friends

അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച

വലയെറിയുന്ന വിപണി സുത്രങ്ങള്‍

SIRAJ  PALLIKARA
T.S.NADEER









അടുത്തിടെ യൂത്ത്‌ ഇന്ത്യ ബഹറൈന്‍ സംഘടിപ്പിച്ച ആര്ത്തിക്ക്  വലയെറിയുന്ന വിപണി സുത്രങ്ങള്‍  എന്ന ചര്‍ച്ച സദസ്സില്‍ പങ്കെടുക്കുകയുണ്ടായി, ബഹറൈനിലെ സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുത്ത ചടങ്ങ്‌ വിഞ്ജാനപ്രദമായിരുന്നു, പുതിയ കാലത്തിന്റെ മാര്‍ക്കറ്റിങ്ങ്‌ ചതികുഴികളെ കുറിച്ച്‌ ചര്‍ച്ച ചെയ്തു, എത്രയെത്ര നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിങ്ങ്‌ കമ്പനികളാണ്‌ ഉടലെടുക്കുന്നത്‌, അനേകമാള്‍ക്കരുടെ പണം അപഹരിച്ചു, കമ്പനികള്‍ പൊളിയുന്നു, കമ്പനി ഉടമകള്‍ മുങ്ങുന്നു, അല്ലെങ്കില്‍ പോലീസ്‌ പിടിയിലാകുന്നു, ഇതെല്ലാം എത്ര നാളുകളായി നമ്മള്‍ അറിയുന്നു, എന്നിട്ടും പുതിയ രുപത്തില്‍ പുതിയ വാഗ്ദാനങ്ങളുമായി നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിങ്ങ്‌ കമ്പനികളെത്തുമ്പോള്‍ അവര്‍ക്ക്‌ വേണ്ടി ജോലി ചെയ്യാന്‍ ആളെ കിട്ടുന്നു, നിക്ഷേപകരെ കിട്ടുന്നു, കുറഞ്ഞ സമയത്തിനുള്ളില്‍ കുറെ പണം ഉണ്ടാക്കുക എന്ന സ്മംഗ്ലിങ്ങ്‌ വികാരം തന്നെയാണ്‌ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ചിന്ത, ജോലിയില്‍ സ്വാതന്ത്ര്യം ആഗ്രഹിച്ച്‌, മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുക എന്ന മാനസിക പിരിമുറുക്കം ആഗ്രഹിക്കാത്ത അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെത്തന്നെയാണ്‌ ഇവിടെ ചൂഷണം ചെയ്യുന്നത്‌.

എന്റെ അറിവില്‍ ഇതുവരെ ഒരു നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിങ്ങ്‌ കമ്പനിയും വിജയിച്ചതായി എനിക്കറിയില്ല, നിങ്ങള്‍ ചേരുക, നിങ്ങള്‍ക്ക്‌ കീഴെ രണ്ടാളെ ചേര്‍ക്കുക, അവര്‍ക്ക്‌ കീഴെ വീണ്ടും ആളുകള്‍ ചേരുമ്പോള്‍ നിങ്ങളുടെ കമ്മീഷന്‍ വര്‍ദ്ധിക്കുന്നു, അങ്ങിനെ, അങ്ങിനെ. ഇതിനൊരു പര്യവസാനമില്ലേ, ഗത്യന്തരമില്ലാതെ അവസാനം ഉടമകള്‍ തന്നെ കമ്പനി പൊളിക്കുന്നു, നെറ്റ്‌ വര്‍ക്ക്‌ പൊളിയുന്നു, പണം പിരിച്ചവരും അടച്ചവരും കുടുങ്ങുന്നു, ഇതാണ്‌ എല്ലാ ഇത്തരം കമ്പനികളുടെയും ചരിത്രം.

എന്റെ ചെറുപ്പത്തില്‍ രാവിലെത്തന്നെ ഉമ്രത്ത്‌ വന്നിരുന്നാല്‍ ഉടുത്തൊരുങ്ങി ചേച്ചിമാരും, ചേട്ടന്മാരും കുട്ടമായി റോഡിലൂടെ പോകുന്നത്‌ കാണാമായിരുന്നു, അന്ന് പറഞ്ഞിരുന്നത്‌ പിയര്‍ലസ്‌ എന്ന കമ്പനിക്ക്‌ വേണ്ടി ജോലി ചെയ്യുന്ന അഭ്യസ്ഥ വിദ്യരാണ്‌ അവരെന്നാണ്‌, ആ കമ്പനിയും പൊളിഞ്ഞത്രെ.

പിന്നിടങ്ങോട്ട്‌ ഇത്തരം കമ്പനികളുടെ ബഹളമയം നമ്മള്‍ കേള്‍ക്കുന്നു, ഒന്നും വിജയിച്ചതായി അറിവില്ല, എത്രയോ സുഹ്രത്തുക്കള്‍ നമ്മളെ ചേര്‍ക്കാന്‍ വേണ്ടി അധര വ്യയാമം നടത്തുന്നു, അവരോടെല്ലാം ഞാന്‍ പറഞ്ഞിരുന്നത്‌ ഇതിന്റെ പേരില്‍ നമ്മുടെ സൌഹ്രദം ഇല്ലാതാക്കണൊ എന്നായിരുന്നു.

