friends

ചൊവ്വാഴ്ച

പുതിയ ഭരണാധികാരികൾ വീണ്ടും വരും...

ഇലക്ഷൻ കോലാഹലങ്ങൾ കഴിഞ്ഞു, ദിവസങ്ങൾക്കുള്ളിൽ പുതിയ ഭരണാധികാരികൾ അധികാരത്തിൽ വരും എന്നാലും എല്ലം പഴയപടി തന്നെ ആയിരിക്കുമൊ, സമരങ്ങളും, വിപ്ളവങ്ങളും,ഹർത്താലും അടിച്ചമർത്തലുകളും, ഗ്രൂപ്പിസവും, ചാക്കിടലും ഇതെല്ലാം കഴിഞ്ഞ് ഭരിക്കാൻ സമയം കുറവ്, കേരളം ഇപ്പോഴും മനുഷ്യന്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടില്ല പട്ടണങ്ങളും, കവലകളും ചീഞ്ഞു നാറുന്നു അതിന്‌ മേലെയാണ്‌ ഇപ്പോൾ വികസനത്തിന്റെ പട്ടു വിരിക്കുന്നത്.

പരിപ്രേഷ്യ പരമായും സൈദ്ധാന്തികമായും വിഭാവനം ചെയ്ത ഭുപരിഷ്കരണം വഴി കിട്ടിയ ഭുമിയിലെ വിള നശിച്ച് മധ്യ വർഗ്ഗ കർഷകനും, തൊഴിലാളികളൂം ആത്മഹത്യ ചെയ്യുന്നു , പട്ടിണിയും രോഗവും ആദിവാസികളെ വലയ്ക്കുന്നു പരിതസ്ഥിതി കീറി മുറിക്കപ്പെടുന്നു, രാഷ്ടിയവും, പെണ്‌വാണിഭവും, ആതുര സേവനവും, വിദ്യാഭ്യാസവും, സംസ്ക്കാരികവും, മാഫിയ വ്യവസായങ്ങളാകുമ്പോൾ, കിടപ്പാടമില്ലാതെ, വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ ദുർബല വിഭാഗങ്ങൾ വലയുന്നു, കേരളം ഇന്ന് നേരിടുന്ന പ്രതിസൻഡികൾക്ക് പരിഹാരം കാണുന്നതിന്‌ വേണ്ടത് ഭാവനയും ഇച്ഛാശകതിയുമുള്ള ഭരണാധികാരികളെയാണ്‌.

ഉപഭോഗ സംസ്ഥാനം എന്ന ലേബലിൽ നിന്ന് നമ്മെ രക്ഷിക്കാൻ, പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കാർഷിക വിപ്ളവത്തിന്‌ സമയമായിരിക്കുന്നു, കീടനാശിനികൾ പച്ചക്കറിയിലൂടെ ജനത്തിന്റെ ആരോഗ്യം ക്ഷയിപ്പിക്കുമ്പോൾ പള്ള വീർപ്പിക്കുന്നത് അന്താരാഷ്ട്ര മെഡിസിൻ ലോബികൾ ആണന്ന് എല്ലാവർക്കും അറിയാമെങ്കിലും ഫലപ്രദമായ ഉപായം കണ്ടെത്താനാകാതെ ഉഴലുന്നു ഭരണ സംവിധാനം, നമ്മുടെ പ്രധാന പ്രശ്നങ്ങളൊന്നായ ഊർജോത്പാദനത്തിന്റെ കാര്യത്തിൽ നിർജീവമായ നിലപാടുകൾ മാറ്റി വൈദ്യുതി ഉല്പാദനത്തിനുള്ള സാങ്കേതിക സാധ്യതയെ കുറിച്ച് കൂടുതൽ പരീക്ഷിക്കേണ്ടിയിരിക്കുന്നു, കേരളത്തിലുടനീളം മിനി ടെർമിനിലുകൾ സ്ഥാപിക്കാനുള്ള സാഹചര്യമുണ്ടെന്ന് വിദഗ്ധർ പറയുന്നു,

വിവാദങ്ങൾ ഇല്ലാതെ കേരളത്തിന്റെ റോഡുകളെ സംരക്ഷിക്കാൻ സാധിക്കില്ലെ, ഹൈവെ വിവാദങ്ങൾക്ക് മുന്‌മ്പെ നിലവിലുള്ള പാതകൾ മഴയിൽ തകരാത്ത രീതിയിലുള്ള ടാറിങ്ങിന്‌ എത് നിയമ സംവിധാനത്തിന്റെ പോരായ്മയാണുള്ളത്, കക്ഷി രാഷ്‌ട്രിയത്തിന്റെ ഇത്തിൾ കണ്ണി വക്താക്കൾ പടുന്യാങ്ങൾ നിരത്തി വാചാലരാകുന്നത് കാണുമ്പോൾ ചിരിയാണു വരുന്നത്.

നിലവിലുള്ള സംവിധാനം ഉപയോഗിച്ച് ഒരോ പഞ്ചായത്തിലും ത്രി ഇൻ വൺ പ്രത്യക കൗണ്ടർ സ്ഥാപിക്കുക വഴി പോലിസ് സെൽ, എഡ്യുക്കേഷൻ സെൽ, മെഡിക്കൽ ആന്റ് പബ്ളിക് റിലേഷൻ സെൽ എന്നിവ ഉൾപ്പെടുത്തി കോണ്ടുള്ള കംബ്യുട്ടറൈസ്ഡ് സെൽ കൂടുതൽ ഗുണപ്രദമല്ലെ, തൊഴിൽ രഹിതർക്ക് കൂടുതൽ തൊഴിലവസരം കിട്ടില്ലെ, ക്രിമനൽസിനെ നിയന്ത്രിക്കാനും, ആരോഗ്യ രംഗത്ത് ശക്തമായ ബോധ വത്കരണത്തിനും,കൂടുതൽ സഹായം ജനങ്ങളിലെത്തിക്കാനും സാധിക്കില്ലെ, ഗ്രാമത്തിലെ പഗത്ഭരായ പൗരന്മാരെ കണ്ടെത്താൻ സഹായകമാകില്ലെ, വിദ്യഭ്യാസം, കായികം, സാങ്കേതികം, ശാസ്ത്രം എന്നീ മേഖലകളിൽ പുതു തലമുറയ്ക്ക് വഴി കാട്ടിയാവില്ലെ, ദുർബല വിഭാഗങ്ങളുടെ വിദ്യഭ്യാസത്തിനും, വിവാഹത്തിനും, ചികിത്സക്കും സഹായമെത്തിക്കാൻ സാധിക്കില്ലെ.

ഏത് ജോലിക്കും മാന്യത നല്കുന്ന സമൂഹത്തെ സ്രഷ്ടിക്കാൻ ബോധ പൂർവമായ ശ്രമം നടത്തുന്ന തൊഴിലധിഷ്ടിത വിദ്യായലങ്ങൾ കുടുതൽ ഉണ്ടാവേണ്ടിയിരിക്കുന്നു, ഒരോ വിദ്യാലയങ്ങളൂം കർമ്മ നിരതമായ സാംസ്ക്കാരിക കേന്ദ്രങ്ങളായി മാറേണ്ടിയിരിക്കുന്നു, പരിതസ്ഥിതിക്ക് കോട്ടം തട്ടാത്ത IT വിപ്ളവത്തിന്‌ സത്വര നടപടികളുണ്ടായില്ലങ്കിൽ, ആഗോള വത്ക്കരണം നമ്മെ പിൻ ബെഞ്ചിൽ ഇരുത്തും.

മണ്ണും പുഴയും കടലും സംരക്ഷിക്കാൻ പ്രത്യാക കർമ്മസേനയുടെ സേവനം ആവശ്യമായ് വന്നിരിക്കുന്നു, കുടി വെള്ള പദ്ധതികൾ, റോഡുകൾ, പാലങ്ങളും ഉൾപ്പെടുന്ന ഇൻഫ്രാസ്ട്രക്ചറിന്റെ സംരക്ഷണവും, പരിപാലനവും, ഒരോ നിമിഷത്തിനും വില നല്കി കൊണ്ടുള്ള വേഗതയിൽ നടപ്പിലാക്കി കിട്ടാൻ ജനം കാത്തിരിക്കുന്നു.

സർക്കാർ ആശുപത്രികളിലെ ശോചനീയാവസ്ഥ പത്ര താളുകളിൽ സ്ഥിരം വാർത്തയാണ്‌, അഴിമതി കഥകൾ ചർച്ച ചെയ്യാനാണ്‌ ചാനലുകൾ കൂടുതൽ സമയവം ചെലവിടുന്നത്.

ഇനി വരുന്ന ഭരണാധികാരികൾ , ആരൊഗ്യ രംഗത്തും, സാമുഹ്യ രംഗത്തും, സാംസ്ക്കാരിക രംഗത്തും, കാർഷിക രംഗത്തും, ഇൻഫർമേഷൻ ടെക്ക്നോളജി രംഗത്തും, ശാസ്ത്ര രംഗത്തും, ഭരണ രംഗത്തും, സേവന രംഗത്തും, വിദ്യഭ്യാസ രംഗത്തും, എല്ലാം കഴിവ് തെളിയിച്ച പ്രഗത്ഭരായ, നിസ്വാർത്ഥരായ, നിഷ്പക്ഷരായ ഉദ്യോഗസ്ഥരെയൊ, വിദഗ്ധരെയൊ കണ്ടെത്തി കർമ്മ നിരതരായവരുടെ പാനൽ ഉണ്ടാക്കി ശക്തമായ മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

picture from http://askmeany.com/

വ്യാഴാഴ്‌ച

ആടു ജീവിതം കേട്ടെഴുത്ത്‌ ആയാലെന്താ കുഴപ്പം ... ?



അടുത്ത കാലത്ത്‌ മലയാള സാഹിത്യത്തില്‍ ചലനം സ്രഷ്ടിച്ച നോവലാണ്‌ ശ്രി.ബെന്യാമിന്‍ എഴുതിയ ആടുജീവിതം, ഇറങ്ങിയ കാലഘട്ടത്തില്‍ അധികം ചര്‍ച്ച ചെയ്യാതിരുന്ന നോവല്‍ കാലക്രമേണ വായനക്കാരുടെ പ്രിയ നോവല്‍ ആയി മാറുകയും, കാലിക്കറ്റ്‌ സര്‍വ കലാശാല പാഠ പുസ്തകമാക്കുകയും, നോവലിന്‌ സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിക്കുകയും ചെയ്തു, ഇ നോവലിപ്പോള്‍ സിനിമയാകാന്‍ പോവുകയാണ്‌, ബ്ലസിയുടെ സംവിധാനത്തില്‍ പ്രഥിരാജ്‌ നായകനാകുന്നു.

മരുഭൂമിയിലെ കഠിന ജീവിതം, ജീവിച്ച്‌ തീര്‍ത്ത്‌, ഇപ്പോള്‍ ബഹറയിനില്‍ ജോലിചെയ്ത്‌ കൊണ്ടിരിക്കുന്ന നജീബ്‌ എന്ന മനുഷ്യന്റെ അനുഭവങ്ങളെ തന്റെ ഭാവനാ ശെയിലിയിലേക്ക്‌ ലയിപ്പിച്ച്‌ ലളിത ഭാഷയില്‍ ശക്തമായ വൈകാരിക ചിന്ത അനുവാചകര്‍ക്ക്‌ അനുഭവഭേദ്യമാകുന്ന സ്വന്തമായി തീര്‍ത്ത ശൈലിയില്‍ തന്നെ ബെന്യാമിന്‍ ഇ നോവല്‍ അവതരിപ്പിച്ചിരിക്കുന്നു.

അടുത്തകാലത്ത്‌ മനോരമ ചാനലില്‍ ബെന്യാമിനെ കുറിച്ചുള്ള ഒരു പ്രോഗ്രാം കാണാന്‍ ഇടയായി, അതില്‍ പറയുന്നു ആടു ജീവിതം കേട്ടെഴുത്താണ്‌ എന്ന വിമര്‍ശനം നടത്തുന്നവര്‍ ഉണ്ട്‌ എന്നാണ്‌, വിമര്‍ശനങ്ങളുടെയും നിരുപണങ്ങളുടെയും അളവുകോല്‍ മാറ്റപ്പെടുന്ന ഇ കാലഘട്ടത്തെ കുറിച്ച്‌ ഞാനൊന്ന് ചിന്തിച്ച്‌ പോയി, എന്തോന്ന് വിമര്‍ശനമാണിത്‌, ഇതിനെ ഏത്‌ ഗണത്തില്‍ പെടുത്തും, നിരൂപണ സാഹിത്യത്തിന്റെ അയല്‍ വക്കത്ത്‌ പൊലും ഉള്‍പ്പെടുത്താന്‍ പറ്റില്ല എന്നാണ്‌ എന്റെ പക്ഷം.

ചുറ്റുപാടുകളെ നിരീഷിച്ച്‌ സ്വായത്തമാക്കുന്നുവനു മാത്രമെ നല്ല എഴുത്തുകാരന്‍ ആകാന്‍ സാധിക്കയുള്ളു, അതില്‍ പ്രകൃതിയും അതിലെ ജീവജാലങ്ങളുടെ ജീവിത സാഹചര്യങ്ങളും ഉള്‍പ്പെടുന്നു, സ്വ അനുഭവങ്ങളൊ സഹജീവിയായ മനുഷ്യന്റെ അനുഭവ പാഠങ്ങളൊ ആകാം എല്ലാ എഴുത്തുകാരും പങ്ക്‌ വെച്ചിട്ടുള്ളത്‌, അതിന്‌ അവര്‍ സംവദിക്കേണ്ടതുണ്ട്‌, അനുഭവസ്ഥരുമായൊ അല്ലങ്കില്‍ അതിനെ കുറിച്ച്‌ അറിയുന്ന മറ്റുള്ളവരുമായൊ.

വായനയിലൂടെ ലഭിക്കുന്ന ഭാഷാ ഞ്ജാനത്തിന്റെയും, ഭാവനാ ചാരുതയുടെയും അകമ്പടിയില്‍ എഴുത്ത്‌ കാരന്‍ താന്‍ നേടിയ അറിവിനെ, അനുഭവത്തെ പങ്ക്‌ വെയ്ക്കുന്നു, കേള്‍ക്കാതെയും, കാണാതെയും, വായിക്കാതെയും ആരും നല്ല എഴുത്ത്‌കാരാകുന്നുമില്ല.

ബെന്യാമിന്‍ നജീബിന്റെ ജീവിതം എഴുതുന്നതിന്‌ മുമ്പെ തന്നെ മരുഭൂമിയിലെ അങ്ങിനെ ഉള്ള ജീവിത അവസ്ഥയെ കുറിച്ച്‌ നമ്മളില്‍ കുറെ പേരെങ്കിലും കേട്ടിരിക്കാം, ഞാനും കേട്ടിട്ടുണ്ട്‌, എന്റെ ഒരു സുഹ്രത്ത്‌ അദ്ദേഹത്തിന്റെ ഒരു ബന്‍ഡുവിന്‌ ഉണ്ടായ അതേ അനുഭവം എന്നോട്‌ പറഞ്ഞിട്ടുണ്ട്‌, പക്ഷെ അതൊരു നോവല്‍ ആക്കാനുള്ള പ്രതിഭ എനിക്കില്ല, ബെന്യാമിന്‌ അത്‌ ഉണ്ട്‌ അതുകൊണ്ട്‌ ആടുജീവിതം എന്ന പ്രശസ്ത നോവല്‍ പിറവിയെടുത്തു.

ബുധനാഴ്‌ച

വിഷു ആശംസകള്‍

ക്ഷേമൈശ്വര്യങ്ങളോടെ എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ നേരുന്നു!


നിങ്ങള്‍ക്കും പ്രിയപ്പെട്ട നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും …….
 

pictures from http://www.keralasmile.com/wp-content/uploads/2010/04/15233.jpg

വെള്ളിയാഴ്‌ച

അണ്ണാ ഹസാരെയ്ക്ക്‌ ഞങ്ങളുടെ ഐക്യദാര്‍ഡ്യം

ഗാന്‍ഡിജിയെ കുറിച്ച്‌ വായിച്ചും കേട്ടും മാത്രം അറിവുള്ള ഞങ്ങളുടെ തലമുറയ്കായ്‌ , ഇതാ വീണ്ടും ഗന്‍ഡിജി പുനര്‍ജനിച്ചിരിക്കുന്നു, അണ്ണാ ഹസാരെ, ഇന്ത്യന്‍ ജനാധി പത്യത്തെ പിടികൂടിയ അഴിമതി എന്ന പണാധിപത്യത്തിനെതിരെ ഗാന്‍ഡിയന്‍ സമരമുറ ആരംഭിച്ച അങ്ങേയ്ക്ക്‌ പ്രണാമം.


സമഗ്ര  ലോക്പാല്‍ ബില്ല് അവതരിപ്പിക്കാന്‍ എന്തിന്‌ ഗവണ്‍മന്റ്‌ മടികാണിക്കണം, അനാവശ്യ വാശി കാണിച്ചാല്‍ ദോഷം മുന്നണിക്ക്‌ തന്നെ യാതൊരു തര്‍ക്കവുമില്ല.

അണ്ണാ ഹസാരെയ്ക്ക്‌ ഞങ്ങളുടെ ഐക്യദാര്‍ഡ്യം.

വ്യാഴാഴ്‌ച

രാജു ഇരിങ്ങലിനോട്‌ ഒരു വിയോജനകുറിപ്പ്‌, മലയാളം മരിക്കുന്നില്ലേ..


