Easy to find this blog address, please search the word 't.s.nadeer' in google.com
friends
പേജുകള്‍
ഞായറാഴ്‌ച
സ്നേഹം
ജനനി, ഒന്നിനെയും സ്നേഹിച്ചില്ല
എന്നതെൻ സ്നേഹം.
കാലമെന്നെ പരിഹസിച്ചാലും
സ്വൈര്യം, അവ്യാകുലം
ധന്യം, സ്വസ്തി നമഃ
==========
ടി.എസ്.നദീർ
ശനിയാഴ്‌ച
ആൾക്കൂട്ടങ്ങളെ ഭയക്കണം
==============================
ഊഴമിട്ട് കാത്തിരിക്കുന്നവരാണ്
കാത്തിരിപ്പില്ല എന്ന് പറയുന്നവർ
മറന്ന് പോയവരാണ്
അന്ത്യം എങ്ങിനെയെന്ന്
അറിയാനാഗ്രഹമില്ല
എങ്ങിനെ ആയാലും നിസ്സഹായർ
ആൾക്കൂട്ടങ്ങളെ ഭയക്കണം
അറിവില്ലാത്തവരാണവർ
അറിവ് കൊണ്ട് തനിച്ചായവർ
ആൾക്കൂട്ടങ്ങളെ ഭയക്കണം
========================
ടി.എസ്.നദീർ
വാപ്പ
ഇന്ന് എന്റെ വാപ്പായുടെ ചരമദിനം, പ്രാർത്ഥിക്കുമൊ നിങ്ങളെൻ പിതാവിൻ ആത്മശാന്തിക്കായ്
=======================
എന്‍ കാതില്‍ മന്ത്രിച്ചു
നല്‍കിയാ സഹനാക്ഷരങ്ങള്‍
എന്നെ ഉണര്‍ത്തി വളര്‍ത്തി
ഇതുവരെ ഉലകില്‍
നിന്‍ കോപത്തിന്‍
പൊയ്‌മുഖം
ഞാനാഗ്രഹിച്ചിരുന്നു
അതു തണുത്താറി കിട്ടുന്ന
സ്‌നേഹം നുകരാന്‍
പകരാനൊരിക്കലും നീ
പിശുക്കു കാട്ടിയില്ലന്നാകിലും
പ്രായം ഏഴിലും മൂത്തവനാകിലും
വികൃതി മൂത്തവന്‍ ഞാന്‍
ഒരു ബന്ദുദിനത്തിങ്കല്‍
ശകടമില്ലാതുള്ളൊരു പഴയകാലം
വീണ് കയ്യൊടിഞ്ഞൊരെന്നെയും
ചുമലിലേറ്റി ഓടി തീര്‍ത്തതോ
കിലോമീറ്ററുകള്‍ ആരൊഗ്യകേന്ദ്രത്തിലെപ്പടാന്‍
ആയുസിലേറെ നീ സരസനെന്നാകിലും
ആകുലതകളേറെ നല്‍കി ഞാനും
പനിയെന്നും തലവേദനയെന്നും നടിച്ചും
നാട്യമെന്നറിയാമെങ്കിലും
നാട്യമില്ലാ പരിചരിച്ചു നീയും
പ്രവാസം സ്വീകരിച്ച്
ഞാന്‍ പുറപ്പെട്ടപ്പോള്‍
കുട്ടിയെ പോല്‍ നിന്‍
പൊട്ടിക്കരച്ചിലിന്‍ അലയൊലി
മായുവില്ലെന്നായുസില്‍
സഹജീവികളില്‍ മാനവര്‍
മതം ജാതിയേതുമോര്‍ക്കതെ
സത്‌കര്‍മ്മിതര്‍ക്ക് മാത്രം
പൂര്‍ണ്ണ ത്രപ്തിയും
ഇശ്വരാനുഗ്രഹവും എന്ന്
ജീവിച്ചു പഠിപ്പിച്ച നിന്‍
ജീവിത പാഠങ്ങളത്രയും
പഠിച്ചു തീര്‍ക്കാന്‍
മതിയാവതില്ലെന്‍ ജീവിതം.