ഇവിടെ ബഹറയിനില്‍ എനിക്ക്‌ ഒരു നല്ല ചങ്ങാതി ഉണ്ടായിരുന്നു, എന്നെ മിക്കവാറും ദിവസങ്ങലും വിളിക്കുമായിരുന്നു, സാഹിത്യ തത്പരനായ ഒരു സാധു, പേരു പറഞ്ഞാല്‍ ചിലപ്പോള്‍ ബഹറയിന്‍ സാഹിത്യ തത്പരര്‍ക്ക്‌ പരിചയം തോന്നിയേക്കാം,അദ്ദേഹം, അദ്ദേഹത്തിന്റെ ഇളയച്ചന്റെ മകന്റെ സ്വാധീനത്തില്‍ നനോ എക്സല്‍ എന്ന കമ്പനിയില്‍ 4 ലക്ഷം നിക്ഷേപിച്ചു, അതിനു മാത്രം സംബാദ്യമുള്ള മനുഷ്യന്‍ അല്ല അദ്ദേഹം, ആകെ ഉണ്ടായിരുന്ന 10 സെന്റ്‌ സ്ഥലം വിറ്റ വകയില്‍ കിട്ടിയ പണമാണത്‌, ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നുണ്ട്‌, ഭാവി സ്വപനം കണ്ട്‌ ചെയ്തതാണ്‌,

പക്ഷെ ഇതെല്ലാം കഴിഞ്ഞാണ്‌ എന്നോട്‌ വിവരം പറയുന്നത്‌, ഞാന്‍ ഇ കമ്പനിയെ കുറിച്ച്‌ അന്വേഷിച്ചു , ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്തു, www.consumercomplaints.in ലും ധാരാളം പരാതികള്‍ കണ്ടു, അദ്ദേഹത്തോട്‌ നിക്ഷേപിച്ച പണം എങ്ങിനെയ്ങ്കിലും പിന്‍ വലിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു, അദ്ദേഹത്തിനു അത്‌ സാധിച്ചില്ല, ഇപ്പോള്‍ ആ കമ്പനിയും പോളിഞ്ഞു എന്ന് കേള്‍ക്കുന്നു, എന്റെ സുഹ്രത്തിന്റെ പണം അദ്ദേഹത്തെ ചേര്‍ത്തിയ ഇളയച്ചന്റെ മകന്‍ ഘട്ടം ഘട്ടമായി മാസം മാസം ചെറു തുക നല്‍കി കൊടുത്തു തീര്‍ക്കാം എന്ന് ഏറ്റിരിക്കുന്നു.

അഞ്ഞൂറ്‌ പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച്‌ നുറ്‌ പേര്‍ക്ക്‌ ഫ്ലാറ്റ്‌ പണിത്‌ കൊടുക്കുന്ന പുതിയ തട്ടിപ്പ്‌ രീതിയും, ജില്ലതോറും സൂപ്പര്‍മാര്‍ക്കറ്റ്‌ തുടങ്ങാം എന്ന വാഗ്ദാനം ന്‍ല്‍കി നിക്ഷേപകരെ കമ്പളിപ്പിക്കുന്ന പുത്തന്‍ കുതന്ത്രങ്ങളും ചെലവായി കഴിഞ്ഞു, ഇനി വരുന്ന പുത്തന്‍ തന്ത്രങ്ങള്‍ എന്തൊക്കെയാണാവൊ, കാത്തിരുന്നു കാണാം.

SINU  KAKATIL
ANIL VENKODE
ഇതെല്ലാം മുതലാളിത്തത്തിന്റെ ഉത്‌ പന്നങ്ങാളാണ്‌ എന്നാണ്‌ ഇടതു പക്ഷ വാദം, അത്‌ ശരിത്തന്നെ, പക്ഷെ ഇതിനെ പ്രതിരൊധിക്കാനൊ, ഉതകുന്ന പരിഹാരം കണ്ടെത്തി ജനങ്ങളെ ബോധവത്‌കരിക്കുന്നതിനൊ അവര്‍ പരാചയപ്പെടുന്നു, അപ്പോള്‍ മുതലാളിത്ത രീതികള്‍ വളരുന്നു, നമ്മുടെ തൊടിയിലെ കുമ്പളം നമ്മള്‍ക്ക്‌ തന്നെ വില്‍പന നടത്തി പണം ഉണ്ടാക്കുന്നു.


അടുത്ത്‌ ഞാന്‍ നാട്ടില്‍ പോയപ്പോള്‍, വീട്ടിലെത്തി പിറ്റേന്ന് അയല്‍ പക്കങ്ങളില്‍ സൌഹ്രദ സന്ദര്‍ശനം നടത്താന്‍ ഇറങ്ങി, പണ്ട്‌ പാടത്തെ കൊയ്ത്തിനും മറ്റും പോയിരുന്ന ഒരു ഇത്തയെ കണ്ടു.

'എന്തൊക്കെയുണ്ട്‌ ഇത്താ.. വിശേഷം.., ഇപ്പോ പാടത്തെ പണിയൊക്കെ ഇല്ലേ..'

'നല്ലത്‌ മോനെ, പാടത്തെ പണിയൊ, അതിനിപ്പോ പാടം വല്ലോം ഉണ്ടോ.., എല്ലാം നെകത്തി ബീട്‌ ബെച്ചിരിക്കയെല്ലെ..'

'അപ്പൊ , പിന്നെ , ഇത്ത ഇപ്പോ എന്ത്‌ പണിയാ ചെയ്യുന്നേ..'

'ഞമ്മളിപ്പൊ.. ആളെ ചേര്‍ക്കാന്‍ നടക്കെല്ലെ.. മെഡിക്ലയിമില്‌... ഇഷൂറന്‍സെ.. മോനെ കാണാന്‍ ബരാനിരിക്കയാണ്‌.. നല്ലതാ മോനെ, സൂക്കേട്‌ വന്ന് ആശുപത്രീ കെടക്കേണേനൊക്കെ,,കായ്‌ കിട്ടും.. പക്കേങ്കില്‌.. പെറാന്‍ കെടക്കണേന്‌ മാത്രം കായ്‌ കിട്ടൂലാ..'

http://tsnadeer.blogspot.com: എം.മുകുന്ദന്‍ മുന്നൊട്ട്‌ വെച്ച ആശയം, സമ്പന്നമായ സ...

http://tsnadeer.blogspot.com: എം.മുകുന്ദന്‍ മുന്നൊട്ട്‌ വെച്ച ആശയം, സമ്പന്നമായ സ...: "2010 സെപ്തം മ്പര്‍ 10,11,12 തിയ്യതികളില്‍ ബഹ്‌റൈന്‍ കേരള സമാജത്തില്‍ വെച്ചു നടന്ന ചെറുകഥാ നോവല്‍ സഹിത്യ ശില്‍പ ശാലയില്‍ എം.മുകുന്ദന്‍ പ്രവാ..."