മലയാളം മനുഷ്യന്‍ മറന്നു എന്നൊക്കെ ചില വയസ്സന്‍ ആല്‍മരങ്ങള്‍ പറയുന്ന പടുന്യായങ്ങളാണന്ന് രാജു ഇരിങ്ങല്‍ മനോരമ ഓണ്‍ ലൈനിലെ തന്റെ ഇന്റര്‍വ്യുവില്‍ പറയുന്നുണ്ട്‌ ,ഇന്റര്‍വ്യുവിന്റെ ലിങ്ക്‌ താഴെ..


മലയാളം മരിക്കുന്നു എന്നുള്ളത്‌ ഒരു വസ്തുതയാണ്‌, ഇനി വരുന്ന തലമുറകളിലൂടെ അത്‌ വ്യക്തമാകും, ഇന്നത്തെ യുവത്വത്തിന്‌ തന്നെ പല മലയാള വാക്കുകളുടെയും അര്‍ത്ഥം അറിയില്ല, ആൊഗലേയ ഭാഷയുടെ സ്വാധീനമാണ്‌ അതിന്‌ കാരണം എന്ന് പറയാമെങ്കിലും ഒരു ഭാഷയും വ്രത്തിയായി ഉപയോഗിക്കാന്‍ അറിയാത്ത ഷണ്ഡീകരിക്കപ്പെട്ട തലമുറയാണ്‌ ഉടലെടുക്കുന്നത്‌, നാട്ടിലിപ്പോള്‍ മലയാളം സ്ക്കൂളില്‍ കുട്ടികളില്ല, ഇംഗ്ലീഷ്‌ മിഡിയത്തിലാണ്‌ പഠനം, അതില്‍ അപാകതയൊന്നുമില്ല, നല്ലത്‌ തന്നെ പക്ഷെ അതോടൊപ്പം മാത്രഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള ശിക്ഷണം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാജു ഇരിങ്ങല്‍ പറയുന്നു മലയാളത്തില്‍ സാഹിത്യം എഴുതാന്‍ കാരണം അദ്ദേഹം ചിന്തിക്കുന്നത്‌ മലയാളത്തിലായത്‌ കൊണ്ടാണ്‌, അത്‌ തന്നെയാണ്‌ സത്യം, ഭാഷ എന്ന് പറയുന്നത്‌ മനുഷ്യന്റെ സ്വത്വമാണ്‌, ചിന്തയാണ്‌, സംസ്ക്കാരമാണ്‌, സ്വന്തം ഭാഷ നശിപ്പിച്ച്‌ മറ്റൊരു ഭാഷയിലേക്ക്‌ ചേക്കേറുമ്പോള്‍ അവന്‍ കത്തി വെക്കുന്നത്‌ സ്വന്തം സംസ്ക്കാരത്തെ തന്നെയാണ്‌, സ്വന്തം ഭാഷയെ നശിപ്പിക്കാതെ തന്നെ മറ്റ്‌ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ നമ്മള്‍ പഠിക്കേണ്ടിരിയിരിക്കുന്നു, വരും തലമുറയെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

ചൊവ്വാഴ്ച

എന്താണ്‌ ബ്ലോഗിന്റെ ഗുണം.



വ്യക്തികളാല്‍ കൈകാര്യം ചെയ്യപ്പെടുന്ന ഒരു വെബ്‌ സൈറ്റൊ അല്ലെങ്കില്‍ വെബ്‌ സൈറ്റിന്റെ ഭാഗമൊ ആണ്‌ ബ്ലോഗ്‌, അവരതില്‍ കവിതകളൊ കഥകളൊ ലേഖനങ്ങളൊ കാര്‍ട്ടൂണുകളൊ ചിത്രങ്ങളൊ വീഡിയൊകളൊ ഒക്കെ ചേര്‍ക്കുന്നു, വായനക്കാരുമായി സംവദിക്കുന്നു, 97ല്‍ jorn Berger ആണ്‌ Web log എന്ന് നാമകരണം ചെയ്യുകയും 99ല്‍ Even williams പിന്നീട്‌ blog എന്ന് short ചെയ്തു എന്നാണ്‌ ഞാന്‍ വായിച്ചിട്ടുള്ളത്‌, 2002നു ശേഷം political impact, bloggingല്‍ അലയടിച്ചു തുടങ്ങി, ഇപ്പോള്‍ main stream ശകതമായ political impact സ്രഷ്ടിച്ച്‌ കൊണ്ടിരിക്കുന്നു, രാഷ്ട്രിയക്കാരും സ്ഥനാര്‍ത്ഥികളും പ്രചരണത്തിനായും ബ്ലോഗ്‌ ഉപയോഗിക്കുന്നു, UK യിലെ Labour party MP , Tom watson ബ്ലോഗിലൂടെ ഇലക്ഷന്‍ പ്രചരണം നടത്തിയത്‌ വാര്‍ത്തയായിരുന്നു, ആദ്യമായി ഒരു national government ബൊഗിനെ official ആയി setup ചെയ്തത്‌ ഇസ്രായേല്‍ ഗവണ്‍മന്റ്‌ ആണ്‌, അവരുടെ foreign affairs ministry, Twitter ലൂടെ വാര്‍ വിത്ത്‌ ഹമാസ്‌ എന്ന സബ്ജെക്ടില്‍ micro blogging നടത്തി world wide press conference നടത്തിയിരുന്നു, അതിന്റെ ചൊദ്യോത്തരങ്ങള്‍ Israel politics എന്ന സൈറ്റില്‍ post ചെയ്തിരുന്നു.

2007 Dec ല്‍ Technorats എന്ന ബ്ലൊഗിന്റെ സെര്‍ച്ച്‌ എഞ്ചിന്‍ 112 million ബ്ലോഗുകളെ track ചെയ്തു എന്നാണ്‌ കണക്ക്‌, 2009ന്‌ ശേഷം blogging impact കാരണം america യിലെ journalism industry യില്‍ പല newspaper corporation ന്‌ bankruptsy ആയികൊണ്ടിരിക്കുന്നു എന്ന് വാര്‍ത്ത വരുന്നു, ഇജിപ്ഷ്യന്‍ ബ്ലോഗര്‍ kareem amer എന്ന ബ്ലോഗര്‍ പ്രസിഡന്റ്‌ hosni mubarak ന്‌ എതിരെ എഴുതിയതിനാല്‍ 3 വര്‍ഷം ജയിലിലായി, മ്യാന്‍ മറില്‍ nag phone cutt എന്ന ബ്ലോഗര്‍ ഒരു Cartoon പൊസ്റ്റിയതിനാല്‍ ജയിലിലാണ്‌.

സത്യത്തില്‍ ഇ ബ്ലോഗിങ്ങിനെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ എനിക്ക്‌ ഒരു ബ്ലോഗര്‍ ആകണമെന്ന് ഒരു ആഗ്രഹവുമുണ്ടായിരുന്നില്ല, അത്‌ കൊണ്ട്‌ എന്ത്‌ ഗുണം എന്നായിരുന്നു എന്റെ ചിന്ത, കാക്കത്തൊള്ളായിരത്തി മുക്കോടി ബ്ലോഗുകള്‍ ഉണ്ട്‌ എന്നാണ്‌ അറിഞ്ഞത്‌, വമ്പന്‍ പുലികള്‍ വിലസുന്ന ബ്ലോഗ്‌ മേഘലയില്‍ എനിക്ക്‌ എന്ത്‌ കാര്യം, വെറുതെ സമയം കളയുന്ന ഏര്‍പ്പാട്‌, ആ നേരം വല്ല ഹരി ഹരനേയൊ, യേശുദാസിനെയോ, എം.ജി.ശ്രീകുമാറിനേയൊ, ചിത്ര ചേച്ചിയേയൊ, സുജ ചേച്ചിയേയൊ, വേണു ചേട്ടനെയൊ, ഒക്കെ കേട്ട്‌ മൂടി പുതച്ച്‌ കിടക്കാം, അതു തന്നെയാണ്‌ എന്നെത്തേയും എര്‍പ്പാട്‌, അത്‌ കൊണ്ട്‌ മടിയന്‍ എന്ന സ്ഥാനപ്പേര്‌ കല്‍പ്പിച്ച്‌ തന്നിട്ടുണ്ട്‌ ബന്‍ഡുക്കള്‍.

എഴുത്ത്‌ അസുഖം ഉള്ളതിനാല്‍, എഴുതി കൂട്ടുന്ന സംഭവങ്ങള്‍ ശേഖരിച്ച്‌ വെക്കാന്‍ ഒരിടം നല്ലതെന്ന് തോന്നി, സാധാരണ പല പല ഡയറികളിലും മറ്റുമാണ്‌ എഴുതിവെയ്കാറ്‌ പലതും മിസ്സായി, ഒരു ഒണ്‍ ലൈന്‍ ഡയറി നല്ലതെന്ന് തോന്നി, എനിക്ക്‌ തന്നെ ഇടയ്ക്ക്‌ സൈറ്റില്‍ കയറി വായിക്കാമല്ലൊ, സ്വയം കണ്ണാടി നോക്കി നില്‍ക്കുന്നത്‌ പോലെ, അതും ഒരു അസുഖമായിരിക്കാം. ഏതായാലും ബ്ലോഗെഴുത്ത്‌ തുടങ്ങി, അപ്പോഴുണ്ട്‌ പല പല വിമര്‍ശനങ്ങള്‍ വരുന്നു, അത്‌ കൊണ്ട്‌ ഒന്നു മനസ്സിലായി, ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ട്‌ എന്ന്, സന്തോഷം.

ആടു ജീവിതം എഴുതിയ ബെന്യാമിന്‍ പറയുന്നത്‌ അദ്ദേഹം എല്ലാ എഴുത്തും നടത്തുന്നത്‌ കംബ്യുട്ടറില്‍ തന്നെയാണെന്ന്, പേന തുബിലെ ആര്‍ദ്ര മൌനം എന്നൊന്നും പറയാന്‍ പറ്റില്ലത്രെ, ഫ്ലാറ്റ്‌ ജീവിതം നയിക്കുന്ന നമുക്ക്‌ കംബ്യുട്ടര്‍ തന്നെ ശരണം.

ബ്ലോഗിങ്ങിലൂടെ കിട്ടിയ ആത്മ നിര്‍വ്രതി:-
-------------------------------------
എന്റെ കൂടെ ജോലി ചെയ്യുന്ന ചന്ദ്രേട്ടന്‍ ഒരിക്കല്‍ പറഞ്ഞു, നദീറെ ഇ പത്രങ്ങളിലൊക്കെ കാണുന്ന സഹായഭ്യാര്‍ത്ഥനകളില്‍ ചിലതിനൊക്കെ പണം അയക്കാറുണ്ട്‌, ചിലപ്പോള്‍ പിന്നെ അയക്കാം എന്ന് വിചാരിച്ച്‌ മാറ്റി വെക്കും, അപ്പോഴേക്കും ആ പത്രം മിസ്സായിരിക്കും അത്‌ കൊണ്ട്‌ അയക്കാന്‍ സാധിക്കാറില്ല എന്ന്,അത്‌ ശരിയെന്ന് സ്വ അനുഭവം എന്നെ തോന്നിപ്പിച്ചു, അത്‌ കൊണ്ട്‌ സഹായം എന്ന ലേബലില്‍ ഞാനീ ബ്ലോഗില്‍ അത്തരം വാര്‍ത്തകള്‍ കൊടുക്കാന്‍ ശ്രമിച്ചു, പക്ഷെ പത്രങ്ങളിലെ വാര്‍ത്തകളില്‍ പലതിനും അഡ്രസ്‌ പൂര്‍ണ്ണമായി കൊടുക്കുന്നില്ല, ആരെങ്കിലും സംശയം ചൊദിച്ചാല്‍ മറു പടിക്ക്‌ ഞാന്‍ ബുദ്ധിമുട്ടും.

റഫീന എന്ന കുട്ടിയുടെ ചികിത്സാര്‍ഥം സൌദിയിലെ ചെരാത്‌ എന്ന സംഘടനയുടെ ഒരു ഇമെയില്‍ എനിക്ക്‌ കിട്ടി ഞാനത്‌ ബ്ലോഗില്‍ പോസ്റ്റി, അത്‌ വായിച്ച്‌ പലരും സഹായം അയച്ചുട്ടുണ്ടാകാം, ഒരു സുഹ്രത്ത്‌ പണം അയച്ച വിവരം എന്നെ അറിയിക്കുകയും ചെയ്തു, അതാണ്‌ എനിക്ക്‌ ബ്ലോഗിങ്ങില്‍ കിട്ടിയ ആത്മ സന്തോഷം.

എന്റെ ബ്ലോഗില്‍ കമന്റുകള്‍ കുറവ്‌ എന്ത്‌ കൊണ്ട്‌:-
-----------------------------------------------
വായിക്കാന്‍ വരുന്നവരെല്ലാം കമന്റ്‌ ഇടണം എന്ന് നിയമമൊന്നുമില്ലല്ലൊ, അത്‌ അവരുടെ ഇംഗിതം, വായിച്ച്‌ പോകുന്നത്‌ തന്നെ ഭാഗ്യം എന്ന് കരുതുന്നു, പിന്നെ കമന്റ്‌ കുറയാന്‍ കാരണം ഇത്‌ തികച്ചും വ്യക്ത്യാധിഷ്ടിത ബ്ലോഗ്‌ ആയത്‌ കൊണ്ടാകാം, കാമ്പുള്ള പോസ്റ്റുകള്‍ ഇല്ല എന്നതാകാം , അങ്ങിനെയൊക്കെ ആയിരുന്നു എന്റെ ചിന്ത, ഒരിക്കല്‍ അവിചാരിതമായ്‌ ദുബൈയില്‍ നിന്നും ഒരു സുഹ്രത്ത്‌ എന്നോട്‌ ചാറ്റാന്‍ വന്നു, 'നദീര്‍ താങ്കളുടെ ബ്ലോഗ്‌ ഞാന്‍ കാണാറുണ്ട്‌, കൊഴപ്പമില്ല, പക്ഷെ മാര്‍ക്കറ്റിംങ്ങ്‌ വളരെ മോശം", ഞാന്‍ ചോദിച്ചു 'എന്താണ്‌ താങ്കള്‍ ഉദ്ധേശിച്ചത്‌', അദ്ദേഹം പറഞ്ഞു 'മറ്റ്‌ ബ്ലൊഗുകളില്‍ പോയി കമന്റ്‌ ഇടണം, അപ്പോള്‍ അവര്‍ താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും കമന്റ്‌ ഇടുകയും ചെയ്യും'.

പക്ഷെ സുഹ്രത്തെ, ഇ ബ്ലോഗ്‌ എഴുത്ത്‌ തന്നെ ഞാന്‍ ഒരു വിധമാണ്‌ കൊണ്ട്‌ പോകുന്നത്‌, സമയം ഉണ്ടായിട്ട്‌ ചെയ്യുന്നതല്ല രാവിലെ 7.30ന്‌ ഡ്യുട്ടിക്ക്‌ കയറിയാല്‍ 12.30ന്‌ ഇറങ്ങും ഒന്നരക്ക്‌ കിടന്നാല്‍ 2.45ന്‌ എഴുന്നേറ്റ്‌ വീണ്ടും 3.30 ന്‌ ഓഫീസില്‍, പിന്നെ ഇറങ്ങുന്നത്‌ വൈകിട്ട്‌ 6.30 ന്‌, റൂമിലെത്തി തേവാരം, ഭക്ഷണം, ടി.വി, സൊറ പറയല്‍, കഴിഞ്ഞ്‌ 9.30 ന്‌ കിടക്കും പിന്നെ എഴുന്നേല്‍ക്കുന്നത്‌ രാവിലെ 6 ന്‌, നിങ്ങള്‍ പറ എങ്ങിനെ സമയം കിട്ടാനാ, വെള്ളിയാഴ്ച ഒരു ഒഴിവിന്‌ 11 എ എമ്മിനെ എഴുന്നേല്‍ക്കു.

ഇത്ര ബുദ്ധിമുട്ടി ബ്ലോഗണോ എന്നാകും ചോദ്യം, അത്‌ ന്യായം, ഒരു സൂക്കേട്‌ എന്ന് കരുതിയാല്‍മതി.

എന്നാലും നിസ്വാര്‍ത്ഥരായ നല്ല മനുഷ്യര്‍ എന്റെ ബ്ലോഗില്‍ കമന്റാറുണ്ട്‌, അതൊക്കെ കാണുമ്പോള്‍ ഒരു സന്തോഷം, ബ്ലോഗിലെ സ്റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ സിസ്റ്റം വന്നിട്ട്‌ അധിക നാള്‍ ആയിട്ടില്ല, അത്‌ വന്നതിനു ശേഷം ഇ ബ്ലോഗ്‌ ഇന്ന് വരെ സന്ദര്‍ശിച്ചത്‌ ഇത്ര പേര്‍,,

1), U.S.A - 2939 സന്ദര്‍ശനം
2), BAHRAIN - 2310
3), U.A.E - 663
4), INDIA - 656
5), SAUDI ARABIA - 309
6), QATAR - 205
7), CHINA - 203
8), KUWAIT - 63
9), OMAN - 43
10), U.K - 23
11), HUNGARY - 4
12), ITALY - 3
13), JAPAN - 4
14),GERMANY - 5

വെള്ളിയാഴ്‌ച

അബുദാബി കൈരളി കഥാ പുരസ്ക്കാരം രാജു ഇരിങ്ങലിന്‌


കഥയും കവിതയും ഒരു പോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു എഴുത്ത്‌ കാരന്‍ എന്ന് തോന്നിയിട്ടുണ്ട്‌, അദ്ദേഹത്തിന്റെ കഥയും കവിതയും വായിക്കുമ്പോള്‍, സബ്ജക്ടീവായി എഴുതാന്‍ കഴിവുള്ള വ്യക്തി എന്നും തോന്നിയിട്ടുണ്ട്‌.