ഹ്രദയം രോഗാണുക്കള്‍
കീഴടക്കിയെന്നറിഞ്ഞിട്ടും
മറച്ചു വെച്ചതവസാനം വരെയും
വിശ്വാസിക്ക് വിശേഷപ്പെട്ട ദിനം
വേണ്ടപ്പെട്ടവര്‍ക്ക് അരികിലായ്
മുറപോല്‍ പ്രാര്‍ത്ഥനകള്‍
സ്വയം അനുഷ്ഠിച്ചും ജപിച്ചുമന്ത്യം
എന്നനുജന്‍ മടിയില്‍ നീ
തല ചായ്ച്ച് യാത്രയായെങ്കിലും
മറക്കുകില്ലാരും അടുത്തറിയുന്നവര്‍
അവര്‍ തന്‍ ആയുസില്‍
ദൈവ ക്രിപയാല്‍
നീയേകിയൊരീ ജന്മം
പകരം തരാനായില്ലന്നെന്‍
ജന്മ ദു:ഖം.
====
ടി. എസ്. നദീര്‍
=======================
എന്‍ കാതില്‍ മന്ത്രിച്ചുനല്കിയാ സഹനാക്ഷരങ്ങള്‍
എന്നെ ഉണര്‍ത്തി വളര്‍ത്തി
ഇതുവരെ ഉലകില്‍
നിന്‍ കോപത്തിന്‍
പൊയ്‌മുഖം
ഞാനാഗ്രഹിച്ചിരുന്നു
അതു തണുത്താറി കിട്ടുന്ന
സ്‌നേഹം നുകരാന്‍
പകരാനൊരിക്കലും നീ
പിശുക്കു കാട്ടിയില്ലന്നാകിലും
പ്രായം ഏഴിലും മൂത്തവനാകിലും
വികൃതി മൂത്തവന്‍ ഞാന്‍
ഒരു ബന്ദുദിനത്തിങ്കല്‍
ശകടമില്ലാതുള്ളൊരു പഴയകാലം
വീണ് കയ്യൊടിഞ്ഞൊരെന്നെയും
ചുമലിലേറ്റി ഓടി തീര്‍ത്തതോ
കിലോമീറ്ററുകള്‍ ആരൊഗ്യകേന്ദ്രത്തിലെപ്പടാന്‍
ആയുസിലേറെ നീ സരസനെന്നാകിലും
ആകുലതകളേറെ നല്‍കി ഞാനും
പനിയെന്നും തലവേദനയെന്നും നടിച്ചും
നാട്യമെന്നറിയാമെങ്കിലും
നാട്യമില്ലാ പരിചരിച്ചു നീയും
പ്രവാസം സ്വീകരിച്ച്
ഞാന്‍ പുറപ്പെട്ടപ്പോള്‍
കുട്ടിയെ പോല്‍ നിന്‍
പൊട്ടിക്കരച്ചിലിന്‍ അലയൊലി
മായുവില്ലെന്നായുസില്‍
സഹജീവികളില്‍ മാനവര്‍
മതം ജാതിയേതുമോര്‍ക്കതെ
സത്‌കര്‍മ്മിതര്‍ക്ക് മാത്രം
പൂര്‍ണ്ണ ത്രപ്തിയും
ഇശ്വരാനുഗ്രഹവും എന്ന്
ജീവിച്ചു പഠിപ്പിച്ച നിന്‍
ജീവിത പാഠങ്ങളത്രയും
പഠിച്ചു തീര്‍ക്കാന്‍
മതിയാവതില്ലെന്‍ ജീവിതം.
ഹ്രദയം രോഗാണുക്കള്‍
കീഴടക്കിയെന്നറിഞ്ഞിട്ടും
മറച്ചു വെച്ചതവസാനം വരെയും
വിശ്വാസിക്ക് വിശേഷപ്പെട്ട ദിനം
വേണ്ടപ്പെട്ടവര്‍ക്ക് അരികിലായ്
മുറപോല്‍ പ്രാര്‍ത്ഥനകള്‍
സ്വയം അനുഷ്ഠിച്ചും ജപിച്ചുമന്ത്യം
എന്നനുജന്‍ മടിയില്‍ നീ
തല ചായ്ച്ച് യാത്രയായെങ്കിലും
മറക്കുകില്ലാരും അടുത്തറിയുന്നവര്‍
അവര്‍ തന്‍ ആയുസില്‍
ദൈവ ക്രിപയാല്‍
നീയേകിയൊരീ ജന്മം
പകരം തരാനായില്ലന്നെന്‍
ജന്മ ദു:ഖം.