വ്യാഴാഴ്‌ച

ഞാന്‍ എഴുതി തുടങ്ങുന്നത്‌.

എഴുത്തിന്റെ അസുഖം തുടങ്ങുന്നത്‌ ചെറുപ്പത്തിലാണ്‌, സ്ക്കൂള്‍ വെക്കേഷന്‍ സമയത്ത്‌ ഉമ്മ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ട്ത്തരും, ചുറ്റു വട്ടത്തെ കുട്ടി സഖാക്കളെ വിളിച്ച്‌ കുഞ്ഞിപുര വെച്ച്‌ കെട്ടും അയല്‍ പക്കത്തെ പറമ്പുകളില്‍ കയറി മാങ്ങയും, ലൂബിയും, പുളിയുമൊക്കെ ശേഖരിക്കും എന്നിട്ട്‌ ആസ്ഥാനത്തെത്തിച്ച്‌ കൂട്ടം കൂടിയിരുന്ന് തിന്നും, പൊത്തകം വായിക്കും, കഥ പറയും, പാട്ട്‌ പാടും, ബളഹം ..ശെ.. ബഹളം കൂട്ടും, തമ്മില്‍ തല്ല് പിടിക്കും, കുഞ്ഞി പൊര പൊളിഞ്ഞ്‌ വീഴും, പിന്നെം കെട്ടും, അന്നെഴുതിയ കഥകള്‍ ബാലരമക്ക്‌ അയക്കും ഒന്നും വന്നില്ല.

ഹൈസ്ക്കുളിലെത്തിയപ്പോള്‍ എഴുതി കൂട്ടിയ കഥകള്‍ മാത്രഭുമിക്ക്‌ അയക്കും, തിരിച്ച്‌ വരാനുള്ള കവര്‍ വെക്കുന്നതിനാല്‍ അയച്ചതെല്ലാം തിരിച്ച്‌ വരും, എന്തിന്‌ ഒരു നോവലും, നാടകവും പോലും അക്കാലത്ത്‌ എഴുതിയിട്ടുണ്ട്‌, നാടകം കിഴക്കേലെ കിഷോറും, പ്രവീണും എടുത്ത്‌ കൊണ്ട്‌ പോയി അവരുടെ സ്ക്കൂളില്‍ കളിച്ചു, നാടകത്തിന്‌ രണ്ടാം സ്ഥാനം കിട്ടി, അന്ന് രണ്ട്‌ നാടകങ്ങളെ കളിച്ചുള്ളുവത്രെ.

പ്രീഡിഗ്രിക്ക്‌ മാര്‍ക്ക്‌ കുറഞ്ഞപ്പോള്‍ വാപ്പ ഓടിച്ചിട്ട്‌ തല്ലി, ഒരു പ്രീഡിഗ്രിക്കാരന്‍ എന്ന പരിഗണന പോലും നല്‍കാതെ, പറബായ പറബെല്ലാം, റോഡായ ഇടവഴികളെല്ലാം ഞാനും വാപ്പയും ഓടി തീര്‍ത്തു, അന്ന് എന്നെ രക്ഷിച്ചത്‌ വേലായി ചേട്ടനാണ്‌, വേലായിച്ചോന്‍ എന്ന് ഞങ്ങള്‍ സ്നേഹ പുരസരം വിളിക്കും, ചെറുപ്പത്തില്‍ അദ്ദേഹത്തോട്‌ ഞാന്‍ ചോദിച്ച സംശയം ഇതായിരുന്നു 'വേലായിച്ചോനെ..വേലായിച്ചോനെ.. പടച്ചോനൊരു ചോനാണൊ എന്നാണ്‌, സായിബേ നിങ്ങളാ കൊച്ചിനെ തല്ലാതെ എന്ന് പറഞ്ഞ്‌ വാപ്പാടെ കയ്യില്‍ നിന്നും വടി വേലായി ചേട്ടന്‍ വാങ്ങിയെത്തു, അന്നത്തെ ദേഷ്യത്തിന്‌ എഴുതി കൂട്ടിയ കഥകളും നോവലും നാടകവും എല്ലാം കൂട്ടിയിട്ട്‌ ഞാന്‍ കത്തിച്ചു, അങ്ങിനെ മലയാള സാഹിത്യം രക്ഷപ്പെട്ടു എന്നു വിചാരിച്ചു.