ഒരിക്കല്‍ രാജുവുമായി ഫോണില്‍ കുശലന്വേഷണം നടത്തുമ്പോള്‍ 'രാജു എഴുത്ത്‌ എങ്ങിനെ നടക്കുന്നു' എന്ന് ഞാന്‍ ചൊദിച്ചു'.

'അത്‌ സംഭവിക്കുന്നതെല്ലെ നദീറെ' എന്നായിരുന്നു മറുപടി.

'എന്റെ ഉള്ളിലെ പച്ച കാടുകള്‍ കത്തുകായിരുന്നു' എന്നാണ്‌ സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ രചനയെ കുറിച്ച്‌, ശ്രി.പെരുമ്പടവം പറഞ്ഞത്‌.

രാജു ഇരിങ്ങലിന്‌ എന്റെ എല്ലാവിധ ഭാവുകങ്ങളും..

വ്യാഴാഴ്‌ച

ഞാന്‍ എഴുതി തുടങ്ങുന്നത്‌.

എഴുത്തിന്റെ അസുഖം തുടങ്ങുന്നത്‌ ചെറുപ്പത്തിലാണ്‌, സ്ക്കൂള്‍ വെക്കേഷന്‍ സമയത്ത്‌ ഉമ്മ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ട്ത്തരും, ചുറ്റു വട്ടത്തെ കുട്ടി സഖാക്കളെ വിളിച്ച്‌ കുഞ്ഞിപുര വെച്ച്‌ കെട്ടും അയല്‍ പക്കത്തെ പറമ്പുകളില്‍ കയറി മാങ്ങയും, ലൂബിയും, പുളിയുമൊക്കെ ശേഖരിക്കും എന്നിട്ട്‌ ആസ്ഥാനത്തെത്തിച്ച്‌ കൂട്ടം കൂടിയിരുന്ന് തിന്നും, പൊത്തകം വായിക്കും, കഥ പറയും, പാട്ട്‌ പാടും, ബളഹം ..ശെ.. ബഹളം കൂട്ടും, തമ്മില്‍ തല്ല് പിടിക്കും, കുഞ്ഞി പൊര പൊളിഞ്ഞ്‌ വീഴും, പിന്നെം കെട്ടും, അന്നെഴുതിയ കഥകള്‍ ബാലരമക്ക്‌ അയക്കും ഒന്നും വന്നില്ല.

ഹൈസ്ക്കുളിലെത്തിയപ്പോള്‍ എഴുതി കൂട്ടിയ കഥകള്‍ മാത്രഭുമിക്ക്‌ അയക്കും, തിരിച്ച്‌ വരാനുള്ള കവര്‍ വെക്കുന്നതിനാല്‍ അയച്ചതെല്ലാം തിരിച്ച്‌ വരും, എന്തിന്‌ ഒരു നോവലും, നാടകവും പോലും അക്കാലത്ത്‌ എഴുതിയിട്ടുണ്ട്‌, നാടകം കിഴക്കേലെ കിഷോറും, പ്രവീണും എടുത്ത്‌ കൊണ്ട്‌ പോയി അവരുടെ സ്ക്കൂളില്‍ കളിച്ചു, നാടകത്തിന്‌ രണ്ടാം സ്ഥാനം കിട്ടി, അന്ന് രണ്ട്‌ നാടകങ്ങളെ കളിച്ചുള്ളുവത്രെ.

പ്രീഡിഗ്രിക്ക്‌ മാര്‍ക്ക്‌ കുറഞ്ഞപ്പോള്‍ വാപ്പ ഓടിച്ചിട്ട്‌ തല്ലി, ഒരു പ്രീഡിഗ്രിക്കാരന്‍ എന്ന പരിഗണന പോലും നല്‍കാതെ, പറബായ പറബെല്ലാം, റോഡായ ഇടവഴികളെല്ലാം ഞാനും വാപ്പയും ഓടി തീര്‍ത്തു, അന്ന് എന്നെ രക്ഷിച്ചത്‌ വേലായി ചേട്ടനാണ്‌, വേലായിച്ചോന്‍ എന്ന് ഞങ്ങള്‍ സ്നേഹ പുരസരം വിളിക്കും, ചെറുപ്പത്തില്‍ അദ്ദേഹത്തോട്‌ ഞാന്‍ ചോദിച്ച സംശയം ഇതായിരുന്നു 'വേലായിച്ചോനെ..വേലായിച്ചോനെ.. പടച്ചോനൊരു ചോനാണൊ എന്നാണ്‌, സായിബേ നിങ്ങളാ കൊച്ചിനെ തല്ലാതെ എന്ന് പറഞ്ഞ്‌ വാപ്പാടെ കയ്യില്‍ നിന്നും വടി വേലായി ചേട്ടന്‍ വാങ്ങിയെത്തു, അന്നത്തെ ദേഷ്യത്തിന്‌ എഴുതി കൂട്ടിയ കഥകളും നോവലും നാടകവും എല്ലാം കൂട്ടിയിട്ട്‌ ഞാന്‍ കത്തിച്ചു, അങ്ങിനെ മലയാള സാഹിത്യം രക്ഷപ്പെട്ടു എന്നു വിചാരിച്ചു.

എഴുത്ത്‌ പരിപാടി എനിക്ക്‌ പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞിട്ടും, എം.മുകുന്ദന്റെയും, ഒ ന്‍ വിയുടെയും, എം.ടി.യുടെയും, ഒ.വി.വിജയന്റെയും ഒക്കെ ഫോട്ടൊ, പത്ര താളുകളിലൊ, മാഗസിനുകളിലോ ഒക്കെ തിളങ്ങി നില്‍ക്കുന്നത്‌ കാണുമ്പോള്‍, അവരെ പോലെ ആകണം എന്ന മോഹം ഉദിക്കും, മോഹിക്കാന്‍ ആര്‍ക്കും പറ്റും പക്ഷെ പരിശ്രമത്തിനാണ്‌ ഫലം, ഞാന്‍ ഇത്‌ എഴുതുമ്പോള്‍ ഇവനൊരു സ്വയം പ്രഖ്യാപനും, അത്യാഗ്രഹിയും ആണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം, എല്ലാ എഴുത്തുകാരുടെയും ഉള്ളിലിരിപ്പ്‌ ഇതൊക്കെ തന്നെ, എനിക്ക്‌ പിന്നെ കളങ്കമില്ലാത്തതിനാല്‍ തുറന്ന് പറയുന്നു എന്ന് മാത്രം, ഇ നിഷ്‌കളങ്കത പല സദസ്സിലും എന്നെ പരിഹാസ്യനാക്കിയിട്ടുമുണ്ട്‌, ഗള്‍ഫില്‍ എത്തിയപ്പോള്‍ എകാന്ത വാസത്തില്‍ പഴയ അസുഖം വീണ്ടും തുടങ്ങി, ഇവിടത്തെ സഹ്രദയ എഴുത്തു കാരുടെ ക്രതികള്‍ നിരൂപിക്കാനും തുടങ്ങി, നിരൂപണം എളുപ്പമാണ്‌, പക്ഷെ സ്വയം എഴുതുമ്പോള്‍ കാമ്പുള്ള എഴുത്തിന്‌ സാധ്യമാവുന്നുമില്ല, വായന കുറവാണ്‌ എന്നാകും നിങ്ങള്‍ പറയാന്‍ ഉദ്ധേശിക്കുന്നത്‌, വായന ഒരു ഘടകം തന്നെ പക്ഷെ അതിലുപരി അതൊരു വരദാനമാണ്‌.

നിനച്ചിരിക്കാതെ എം.മുകുന്ദന്‍ സാറിനെ ബഹറയിനില്‍ വെച്ച്‌ നേരിട്ട്‌ കണ്ടപ്പോള്‍, പരിച പെട്ടപ്പോള്‍ എന്റെ അടുത്ത്‌ നിന്നിരുന്ന മൊഹന്‍ പുത്തന്‍ ചിറ പറഞ്ഞു, 'ഞാനും നദീറും ബ്ലോഗ്‌ എഴുതും', അതെയൊ എന്ന് ചിരിച്ച്‌ കൊണ്ട്‌ അദ്ദേഹം പറഞ്ഞു ' ഒരു എഡിറ്റര്‍ ഇല്ലാത്തതാണ്‌ ബ്ലോഗിന്റെ ഗുണവും ദോഷവും '.

സ്വയം വരദാനമുണ്ടൊ എന്ന് ഒരോ എഴുത്തു കാരനും തിരിച്ചറിയണം, ഇനി എന്റെ കാര്യം, അത്‌ പോലും തിരിച്ചറിയാത്ത കാരണം എഴുതി കൊണ്ടേ ഇരിക്കുന്നു, എഴുതി കൊണ്ടെ ഇരിക്കുകയും ചെയ്യും.. വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.. ഹല്ലപിന്നെ..

തിങ്കളാഴ്‌ച

എനിക്ക്‌ നിന്നെ സ്നേഹിക്കാമൊ (കവിത)

ഗ്രാമ കന്യക
ഉമ്ര പടിയില്‍
വാനം നോക്കി
മേഘം നോക്കി
കുത്തിയിരിപ്പാണ്‌
നിസ്വയായ മോഹിനി
ഗ്രാമ ചാരുതയില്‍
മഞ്ജിമ കാഴ്ച്ചയാകും

വിശപ്പവള്‍ക്കൊരു
വികാരമല്ല
വിചാരവുമല്ല
ഒരു രോഗം മാത്രം

അവളുടെ കുടിലിന്‍
പുറകില്‍ പുഴയാണ്‌
സാന്ദ്രമായ്‌ ഓളങ്ങള്‍
നിശബ്ദമായൊഴുകും

അരിപ്രാവുകള്‍
ഗഗന നീലിമയില്‍
പറന്നിറിങ്ങുന്നു
ഒരു ചിത്രം തീര്‍ക്കുന്നു

ആ നിശബ്ദ സീമ
ലംഘിച്ചൊരു കിളവന്‍
വന്നുരിയാടി  പോല്‍
'എനിക്ക്‌ നിന്നെ സ്നേഹിക്കാമൊ'

വെള്ളിയാഴ്‌ച

ഇന്ത്യന്‍ എംബസി നല്‍കിയിരിക്കുന്ന ഹെല്‍പ്‌ ലൈന്‍ നബറുകള്‍ താഴെ..

ബഹറയിനില്‍ അടിയന്തിര ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക്‌ ഇന്ത്യന്‍ എംബസി നല്‍കിയിരിക്കുന്ന ഹെല്‍പ്‌ ലൈന്‍ നബറുകള്‍ താഴെ..

17712785
39304285
39828767

നിങ്ങളുടെ ഡീറ്റയില്‍സ്‌ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്‌ താഴെ

http://www.indianembassybahrain.com/register/index.php


ചൊവ്വാഴ്ച

ങങ്ങളിവിടെ ഭാവിയെന്തെന്നറിയാതെ..

ഞങ്ങള്‍ ഇവിടെ ബഹറയിനില്‍ 2.9 ലക്ഷം ഇന്ത്യക്കാര്‍ ഉണ്ട്‌, ഇവിടുത്തെ പ്രശനങ്ങള്‍ തുടങ്ങിയിട്ട്‌ മാസം ഒന്നായി, പ്രക്ഷോപകരും ഗവണ്മെന്റും തീരുമാനങ്ങള്‍ തീര്‍പ്പാകാതെ പ്രശനം നീണ്ട്‌ പോകുന്നു, അതിനിടയില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ വിദേശികള്‍ ഞങ്ങള്‍ കുടിങ്ങിയിരിക്കയാണ്‌, രണ്ട്‌ ദിവസമായി ജോലിക്ക്‌ പോകാതെ റുമില്‍ ക്രിക്കറ്റും കണ്ടിരിപ്പാണ്‌

ഞാനണങ്കില്‍ നാട്ടില്‍ പോകാമെന്ന് വെച്ചിട്ട്‌ അറബിയോട്‌ പാസ്‌പ്പ്പ്പോര്‍ട്ട്‌ ചോദിച്ചിട്ട്‌ കിട്ടിയിട്ടുമില്ലാ, എന്താ ചെയ്യാ.. ടെന്‍ഷന്‍.. ടെന്‍ഷന്‍..
Below the message  i got in my mobile:-
Martial law is imposed in Bahrain officially But still be very careful. Don't go out of your house.





വെള്ളിയാഴ്‌ച

2G അഴിമതിയുടെ നീളം


അഴിമതി നടത്തിയത്‌ 17,60,00,00,00,000 രൂപ
100 രുപയുടെ കെട്ട്‌ കുത്തനെ വച്ചാല്‍ 260 കിലോ മീറ്റര്‍ ഉയരം
100 രൂപ നേരെ വച്ചു പോയാല്‍ 1,76,000 കിലോമീറ്റര്‍ ദൂരം
115 കോടി ഇന്ത്യക്കാര്‍ക്ക്‌ വീതം വെച്ചാല്‍ ഒരാള്‍ക്ക്‌ 1570 രൂപ.
ഒരാള്‍ ഇ തുക എണ്ണാന്‍ നിന്നാല്‍ 3400 വര്‍ഷം

1000 രൂപ നോട്ടാണ്‌ എണ്ണുന്നതെങ്കില്‍ 340 വര്‍ഷം


ഇന്ത്യ കുതിക്കുകയാണ്‌, ബലേഭേഷ്‌, 2G എന്നാല്‍ സെക്കന്റ്‌ ജനറേഷന്‍, ഇനി 3G യും 4G യും കഴിഞ്ഞിറിങ്ങുംബോള്‍ എന്തായിരിക്കുമൊ സ്ഥിതി

ബുധനാഴ്‌ച

മൌന ജാഥ സിന്ദാബാദ്‌..

ഇന്ന് സ്ക്കൂളില്‍ എത്തിയപ്പോഴാ അന്ത്രു അറിയുന്നത്‌, അവധിയാണ്‌ സ്ക്കൂളിന്റെ മാനേജര്‍ മരിച്ചു, ആള്‍ സ്ഥലത്തെ ലോക്കല്‍ രാഷ്ട്രിയ നേതാവ്‌ കൂടിയാണ്‌, പിള്ളേരെല്ലാം മൌന ജാഥ യായി അങ്ങോട്ട്‌ പോകാനൊരുങ്ങിയിരിക്കയാണ്‌.

പിള്ളേര്‍ വരി വരിയായ്‌ നിന്നു ജാഥ ആരംഭിച്ചു, ഇതെന്തു ജാഥ ഒരു ഒരു കൊഴുപ്പില്ലാത്ത ജാഥ, വിദ്യാര്‍ത്ഥി പ്രസ്താനത്തിന്റെ കരുത്തുറ്റ നേതാവ്‌ താനിവിടെ ഉള്ളപ്പോള്‍ അത്‌ അനുവദിച്ച്‌കൂട, അന്ത്രു പിന്നെ ഒന്നും ആലൊചിച്ചില്ല മുന്നോട്ട്‌ കയറി വന്നു, മുഷ്ടി ചുരുട്ടി ആഞ്ഞു വിളിച്ചു..

"മൌന ജാഥ സിന്ദാബാദ്‌.."

ചൊവ്വാഴ്ച

പൈ യുടെ വില എത്രയാ

നാണു നായരുടെ തെക്കേ പറബില്‍ തോട്‌ വക്കത്ത്‌ മേഞ്ഞ്‌ നടന്ന പൈകിടാവിനെ കോവാലാന്‍ ആട്ടിത്തെളിച്ച്‌ പുരയിലെത്തിച്ചു, അപ്പോഴുണ്ട്‌ അമ്മയുടെ ശകാരം ' നീ ഇത്‌ എന്ത്‌ ഭാവിച്ചാ, സമയം പത്തായി സ്ക്കൂളില്‍ പോണില്ലേ...'

കോവാലന്‍ ഒടി കിതച്ച്‌ സ്ക്കൂളില്‍ എത്തി, ആദ്യ പിരിയിഡ്‌ ശൊശാമ്മ ടീച്ചറിന്റെ കണക്കാണ്‌, ക്ലാസ്‌ തുടങ്ങിയിരുന്നു , ടീച്ചര്‍ ബോര്‍ഡില്‍ എഴുതുകയായിരുന്നു (പൈ ആര്‍ സ്‌ക്വയര്‍), കോവാലനോട്‌ അകത്ത്‌ കയറി ഇരിക്കാന്‍ പറഞ്ഞതിനു ശേഷം ടീച്ചര്‍ ചോദിച്ചു.

'കോവാലാ പൈ യുടെ വില എത്രയാ'

കൊവാലന്‍ : "അത്‌ ടീച്ചറെ, ഞാന്‍ പൈയിനെ കാണാതെ വില പറയില്ല, ഒന്നില്ലങ്കില്‍ ടീച്ചര്‍ക്ക്‌ നഷ്ടമാകും, അല്ലെങ്കില്‍ എനിക്ക്‌ നഷ്ടമാകും"

ഞായറാഴ്‌ച

നിങ്ങള്‍ക്കും കൊളസ്ട്രോള്‍ ഉണ്ടോ..?