====
ടി. എസ്. നദീര്‍
ഞായറാഴ്‌ച
ശനിയാഴ്‌ച
കെ.ജി.എസിനെ ക്രൂശിക്കേണ്ടതില്ല
കെ.ജി.എസ്. ബഹറയിനില്‍ വിദ്യാരംഭ ചടങ്ങില്‍ പങ്കെടുത്തത് എന്തൊ വലിയ അപരാധമായി എഴുതി കണ്ടു, മതേതരത്വത്തിന്റെ ശക്തമായ വക്തവായ അദ്ദേഹം ഇത്തരം സമീപനം സ്വീകരിക്കുന്നത് ആശ്വാസ്യമല്ല എന്ന വിമര്‍ശനം ആരൊഗ്യകരമായ സാമൂഹിക വീക്ഷണമല്ല, മതേതരത്വം എന്ന് പറയുന്നത് വിശ്വാസത്തിന്റെ ചട്ടകൂടില്‍ മാത്രം ഒതുങ്ങാതെ മറ്റിതരായ സാമൂഹിക ഇടപെടലുകള്‍ കൂടിയാണ്, അതില്‍ എതെങ്കിലും വിശ്വാസ പ്രമാണങ്ങളും കടന്നു കൂടിയേക്കാം, അത് സമൂഹത്തിന് ദോഷകരമായി ബാധിക്കാതിരിക്കയും എന്തെങ്കിലും നന്മ നല്‍കുകയും ചെയ്യുന്നെണ്ടെങ്കില്‍ അതില്‍ താത്പര്യമുള്ള സാസ്ക്കാരിക നായകര്‍ പങ്കാളിയാകുന്നതില്‍ തെറ്റ് കാണാനാവില്ല, ആചാരത്തിന്റെ മേലങ്കി അഴിച്ചു വെച്ചാല്‍ വിദ്യാരംഭം നല്ലൊരു സന്ദേശം സമൂഹത്തിന് നല്‍കുന്നു, മാനവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അറിവ് തന്നെയാണ്, മാനവിക മൂല്യങ്ങളെ തരം തിരിക്കുന്നത് അറിവാണ്, അറിവിനെ പാര്‍ശ്വ വത്‌കരിച്ച് ഒരോരോ തത്വ ശസ്ത്രങ്ങള്‍ സ്രഷ്ടിച്ച് പരസ്പരം പോരടിക്കുന്ന ജീവിയായി മനുഷ്യന്‍ മാറിയെങ്കിലും എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് അത്യന്തികമായി നേടിയെടുക്കേണ്ടത് അറിവിനെത്തന്നെയാണ്.
----------
ടി.എസ്. നദീര്‍
36071109
----------
ടി.എസ്. നദീര്‍
36071109
വ്യാഴാഴ്‌ച
വിശ്വസ്ഥൻ
വിശ്വത്തിൽ സ്ഥിതിചെയ്യുന്നവൻ എന്ന അർത്ഥത്തിൽ ‘വിശ്വസ്ഥൻ’ ശരി. വിശ്വസിക്കപ്പെടുന്നവൻ എന്ന അർത്ഥത്തിൽ ‘വിശ്വസ്തൻ’ ശരി.
ബുധനാഴ്‌ച
ജോലി ഇല്ലാതെ എഴുത്ത്കാരൻ ആകാൻ ശ്രമിക്കുന്നത്
ജോലി ഇല്ലാതെ എഴുത്ത്കാരൻ ആകാൻ ശ്രമിക്കുന്നത് ജീവിക്കാൻ അറിയാത്ത മണ്ടന്മാരാണൊ, കേരളത്തിൽ അറിയപ്പെടുന്ന കവികളെല്ലാം മലയാളം അദ്ധ്യാപകർ ആയിരിക്കും അല്ലെങ്കിൽ എന്തെങ്കിലും ജോലി ഉണ്ടാകും.
ജോലി ഇല്ലാതിരുന്ന ബാലചന്ദ്രൻ ചുള്ളികാട് നടനാകേണ്ടി വന്നു, അലഞ്ഞു തിരിഞ്ഞു നടന്ന അയ്യപ്പൻ വഴിയിൽ വീണു.
ജോലി ഇല്ലാതിരുന്ന ബാലചന്ദ്രൻ ചുള്ളികാട് നടനാകേണ്ടി വന്നു, അലഞ്ഞു തിരിഞ്ഞു നടന്ന അയ്യപ്പൻ വഴിയിൽ വീണു.
പ്രയോഗം
‘മണം’ സുഗൻഡവും ‘നാറ്റം’ ദുഗ്ഗൻഡവുമാണെന്നു സാമാന്യേന പറയാമെങ്കിലും, ‘മുല്ലപ്പൂവിന്റെ ഒരു നാറ്റം വരുന്നുണ്ട്’ എന്നും ‘എലി ചത്തുകിടക്കുന്നോ? ഹൊ! വല്ലാത്ത ഒരു മണം!’ എന്നും പറയുന്ന നാട്ടു നടപ്പാണ് രസകരമായ പ്രയോഗം.