എഴുത്ത്‌ പരിപാടി എനിക്ക്‌ പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞിട്ടും, എം.മുകുന്ദന്റെയും, ഒ ന്‍ വിയുടെയും, എം.ടി.യുടെയും, ഒ.വി.വിജയന്റെയും ഒക്കെ ഫോട്ടൊ, പത്ര താളുകളിലൊ, മാഗസിനുകളിലോ ഒക്കെ തിളങ്ങി നില്‍ക്കുന്നത്‌ കാണുമ്പോള്‍, അവരെ പോലെ ആകണം എന്ന മോഹം ഉദിക്കും, മോഹിക്കാന്‍ ആര്‍ക്കും പറ്റും പക്ഷെ പരിശ്രമത്തിനാണ്‌ ഫലം, ഞാന്‍ ഇത്‌ എഴുതുമ്പോള്‍ ഇവനൊരു സ്വയം പ്രഖ്യാപനും, അത്യാഗ്രഹിയും ആണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം, എല്ലാ എഴുത്തുകാരുടെയും ഉള്ളിലിരിപ്പ്‌ ഇതൊക്കെ തന്നെ, എനിക്ക്‌ പിന്നെ കളങ്കമില്ലാത്തതിനാല്‍ തുറന്ന് പറയുന്നു എന്ന് മാത്രം, ഇ നിഷ്‌കളങ്കത പല സദസ്സിലും എന്നെ പരിഹാസ്യനാക്കിയിട്ടുമുണ്ട്‌, ഗള്‍ഫില്‍ എത്തിയപ്പോള്‍ എകാന്ത വാസത്തില്‍ പഴയ അസുഖം വീണ്ടും തുടങ്ങി, ഇവിടത്തെ സഹ്രദയ എഴുത്തു കാരുടെ ക്രതികള്‍ നിരൂപിക്കാനും തുടങ്ങി, നിരൂപണം എളുപ്പമാണ്‌, പക്ഷെ സ്വയം എഴുതുമ്പോള്‍ കാമ്പുള്ള എഴുത്തിന്‌ സാധ്യമാവുന്നുമില്ല, വായന കുറവാണ്‌ എന്നാകും നിങ്ങള്‍ പറയാന്‍ ഉദ്ധേശിക്കുന്നത്‌, വായന ഒരു ഘടകം തന്നെ പക്ഷെ അതിലുപരി അതൊരു വരദാനമാണ്‌.

നിനച്ചിരിക്കാതെ എം.മുകുന്ദന്‍ സാറിനെ ബഹറയിനില്‍ വെച്ച്‌ നേരിട്ട്‌ കണ്ടപ്പോള്‍, പരിച പെട്ടപ്പോള്‍ എന്റെ അടുത്ത്‌ നിന്നിരുന്ന മൊഹന്‍ പുത്തന്‍ ചിറ പറഞ്ഞു, 'ഞാനും നദീറും ബ്ലോഗ്‌ എഴുതും', അതെയൊ എന്ന് ചിരിച്ച്‌ കൊണ്ട്‌ അദ്ദേഹം പറഞ്ഞു ' ഒരു എഡിറ്റര്‍ ഇല്ലാത്തതാണ്‌ ബ്ലോഗിന്റെ ഗുണവും ദോഷവും '.

സ്വയം വരദാനമുണ്ടൊ എന്ന് ഒരോ എഴുത്തു കാരനും തിരിച്ചറിയണം, ഇനി എന്റെ കാര്യം, അത്‌ പോലും തിരിച്ചറിയാത്ത കാരണം എഴുതി കൊണ്ടേ ഇരിക്കുന്നു, എഴുതി കൊണ്ടെ ഇരിക്കുകയും ചെയ്യും.. വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.. ഹല്ലപിന്നെ..

ചൊവ്വാഴ്ച

ങങ്ങളിവിടെ ഭാവിയെന്തെന്നറിയാതെ..

ഞങ്ങള്‍ ഇവിടെ ബഹറയിനില്‍ 2.9 ലക്ഷം ഇന്ത്യക്കാര്‍ ഉണ്ട്‌, ഇവിടുത്തെ പ്രശനങ്ങള്‍ തുടങ്ങിയിട്ട്‌ മാസം ഒന്നായി, പ്രക്ഷോപകരും ഗവണ്മെന്റും തീരുമാനങ്ങള്‍ തീര്‍പ്പാകാതെ പ്രശനം നീണ്ട്‌ പോകുന്നു, അതിനിടയില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ വിദേശികള്‍ ഞങ്ങള്‍ കുടിങ്ങിയിരിക്കയാണ്‌, രണ്ട്‌ ദിവസമായി ജോലിക്ക്‌ പോകാതെ റുമില്‍ ക്രിക്കറ്റും കണ്ടിരിപ്പാണ്‌

ഞാനണങ്കില്‍ നാട്ടില്‍ പോകാമെന്ന് വെച്ചിട്ട്‌ അറബിയോട്‌ പാസ്‌പ്പ്പ്പോര്‍ട്ട്‌ ചോദിച്ചിട്ട്‌ കിട്ടിയിട്ടുമില്ലാ, എന്താ ചെയ്യാ.. ടെന്‍ഷന്‍.. ടെന്‍ഷന്‍..
Below the message  i got in my mobile:-
Martial law is imposed in Bahrain officially But still be very careful. Don't go out of your house.





ഞായറാഴ്‌ച

നിങ്ങള്‍ക്കും കൊളസ്ട്രോള്‍ ഉണ്ടോ..?

ഇ ഫോട്ടോ ബഹറയിനിലെ ഒരു ഫക്ഷനിടയില്‍ ഭക്ഷണ സമയത്ത്‌ എന്റെ കോരിയിടല്‍ കണ്ട്‌ സഹിക്ക വയ്യാതെ, നമ്മുടെ പ്രിയ ബ്ലോഗര്‍ കുഞ്ഞന്‍ (പ്രവീണ്‍) എടുത്ത ഫോട്ടൊ ആണിത്‌, എന്റെ അടുത്ത്‌ നില്‍ക്കുന്നത്‌ എന്റെ ഭാര്യയാണ്‌ ഞങ്ങള്‍ക്ക്‌ പുറകില്‍ നില്‍ക്കുന്നത്‌ പ്രശസ്ത നോവലിസ്റ്റ്‌ ബെന്യാമിനും സഹധര്‍മ്മിണിയും ആണ്‌, ഏതായാലും ഫോട്ടൊ എടുത്ത്‌ നടന്ന കുഞ്ഞന്‍ അന്ന് പട്ടിണി ആയെന്നാണ്‌ കേള്‍വി..