ഇ ഫോട്ടോ ബഹറയിനിലെ ഒരു ഫക്ഷനിടയില്‍ ഭക്ഷണ സമയത്ത്‌ എന്റെ കോരിയിടല്‍ കണ്ട്‌ സഹിക്ക വയ്യാതെ, നമ്മുടെ പ്രിയ ബ്ലോഗര്‍ കുഞ്ഞന്‍ (പ്രവീണ്‍) എടുത്ത ഫോട്ടൊ ആണിത്‌, എന്റെ അടുത്ത്‌ നില്‍ക്കുന്നത്‌ എന്റെ ഭാര്യയാണ്‌ ഞങ്ങള്‍ക്ക്‌ പുറകില്‍ നില്‍ക്കുന്നത്‌ പ്രശസ്ത നോവലിസ്റ്റ്‌ ബെന്യാമിനും സഹധര്‍മ്മിണിയും ആണ്‌, ഏതായാലും ഫോട്ടൊ എടുത്ത്‌ നടന്ന കുഞ്ഞന്‍ അന്ന് പട്ടിണി ആയെന്നാണ്‌ കേള്‍വി..

സത്യത്തില്‍ ഞാനൊരു ഭക്ഷണ പ്രിയന്‍ ആയിരുന്നില്ല, സ്ക്കൂള്‍ ടീച്ചര്‍ ആയിരുന്ന ഉമ്മയ്ക്ക്‌ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സമയം ഉണ്ടായിരുന്നില്ല പയറും കടലയും തന്നെ മിക്കവാറും ദിവസങ്ങളിലും, അത്‌ കൊണ്ട്‌ തന്നെ അവ തന്നെ ഇന്നും എന്റെ ഫേവറേറ്റ്‌ ഫുണ്ട്‌, എങ്കിലും പാവം ഉമ്മ ഞാറയാഴ്ചകളില്‍ ഇറച്ചിയൊ, മീനൊ സ്പെഷല്‍ വിഭവങ്ങള്‍ ഉണ്ടക്കാറുണ്ട്‌, പക്ഷെ അന്ന് എനിക്ക്‌ ഇറച്ചി ഇഷ്ട വിഭവം ആയിരുന്നില്ല, ഗള്‍ഫിലെത്തിയപ്പോള്‍, ചിക്കന്‍ ആയി മിക്ക ദിവസങ്ങളിലും തീറ്റ, ചിക്കന്‍ ആണത്രെ എളുപ്പം തയ്യാറാക്കാന്‍ സാധ്യമയാതെന്ന് സഹ മുറിയന്മാരുടെ ഭാഷ്യം, കല്ല്യാണം കഴിഞ്ഞപ്പോള്‍ അമ്മായിയമ്മ സല്‍ക്കാരം, ബന്‍ഡുജന സല്‍ക്കാരം 4 മാസക്കാലം പൊടി പൊടിച്ചപ്പോള്‍ എന്റെ ആമാശയം വലുതായി, പിന്നെ വെട്ടി വിഴുങ്ങല്‍ പതിവായി, പോരാത്തതിന്‌ പാചക പ്രിയക്കാരി ഭാര്യയേയും ഇവിടെ എത്തിച്ചു.

എതായാലും എനിക്കിപ്പോള്‍ പണി കിട്ടിയിരിക്കയാണ്‌, ഒരു സുഹ്രത്തിന്റെ കൂടെ ഹോസ്പിറ്റലില്‍ പോയതാണ്‌, കൂട്ടത്തില്‍ ഞാനും കൊളസ്‌ട്രോള്‍ ചെക്ക്‌ ചെയ്തു, അപ്പോഴാണ്‌ അറിയുന്നത്‌ സംഭവം ബഹു കേമം തന്നെ, എനിക്ക്‌ എപ്പോഴും പണി കിട്ടുന്നത്‌ ഇങ്ങനെയാണ്‌ നിനച്ചിരിക്കാത്ത സമയത്തായിരിക്കും സംഭവിക്കുന്നത്‌, നാട്ടിലായിരുന്നപ്പോള്‍ ഒരു കംബ്യുട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കെ സഹപ്രവര്‍ത്തകനായ ഗിരീഷിന്‌ കണ്ണ്‍ വേദന പറച്ചില്‍ തുടങ്ങി ഞാനും മഹേഷും ഹബീബും കൂടി ഗിരീഷിനെയും കൊണ്ട്‌ അടുത്തുള്ള ഐ സ്പെഷലിസ്റ്റിനെ കാണിക്കാന്‍ പോയി, ഏതായാലും അവിടം വരെ വന്നതല്ലെ എല്ലാവരും കണ്ണ്‍ ചെക്ക്‌ ചെയ്യാമെന്നായി മഹേഷ്‌, ചെക്കിങ്ങ്‌ കഴിഞ്ഞപ്പോള്‍ ഗിരീഷ്‌ ഒഴിച്ച്‌ ബാക്കി എല്ലാവരും കണ്ണട ഉപയോഗിക്കണമെന്ന് ഡോക്ടര്‍.

ടൊട്ടല്‍ കൊളസ്ട്രോളും, ഹൈഡെന്‍സിറ്റി കൊളസ്ട്രോള്‍ (HDL) നല്ല കൊളസ്ട്രോള്‍, ലൊഡെന്‍സിറ്റി കൊളസ്ട്രോള്‍ (LDL) ചീത്ത കൊളസ്ട്രൊള്‍ എല്ലാം എനിക്ക്‌ റെയിഞ്ചില്‍ ഒതുങ്ങുന്നു, പക്ഷെ വെരിലൊഡെന്‍സിറ്റി കൊള്‍സ്ട്രോള്‍ (VLDL) വളരെ മൊശം കൊളസ്ട്രോള്‍ വളരെ കൂടതലാണ്‌, പിന്നെ ട്രൈഗ്ലിസറയിഡ്‌ എന്ന ഒരു സാധനം കുടി റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നു അതാണങ്കില്‍ 550 ന്‌ മേലെ, ആ ഭാഗം മാര്‍ക്ക്‌ ചെയ്ത്‌ ഡോക്ടര്‍ പറഞ്ഞു, വളരെ സൂക്ഷിക്കണം, ട്രൈഗ്ലിസറയിഡ്‌ 200 ന്‌ മേലെ കയറാന്‍ പാടില്ല, 500ന്‌ മേലെ കയറിയാല്‍ പക്ഷാഘാതം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്‌, നന്നായി വ്യയാമം വേണം, ദിവസവും അര മണിക്കൂര്‍ നടക്കുക, ഭക്ഷണം ക്രമീകരിക്കുക, വറുത്തവയും, കൊഴുപ്പും, എല്ലാം ഒഴിവാക്കുക, ഗ്രില്‍ ചിക്കനൊ മീനൊ കഴിക്കാം, ധാരാളം വെജിറ്റബിള്‍ കഴിക്കുക, പച്ച വെള്ളം കുടെ, കുടെ കുടിക്കുക.കൂട്ടത്തില്‍ ദിവസവും കഴിക്കാന്‍ ഒരു ടാബ്‌ലറ്റും

ടാബ്‌ലറ്റ്‌ ദിവസവും കഴിക്കാന്‍ എനിക്കെന്തോ ഒരു മടി, എന്തായാലും ഇഗ്ലീഷ്‌ മരുന്നല്ലെ, നാട്ടില്‍ ഉമ്മയെ വിളിച്ച്‌ പറഞ്ഞപ്പോള്‍, അടുത്തുള്ള ഒരു ഹോമിയൊ ഡൊക്ടറുടെ അടുത്ത്‌ പോയി വിവരം പറഞ്ഞ്‌ ഒരു ഡ്രോപ്‌ മരുന്ന് കിട്ടിയത്‌ കൊടുത്തയച്ചു, ദിവസവും 8 തുള്ളി 30m വെള്ളത്തില്‍ ഒഴിച്ച്‌ 3 നേരം കഴിക്കണം, അതിന്‌ വെളുത്തുള്ളിയുടെ മണവും ചുവയുമാണ്‌, എതായാലും അതിന്റെ സേവ തുടങ്ങിയപ്പോള്‍, അതി രാവിലത്തെ കുത്തിയിരിപ്പ്‌ ചര്യ വേഗത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കുന്നുണ്ട്‌, ...

ഒന്നരമാസം കൊണ്ട്‌ എന്റെ തടി കുറഞ്ഞു,85 കിലൊയില്‍ നിന്ന് 75 ആയി, ഞാന്‍ വീണ്ടും കൊളസ്ട്രോള്‍ ചെക്ക്‌ ചെയ്തു, ഇപ്പോള്‍ ലവന്‍, ട്രൈഗ്ലിസറയിഡ്‌ 319ല്‍ നില്‍ക്കുന്നു, ഇയിടെ ഞാന്‍ എന്റെ സുഹ്രത്ത്‌ ദിനേഷിനെ കണ്ടു, കാര്യങ്ങളെല്ലാം അറിഞ്ഞപ്പ്പ്പോള്‍ അവനും എന്റെ അതേ അവസ്ഥയിലായിരുന്നുവെത്രെ.. അവന്‍ എനിക്ക്‌ ഒരു മരുന്ന് പറഞ്ഞ്‌ തന്നിട്ടുണ്ട്‌, അതിന്‌ അവന്‍ തന്നെ ഗ്യരണ്ടി, നൂറു ശതമാനം ഗ്യാരണ്ടി, 3 മാസം കൊണ്ട്‌ കൊളസ്ട്രോള്‍ മാറുമെത്രെ..

സംഭവം വളരെ സിംബിള്‍, അതിരാവിലെയും രാത്രിയിലും കറി വേപ്പിലയും, വെളുത്തുള്ളിയും മിക്സിയില്‍ സ്വല്‍പം വെള്ളം ചേര്‍ത്ത്‌ അടിച്ച്‌ ജൂസാക്കി കുടിക്കുക, എതായാലും അതിന്റെ പരീക്ഷണത്തിലാണ്‌ ഞാനിപ്പോള്‍, നിങ്ങള്‍ക്കും കൊളസ്ട്രോള്‍ ഉണ്ടോ എങ്കില്‍ ദിനേഷിന്റെ ഇ മരുന്ന് പരീക്ഷിച്ച്‌ നോക്കു..

വാല്‍ കഷണം:- ഒരു പുരോഹിതന്‍ എന്നെ ഉപദേശിച്ചു, 'മോനെ, നദീറെ, പടച്ച തമ്പുരാന്‍ ഒരോ മനുഷ്യനും ആയുസ്സും, കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവും നിശ്ചയിച്ച്‌ അനുവദിച്ചിട്ടുണ്ട്‌, ആര്‍ത്തി പിടിച്ച്‌ കഴിച്ച്‌ തീര്‍ത്താല്‍ അനുവദിച്ച ഭക്ഷണം നേരെത്തെ തീര്‍ന്ന് പോകും, ആയുസ്‌ തീരുകയുമില്ല, കണ്ടിട്ടില്ലേ ചിലര്‍ ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആയുസ്‌ തീരാന്‍ കിടന്ന കിടപ്പില്‍ കാത്തു കിടക്കുന്നത്‌'

വ്യാഴാഴ്‌ച

കിളി പാടുന്നു സ്വതന്ത്ര്യം (കവിത)

ചഞ്ചല കേളിയാലാടി
വാഴുന്നൊരു നെല്‍ക്കതിര്‍
പൂത്തൊരു പാടത്ത്‌
അങ്ങേ വരമ്പത്ത്‌
കാഴ്ച്ച കണ്ടുകൊണ്ടോരൊ
ചുവടും വെയ്ക്കുമ്പോള്‍

ചെറു ചാലില്‍
തെളി നീരില്‍
പരല്‍ മീനിന്റെ
യാത്ര കണ്ടു

കാക്കള്‍ കൊക്കുകള്‍
പ്രാവുകളങ്ങനെ
അങ്ങിങ്ങു താളത്തില്‍
പാറുമ്പോള്‍

പെട്ടന്ന് പാടം വറ്റുന്നു
തെളിനീരുറവ മായുന്നു
ഉണങ്ങിയ കതിരില്‍

ആരൊ പുകച്ചിട്ട
ചെറു തീയാല്‍
പാടം കത്തിപ്പടരുന്നു

കത്തുന്ന പാടത്തെ
അതിരിലെ കാട്ടിലാ
കിളി പാടുന്നു സ്വതന്ത്ര്യം...

തിങ്കളാഴ്‌ച

വൈകല്യത്തിലും തളരാത്ത പോരാട്ടവഴിയില്‍ റഫീനക്ക് തുണയായി ചെരാത്‌

റിയാദ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനവും ഒപ്പം വേദനയുമായ റഫീനയുടെ ചികിത്സാ ധനസമാഹാരണത്തിനു വേണ്ടി റിയാദിലെ ചെരാത് സാഹിത്യ വേദി മുന്നിട്ടിറങ്ങുന്നു.


തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനമായ റഫീന പി.പി. എന്ന എഴുത്തുകാരി പിറന്നു വീണ നാള്‍തൊട്ട് വേദനയുടെ മുള്‍വഴികളാണ് താണ്ടുന്നത്. ജന്‍മനാ ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം തലവന്‍ ഡോ. അക്ബര്‍ ശരീഫ് വര്‍ഷങ്ങളുടെ നിരന്തരമായ ചികിത്സയിലൂടെ വേര്‍പെടുത്തി. ഈ ചികിത്സ നടന്നത് വളരെ ചെറുപ്പത്തിലാണ്. ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകിക്കൊണ്ട് റഫീന കവിതയും കഥയും എഴുതാന്‍ തുടങ്ങി. എട്ടാമത്തെ വയസ്സിലാണ് റഫീനയുടെ ആദ്യകവിത പ്രകാശിതമായത്. സാഹിത്യതല്‍പ്പരനല്ലെങ്കിലും കൂടി റഫീനയുടെ ഉപ്പൂപ്പയാണ് കൊച്ചുമകളിലെ കവിയത്രിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഒട്ടേറെ കവിതകള്‍ റഫീനയില്‍ നിന്നും പിറവി കൊണ്ടു. പിന്നീട് 2007ല്‍ കോഴിക്കോട് സാഹിത്യ പുസ്തക പ്രകാശനം ഇനിയും വരാത്ത കവിത എന്ന പേരില്‍ റഫീനയുടെ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതി അവാര്‍ഡ് ലഭിച്ചു. അടുത്ത വര്‍ഷം തന്നെ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുകയുണ്ടായി.

ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പെടുത്തിയ ഡോ.അക്ബര്‍ ശരീഫിന്റെ അന്നത്തെ പ്രഖ്യാപനം റഫീന സ്വന്തം വിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുമെന്നായിരുന്നു. ചികിത്സയുടെ ഫലവും പ്രാര്‍ത്ഥനയുടെ പുണ്യവുമായി റഫീന കവിതയും കഥയും കൂടാതെ ഗ്ളാസ് പെയിന്റിംഗിലും ചിത്രരചനയിലും സാരി ഡിസൈനിംഗിലുമൊക്കെയായി തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. സര്‍ഗ രചനയില്‍ ഈ മിടുക്കിയെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പത്തൊമ്പതുകാരിയായ റഫീന ഇപ്പോള്‍ കണ്ണൂര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

ഇനിയും വരാത്ത കവിതയുടെ രണ്ടു പതിപ്പുകള്‍ക്കു ശേഷം അനാട്ടമി ഓഫ് ഫ്രോഗ് (കഥകള്‍), പുല്‍ച്ചാടിയുടെ സ്വപ്നം (കവിതകള്‍), എന്നീ പുസ്തകങ്ങള്‍ പുറത്തിറങ്ങി. നാലാമത്തെ പുസ്തകമായ നിറയെ നിറയെ നിറയെ കവിത (ബാലസാഹിത്യം) ഫെബ്രുവരി 17ന് പുറത്തിറങ്ങും.

ഈ സന്തോഷങ്ങള്‍ക്കിടയിലും സ്വന്തം ശാരീരിക പ്രയാസങ്ങള്‍ റഫീനയെ വല്ലാതെ അലട്ടുന്നുണ്ട്. വലത്തെ കാല്‍മുട്ടിന് സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ഇരട്ട ചിരട്ടകളാണുള്ളത്. ഇതിനു പുറമെ ഇരുകാലുകളും വളഞ്ഞാണ് നില്‍ക്കുന്നത്. വലത്തെ കാല്‍മുട്ടിന് കടുത്ത വേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍ അക്ബര്‍ ശരീഫിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലെ ഡോ. ഗോപിയെ സമീപിച്ചു. എന്നാല്‍ ഇരു ഡോക്ടര്‍മാരുടെയും തീരുമാനം പാലക്കാട്ടെ ആര്‍.വി. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇലിസറോവ് ടെക്നോളജിയിലെ ഡോ. വാസുദേവനെ സമീപിക്കാനായിരുന്നു. ഡോ. വാസുദേവന്റെ പരിശോധനയില്‍ ഇരുകാലുകളിലും ‘പാര്‍ഷ്യല്‍ കന്‍ജെനിറ്റല്‍ ഹെമിമീലിയ വിത്ത് മിറര്‍ഫൂട്ട് ഡിഫോര്‍മിറ്റി’ എന്ന സങ്കീര്‍ണ്ണമായ അംഗവൈകല്യരോഗമാണെന്ന് കണ്ടെത്തി. ഡോക്ടറുടെ നിര്‍ദ്ദേശം കഴിയുന്നതും പെട്ടെന്ന് ഓപ്പറേഷന്‍ നടത്തുക എന്നതാണ്. ഇത് വൈകിച്ചാല്‍ ഒരു പക്ഷെ റഫീന കിടപ്പിലാവാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു.

