര്‍
വാതു വെച്ചവര്‍
പരസ്യം ചെയ്യിച്ചവര്‍

നാരിക്ക്‌ വീണ്ടും
സ്വതന്ത്ര്യം വേണം പോല്‍
കളിക്കളത്തിന്‍ അതിരില്‍
നഃ വസ്ത്രെ നര്‍ത്തമാടുവാന്‍

തത്വങ്ങള്‍ക്കരു പറ്റി
എന്തിനും പോന്നവര്‍
മാലൊകരെ ചുട്ടെരിച്ച്‌
നീതിയെന്നോതുന്നവര്‍

കാമകുറുക്കര്‍ തക്കം
പാര്‍ത്തിരിപ്പുണ്ടിടവഴിയില്‍
വിരിയാ മൊട്ടുകള്‍
ചവിട്ടിതേെച്ച്‌
ലഹരിസൂചി കുത്തിക്കേറ്റി
കൊഴിയും കൌമാര യവ്വനങ്ങള്‍

അന്നത്തിനായും സമയമില്ലാ
ഗോളോത്‌പ്പന്നം തീര്‍ത്തിടേണം
മുന്നേ വിപണി നേടിടേണം

ഇന്നും നാളെയും
ഇന്നിന്റെ വേര്‍പാടിലും

സ്വസ്തി നമഃ

4 അഭിപ്രായങ്ങൾ:

  1. കവിത കൊള്ളാം ,,അക്ഷര തെറ്റുകള്‍ ഒഴിവാക്കണം ,,റ്റെ മ്പ്ലെട്ടു ഡിസൈനില്‍ പോയി സൈഡ് ബാര്‍ വലിച്ചു ഇടതു വശത്തെ വീതി കൂട്ടുകയോ ഫോളോവര്‍ ഗാഡ്ജെറ്റിന്റെ സ്ഥാനം താഴേക്കു മാറ്റുകയോ ചെയ്യുക .ഇപ്പോള്‍ മറഞ്ഞു കവിതയുടെ ചില ഭാഗങ്ങള്‍ വായിക്കാന്‍ പറ്റാതെ വരുന്നു..സഹായം വേണമെങ്കില്‍ അറിയിക്കുക..:)

    മറുപടിഇല്ലാതാക്കൂ
  2. നന്ദി രമേശ്‌ അരൂര്‍, താങ്കള്‍ പറഞ്ഞ പ്രകാരം ഫോളോവേഴ്‌സ്‌ ഗഡ്ഗെറ്റ്‌ മാറ്റിയിട്ടുണ്ട്‌, പിന്നെ അക്ഷരത്തെറ്റുകള്‍, ഞാന്‍ വരമൊഴി എഡിറ്റര്‍ ആണ്‌ ഉപയൊഗിക്കുന്നത്‌ യുണികോഡിലേക്ക്‌ എക്സ്‌പോര്‍ട്ട്‌ ചെയ്യുംബോള്‍ പല അക്ഷരങ്ങളും മാറുന്നുണ്ട്‌

    മറുപടിഇല്ലാതാക്കൂ
  3. വര്‍ത്തമാനകാലത്തിന്റെ നേര്‍മുഖച്ചായ കാണുന്നു.പ്രയോഗിച്ച വാക്കുകളും രീതിയും ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  4. ആറങ്ങോട്ടുകര മുഹമ്മദ്‌, Thank you for your encouragement.

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