സത്യത്തില്‍ ഞാനൊരു ഭക്ഷണ പ്രിയന്‍ ആയിരുന്നില്ല, സ്ക്കൂള്‍ ടീച്ചര്‍ ആയിരുന്ന ഉമ്മയ്ക്ക്‌ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സമയം ഉണ്ടായിരുന്നില്ല പയറും കടലയും തന്നെ മിക്കവാറും ദിവസങ്ങളിലും, അത്‌ കൊണ്ട്‌ തന്നെ അവ തന്നെ ഇന്നും എന്റെ ഫേവറേറ്റ്‌ ഫുണ്ട്‌, എങ്കിലും പാവം ഉമ്മ ഞാറയാഴ്ചകളില്‍ ഇറച്ചിയൊ, മീനൊ സ്പെഷല്‍ വിഭവങ്ങള്‍ ഉണ്ടക്കാറുണ്ട്‌, പക്ഷെ അന്ന് എനിക്ക്‌ ഇറച്ചി ഇഷ്ട വിഭവം ആയിരുന്നില്ല, ഗള്‍ഫിലെത്തിയപ്പോള്‍, ചിക്കന്‍ ആയി മിക്ക ദിവസങ്ങളിലും തീറ്റ, ചിക്കന്‍ ആണത്രെ എളുപ്പം തയ്യാറാക്കാന്‍ സാധ്യമയാതെന്ന് സഹ മുറിയന്മാരുടെ ഭാഷ്യം, കല്ല്യാണം കഴിഞ്ഞപ്പോള്‍ അമ്മായിയമ്മ സല്‍ക്കാരം, ബന്‍ഡുജന സല്‍ക്കാരം 4 മാസക്കാലം പൊടി പൊടിച്ചപ്പോള്‍ എന്റെ ആമാശയം വലുതായി, പിന്നെ വെട്ടി വിഴുങ്ങല്‍ പതിവായി, പോരാത്തതിന്‌ പാചക പ്രിയക്കാരി ഭാര്യയേയും ഇവിടെ എത്തിച്ചു.

എതായാലും എനിക്കിപ്പോള്‍ പണി കിട്ടിയിരിക്കയാണ്‌, ഒരു സുഹ്രത്തിന്റെ കൂടെ ഹോസ്പിറ്റലില്‍ പോയതാണ്‌, കൂട്ടത്തില്‍ ഞാനും കൊളസ്‌ട്രോള്‍ ചെക്ക്‌ ചെയ്തു, അപ്പോഴാണ്‌ അറിയുന്നത്‌ സംഭവം ബഹു കേമം തന്നെ, എനിക്ക്‌ എപ്പോഴും പണി കിട്ടുന്നത്‌ ഇങ്ങനെയാണ്‌ നിനച്ചിരിക്കാത്ത സമയത്തായിരിക്കും സംഭവിക്കുന്നത്‌, നാട്ടിലായിരുന്നപ്പോള്‍ ഒരു കംബ്യുട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരിക്കെ സഹപ്രവര്‍ത്തകനായ ഗിരീഷിന്‌ കണ്ണ്‍ വേദന പറച്ചില്‍ തുടങ്ങി ഞാനും മഹേഷും ഹബീബും കൂടി ഗിരീഷിനെയും കൊണ്ട്‌ അടുത്തുള്ള ഐ സ്പെഷലിസ്റ്റിനെ കാണിക്കാന്‍ പോയി, ഏതായാലും അവിടം വരെ വന്നതല്ലെ എല്ലാവരും കണ്ണ്‍ ചെക്ക്‌ ചെയ്യാമെന്നായി മഹേഷ്‌, ചെക്കിങ്ങ്‌ കഴിഞ്ഞപ്പോള്‍ ഗിരീഷ്‌ ഒഴിച്ച്‌ ബാക്കി എല്ലാവരും കണ്ണട ഉപയോഗിക്കണമെന്ന് ഡോക്ടര്‍.

ടൊട്ടല്‍ കൊളസ്ട്രോളും, ഹൈഡെന്‍സിറ്റി കൊളസ്ട്രോള്‍ (HDL) നല്ല കൊളസ്ട്രോള്‍, ലൊഡെന്‍സിറ്റി കൊളസ്ട്രോള്‍ (LDL) ചീത്ത കൊളസ്ട്രൊള്‍ എല്ലാം എനിക്ക്‌ റെയിഞ്ചില്‍ ഒതുങ്ങുന്നു, പക്ഷെ വെരിലൊഡെന്‍സിറ്റി കൊള്‍സ്ട്രോള്‍ (VLDL) വളരെ മൊശം കൊളസ്ട്രോള്‍ വളരെ കൂടതലാണ്‌, പിന്നെ ട്രൈഗ്ലിസറയിഡ്‌ എന്ന ഒരു സാധനം കുടി റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നു അതാണങ്കില്‍ 550 ന്‌ മേലെ, ആ ഭാഗം മാര്‍ക്ക്‌ ചെയ്ത്‌ ഡോക്ടര്‍ പറഞ്ഞു, വളരെ സൂക്ഷിക്കണം, ട്രൈഗ്ലിസറയിഡ്‌ 200 ന്‌ മേലെ കയറാന്‍ പാടില്ല, 500ന്‌ മേലെ കയറിയാല്‍ പക്ഷാഘാതം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്‌, നന്നായി വ്യയാമം വേണം, ദിവസവും അര മണിക്കൂര്‍ നടക്കുക, ഭക്ഷണം ക്രമീകരിക്കുക, വറുത്തവയും, കൊഴുപ്പും, എല്ലാം ഒഴിവാക്കുക, ഗ്രില്‍ ചിക്കനൊ മീനൊ കഴിക്കാം, ധാരാളം വെജിറ്റബിള്‍ കഴിക്കുക, പച്ച വെള്ളം കുടെ, കുടെ കുടിക്കുക.കൂട്ടത്തില്‍ ദിവസവും കഴിക്കാന്‍ ഒരു ടാബ്‌ലറ്റും