ഇരുകാലുകളിലും ഇല്ലിസറോവ് എന്ന നൂതനമായ മാര്‍ഗ്ഗമുപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ അനേകം ഓപ്പറേഷനുകള്‍ ആവശ്യമായി വരും. ഈ ചികിത്സക്ക് മൊത്തം നാലു ലക്ഷം രൂപ ചെലവു വരുമെന്നാണ് സൂചന. റഫീനക്ക് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് ഉമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതാണ്. ഹൃദ്രോഗിയായ ഉപ്പൂപ്പയും രോഗിയായ ഉമ്മൂമ്മയും ഉമ്മയുമടങ്ങുന്ന നിര്‍ദ്ദന കുടുംബം ഇത്രയും വലിയൊരു തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. നാട്ടുകാരില്‍ ചിലരും അടുപ്പമുള്ളവരുമൊക്കെ ചെറിയ സഹായവുമായി രംഗത്തുണ്ട്. മാര്‍ച്ച് മാസത്തില്‍ ഓപ്പറേഷന്‍ നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ചെരാത് സാഹിത്യവേദിയുടെ റഫീന ചികിത്സാ പദ്ധതിയുമായി സഹകരിക്കാന്‍ സുമനസ്സുകള്‍ റഫീഖ് പന്നിയങ്കരയുമായി (00 966 553 363 454) ബന്ധപ്പെടണമെന്ന് ചെരാത് പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


ACCOUNT NUMBER
STATE BANK OF TRAVANCORE,
FATHIMA MATHA BUILDING,
N.H ROAD THALIPARAMBA-670141
A/C No. 67113192685

വെള്ളിയാഴ്‌ച

ഇരു വ്രക്കകളും തകരാറിലായ വിദ്യാര്‍ത്ഥി സഹായം തേടുന്നു.


ആലുവ കീഴ്‌മാട്‌ റേഷന്‍ കട കവലക്ക്‌ സമീപം താമസിക്കുന്ന കുട്ടമശേരി, ഗവണ്‍മന്റ്‌ ഹൈസ്ക്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിഘ്‌നേഷ്‌ ആണ്‌ സഹായം തേടുന്നത്‌.

കുട്ടമശേരി സര്‍വീസ്‌ സഹകരണ ബാങ്കിന്റെ കീഴ്‌മാട്‌ ബ്രാഞ്ചില്‍ 1967/1 നമ്പറായി അക്കൌണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌.

=====
ഗള്‍ഫ്‌ മധ്യമം , ഫെബ്രുവരി 25 വെള്ളി

ബുധനാഴ്‌ച

സ്വസ്തി നമഃ (കവിത)

ഇഹമാമി
വര്‍ത്തുള വസുധത്തില്‍
സ ജീവനം ഹ.. ദുഷ്ക്കരം

നവ ലൊകം
പണിയാനയുണരുവോര്‍

മത്സരം നടത്തുവോര്‍
കണ്ടു രസിപ്പോവര്‍
വാതു വെച്ചവര്‍
പരസ്യം ചെയ്യിച്ചവര്‍

നാരിക്ക്‌ വീണ്ടും
സ്വതന്ത്ര്യം വേണം പോല്‍
കളിക്കളത്തിന്‍ അതിരില്‍
നഃ വസ്ത്രെ നര്‍ത്തമാടുവാന്‍

തത്വങ്ങള്‍ക്കരു പറ്റി
എന്തിനും പോന്നവര്‍
മാലൊകരെ ചുട്ടെരിച്ച്‌
നീതിയെന്നോതുന്നവര്‍

കാമകുറുക്കര്‍ തക്കം
പാര്‍ത്തിരിപ്പുണ്ടിടവഴിയില്‍
വിരിയാ മൊട്ടുകള്‍
ചവിട്ടിതേെച്ച്‌
ലഹരിസൂചി കുത്തിക്കേറ്റി
കൊഴിയും കൌമാര യവ്വനങ്ങള്‍

അന്നത്തിനായും സമയമില്ലാ
ഗോളോത്‌പ്പന്നം തീര്‍ത്തിടേണം
മുന്നേ വിപണി നേടിടേണം

ഇന്നും നാളെയും
ഇന്നിന്റെ വേര്‍പാടിലും

സ്വസ്തി നമഃ

ചൊവ്വാഴ്ച

തീമരച്ചില്ലകള്‍ പ്രകാശിതമായപ്പോള്‍


ബഹറൈയിന്‍ സാഹിത്യ പ്രേമികളുടെ സുഹൃത്തും കവിയുമായ ശ്രി.സുധി പുത്തന്‍ വേലിക്കരയുടെ രണ്ടാമത്‌ പുസ്തകം 'തീമരച്ചില്ലകള്‍' എന്ന കവിത സമാഹാരം പ്രശസ്ത കവി ശ്രി.മുല്ലനേഴി, ശ്രി.ബെന്യാമിനു നല്‍കി കൊണ്ട്‌ പ്രകാശനം ചെയ്തു, സത്യത്തില്‍ പ്രകാശന ചടങ്ങിന്‌ സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല, മുല്ലനേഴി സാറിനെ കാണണം അദ്ദേഹത്തിന്റെ സംഭാഷണം ശ്രവിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു, അതിനാല്‍ 6.30 ന്‌ തന്നെ ഒഫീസില്‍ നിന്ന് ഇറങ്ങിയെങ്കിലും, ഞങ്ങളെ കൊണ്ട്‌ പോകുന്ന ചന്ദ്രേട്ടന്‍ വിളിച്ചു പറഞ്ഞു നദീറെ,, ഞാന്‍ വൈകും സൈറ്റില്‍ പണി തീര്‍ന്നില്ല, നിങ്ങള്‍ ഹുസൈനെ വിളിച്ച്‌ പോ.. ഞാന്‍ ഹുസൈനെ (അറബിയാണ്‌) വിളിച്ചപ്പൊള്‍ അവന്‍ പറയുകാ.. നദീര്‍, അന ഫീ മിന്നി റഫ, മ്പ ശൂഫ്‌ വെന്‍ ആദി ടിഷ്യും..ടിഷ്യും.. കമ്പനി.. (ഞാനിപ്പോള്‍ റഫയിലാണ്‌, ആ ടിഷ്യും..ടിഷ്യും.. കമ്പനി.. എവിടെയാണന്ന് നൊക്കുകയാ..)

കാര്യമെന്താണന്ന് വെച്ചാല്‍, ഇവിടെ ബഹറയിന്‍ മരിറ്റല്‍ ആര്‍ട്‌ സ്‌ അസോസിയേഷന്‍ എന്ന ഒരു സംഘടന ഉണ്ട്‌ , കരാട്ടെ, കുങ്ങ്‌ ഫൂ ഒക്കെ പടിപ്പിക്കുന്ന അറബികളുടെ ഒരു കേന്ദ്രമാണത്‌, അവര്‍ ഞങ്ങള്‍ക്ക്‌ കാര്‍ ഹൈറിങ്ങ്‌ വകയില്‍ കുറച്ച്‌ ഔട്ട്‌ സ്റ്റന്റിംഗ്‌ ഉണ്ട്‌ അതിന്റെ സ്‌റ്റയിറ്റ്‌മന്റ്‌ കൊണ്ടു കൊടുക്കാന്‍ ഞാന്‍ അവനെ എല്‍പ്പിച്ചിരുന്നു, അവനാണങ്കില്‍ അറബി അല്ലാതെ വേറെ ഒരു ഭാഷയും മനസ്സിലാവില്ല എനിക്കാണങ്കില്‍ മുറി അറബിയെ അറിയു, അതു കൊണ്ട്‌ അവനെ മനസിലാക്കാന്‍ ഞാന്‍ ആഗ്യംത്തില്‍ ടിഷ്യും.ടിഷ്യും.. എന്നൊക്കെ കാണിച്ച്‌ മനസ്സിലാക്കി 2 മണിക്കൂര്‍ മുമ്പ്‌ പറഞ്ഞു വിട്ടതാ.. അതാണ്‌ അവന്‍ പറയുന്ന ടിഷ്യും..ടിഷ്യും.. കമ്പനി.

ഞാന്‍ ചടങ്ങിന്‌ എത്തിയപ്പൊഴേക്കും ഒന്നര മണിക്കൂര്‍ വൈകിയിരുന്നു,മുല്ലനേഴി സര്‍ പോയി, ബെന്യാമിന്റെ പ്രസംഗം കഴിഞ്ഞ്‌ ബിജു എം സതീഷ്‌ സുധിയുടെ കവിത ചൊല്ലുന്നു, അപ്പോഴാണ്‌ ഞാന്‍ ചെല്ലുന്നത്‌, പുസ്തക പരിചയപ്പെടുത്തല്‍ എന്നോട്‌ ചെയ്യണമെന്ന് സുധി പറഞ്ഞിരുന്നു എങ്കിലും നേരം വൈകിയതിനാല്‍ എന്നെ വിളിക്കില്ല എന്ന സമാധാനത്തൊടെ ഒരിടത്ത്‌ ഇരിക്കുന്ന എന്നെ അവതാരകന്‍ വിളിച്ചു, സുധിയുടെ കവിതകളെ കുറിച്ച്‌ പറയാന്‍ എനിക്ക്‌ വളരെ ഇഷ്ടമാണ്‌ , എന്തുകൊണ്ടൊ എന്നെ സ്വാധീനിച്ച വരികളുണ്ടതില്‍, ദൃശ്യത്തേക്കാള്‍ അദൃശ്യ സ്പന്ദനം കൊണ്ട്‌ നമ്മുടെ മ്പോധ മണ്ഡലത്തെ ഭ്രമരം കൊള്ളിക്കുന്ന കവിതകളാണ്‌ അവ, പൊയ്‌മുഖങ്ങള്‍ക്ക്‌ നേരെയുള്ള കല്ലേറുകളാണ്‌ അവ, ഇടയ്ക്ക്‌ ഒരു കവിതയുടെ പേര്‌ പരാമര്‍ശിക്കാന്‍ നൊക്കിയപ്പൊള്‍ എനിക്ക്‌ മറവി വന്നു, എങ്കിലും പ്രസംഗം അവസാനിപ്പിച്ച്‌ ഞാന്‍ ഇറങ്ങിയപ്പോള്‍ ഒരു സഹ്രദയന്‍ പരിചയപ്പെടാന്‍ വന്നു, 'നദീറെ,, പ്രസഗം എല്ലാം നന്നായിരുന്നു, പക്ഷെ ഇത്തരത്തില്‍ മറവി പാടില്ല.. '. ഞാന്‍ ആ സുഹ്രത്തിനൊട്‌ പറഞ്ഞു "കവിതയുടെ പേരാണ്‌ ഞാന്‍ മറന്നത്‌, പക്ഷെ കവിതയെ ഞാന്‍ മറന്നില്ല, അതിലെ വരികള്‍ എനിക്ക്‌ മറക്കാന്‍ ഒക്കില്ല.., പേര്‌ എന്നാല്‍ തലക്കെട്ട്‌, എന്തു ചെയ്യാം സുഹ്രത്തേ തലക്കെട്ടുകള്‍ എന്റെ തലയില്‍ നില്‍ക്കാറില്ല...

ഞായറാഴ്‌ച

മനുഷ്യ സാഹിത്യം


ദളിതനെ എഴുതിയാല്‍
ദളിത്‌ സാഹിത്യം
പെണ്ണെഴുത്തും പിന്നെ
പുരാണ സാഹിത്യവും
സഭാ സാഹിത്യവും
മാപ്പിള സാഹിത്യവും
വിപ്ലവ സാഹിത്യവും
വര്‍ഗീയ സാഹിത്യവും
എല്ലാം വിലസും ഇവിടെ

ഞാന്‍ തിരയുന്നതൊ..
മനുഷ്യ സാഹിത്യം.

ഇനിയും നിങ്ങള്‍
വീണ്ടും പറയുമൊ
ഇതെല്ലാം ചേര്‍ന്നതാണ്‌
മനുഷ്യ സാഹിത്യം

ശനിയാഴ്‌ച

ശബരിമലയില്‍ കൊല്ലപ്പെട്ട പാവങ്ങള്‍ക്ക്‌ ആദരാഞ്ജലി

ശബരിമലയില്‍ കൊല്ലപ്പെട്ട പാവങ്ങള്‍ക്ക്‌ ആദരാഞ്ജലി അര്‍പ്പിക്കാനല്ലാതെ വേറെ എന്തു പറയാന്‍, കേരളത്തിന്റെ നാണക്കേട്‌ എന്നല്ലാതെ വേറെ എന്തു പറയാന്‍, അന്യ സംസഥാന സഹോദരര്‍ ഇവിടെ വന്നു ദുരന്തത്തില്‍പ്പെടുമ്പൊള്‍ ഒരൊ കേരളീയനും ഉള്ളില്‍ വേദനയെക്കാള്‍ ഏറെ നാണക്കേട്‌ തൊന്നാം,

ഇവിടെ ഭരിക്കുന്നവരുടെ, ഭരിച്ചവരുടെ കാര്യശേഷി എത്രമാത്രമായിരുന്നു എന്ന് പ്രകടമാക്കുന്ന ദുരന്തമാണിത്‌ എന്നതില്‍ സംശയമില്ല. ഇതൊരു പ്രക്രതി ദുരന്തമല്ല, യുഗങ്ങളായി നടന്നു വരുന്ന ആചാരത്തിന്‌ എത്തുന്ന വിശ്വാസികള്‍, വര്‍ഷന്തോറും അവരുടെ എണ്ണം വര്‍ധിച്ചു വരുന്നു, അവര്‍ക്ക്‌ വേണ്ട സൌകര്യങ്ങള്‍ സംവിധാനിക്കാന്‍ ഭരണ സംവിധനത്തിന്‌ സാധിക്കാതെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. പരസ്പരം അധര വ്യയാമം നടത്തി വസ്തുതകളെ കാലയവനികയില്‍ പൂഴ്‌ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രിയം നില നില്‍ക്കുന്നിടത്തോളം കാലം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും.

ബുധനാഴ്‌ച

എം.മുകുന്ദന്‍ മുന്നൊട്ട്‌ വെച്ച ആശയം, സമ്പന്നമായ സമൂഹത്തില്‍ നിന്നും ദരിദ്ര സഹിത്യവും ഉണ്ടാകുന്നു


2010 സെപ്തം മ്പര്‍ 10,11,12 തിയ്യതികളില്‍ ബഹ്‌റൈന്‍ കേരള സമാജത്തില്‍ വെച്ചു നടന്ന ചെറുകഥാ നോവല്‍ സഹിത്യ ശില്‍പ ശാലയില്‍ എം.മുകുന്ദന്‍ പ്രവാസി സഹിത്യത്തെ കുറിച്ച്‌ പ്രതിപാദിച്ചപ്പോള്‍ സാഹിത്യത്തിലെ സാബത്തിക മാനദണ്ഡത്തെ കുറിച്ച്‌ പറയുകയുണ്ടായി, ദരിദ്ര സമൂഹത്തില്‍ നിന്നും സമ്പന്നമായ സാഹിത്യവും, സമ്പന്നമായ സമൂഹത്തില്‍ നിന്നും ദരിദ്ര സഹിത്യവും ഉണ്ടാകുന്നു എന്ന വിലയിരുത്തല്‍, എം.മുകുന്ദന്‍ ആധികാരികമായി ഉറപ്പിച്ചില്ലങ്കിലും അങ്ങിനെ ഒരു ചിന്ത അദ്ദേഹം മുന്നൊട്ടു വെച്ചു.

യുറൊപ്യന്‍ രാജ്യങ്ങളെക്കാള്‍ സമ്പന്നമായ സാഹിത്യം സ്രഷ്ടിക്കപ്പെടുന്നത്‌ ലാറ്റനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ്‌. ആദ്യകാല മലയാളി പ്രവാസി സമൂഹം സമ്പന്നരായിരിക്കാം, അതിനാലാവാം അവരില്‍ നിന്ന് നല്ല സാഹിത്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരുന്നത്‌ ഇപ്പോഴാകട്ടെ പ്രവാസികള്‍ ദാരിദ്ര്യം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു അതിനാല്‍ നല്ല സാഹിത്യ സൃഷ്ടികള്‍ ഇപ്പൊള്‍ വന്നു തുടങ്ങുന്നതേ ഉള്ളു എന്നു കൂടി അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി, ഒരു നിഷ്‌കളങ്ക ചിരിയൊടെ ഞങ്ങളുമായി സംവദിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ഇ നിരീക്ഷണം എനിക്ക്‌ പരിപൂര്‍ണ്ണത കിട്ടാത്ത ഒരു ചിന്തയായ്‌ മാറി.

ആദ്യകാല പ്രവാസി മലയാളികള്‍ കടുത്ത യാതനകള്‍ അനുഭവിക്കപ്പെട്ടവരായിരുന്നു, വിശിഷ്യ ബഹുഭൂരിപക്ഷവും എഴുത്തും വായനയും വശമില്ലാത്തവര്‍, നാട്ടില്‍ നിന്ന് ഒരു എഴുത്ത്‌ വന്നാല്‍ അതൊന്ന് വായിച്ച്‌ കേള്‍പ്പിച്ച്‌ കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്നവരെ കുറിച്ച്‌ ഞാന്‍ കേട്ടിട്ടുണ്ട്‌, എഴുത്തിനു പകരം റെക്കോഡ്‌ ചെയ്ത കാസറ്റ്‌ വരുത്തിയിരുന്നവരെ കുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്‌. നിരക്ഷരായി ബുദ്ധിമുട്ടിയിരുന്ന അവര്‍ പക്ഷെ സാമ്പത്തികം സൃഷ്ടിക്കുന്നതില്‍ ഏറെകുറെ വിജയിച്ചിരുന്നു, എഴുത്തും വായനയും അറിയുന്നവരെല്ലാം സാഹിത്യം ഇഷ്ടപെടുന്നവരാകുന്നുമില്ല, സര്‍ഗാത്മകത എന്നും ന്യുന പക്ഷം ആസ്വദകരില്‍ മാത്രം ഒതുക്കപ്പെടുബൊള്‍ പോലും അത്‌ സന്തുലിത സാമൂഹിക ചാക്രികത്വത്തിന്‌ അനിവാര്യവുമാണ്‌.