ചൊവ്വാഴ്ച
എം.കെ. നമ്പ്യാരും കളിയരങ്ങ് എന്ന നോവലും
![]() |
| എം.കെ. നമ്പ്യാര്‍ |
ബഹറയിനില്‍ വെച്ച് നടന്ന ഒരു കവിയരങ്ങില്‍ വെച്ചാണ് ഞാന്‍ എം.കെ. നംബ്യാരെ പരിചയപ്പെടുന്നത്, ഒരു പരോപകാരപ്രിയനും , പച്ചമനുഷ്യന്റെ ലാളിത്യതയും ഉള്ള മനുഷ്യന്‍, അതിജീവനത്തിന്റെ കഠോര ഭാവങ്ങള്‍ വേണ്ടുവോളം കണ്ടും കേട്ടും അനുഭവിച്ചും മുന്നേറുന്ന ജീവിത യാത്രികന്‍, ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും സന്ദര്‍ശനം നടത്തി, വൈവിധ്യങ്ങളെ നോക്കി കണാണുന്ന ജിഞ്ജാസി.
![]() |
| എം.മുകുന്ദനോടൊപ്പം |
ചെറുപ്പം മുതലെ സാഹിത്യ തത്പരനാണ്, കഥ, കവിത, നോവല്‍, നാടകം എന്നിങ്ങനെ എല്ലാത്തിലും രചന നടത്തിയിട്ടുണ്ട്, ഒരു ഉന്നത തറവാട്ടില്‍ ജനിച്ചിട്ടും പട്ടിണിയുടെ തീവ്രത അനുഭവിച്ചിട്ടുണ്ട് എന്ന് പറയാന്‍ എം.കെ. നംബ്യാര്‍ക്ക് ഒരു മടിയുമില്ല, തൊഴിലാനായി മദ്രാസില്‍ അലയുമ്പോള്‍ 7 ദിവസം പട്ടിണി കിടക്കേണ്ടി വന്നു, അന്നാണ് നാട്ടിലെ പുഴയുടെ മഹത്വം ബൊധ മണ്ഡലത്തിലെത്തുന്നതെന്ന് അദ്ദേഹം പറയുന്നു, ബാല്യം അമ്മുമ്മയോടപ്പം മാത്രമായ് തറവാടിന്റെ അകത്തളങ്ങളില്‍ ഒറ്റപ്പെട്ടപ്പോള്‍ ഭാവനയുടെ ലോകത്ത് പതിയെ സഞ്ചരിക്കല്‍ ശീലമാക്കി, ജീവിതത്തിന്റെ സന്നിഗ്ദ ഘട്ടങ്ങള്‍ പലതും നമ്പ്യാര്‍ വിവരിക്കുന്നത് ആശ്ചര്യത്തോടെ മാത്രമാണ് ഞാന്‍ കേട്ടിരിന്നിട്ടുള്ളത്, ന്യുയോര്‍ക്കില്‍ വെച്ച് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ കൊലക്കത്തിയുമായി മുന്നിലെത്തിയപ്പോള്‍ പതറാതെ കയ്യിലുള്ള ഡോളറുകള്‍ എല്ലാം അയാള്‍ക്ക് നല്‍കിയതിനു ശേഷം നമ്പ്യാര്‍ ആ അമേരിക്കകാരനോട് പറഞ്ഞത്, എന്റെ കയ്യിലുള്ള പണമെല്ലാം നിനക്കു നല്‍കി കഴിഞ്ഞു എനിക്ക് വിശക്കുന്നുണ്ട്, നീ എനിക്ക് ഭക്ഷണം നല്‍കണം എന്നാണ്, അയാള്‍ സ്വന്തം ഭവനത്തിലേക്ക് കുട്ടികൊണ്ട് പോയി ഭക്ഷണം നല്‍കി, ഭാര്യ ലൈംഗിക തൊഴിലാളിയാണെന്നും 2 ആഴ്ച്ചയായ് തൊഴില്‍ വൃത്തിക്ക് പോകാന്‍ സാധ്യമായില്ലെന്നും അതിനാല്‍ പണമില്ലാതെ വന്നതിനാലാണ് ആക്രമിച്ച് പണം തട്ടാന്‍ വന്നെതെന്നും പറഞ്ഞ് അമേരിക്ക കാരന്‍ കരഞ്ഞു, അയാള്‍ ഇന്നും