ടാബ്‌ലറ്റ്‌ ദിവസവും കഴിക്കാന്‍ എനിക്കെന്തോ ഒരു മടി, എന്തായാലും ഇഗ്ലീഷ്‌ മരുന്നല്ലെ, നാട്ടില്‍ ഉമ്മയെ വിളിച്ച്‌ പറഞ്ഞപ്പോള്‍, അടുത്തുള്ള ഒരു ഹോമിയൊ ഡൊക്ടറുടെ അടുത്ത്‌ പോയി വിവരം പറഞ്ഞ്‌ ഒരു ഡ്രോപ്‌ മരുന്ന് കിട്ടിയത്‌ കൊടുത്തയച്ചു, ദിവസവും 8 തുള്ളി 30m വെള്ളത്തില്‍ ഒഴിച്ച്‌ 3 നേരം കഴിക്കണം, അതിന്‌ വെളുത്തുള്ളിയുടെ മണവും ചുവയുമാണ്‌, എതായാലും അതിന്റെ സേവ തുടങ്ങിയപ്പോള്‍, അതി രാവിലത്തെ കുത്തിയിരിപ്പ്‌ ചര്യ വേഗത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കുന്നുണ്ട്‌, ...

ഒന്നരമാസം കൊണ്ട്‌ എന്റെ തടി കുറഞ്ഞു,85 കിലൊയില്‍ നിന്ന് 75 ആയി, ഞാന്‍ വീണ്ടും കൊളസ്ട്രോള്‍ ചെക്ക്‌ ചെയ്തു, ഇപ്പോള്‍ ലവന്‍, ട്രൈഗ്ലിസറയിഡ്‌ 319ല്‍ നില്‍ക്കുന്നു, ഇയിടെ ഞാന്‍ എന്റെ സുഹ്രത്ത്‌ ദിനേഷിനെ കണ്ടു, കാര്യങ്ങളെല്ലാം അറിഞ്ഞപ്പ്പ്പോള്‍ അവനും എന്റെ അതേ അവസ്ഥയിലായിരുന്നുവെത്രെ.. അവന്‍ എനിക്ക്‌ ഒരു മരുന്ന് പറഞ്ഞ്‌ തന്നിട്ടുണ്ട്‌, അതിന്‌ അവന്‍ തന്നെ ഗ്യരണ്ടി, നൂറു ശതമാനം ഗ്യാരണ്ടി, 3 മാസം കൊണ്ട്‌ കൊളസ്ട്രോള്‍ മാറുമെത്രെ..

സംഭവം വളരെ സിംബിള്‍, അതിരാവിലെയും രാത്രിയിലും കറി വേപ്പിലയും, വെളുത്തുള്ളിയും മിക്സിയില്‍ സ്വല്‍പം വെള്ളം ചേര്‍ത്ത്‌ അടിച്ച്‌ ജൂസാക്കി കുടിക്കുക, എതായാലും അതിന്റെ പരീക്ഷണത്തിലാണ്‌ ഞാനിപ്പോള്‍, നിങ്ങള്‍ക്കും കൊളസ്ട്രോള്‍ ഉണ്ടോ എങ്കില്‍ ദിനേഷിന്റെ ഇ മരുന്ന് പരീക്ഷിച്ച്‌ നോക്കു..

വാല്‍ കഷണം:- ഒരു പുരോഹിതന്‍ എന്നെ ഉപദേശിച്ചു, 'മോനെ, നദീറെ, പടച്ച തമ്പുരാന്‍ ഒരോ മനുഷ്യനും ആയുസ്സും, കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവും നിശ്ചയിച്ച്‌ അനുവദിച്ചിട്ടുണ്ട്‌, ആര്‍ത്തി പിടിച്ച്‌ കഴിച്ച്‌ തീര്‍ത്താല്‍ അനുവദിച്ച ഭക്ഷണം നേരെത്തെ തീര്‍ന്ന് പോകും, ആയുസ്‌ തീരുകയുമില്ല, കണ്ടിട്ടില്ലേ ചിലര്‍ ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആയുസ്‌ തീരാന്‍ കിടന്ന കിടപ്പില്‍ കാത്തു കിടക്കുന്നത്‌'

ചൊവ്വാഴ്ച

തീമരച്ചില്ലകള്‍ പ്രകാശിതമായപ്പോള്‍


ബഹറൈയിന്‍ സാഹിത്യ പ്രേമികളുടെ സുഹൃത്തും കവിയുമായ ശ്രി.സുധി പുത്തന്‍ വേലിക്കരയുടെ രണ്ടാമത്‌ പുസ്തകം 'തീമരച്ചില്ലകള്‍' എന്ന കവിത സമാഹാരം പ്രശസ്ത കവി ശ്രി.മുല്ലനേഴി, ശ്രി.ബെന്യാമിനു നല്‍കി കൊണ്ട്‌ പ്രകാശനം ചെയ്തു, സത്യത്തില്‍ പ്രകാശന ചടങ്ങിന്‌ സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല, മുല്ലനേഴി സാറിനെ കാണണം അദ്ദേഹത്തിന്റെ സംഭാഷണം ശ്രവിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു, അതിനാല്‍ 6.30 ന്‌ തന്നെ ഒഫീസില്‍ നിന്ന് ഇറങ്ങിയെങ്കിലും, ഞങ്ങളെ കൊണ്ട്‌ പോകുന്ന ചന്ദ്രേട്ടന്‍ വിളിച്ചു പറഞ്ഞു നദീറെ,, ഞാന്‍ വൈകും സൈറ്റില്‍ പണി തീര്‍ന്നില്ല, നിങ്ങള്‍ ഹുസൈനെ വിളിച്ച്‌ പോ.. ഞാന്‍ ഹുസൈനെ (അറബിയാണ്‌) വിളിച്ചപ്പൊള്‍ അവന്‍ പറയുകാ.. നദീര്‍, അന ഫീ മിന്നി റഫ, മ്പ ശൂഫ്‌ വെന്‍ ആദി ടിഷ്യും..ടിഷ്യും.. കമ്പനി.. (ഞാനിപ്പോള്‍ റഫയിലാണ്‌, ആ ടിഷ്യും..ടിഷ്യും.. കമ്പനി.. എവിടെയാണന്ന് നൊക്കുകയാ..)