എം.മുകുന്ദന്‍ മുന്നൊട്ട്‌ വെച്ച ആശയം ദാര്‍ശനികമായി ശരിയായിരിക്കാം, പ്രായോഗികതയുടെ സാങ്കേതികത്വത്തില്‍ എഴുത്തുകാരന്റെ ഭാഷയുടെ ലാളിത്യവും തീവ്രതയും അവന്‍ ജീവിക്കുന്ന സാമൂഹിക ചുറ്റുപാടിനനുസ്രതമായി മാറികൊണ്ടിരിക്കുമൊ,സത്യത്തില്‍ സ്വയം തീരുമാനിച്ച്‌ സ്വായത്തമാക്കിയ അറിവും, കണ്ടും, കേട്ടും, അനുഭവിച്ചും തീര്‍ത്ത കാര്യങ്ങള്‍ ഭാവനയില്‍ ചാലിച്ച്‌ എഴുതപ്പെടുമ്പൊള്‍ നല്ലതും ചീത്തയും ആപേക്ഷികമായ്‌ മാറുന്നു, അനുവാചകന്റെ ആസ്വാദക ക്ഷമത അളവുകോലായ്‌ മാറുന്നു.

ഏതായലും പ്രവാസികളാല്‍ സൃഷ്ടിക്കപ്പെടുന്ന നല്ല രചനകളെ പ്രൊത്സാഹിക്കേണ്ടത്‌ സാഹിത്യം ഇഷ്ടപ്പെടുന്ന ഒരൊ പ്രവാസിയുടെയും കടമെയന്ന് ഞാന്‍ വിശ്വസിക്കുന്നു.

വ്യാഴാഴ്‌ച

ഇത്‌ ഒരിക്കലും എംബസിക്ക്‌ എതിരായ എഴുത്ത്‌ അല്ല

ഇത്‌ ഒരിക്കലും എംബസിക്ക്‌ എതിരായ എഴുത്ത്‌ അല്ല, ഇന്ത്യന്‍ എംബസി ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറക്കുന്നുമില്ല, മുന്‍ അംബസഡര്‍മാര്‍ ചെയ്തു വെച്ച നല്ല കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിന്‌ ഗുണം നല്‍കുകയും അതിന്റെ നല്ല ഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുകയും ചെയ്യുന്നു, അതിനു പരിശ്രമിക്കുന്ന ഫസ്റ്റ്‌ സെക്രട്ടറി അജയ കുമാര്‍ സാറിനെ പോലെയുള്ള നല്ല ഹ്രദയമുള്ള ഉദ്യൊഗസ്തരുടെ പ്രവര്‍ത്തനങ്ങളെ കുറച്ചു കാണുന്നുമില്ല.

ഇപ്പൊഴത്തെ എംബസി സംവിധാനത്തിന്‌ അതിന്റെതായ പരിമിതികളുണ്ട്‌, അത്തരം പോരായ്മകളെ ഒരൊരൊ ഘട്ടത്തില്‍ എടുത്തു കാണിക്കുകയും പരിമിധികളെ തരണം ചെയ്യാനുള്ള മാര്‍ഗം കേന്ദ്ര ഗവണ്‍മന്റ്‌ തലത്തില്‍ നിന്ന് ലഭ്യമാകാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നമ്മള്‍ സാധരണക്കാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുകയും വേണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്നലെ(8-12-10) പത്രത്തില്‍ വായിച്ചു, ദുരുഹ സഹചര്യത്തില്‍ മരണപ്പെട്ട ഒരു മലയാളി യുവതിയുടെ മ്രതദേഹം 46 ദിവസമായ്‌ മൊര്‍ച്ചറിയില്‍, ഒരു ഡൊക്ടറുടെ റിപ്പൊര്‍ട്ടിനായിട്ടാണത്രെ കാത്തിരിക്കുന്നത്‌, അതിനുശേഷമെ ബൊഡി നാട്ടിലയക്കാന്‍ സാധിക്കു.

ഇത്തരം കാര്യങ്ങള്‍ക്ക്‌ എംബസിയും, ഇവുടുത്തെ പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ ഒരു ടൈ അപ്‌ ഉണ്ടായിരുന്നെങ്കില്‍, റിപ്പൊര്‍ട്ടുകളും , ഡൊക്യുമെന്റുകളും മാക്സിമം ഇത്ര സമയത്തിനകം ശരിയാക്കി കൈമാറണം എന്ന ഒരു ചട്ടം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ച്‌ പൊവുകയാണ്‌.

നമ്മുടെ ഭരണാധികാരികളെ ബൊധവത്‌ക്കരിക്കപ്പെടേണ്ടതുണ്ട്‌, അതിനായ്‌ പരിശ്രമിക്കേണ്ടതുണ്ട്‌, ഇന്ന് ഉണ്ടായിട്ടുള്ള ഒരൊ നല്ല മാറ്റങ്ങള്‍ക്ക്‌ പിന്നിലുമുള്ള പ്രേരക ശക്തി മറ്റൊന്നുമല്ല എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുമുണ്ട്‌.

ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിത്വങ്ങളാണ്‌ ഷംസുദീന്റെ മരണത്തെ കുറിച്ചുള്ള എന്റെ പൊസ്റ്റിന്‌ പ്രതികരിച്ച്‌ കൊണ്ടിരിക്കുന്നത്‌ ഇമെയില്‍ മുഖാന്തിരവും ഫോണ്‍ മുഖാന്തിരവും പ്രതികരിക്കുന്ന സഹ്രദയരെ, പറ്റുമെങ്കില്‍ ബ്ലൊഗിലെ പൊസ്റ്റിന്‌ കമന്‍ട്‌ ഇടുകയാണെങ്കില്‍ നന്നായിരുന്നു കാരണം എല്ലാം പ്രിന്‍ട്‌ ചെയ്ത്‌ ഒരു നിവേദനമായി ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ സമര്‍പ്പിക്കാന്‍ അലൊചിക്കുന്നുണ്ട്‌ ഞാനും എന്റെ കൂട്ടു കാരും.

ഇവിടുത്തെ സംഘടനാ നേതാക്കളുമായ്‌ സംസാരിച്ചപ്പൊഴും, നല്ല പിന്തുണകള്‍ നല്‍കുന്നുണ്ട്‌.

ദയവായി നിങ്ങളും പ്രതികരിക്കുക... നമ്മള്‍ക്ക്‌ വേണ്ടി.

ബുധനാഴ്‌ച

ഷംസുദ്ധീന്റെ മ്രതദേഹം ഡിസംബറ്‌ 1 ന്‌ നാട്ടിലെത്തി.

ഇന്ത്യന്‍ പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കേണ്ട ഒരു വിഷയമായി തൊന്നിയതു കൊണ്ടാണ്‌ ഞാനിവിടെ ഇത്‌ കുറിക്കുന്നത്‌, കാരണം ഇന്ന് ഒരാള്‍ക്ക്‌ സംഭവിച്ചത്‌ നാളെ നമ്മളിലാര്‍ക്കെങ്കിലും സംഭവിക്കാം, നമ്മുടെ നാട്ടില്‍ ഒരു അക്ക്സിഡന്റ്‌ ഉണ്ടായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ സ്വമേധയാ പൊലീസ്‌ കേസ്‌ ആയി മാറുന്ന രീതിയുണ്ട്‌ ഇവിടെ സംഭവിച്ചത്‌ റോഡ്‌ മുറിച്ച്‌ കടക്കുംബൊള്‍ അഞ്ജാത വാഹനം ഇടിച്ച്‌ ഗുരുതര പരിക്കൊടെ റൊഡില്‍ കിടന്ന ഷംസുദ്ദിനെ പൊലീസ്‌ ഹോസ്പിറ്റലില്‍ ആക്കുകയായിരുന്നു,

മറ്റൊരിടത്ത്‌ താമസിക്കുന്ന സഹൊദരന്‍ കാണാതായ ഷംസുദ്ദിന്‌ വേണ്ടിയുള്ള അന്വഷണമാണ്‌ സല്‍മാനിയ ഹോസ്പിറ്റലില്‍ ഐ.സി.യു വില്‍ കൊമയില്‍ കിടക്കുന്ന ഷംസുദ്ദിനെ തിരിച്ചറിഞ്ഞത്‌, അന്ന് മുതല്‍ ഇവിടത്തെ സംഘടനാ പ്രവര്‍ത്തകര്‍ നിസീമമായ സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, ഷംസുക്കാ മരണപ്പെട്ടു കഴിഞ്ഞപ്പൊള്‍ മൃതദേഹം വിട്ടുകിട്ടാന്‍ സ്പൊണ്‍സര്‍ ഒപ്പിട്ട്‌ കൊടുത്താലെ ഡെത്ത്‌ സെര്‍ട്ടിഫിക്കറ്റ്‌ ഇഷ്യു അവുകയുള്ളു, തനിക്ക്‌ വന്‍ ബധ്യത വരുമെന്ന് ഭയന്നിട്ടൊ, ഇന്‍ഷുറന്‍സ്‌ തുക സ്വന്തമാക്കാം എന്ന കുരുട്ട്‌ വ്യാമൊഹം കൊണ്ടൊ സ്പൊണ്‍സര്‍ ഒപ്പിടാതെ , ഞാന്‍ എല്ലാം ഒന്ന് അന്വഷിക്കട്ടെ എന്ന് പറഞ്ഞ്‌ ദിവസങ്ങള്‍ നീട്ടികൊണ്ട്‌ പൊവുകയായിരുന്നു, 70 ദിനാര്‍ ശബളത്തില്‍ 33 വര്‍ഷം ഗള്‍ഫില്‍ ജൊലി ചെയ്ത്‌ വീട്‌ പോലും ഇല്ലാത്ത ഷംസുക്കായുടെ സാധു കുടുബം 2 1/2 വര്‍ഷമായ്‌ നാട്ടിലെത്താത്തിരുന്ന ആളുടെ മയ്യിത്ത്‌ കാണാനെങ്കിലുമായ്‌ കാത്തിരിക്കുന്നു. ഇന്ത്യന്‍ എംബസി അധിക്രതര്‍ ശക്തമായ്‌ സംസാരിച്ചിട്ട്‌ പൊലും സ്പൊണ്‍സര്‍ വഴങ്ങുന്നുണ്ടായിരുന്നില്ല.

ബഹറയിനിലെ രാജ കുടുംബാഗമായ ഒരു ഷൈഖ്‌ വിളിച്ചിട്ട്‌ പൊലും സ്പൊണ്‍സര്‍ക്ക്‌ ഒരു മാറ്റവുമില്ല, എന്തു ചെയ്യണമെന്നറിയാതെ സാമൂഹിക പ്രവര്‍ത്തകര്‍, അവസാനം ഒരു ഇന്ത്യന്‍ വ്യവസായിയുടെ ഒഫീസ്‌ ഇടപെട്ട്‌ സ്വാധീനം ഉപയൊഗിച്ച്‌ പൊലീസ്‌ വകുപ്പിലെ മെധാവിയെ കൊണ്ട്‌ കേസ്‌ എടുപ്പിച്ച്‌ സ്പൊണ്‍സറെ വിളിപ്പിച്ച്‌ പ്രശ്ന പരിഹാരം കാണുകയായിരുന്നു, നവബര്‍ 24 ന്‌ മരണപ്പെട്ട ഷംസുദ്ധീന്റെ മ്രതദേഹം ഡിസംബറ്‌ 1 ന്‌ നാട്ടിലെത്തി.


അതിനു വേണ്ടി കഷ്ടപെട്ട സാമൂഹിക പ്രവര്‍ത്തകരായ, ഗഫൂര്‍ കൈപമംഗലം,കെ.ടി.സലിം,പവിത്രന്‍ നിലെശ്വരം,ബഷീര്‍ അംബലായി,റഫീഖ്‌ അഹമ്മദ്‌,ഷുക്കൂര്‍,ചെബന്‍ ജലാല്‍,സൈഫുദ്ദീന്‍, എന്നിവര്‍ക്ക്‌ ആശ്വസിക്കാം.

ഇത്തരമൊരു ഘട്ടത്തില്‍ സ്പൊണ്‍സര്‍ക്ക്‌ എതിരെ കേസ്‌ കൊടുത്താല്‍ അതു പ്രശനം വീണ്ടും നീണ്ടു പൊവുകയും നിയമത്തിന്റെ നൂലാമകളില്‍ കുടുങ്ങുകയും ചെയ്യും എന്ന തൊന്നലാണ്‌ ആദ്യം ഉണ്ടായിരുന്നത്‌ അതു കുറെ ശരിയുമാണ്‌.

എനിക്ക്‌ ഇവിടെ പ്രതികരിക്കാനുള്ളത്‌ ഇത്രമാത്രം, അക്സിഡന്റില്‍ ഗുരുതര പരിക്കൊടെ ഇന്ത്യക്കാര്‍ ആരെങ്കിലും ഹോസ്പിറ്റലില്‍ അഡ്മിറ്റായാല്‍, ഹോസ്പിറ്റല്‍ അധിക്രതര്‍ എംബസിയെ അറിയിക്കുകയും , എംബസി അധിക്രതര്‍ ബഹറൈന്‍ പോലീസ്‌ വകുപ്പ്‌ മുഖാന്തിരം സ്പൊണ്‍സറില്‍ നിന്ന് ആവശ്യമായ ഡൊക്യുമെന്റ്സുകള്‍ ശേഖരിച്ച്‌, നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ നടപ്പിലാകുനുള്ള സംവിധാനം ഉണ്ടാകണം.

ചൊവ്വാഴ്ച

ഷംസുദീന്റെ മയ്യിത്ത്‌ നാട്ടിലെത്തിയില്ല...

കൊടുങ്ങല്ലൂര്‍ സ്വദേശി ഷംസുദീന്‍ ബഹറയിനില്‍ വാഹനാപകടത്തില്‍ പ്പെട്ട്‌ സല്‍മാനിയ ഹോസ്പിറ്റലില്‍ 2 മാസത്തൊളം കൊമയില്‍ കിടന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടു, 4 ദിവസമായിട്ടും ഡെഡ്‌ ബൊഡി നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടില്ല, സ്പൊന്‍സറുടെ ദുര്‍വാശി കാരണം അയാള്‍ ഇതുവരെയും ഡോക്ക്യുമന്റ്സില്‍ ഒപ്പിട്ടിട്ടില്ല, ഇന്ത്യന്‍ സാമുഹ്യ പ്രവര്‍ത്തകരും നല്ലവരായ ബഹറയിനികളും സ്പൊന്‍സറൊട`‌ സംസാരിച്ചിട്ടും ഇതുവരെക്കും ഫലം കണ്ടിട്ടില്ല, നാട്ടില്‍ നിര്‍ധനരും, നിരാലംബരുമായ ഷംസുക്കായുടെ കുടുംബം കടുത്ത വേദനയില്‍ കഴിയുന്നു..

ശനിയാഴ്‌ച

ഒരു ബ്ലൊഗറെ സംബദ്ധിച്ചിടത്തൊളം

ഒരു ബ്ലൊഗറെ സംബദ്ധിച്ചിടത്തൊളം സ്വന്തം പേര് അധികം ആള്‍ക്കാര്‍  സെര്‍ച്ച്‌‌ എജിനുകളില്‍ സെര്‍ച്ച്‌ ചെയ്യുന്നതും, ലൊകത്തിന്റെ വിവിധ കൊണുകളില്‍ നിന്നും ബ്ലൊഗില്‍ പ്രവേശിക്കുന്നതും ആഹ്ലാദം നല്‍കുന്ന കാര്യമാണ്‌. http://www.tsnadeer.blogspot.com/ നെ സംബദ്ധിച്ചിടത്തോളം http://www.yahoo.com /  ലും, http://www.google.com/  ലും, http://www.ask.com/  ലും നന്നായി സെര്‍ച്ച്‌ നടക്കുന്നുണ്ട്‌.. 14 രാജ്യങ്ങളില്‍ നിന്നായി ബ്ലൊഗില്‍ വായന നടന്നിട്ടുണ്ട്‌.. നന്ദി.. എന്നെ വായിച്ച എല്ലാ സുമനുസകള്‍ക്കും നന്ദി... നമസ്ക്കാരം..