നമ്പ്യാരുടെ മൊബെയിലില്‍ ഇടയ്ക്ക് വിളിക്കും സ്നേഹന്വേഷണം നടത്തും, മരണത്തെ മുഖാ മുഖം കണ്ട മറ്റൊരു സംഭവം ജപ്പാന്‍ യാത്രയ്ക്കിടയിലാണ് വിമാനം ചുഴലി കാറ്റില്‍ പ്പെടുകയും നിലത്തിറങ്ങാന്‍ കഴിയാതെ മരണമുഖത്ത് സഹ യാത്രക്കാര്‍ അലമുറയിട്ട് കൊണ്ടിരുന്നപ്പോള്‍, നമ്പ്യാര്‍ ചെയ്തത് ഭാര്യയ്ക്ക് മൊബൈയിലില്‍ ഫ്ലൈറ്റിന്റെയും, സീറ്റിന്റെയും വിവരങ്ങള്‍ സന്ദേശം അയച്ച് ശാന്തനായിരുന്നു, അത് തന്നെയാണ് അദ്ദേഹത്തിന് എന്നെ പോലുള്ള യുവാക്കളോട് ഉപദേശിക്കാനുള്ളത്, ജീവിതം ദൈവ വിശ്വാസത്തില്‍ അര്‍പ്പിച്ച് ചിട്ടവട്ടം ക്രമീകരിച്ച് പ്രാക്ടിക്കലായി ജീവിക്കുക,
എം.കെ. നമ്പ്യാരുടെ 'കളിയരങ്ങ്' എന്ന നോവല്‍ ഇപ്പോള്‍ വെട്ടം ഒണ്‍ലൈന്‍ മാഗസനില്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്നു, http://www.vettamonline.com/ നോവലിനെ കുറിച്ചും മറ്റ് സാഹിത്യ വിചാരങ്ങളെ കുറിച്ചും അദ്ദേഹവുമായി സംസാരിച്ചവയില്‍ നിന്ന്:-
- ഇ നോവല്‍ എഴുതാനുള്ള പ്രേരണ എന്താണ്?
നോവലിലൂടെ കുറേ കര്യങ്ങള്‍ വരച്ചുകാണിക്കാന്‍ സാധിക്കും..കുറേ വര്‍ഷങ്ങളായി കേരളത്തിന്നു പുറത്ത് ജീവിക്കുന്നു.നടന്നു വന്നപ്പോഴും,ഉറങ്ങി എഴുന്നേറ്റപ്പോഴും കണ്ണിലൂടെ ദ്രുശ്യമായ പലതും എന്നെ വേദനിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അത്തരം നേര്‍ക്കാഴ്ചകള്‍ ഇവിടെ പറയാന്‍ ശ്രമിച്ചു നോക്കുകയാണ്.
- ഒട്ടുമിക്ക സാമൂഹിക കച്ചവട വ്യവസ്ഥിതിയും ലോകത്തിലെ എല്ലാ സമൂഹത്തിലും ആത്യന്തികമായി ഒരേ നിറം കാണിക്കുന്നു എന്നണൊ ഇ നോവല്‍ കോണ്ട് ഉദ്ദേശിക്കുന്നത് ?
എല്ലാസമൂഹത്തിന്നും ഒരേനിറമാണെന്ന് പറയാന്‍ പ്റ്റില്ല.സാഹചര്യങ്ങള്‍ക്കും കാലാവസ്ഥക്കും അനുസരിച്ച് മാറേണ്ടതുണ്ട്..മറ്റങ്ങള്‍ കുടൂബത്തിന്നും സമൂഹത്തിനും പ്രയോചനപ്പെടുന്നതായിരിക്കണം.സങ്കുചിതമായ മാറ്റങ്ങള്‍ വായു സഞ്ചാരം ഇല്ലാതാക്കും.
- നോവലിലെ നീലന്‍ എന്ന നായക കഥാപാത്രം അധര്‍മ്മത്തിനും അനീതിക്കും സമരസപ്പെടുകയും അതോടൊപ്പം ഉള്ളില്‍ ശക്തമായ പ്രതിഷേധം അടക്കിപ്പിടിക്കുകയും ചെയ്യുന്നു, സമകാലിക മലയാളിയുടെ മനോവികാരം തന്നെയല്ലെ ഇത്?