കാര്യമെന്താണന്ന് വെച്ചാല്‍, ഇവിടെ ബഹറയിന്‍ മരിറ്റല്‍ ആര്‍ട്‌ സ്‌ അസോസിയേഷന്‍ എന്ന ഒരു സംഘടന ഉണ്ട്‌ , കരാട്ടെ, കുങ്ങ്‌ ഫൂ ഒക്കെ പടിപ്പിക്കുന്ന അറബികളുടെ ഒരു കേന്ദ്രമാണത്‌, അവര്‍ ഞങ്ങള്‍ക്ക്‌ കാര്‍ ഹൈറിങ്ങ്‌ വകയില്‍ കുറച്ച്‌ ഔട്ട്‌ സ്റ്റന്റിംഗ്‌ ഉണ്ട്‌ അതിന്റെ സ്‌റ്റയിറ്റ്‌മന്റ്‌ കൊണ്ടു കൊടുക്കാന്‍ ഞാന്‍ അവനെ എല്‍പ്പിച്ചിരുന്നു, അവനാണങ്കില്‍ അറബി അല്ലാതെ വേറെ ഒരു ഭാഷയും മനസ്സിലാവില്ല എനിക്കാണങ്കില്‍ മുറി അറബിയെ അറിയു, അതു കൊണ്ട്‌ അവനെ മനസിലാക്കാന്‍ ഞാന്‍ ആഗ്യംത്തില്‍ ടിഷ്യും.ടിഷ്യും.. എന്നൊക്കെ കാണിച്ച്‌ മനസ്സിലാക്കി 2 മണിക്കൂര്‍ മുമ്പ്‌ പറഞ്ഞു വിട്ടതാ.. അതാണ്‌ അവന്‍ പറയുന്ന ടിഷ്യും..ടിഷ്യും.. കമ്പനി.

ഞാന്‍ ചടങ്ങിന്‌ എത്തിയപ്പൊഴേക്കും ഒന്നര മണിക്കൂര്‍ വൈകിയിരുന്നു,മുല്ലനേഴി സര്‍ പോയി, ബെന്യാമിന്റെ പ്രസംഗം കഴിഞ്ഞ്‌ ബിജു എം സതീഷ്‌ സുധിയുടെ കവിത ചൊല്ലുന്നു, അപ്പോഴാണ്‌ ഞാന്‍ ചെല്ലുന്നത്‌, പുസ്തക പരിചയപ്പെടുത്തല്‍ എന്നോട്‌ ചെയ്യണമെന്ന് സുധി പറഞ്ഞിരുന്നു എങ്കിലും നേരം വൈകിയതിനാല്‍ എന്നെ വിളിക്കില്ല എന്ന സമാധാനത്തൊടെ ഒരിടത്ത്‌ ഇരിക്കുന്ന എന്നെ അവതാരകന്‍ വിളിച്ചു, സുധിയുടെ കവിതകളെ കുറിച്ച്‌ പറയാന്‍ എനിക്ക്‌ വളരെ ഇഷ്ടമാണ്‌ , എന്തുകൊണ്ടൊ എന്നെ സ്വാധീനിച്ച വരികളുണ്ടതില്‍, ദൃശ്യത്തേക്കാള്‍ അദൃശ്യ സ്പന്ദനം കൊണ്ട്‌ നമ്മുടെ മ്പോധ മണ്ഡലത്തെ ഭ്രമരം കൊള്ളിക്കുന്ന കവിതകളാണ്‌ അവ, പൊയ്‌മുഖങ്ങള്‍ക്ക്‌ നേരെയുള്ള കല്ലേറുകളാണ്‌ അവ, ഇടയ്ക്ക്‌ ഒരു കവിതയുടെ പേര്‌ പരാമര്‍ശിക്കാന്‍ നൊക്കിയപ്പൊള്‍ എനിക്ക്‌ മറവി വന്നു, എങ്കിലും പ്രസംഗം അവസാനിപ്പിച്ച്‌ ഞാന്‍ ഇറങ്ങിയപ്പോള്‍ ഒരു സഹ്രദയന്‍ പരിചയപ്പെടാന്‍ വന്നു, 'നദീറെ,, പ്രസഗം എല്ലാം നന്നായിരുന്നു, പക്ഷെ ഇത്തരത്തില്‍ മറവി പാടില്ല.. '. ഞാന്‍ ആ സുഹ്രത്തിനൊട്‌ പറഞ്ഞു "കവിതയുടെ പേരാണ്‌ ഞാന്‍ മറന്നത്‌, പക്ഷെ കവിതയെ ഞാന്‍ മറന്നില്ല, അതിലെ വരികള്‍ എനിക്ക്‌ മറക്കാന്‍ ഒക്കില്ല.., പേര്‌ എന്നാല്‍ തലക്കെട്ട്‌, എന്തു ചെയ്യാം സുഹ്രത്തേ തലക്കെട്ടുകള്‍ എന്റെ തലയില്‍ നില്‍ക്കാറില്ല...