വ്യാഴാഴ്‌ച

സ്വത്വം

അക്ഷരങ്ങള്‍ വില്‍പ്പനയ്ക്ക്‌
ആത്മ വിലാപ കാവ്യം
ഒഴുകുമീ തുരുത്തില്‍
ആസിഡ്‌ മഴയ്ക്കായ്‌
വേഴാമ്പലായിടാം
പെരുകും ജാതിയ)യ്‌
ഈ ഉലകത്തില്‍
വൈരം പൂണ്ട്‌ കഴിഞ്ഞീടാം

മനീഷികള്‍ തന്‍ തത്വം
തനിയ്ക്കായ്‌ പകര്‍ന്നാടി
ആഗോള ശാഖകള്‍ തീര്‍ത്തിടാം

സ്വപനങ്ങളിലാറാടി
ശൂന്യതയെ
സ്വപനമെന്നപലപിക്കെ
അര്‍ത്ഥ ശൂന്യമെന്നോതി
താണ്ടി തീര്‍ത്തൊരാ വീഥികള്‍
വിസ്‌മൃതിയിലാഴ്‌ത്തിടാം

എവിടെ തിരയും സ്വത്വം
തകര്‍ന്നടിഞ്ഞൊരീ കൂമ്പ)രത്തിലൊ
ചിന്നി തെറിച്ചൊരാ
മസ്തിഷ്ക കഷണത്തിലൊ

ഞായറാഴ്‌ച

അയ്യപ്പന്‍ പറയുകയാണ്

ഞനിന്നു രാവിലെ ഇന്ത്യ വിഷനില്‍ കവി അയ്യപ്പനുമായുള്ള ഇന്റര്‍വ്യൂ കണ്ടു, അയ്യപ്പന്‍ പറയുകയാണ് ലാറ്റിന്‍ അമേരിക്കന്‍ കവിതകള്‍ വായിച്ചാല്‍ ഇതു നമ്മുടെ സച്ചിതാനന്ദന്റെ കവിതകളല്ലെ എന്നു തൊന്നുന്നു എന്ന്,

ബുധനാഴ്‌ച

പവിഴ മഴ പ്രകാശിതമായി

തണല്‍ പുബ്ലികേഷന്‍ പുറത്തിറക്കിയ കവിത സമാഹാരം , 80 ഓളം കവികളുടെ കവിതകള്‍ അടങ്ങിയ പവിഴ മഴ കേരള സമാജത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ശ്രീ പി.ടി.കുഞ്ഞു മുഹമ്മദ്‌ നിറഞ്ഞ സദസ്സിനു സാക്ഷിയാക്കി സമാജം സെക്രട്ടറി ശ്രി വിര മണിക്ക് നല്‍കി പ്രകാശനം ചെയ്തു



ശ്രി, പ്രശാന്ത്‌ കുമാര്‍, ടി. എസ. നദീര്‍, മണി ചവകാട്‌, മുരളിധര്‍ തമ്പാന്‍, ആക്ടിംഗ് പ്രസിഡന്റ്‌ കെ. എസ. സജു കുമാര്‍, സെക്രട്ടറി വീരമണി , പി.ടി.കുഞ്ഞു മുഹമ്മദ്‌, തണല്‍ എഡിറ്റര്‍ ബാജി ഓടേംവേലി, സാഹിത്യ വിഭാകം സെക്രട്ടറി ബിജു എം. സതീഷ് തുടങ്ങിയവര്‍ വേദിയില്‍



നിറഞ്ഞ സദസ്സില്‍ എം.കെ,നംബിയാര്‍ ,രാജു ഇരിങ്ങല്‍ , സുധി പുത്തന്‍ വേലിക്കര തുടങ്ങിയവര്‍


അക്ഷരത്തെറ്റുകള്‍

എന്റെ ഏറ്റവും വലിയ പ്രശ്നം അക്ഷരതെറ്റുകള്‍ ആണ് ഞാന്‍ ഏറ്റവും കുടുതല്‍ ക്രൂശിക്കപ്പെട്ടിട്ടുള്ളതും അക്ഷര തെറ്റുകള്‍ തന്നെയാണ് ,

എന്റെ കവിത വായിച്ചു ഒരു സഹോദരന്‍ മലയാളത്തില്‍ എനിക്ക് ഒരു സന്ദേശം അയച്ചു അതിങ്ങനെയാണ്, " പ്രിയ ടി . എസ`. നദിര്‍ താങ്കളുടെ കവിത വായിച്ചു നന്നായിടുണ്ട് , അക്ഷര തോറ്റു ‍ വരാതെ ശ്രന്ധിക്കുമല്ലോ ".

ഞാന്‍ ഒരു കാര്യം കുടി പറഞ്ഞോട്ടെ , എനിക്ക് മലയാളം ടൈപ്പിംഗ്‌ അറിയില്ല ഗൂഗിള്‍ ട്രാന്‍സ് ലടര്‍ ഉപയോഗിച്ച ടൈപ്പ് ചെയ്യുമ്പോള്‍ പല മലയാളം അക്ഷരങ്ങളും ശരിയായി കിട്ടുന്നില്ല .

ഞാന്‍ ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ കാരണം 'കരിം മാഷ് ' എനിക്ക് അയച്ച കമന്റ്‌ കാരണം ആണ്, കമന്റ്‌ താഴെ.

Comment


കരീം മാഷ്‌ /Kareem Maash - ബ്ലോഗിലും ബസിലും മലയാളത്തിലെഴുതിയ അക്ഷരത്തെറ്റുള്ള നല്ല രചനകൾ കാണുമ്പോൾ കമണ്ട് ഇടാറില്ലന്നു മാത്രമല്ല ബസാണെങ്കിൽ മ്യൂട്ടു ചെയ്യാറാണു പതിവ്. ഈ ബസിൽ തന്നെ നോക്കൂ എത്ര മാത്രം അക്ഷരത്തെറ്റാണ്. പറഞ്ഞാൽ വിഷമമാവും. പറഞ്ഞില്ലങ്കിൽ ഇതിൽ എഡിറ്റ് ഓപ്ഷൻ കൊടുത്ത ഗൂഗിളിനോടു ചെയ്യുന്ന അപരാധമാകും. (സോറി)7:07 amDeleteUndo deleteReport spamNot spam

ചൊവ്വാഴ്ച

കവിത വയികുമ്പോള്‍

എന്റെ പല കവിതകളും പലരും പല അഭിപ്രായങ്ങള്‍ രേഖ പ്പെടുത്താരുണ്ട് , എന്നെ നേരിട്ട` വിളിക്കുന്നവരും ഞാന്‍ നേരിട്ട` വിളിക്കുന്നവരും ബ്ലോഗില്‍ കമന്റ്‌ ഇടുന്നവരും എല്ലാം അവരവരുടെ ചിന്തകള്‍ പങ്കു വെക്കുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ പലതാണ്. ഒരു തലയും വാലും ഇല്ലാത്ത കവിതകള്‍ (കവിത എന്ന് തന്നെ പറയാന്‍ കഴിയുമോ, അറിയില്ല ) , എന്റെ എഴുത്ത് അങ്ങിനെ ആണ് ചിലര്‍ ഇഷ്ടപെടുന്നു ചിലര്‍ വിമര്‍ശിക്കുന്നു ചിലര്‍ കണ്ട ഭാവമേ നടികുന്നില്ല .


ഏതായാലും സലഹ് എന്ന ഒരു സുഹ്രത്ത് പശ്താപം എന്ന കവിതയ്ക്ക് ഇട്ട കമന്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാന്‍ അതിവിടെ പോസ്റ്റ്‌ ചെയ്യുന്നു.

പശ്താപം
=========
കാറ്റ് വീശിയടിച്ചു
കരിമേഘം ഉരുണ്ടു കൂടി
ഞാനി വരബീലൂടെ
അങു നടന്നെത്തുമൊ

പച്ച്പ്പിന്റെ
ഇ വിശാലതക്കപ്പുറം
മഴ തീർന്നു വത്രെ
മഹാ തോന്നലുകൾ
നീർ കുമിളകള്‍ പൊട്ടിത്തകര്‍ത്ത്
മഹാ സ്ഫോടനം തീര്‍ത്ത്
ഉള്ളിലെ ശേഷിപ്പുകളിലെ
മഹാ തുരുത്തില്‍ ചേക്കേറിയാലും
അന്നു കണ്ടതും കേട്ടതും ചെയ്തതും
പശ്ചാത്താപത്തിന്‍ വേണ്ടിയാകാം

സലാഹ് said...
എന്താണുദ്ദേശിച്ചത്
April 25, 2010 11:26 PM

T.S.NADEER said...
നന്ദി സലഹ് , താങ്കള്ക് എന്തെങ്കിലും ഫീല്‍ ചെയയുന്നെന്ടെങ്കില്‍ അതിനെ കുറിച്ച് എഴുതു, പിന്നെ ഞാന്‍ എഴുതുന്നതൊന്നും ഉത്തമം എന്നാ ചിന്ത ഒന്നും എനിക്കില്ല , അതിരുകളില്ലാത്ത മാനസികാവസ്ഥ ആകാമല്ലോ പശതാപം
April 25, 2010 11:52 PM

സലാഹ് said...
കവിതയെ വിലയിരുത്താന് ഞാനാളല്ല.ഏതൊരു കൃതിയും വായനക്കാരനെ മാത്രമുദ്ദേശിച്ചെഴുതിയതാണെന്നു പോലും പറയാനാവില്ല. ആത്മപ്രകാശനങ്ങളുടെ വ്യാഖ്യാനത്തില് അതിരിടങ്ങളില്ല. വായിക്കാന് സുഖമുള്ള എന്തും വായനക്കാരന് ഇഷ്ടപ്പെടണമെന്നുമില്ല. സന്ദേശമൊന്നും നല്കാത്ത എഴുത്തിന് ചലനങ്ങളുണ്ടാക്കാനായെങ്കില് അത് എഴുത്തുകാരന്റെ സാമര്ത്ഥ്യം തന്നെ. രണ്ടാമത്തെയും മൂന്നാമത്തെയും വായനയില് എനിക്കുതോന്നുന്നതിതാണ്- ചരിത്രം തെറ്റായിപ്പോയെന്നു സമര്ത്ഥിക്കുന്പോഴാണു തിരുത്തിന്റെ രൂപത്തില് മഴപെയ്യാറുള്ളത്, കണ്ണീരിന്റെ രൂപത്തില്. ആവിഷ്കാരസ്വാതന്ത്ര്യത്തെ ചോദ്യംചെയ്യാത്ത പോലെ ആസ്വാദനാവകാശത്തെയും കണ്ടതില് നന്ദി. താങ്കളുടെ എഴുത്തും നിരൂപണവുമൊക്കെ വീണ്ടും താങ്കളെ വായിപ്പിക്കുന്നു. ആശംസ
April 26, 2010 6:14 AM






പി എ അനിഷ്, എളനാട് പറഞ്ഞു...
നന്നായി
ഇനിയും എഴുതൂ
മലയാളകവിത യിലും കവിതകള്‍ ഇടൂ
http://www.malayalakavitha.ning.com/
2009, സെപ്റ്റംബര്‍ 24 6:19 pm

Sureshkumar Punjhayil പറഞ്ഞു...
Pashchathapam nannaayi...!
Manoharam, Ashamsakal...!!!
2009, സെപ്റ്റംബര്‍ 26 12:47 pm

2009, സെപ്റ്റംബര്‍ 29 8:50 pm
MOHAMMAD ASHARAF പറഞ്ഞു...
very well

ബുധനാഴ്‌ച

വിഷു ആശംസകള്‍

സത്യത്തില്‍ ഞാനിതെല്ലാം , ഓഫീസി ലിരുന്നു ഒപ്പിക്കുന്ന പണിയാ ...

ക്ഷേമൈശ്വര്യങ്ങളോടെ എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ നേരുന്നു!
നിങ്ങള്‍ക്കും പ്രിയപ്പെട്ട നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും …….

തിങ്കളാഴ്‌ച

അച്ഛനും അമ്മയും

അച്ഛനും അമ്മയും പറഞ്ഞു
ഞങ്ങളുടെ കാലം കഴിഞ്ഞു മതി
സ്വത്തു വിഭജിക്കല്‍
നമ്മള്‍കുണ്ടോ അതിനൊക്കെ സമയം
നമ്മള്‍ തിരക്കിലല്ലേ
പ്രായോഗികര്‍ ‍ ആകണ്ടേ
അതിനാലവരുടെ അത്താഴത്തില്‍
വിഷം ചേര്‍ത്തു

ബുധനാഴ്‌ച

എല്ലാ ദൈവ വിശ്വാസികളഉം വിഡ്ഡികളാണൊ

കാത്തിരിപ്പിന് ദൈര്‍ഘ്യം
കേവലം ഒരുനാള്‍ മാത്രം
എല്ലാ മത വിശ്വസികള്‍ക്കും
ദൈവ വിശ്വാസികള്‍ക്കും
'ഏപ്രില്‍ 1' ആശംസിക്കുന്നു..

നിരീശ്വരവാദിയും, യുക്തിവാദിയുമായ രാജേഷ് പോൾ എന്ന് സുഹ്രത്ത് ഒര്‍കുട്ടിലെ എന്റെ പേജില് ഇട്ട ഒരു സ്ക്രാപ് മെസ്സജ് ആണ് ഇത്, എല്ലാ ദൈവ വിശ്വാസികളഉം വിഡ്ഡികളാണൊ, എതായാലും എനിക്ക് അതിനൊട് യൊജിക്കാനാവില്ല്, കാരണം വിശ്വാസം എന്നുള്ളത് ഒരു യുക്തിയാണ് , യുക്തിവാദം യുക്തിയില് ഊന്നി നില്ക്ക്ണം. സാമൂഹ്യ ജീവിയാണങ്കില് പരസ്പര വിശ്വാസത്തിലല്ലാതെ കുടുംബ ജീവിതമൊ സാമൂഹിക ജീവിതമൊ മനുഷ്യന് അസാധ്യമാണ്. അപ്പൊ യുക്തി സഹ മായ വിശ്വാസം എതു നിരിശ്വര വാദിക്കും വേണ്ടി വരും.

അതി കഠിനമായ മാനസിക പിരി മുറുക്കം അനുഭവ പെടുബൊൾ, യഥാർത൧ ദൈവ വിശ്വാസിക്ക് അവന്റെ മനൊ ഭാരങൾ ലഘൂകരിക്കൻ ദൈവ പ്രാർത൧ന സഹായിക്കും. മറ്റുള്ളവര് ചിലപ്പൊൾ ലഹരിയിലൊ, ചിത്ത ഭ്രമത്തിലൊ അതുമല്ലങ്കില് ആത്മഹത്യയിലൊ ആയിരിക്കാം രക്ഷ തേടുന്നത്.

മുസ്ലിമൊ, ഹിന്ദുവൊ, ക്രസ്ത്യാനിയൊ , എതു മത വിശ്വാസിയാണങ്കിലും യഥാർത൧ ദൈവ വിശ്വാസിയാകന്നതിന് തിരിച്ചറിവിന്റെ യുക്തിയുടെ വിശ്വാസം വേണം, തന്റെ സഹ ജീവികളിലെല്ലാം ദൈവം നല്കിയ ജീവന്റെ തുടിപ്പുകളുണ്ടെന്ന വിശ്വാസം.

വര്‍ഗിയ ചിന്തയും,  അന്ത വിശ്വാസവും, അനാചാരവും അല്ല യഥാർത൧ ദൈവ വിശ്വാസം.

കവിതയെ തൊട്ടു കളിക്കരുത്





ലേഖനം, ടി.എസ്.നദീ൪

കവിതയെ തൊട്ടു കളിക്കരുത്, പദ സംഘാതങളുടെ മോഹ കാഴചകൾ‍ക്കപ്പുറം മൂന്നാം കണ്ണിലെ തീയാണ്..., അതെ, ത്രിശുർ സംസ്കാര വേദി അടുത്തിടെ പുറത്തിറക്കിയ ശ്രി.സുധി പുത്തൻ വേലിക്കരയുടെ മഷിക്കൂട് എന്ന കവിത സമാഹാരത്തിലെ താക്കീതാണത്, കവിത ആസ്വാദകരുടെ ചിന്തകളിൽ പ്രകമ്പനം കൊള്ളിക്കുന്ന, ഭാവാത്മകത്വത്തിന്റെ സാന്ദ്രതയാൽ ഒരു തരത്തിലുള്ള ഹ൪ഷോന്മാദം അനുവാചക൪ക്ക് അനുഭവ ഭേദ്യമാകുന്ന വരികൾ, കവിത തന്നെ സ്വയം വിഷയമായി എഴുതപ്പെടുമ്പോൾ പുതിയ കാലത്തിൽ‍ എത്രമാത്രം നിർവചനീയമാണ്‍ എന്നത് ചിന്താ വിഷയമായിരിക്കുകയാണ്‍.
കവിത വിരിയുന്നത് എങിനെ എന്ന് മഷിക്കൂടിലെ വരികൾ പറയുന്നു.

മൌനിയായിരുന്ന വാക്കുകളെന്നോട്
മന്ത്രിച്ചു തുടങിയപ്പോൾ
അവ ചേ൪ത്തു വെച്ച് ഞാൻ
ഒരോടമുണ്ടാക്കി
അതിലിരുന്ന് ജീവിതം തുഴയവെ
ആരോ പറഞ്ഞു
ഇതാണ് കവിതയെന്ന്
പൂവുകൾക്ക് പുഞ്ചിരി നൽകി
അക്ഷരങൾക്ക് നിറം ചാർത്തി
പതിയെ കവിതകളായി വിരിഞ്ഞു

പക്ഷെ തുടർന്ന് പരുക്കൻ യാഥർത്ഥJങളോട് പടവെട്ടി നേടിയ ജീവിതം കവിയുടെതായിരിക്കില്ലന്ന് സുധി വാദിക്കുന്നുണ്ട്, ‘ഋഷിയല്ലാത്തവൻ കവിയല്ല‘ എന്ന പ്രയോഗം നില നില്‍ക്കുന്നിടത്തോളം കാലം കവിയും കവിതയും തമ്മിലുള്ള അന്തരം പലപ്പോ‍ഴും സാഹിത്യ വേദികളിൽ ച൪ച്ചക്ക് വിധേയ മാക്കപ്പെട്ടതാകാം‍, കവിയുടെ ജീവിതവും സംസ്ക്കാരവും കവിതയിൽ പ്രതിഫലിക്കേണ്ടതുണ്ടൊ അതൊ ഭാവനകളും ചിന്തകളും വരികളാക്കി എഴുതി വെച്ചാൽ മതിയൊ, മാർക്കറ്റിങ് തന്ത്രങൾ മെനയപ്പെടുന്ന ഇന്ന് ഉപരിപ്ലവമായി മുല്യങൾ വില്പ്നചരക്കാക്കി വിവാദങളുടെ സാംസ്ക്കാരിക മണ്ഡലമായ് മാറുന്നു എഴുത്തും വായനയും.

കവിത വായിച്ചതു കൊണ്ട് എന്താണ് ഗുണം, താളം നിറച്ച വായനയുടെ പ്രത്യേക ലഹരിയാണ് കവിത, ‘മഷിക്കൂടി’ ന്റെ അവതാരികയിൽ കവിത എന്താണെന്ന് കവിയത്രി വിജയലക്ഷ്മി എഴുതുന്നുണ്ട്. ‘ആശയങളോ വസ്തുതകളോ വികാരങളോ സാന്ദ്രവും ഭാവനാത്മകവും ശക്തവുമായ രീതിയിൽ പ്രകാശിപ്പിക്കുന്ന താളാത്മകവും ചിലപ്പോ‍ൾ പ്രസാ ദീക്ഷയുള്ളതുമായ പദങളുടെ, പദ്യരുപത്തിലുള്ള ക്രമീകരണമാണ് കവിത , പനിനീർപ്പൂവിന്റെ പേരോ നിറമോ അല്ല മണമാണ് കവിത‘. പദ്യരുപത്തിലുള്ള പദക്രമീകരണമാണ് പദ്യം അഥവാ കവിത അപ്പോ‍ൾ ഗദ്യ കവിതയെ കുറിച്ച് പരാമർശിക്കാതിരിക്കാനാണ് വിജയലക്ഷ്മിക്കിഷ്ടം, ഇന്ന് കുടുതൽ പേരും എഴുതുന്ന രീതിയും ഗദ്യത്തിലാണ് അതു കൊണ്ട് തന്നെയാണ് വായിക്കുന്നവരേക്കാൾ എഴുതുന്നവരുടെ എണ്ണം കൂടി വരുന്നതും, പുത്തൻബിംബങൾക്കും മിത്തുകൾക്കും വേണ്ടിയുള്ള വ്യഗ്രതയിൽ വരികൾക്കിടയിലുള്ളത് ഇഴപിരിച്ചെടുക്കാൻ സാധ്യമായ നല്ല കവിതകൾ വിരളമാകുന്നതും, അതിനൊരു അപവാദമായി ആകാശം നിറയെ നക്ഷത്രങൾ പൂത്തിരുന്ന ഓർ‍മ്മയുടെ തനത് ചിറകടിയൊച്ചയിൽ സ്ന്ഹത്തിന്റെ പ്രകാശ കിരണങൾ ഹ്രദയത്തിന്റെ ആർദ്രതയിൽ തലോടി തട്ടി--തഴുകി ഒഴുകുന്ന ഒരു പറ്റം കവിതകൾ മഷികൂടിലൂടെ സുധി നമ്മൾക്ക് സമ്മാനിക്കുന്നു.
എന്താണ്‍ മഷികൂട് ചെയ്യുന്നത് പേനത്തുബിലെ ആ൪ദ്രമവ്നത്തിന്‍ ആയിരം നാവുകൾ നല്കുന്നു, ദ്ര്ശJത്തേക്കാൾ തീവ്രമായ അദ്രശJ സ്പ്ന്ദനത്താൽ നമ്മുടെ ബോധമണ്ടലങളിൽ ഭ്രമരം കൊള്ളിക്കുന്നു, ആദ്യ വായനയിൽ അനുഭവപ്പെടുന്നത് ചിന്നി ചിതറി കിടക്കുന്ന ചിന്തകളുടെ ശകലകങളാണന്നു തോന്നലുളവാക്കുന്നണ്ടങ്കിലും പിന്നീടുള്ള വായനയിൽ ഒരു താത്വികനായോ, ഉപദേശിയായോ, അനുഭവ നൊമ്പരങളിൽ തലോടിയെത്തുന്ന ഇളം തെന്നലായോ ഒരോ കവിതയും നമ്മുടെ മുന്നിലെത്തുന്നു.

കരിന്തിരി കത്തിയമർന്ന് കാത്തിരിപ്പിന്റെ കഠിനമായ ഇടവേളകൾ അകൽച്ചയുടെ ഭാരം താങിയ നിർദയമായ ദിനരാത്രങളും, വിരഹത്തിന്റെ കാലവർഷം പെയ്തു തീരാത്ത ആഷാഡങളും, നീയൊപ്പമില്ലാതെ കഴിഞ്ഞ നിരർത്൧കമായ ഒരു ജന്മം എന്ന് നമ്മൾ ദിനരാത്രങൾ എന്ന ആദ്യ കവിതയിൽ വാ‍യിക്കുബോൾ സാധാരണക്കരനായ പ്രവാസി തൊഴിലാളിയുടെ അതി കഠിനമായ നിശബ്ദ കണ്ണീരിന്റെ നനവ് അനുഭവപ്പെടുന്നു. അതിനു ശേഷം വരുന്ന കവിതകളൊന്നും തന്നെ പ്രവാസ ചിന്താംശങളല്ല നമുക്ക് വായിക്കുവാൻ‍ കഴിയുന്നത്.

മനുഷ്യ മനസ്സുകളിലെ ഇന്നിന്റെ മറുക് ശരീരത്തിലൂടെ സഞ്ചരിക്കുകയും പിന്നീട് അവ സമൂഹത്തിലേക്ക് പടരുകയും അപടകരമായ ഒരു ആരവമായ് മാറുകയും ചെയ്യുന്ന ഇന്നത്തെ അവസ്൧, ജാലകം എന്ന കവിതയിലൂടെ ശക്തമായ ചിന്തയാണ് നൽ‍കുന്നത്, ആരവങൾക്ക് അടിമയാ‍യി സ്വാതന്ത്രം എന്തെന്ന് തിരിച്ചറിയനാവാതെ
ജീവിക്കു൬ നമ്മളെ ഭരിക്കു൬ത് ശബ്ദങളാണ്‍ , വലിയ ഒച്ചയും, കുറിയ വിഞ്ജാനവും പെരിയ വങ്ക്ത്തവും നെറുകയിൽ നെറുകേടുമായി നാടു മുടിച്ചവർ, കാടു മുറിച്ചവർ, മണ്ണിനെ പിളർന്നവർ, ഞാനെന്ന ബിന്‍ദുവിൽ ലോകത്തെയാകെ പ്രതിഷ്റ്റിച്ച നമുക്ക് ചുറ്റും നിറം മങിയ കാഴ്ചകളെ ഉള്ളൂ , ഉണ്ടാവുകയുള്ളു…

കാലത്തിന്റെ അടയാളങൾ കുറവായതാണ് ഈ കവിതകളുടെ പരിമിതിയായി കാണുന്നത് എന്ന് അനുബന്ധത്തിൽ ശ്രി.സിനു കക്കട്ടിൽ പരിതപിക്കുന്നുണ്ടെങ്കിലും, കേരളത്തിന്റെ വറുതിയുടെ അടയാളങളായുണ്ടായിരുന്ന ഓല പുരയുടെ ചായ്പ്പിന്റെ ഉണങി കറുത്ത ഈർക്കിലിയിൽ പടിഞ്ഞാട്ട് കുതറിച്ചാടാനിരിക്കുന്ന മൂന്നാമത്തെ തുള്ളിയെ വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന കവി മനസ്സിനെ സ്ലാഘിക്കാതിരിക്കാൻ നിർവാഹമില്ല.
കവിത വെറും നേരമ്പോക്കാവാതെ ലോകം പേറുന്ന യാതനകളേയും, ജീവിത ശില്പ്ത്തിന്റെ നെറുകയിലേക്ക് വിഷബീജം കാഷ്ടിക്കുന്ന പറവകളേയും കാട്ടിത്തരും യഥ)൪ത്൧ കവിത എന്നു ശ്രി.സുധി പുത്ത൯ വേലിക്കര മഷിക്കുടിലെ കവിതകളിലൂടെ സമ൪ത്൧‌ക്കുന്നു.
===========
ശുഭം ടി.എസ്.നദീർ
Phone: 36071109

ശനിയാഴ്‌ച

വാപ്പ, ഇഹലൊക വാസം വെടിഞ്ഞു



ലളിത ജീവിത പ്രിയനും ഓരോ നിമിഷങളിലും തമാശkള് നിറച്ച് ജീവിതം ആസ്വദിച്ച് തീർത്ത സാധുവായ ഒരു സ൪ക്കാ൪ ജീവനക്കാരൻ, ഞങളുടെ ഗ്രാമത്തിൽ ഓരോരുത്തരുടെയും ഇഷ്ട ചങാതി ശ്രി.ടി.ക്കെ.സൈതുകുട്ടി, അതാണ്‍ എന്റെ വാപ്പയുടെ പേര്‍ ത്രിശൂ൪ ജില്ലയിലെ വെളളാങ്കല്ലുര്‍ ഗ്രാമ പഞ്ചായത്ത് , പുത്ത൯ച്ചിറ പഞ്ചായത്ത് എന്നിവിടങളിൽ മാറി മാറി ജോലിയിലിരിക്കെ, ഇടതു പക്ഷ യൂണിയനിൽ‍പ്പെട്ട വാപ്പയെ ട്രാന്‍സ്ഫർ ചെയ്യാൻ സമ്മ൪ദ്ദം ചെയ്തിരുന്നത് ഒരേ സ൪വീസുള്ള ഒരേ തസ്തികയിലുള്ള വലുതു പക്ഷ യൂണിയനിൽ പെട്ട വാപ്പയുടെ പ്രിയ സുഹ്രത്ത് അച്ചായൻ ആയിരുന്നു, ഇവരുടെ ചങാത്തം രസമായിരുന്നു, അച്ചായനും വാപ്പയും പരസ്പ്പരം പാരയ)യിരുന്നെങ്കിലും, അവരുടെ സ്ന്ഹ ബന്ധം സുഹ്രത്തുക്കൾക്കിടയിൽ ചർച്ചയായിരുന്നു പ്രൊമൊഷ൯‍ ലഭിച്ച് കണ്ണൂര്‍ എടയക്കാട് പഞ്ചായത്തിൽ സെക്രട്ടറിയായി പൊയി ഒരു മാസത്തിനുള്ളിൽ പെന്‍ഷ൯‍ ആവുകയും ചെയ്തു. നാട്ടിൽ വലിയ സുഹ്രദ് വലയം ഉണ്ടായിരുന്ന വാപ്പയുടെ ഉറ്റ ചങാതികളായരുന്ന അനിയൻ നായർ മരിക്കുകയും സേനപ്പൻ‍ ചേട്ടൻ‍ കിടപ്പിലാകുകയും ചെയ്തതോടെ വാപ്പയുടെ തള൪ച്ചയും ആരംഭിച്ചിരൂന്നു അശൊക൯‍ ചേട്ടനും‍, വവാനന്ദൻ ചേട്ടനും‍, സൈതുമുഹമ്മദ്ക്കയും അങിനെ ചുരുക്കം ചിലരായ് ചുരുങി അവരുടെ ഗ്യാങ്. സ്വാമിയുടെ ചായ കടയിൽ ഇവര്‍ ഒത്തു കൂടി രാഷ്ടിയം പറയുബൊൾ വേണ്ടി വരുന്ന പരിപ്പ് വടയും, ചായയും, നറുക്ക് കിട്ടുന്ന ആളുടെ പറ്റിൽ എഴുതും എന്നാണ്‍ വെവസ്൧,
എല്ലാ ദിവസങളിലും നറുക്ക് വീഴുക വാപ്പയുടെ മുഖ്യ എതിരാളിയും സ്൧ലത്തെ കോണ്ഗ്രസ് എന്നു വിളിക്കുന്ന അത്യുച്ചത്തിൽ സംസാരിക്കുന്ന ഇറച്ചി കടക്കാരൻ സൈയ്തുമുഹമ്മദ്ക്കയുടെ പേരിലായിരിക്കും. എന്നിരുന്നാലും സൈയ്തുമുഹമ്മദ്ക്ക പരിഭവിക്കാറില്ലായിരുന്നു, കാരണം, അതിന്റെ പിന്നില്‍ പ്രവർത്തിക്കുന്ന വാപ്പ ഞായറാഴ്ച്കളിൽ വാങുന്ന ഇറച്ചിയുടെ കണക്കിൽ അത് തീർത്തിരിക്കും. റേഷൻ കടയില്‍ തിരക്കുണ്ടോ എന്ന ചൊദ്യത്തിന്‍ ക്ഷമിക്കണം അറിയില്ലട്ടൊ... അരിയും പഞ്ച്സാരയും ഉണ്ടെന്നാണ്‍ അറിഞത് എന്നായ്രിരിക്കും തിരക്ക് പിടിച്ച് വരുന്ന് ആളൊട് ചിലപ്പൊൾ എതിരെ വരുന്ന് വാപ്പയുടെ മറുപടി,
നമ്മൾ ജീവിക്കുന്നത് മരിക്കാനാണ്‍ എന്ന് വാപ്പ ഇടയ്ക്ക് പറയാറുണ്ടായിരുന്നു..
ഇന്നലെ വാപ്പ പോയി.. ആരൊടും.. പരിഭവമില്ലാതെ… മഹാ രൊഗം പേറി കൊണ്ട് ഞങളെ അറിയിക്കാതെ കൊണ്ടു നടന്ന്, ആരെയും ബുദ്ധിമുട്ടിക്കാതെ, വളരെ ശാന്തനായി… വേണ്ടു വൊളം.. സ്നഹവും,വാത്സല്ല്യവും ഞങൾക്ക് വാരിക്കോരി തന്ന്, മരിക്കുന്നതിന്‍ തലെ ദിവസം. വാപ്പ എന്നെ വിളിച്ച് ഉപദേശിച്ചു… സ്നെഹത്തിനും.. നല്ല ക൪മ്മ്ങളും മാത്രമെ.. മനുഷ്യനെ സംത്രപ്ത്തനാക്കു..

ഇതു വായിക്കുന്ന പ്രിയ സഹൊദരാ, എന്റെ വാപ്പയുടെ ആത്മാവിന്‍ വേണ്ടി പ്രാർതഥക്കുവാ൯ നിങളൊട് ഞാ൯‍ അപേക്ക്ഷിക്കുന്നു…

ഇന്നലെ എന്റെ വീട്ടിൽ എത്തി ചേ൪ന്ന ആയ്രിരങൾക്കും, എന്നെ ഫൊണിലും, ഇ മെയിലും.. വഴി എന്റെ ദുഖത്തിൽ പങ്കു ചേർന്ന് ഏവർക്കും.. നന്ദി…

വ്യാഴാഴ്‌ച

ലക്ഷ്യവും തേടി (കവിത)


നീല മേഘ കീറിലൂടെ
ഒരു കുഞ്ഞു താരമെത്തി നോക്കി
താഴെ വഴി വിളക്കില്‍
മരണ പ്രകാശം മിന്നുന്നു

പൂമണം പേറി
മന്ദമാരുത ഉല്ലാസം
നിശ്രാഗന്ധിയിതളില്‍്
ഒരുതുള്ളി മഴ ശിഷ്ടം
സ്ഫടികതയേകി പൊട്ടു പൊലെ

ക്യന്‍്വാസില് ചായമിളകുന്നു
ഓടയിലെ വാട
നിശയുടെ മണം
നിസ്സഹായതയുടെ കരച്ചില്‍്

കട്ടയിരുട്ടിലെ കല്‍പിതകാലം
പരസ്പരമറിയാ വദനങ്ങള്
ആഴമറിയാ പരപ്പിലെ
ഉപരിപ്ലവം

സമിശ്ര ചിത്തം
അവ൯ വീണ്ടും
ഭ്രാന്തമായ അലച്ചില്
കൂടും തേടി
ലക്ഷ്യവും തേടി.
===================
ടി.ഏസ്. nadir

വെള്ളിയാഴ്‌ച

വോയിസ്‌ എഫ്‌ എം സംപ്രേഷണം ചെയ്ത ടി എസ് നദീര്‍ എഴുതിയ തിരിച്ചുപോക്ക് എന്ന കവിത

ബഹ്‌റൈന്‍ മലയാളം റേഡിയോ വോയിസ്‌ എഫ്‌ എം സംപ്രേഷണം ചെയ്ത ടി എസ് നദീര്‍ എഴുതിയ തിരിച്ചുപോക്ക് എന്ന കവിത ഈ ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ കേള്‍ക്കവുന്നതാണ്

http://www.zshare.net/audio/677089058d053c58/

ബുധനാഴ്‌ച

ബഹറിന്‍ എഴുത്തുകാര്‍

രാജിവ്‌ ഇരിങ്ങല്‍, സജി മാര്‍കോസ്, നദീര്‍, അനില്‍ വെന്കൊട്,
ബി ജൂ , sajiv കടവനാട്



ബാജി ഓടം വേലിയും , മണി ചവകാടും പിന്നെ തണല്‍ അംഗങ്ങളും


മുരളിധര തമ്പാന്‍ , ശക്തി ധരന്‍


സജിവ്‌ കടവനട് , അനില്‍ വെന്കൊട് , സാജു, എം.കെ നംബിയാര്‍
ഇവര്‍ എല്ലാവരും ചിന്തകള്‍ എഴുതി സംവദികുന്നു , ഇവരുടെ കുട്ടയ്മയില്‍
തണല്‍ എന്ന പുതിയ മാസിക ഇറങ്ങുന്നു..

ഈ ബ്ലോഗ് തിരയൂ