ശനിയാഴ്‌ച

വാപ്പ, ഇഹലൊക വാസം വെടിഞ്ഞു



ലളിത ജീവിത പ്രിയനും ഓരോ നിമിഷങളിലും തമാശkള് നിറച്ച് ജീവിതം ആസ്വദിച്ച് തീർത്ത സാധുവായ ഒരു സ൪ക്കാ൪ ജീവനക്കാരൻ, ഞങളുടെ ഗ്രാമത്തിൽ ഓരോരുത്തരുടെയും ഇഷ്ട ചങാതി ശ്രി.ടി.ക്കെ.സൈതുകുട്ടി, അതാണ്‍ എന്റെ വാപ്പയുടെ പേര്‍ ത്രിശൂ൪ ജില്ലയിലെ വെളളാങ്കല്ലുര്‍ ഗ്രാമ പഞ്ചായത്ത് , പുത്ത൯ച്ചിറ പഞ്ചായത്ത് എന്നിവിടങളിൽ മാറി മാറി ജോലിയിലിരിക്കെ, ഇടതു പക്ഷ യൂണിയനിൽ‍പ്പെട്ട വാപ്പയെ ട്രാന്‍സ്ഫർ ചെയ്യാൻ സമ്മ൪ദ്ദം ചെയ്തിരുന്നത് ഒരേ സ൪വീസുള്ള ഒരേ തസ്തികയിലുള്ള വലുതു പക്ഷ യൂണിയനിൽ പെട്ട വാപ്പയുടെ പ്രിയ സുഹ്രത്ത് അച്ചായൻ ആയിരുന്നു, ഇവരുടെ ചങാത്തം രസമായിരുന്നു, അച്ചായനും വാപ്പയും പരസ്പ്പരം പാരയ)യിരുന്നെങ്കിലും, അവരുടെ സ്ന്ഹ ബന്ധം സുഹ്രത്തുക്കൾക്കിടയിൽ ചർച്ചയായിരുന്നു പ്രൊമൊഷ൯‍ ലഭിച്ച് കണ്ണൂര്‍ എടയക്കാട് പഞ്ചായത്തിൽ സെക്രട്ടറിയായി പൊയി ഒരു മാസത്തിനുള്ളിൽ പെന്‍ഷ൯‍ ആവുകയും ചെയ്തു. നാട്ടിൽ വലിയ സുഹ്രദ് വലയം ഉണ്ടായിരുന്ന വാപ്പയുടെ ഉറ്റ ചങാതികളായരുന്ന അനിയൻ നായർ മരിക്കുകയും സേനപ്പൻ‍ ചേട്ടൻ‍ കിടപ്പിലാകുകയും ചെയ്തതോടെ വാപ്പയുടെ തള൪ച്ചയും ആരംഭിച്ചിരൂന്നു അശൊക൯‍ ചേട്ടനും‍, വവാനന്ദൻ ചേട്ടനും‍, സൈതുമുഹമ്മദ്ക്കയും അങിനെ ചുരുക്കം ചിലരായ് ചുരുങി അവരുടെ ഗ്യാങ്. സ്വാമിയുടെ ചായ കടയിൽ ഇവര്‍ ഒത്തു കൂടി രാഷ്ടിയം പറയുബൊൾ വേണ്ടി വരുന്ന പരിപ്പ് വടയും, ചായയും, നറുക്ക് കിട്ടുന്ന ആളുടെ പറ്റിൽ എഴുതും എന്നാണ്‍ വെവസ്൧,
എല്ലാ ദിവസങളിലും നറുക്ക് വീഴുക വാപ്പയുടെ മുഖ്യ എതിരാളിയും സ്൧ലത്തെ കോണ്ഗ്രസ് എന്നു വിളിക്കുന്ന അത്യുച്ചത്തിൽ സംസാരിക്കുന്ന ഇറച്ചി കടക്കാരൻ സൈയ്തുമുഹമ്മദ്ക്കയുടെ പേരിലായിരിക്കും. എന്നിരുന്നാലും സൈയ്തുമുഹമ്മദ്ക്ക പരിഭവിക്കാറില്ലായിരുന്നു, കാരണം, അതിന്റെ പിന്നില്‍ പ്രവർത്തിക്കുന്ന വാപ്പ ഞായറാഴ്ച്കളിൽ വാങുന്ന ഇറച്ചിയുടെ കണക്കിൽ അത് തീർത്തിരിക്കും. റേഷൻ കടയില്‍ തിരക്കുണ്ടോ എന്ന ചൊദ്യത്തിന്‍ ക്ഷമിക്കണം അറിയില്ലട്ടൊ... അരിയും പഞ്ച്സാരയും ഉണ്ടെന്നാണ്‍ അറിഞത് എന്നായ്രിരിക്കും തിരക്ക് പിടിച്ച് വരുന്ന് ആളൊട് ചിലപ്പൊൾ എതിരെ വരുന്ന് വാപ്പയുടെ മറുപടി,
നമ്മൾ ജീവിക്കുന്നത് മരിക്കാനാണ്‍ എന്ന് വാപ്പ ഇടയ്ക്ക് പറയാറുണ്ടായിരുന്നു..
ഇന്നലെ വാപ്പ പോയി.. ആരൊടും.. പരിഭവമില്ലാതെ… മഹാ രൊഗം പേറി കൊണ്ട് ഞങളെ അറിയിക്കാതെ കൊണ്ടു നടന്ന്, ആരെയും ബുദ്ധിമുട്ടിക്കാതെ, വളരെ ശാന്തനായി… വേണ്ടു വൊളം.. സ്നഹവും,വാത്സല്ല്യവും ഞങൾക്ക് വാരിക്കോരി തന്ന്, മരിക്കുന്നതിന്‍ തലെ ദിവസം. വാപ്പ എന്നെ വിളിച്ച് ഉപദേശിച്ചു… സ്നെഹത്തിനും.. നല്ല ക൪മ്മ്ങളും മാത്രമെ.. മനുഷ്യനെ സംത്രപ്ത്തനാക്കു..

ഇതു വായിക്കുന്ന പ്രിയ സഹൊദരാ, എന്റെ വാപ്പയുടെ ആത്മാവിന്‍ വേണ്ടി പ്രാർതഥക്കുവാ൯ നിങളൊട് ഞാ൯‍ അപേക്ക്ഷിക്കുന്നു…

ഇന്നലെ എന്റെ വീട്ടിൽ എത്തി ചേ൪ന്ന ആയ്രിരങൾക്കും, എന്നെ ഫൊണിലും, ഇ മെയിലും.. വഴി എന്റെ ദുഖത്തിൽ പങ്കു ചേർന്ന് ഏവർക്കും.. നന്ദി…

ഈ ബ്ലോഗ് തിരയൂ