നീലന്‍ വിവേകബുദ്ധിയോടെ ജീവിക്കുവാന്‍ ശ്രമിക്കുന്നു.തിന്മകളെ വെട്ടിത്തുറന്നു പറയുന്നു.കഴിയുമെങ്കില്‍ ചിലരെ തിരുത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.സമകാലികമലയാളിയുടെ വികാരം ഇതു തന്നെ എന്നു പറയാന്‍ പ്രയാസം.പ്രത്യേകിച്ചും നമ്മള്‍ നിലനില്‍പ്പിനെ ഭയപ്പെടുന്നു.അവധിക്കു നാട്ടില്‍ പോകുമ്പോള്‍ വീട്ടുമുറ്റത്ത് വിസര്‍ജ്ജിച്ചുപോയവരെ ശകാരിച്ചാല്‍ പോലീസ് കേസാവില്ലേ?തിരിച്ചുപോകാന്‍ കഴിയാതെ വരുമോ എന്നെല്ലാമാണ് പലരും ചിന്തിക്കുന്നത്.മറ്റുള്ളവരെ ഹനിക്കുന്നതായ കാഴ്ചപ്പാടുകളും ശൈലികളും മാറേണ്ടതുണ്ട്.എന്തും പറയാം,പക്ഷെ വിവേകബിദ്ധിയോടെ മാത്രം..
- കളിയരങ്ങ് എന്നത് നില നില്‍പ്പിന്റെ കളിയരങ്ങാണൊ?
കളിയരങ്ങ് എന്നത് നിലനില്‍പ്പിന്റെ കളിഅരങ്ങല്ല.കെട്ടി ആടുന്ന വേഷങ്ങളെ പല അരങ്ങുകളിലൂടെ അവതരിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.
- നോവല്‍ തുടങ്ങുന്ന മാംസളപുരി എന്ന ഇന്ത്യന്‍ തെരുവിനെ വര്‍ണ്ണിക്കുമ്പോള്‍ വേശ്യകളേയും ലഹരി വില്‍പ്പന്‍ കേന്ദ്രങ്ങളുടെയും വര്‍ണ്ണനയും, പച്ചയായ ഭാഷ പ്രയോഗവും, അതിഭാവുകത്വം എന്ന വിമര്‍ശനത്തിന് കാരണമാകില്ലെ?
- പുരിയിലെ ഭാഷണങ്ങള്‍ക്ക് കുടി ലഹരിയുടെ ചുവ, അവിടെ രാജാവും മന്ത്രിയും, ഭിക്ഷക്കാരനും ആ ദുര്‍മ്പല നിമിഷത്തില്‍ കുട്ടുകാരാവും, ആഹാരത്തിനും ലഹരിക്കും വേണ്ടി ജന്മമെടുത്ത പരിക്ഷകള്‍ എന്നൊക്കെ നോവല്‍ തെരുവു മനുഷ്യരെ ആക്ഷേപിക്കുന്നുണ്ടോ?
വിമര്‍ശനത്തെ ഭയപ്പെട്ട് പറയാനുള്ളത് പറയാതിരിക്കുന്നത് ഭീരുത്ത്വമാണ്.അതു പറഞ്ഞ് എന്തു വ്രുത്തികേടുകളും പറയുന്നത് ശരിയല്ല.നേരില്‍ കണ്ടതും അനുഭവിച്ചറിഞ്ഞതും പച്ചയായി പറയാം..മദ്യവും മധുരാക്ഷിയും ഇല്ലെങ്കില്‍ ലോകമില്ല.പുരോഗതിയില്ല. സത്യമല്ലേ?കാര്യസാദ്ധ്യങ്ങള്‍ക്കും മറ്റുമായി പണ്ടുമുതലേ ഇതിനു പ്രസക്തിയുണ്ട്.
സ്വന്തം ഉത്തരവാദിത്ത്വം നിര്‍വഹിക്കാതെ ഭാര്യയേയും മക്കളേയും വിറ്റുകുടിക്കുന്നവരെയാണ് പരിഷകള്‍ എന്ന പ്രയോഗം കൊണ്ട് ഞാന്‍ ഉദ്യേശിച്ചത്.
തെരുവിലെ ജീവിതം സുതാര്യമാണ്.അവിടെ നാളെ ഇല്ല.ഇന്ന്,ഇപ്പോള്‍ ജീവിക്കാന്‍ മാത്രമേ അവര്‍ക്കറിയൂ.
- നോവലിലെ നായക കഥാപാത്രം ഗള്‍ഫില്‍ എത്തപ്പെടുകയും, ഇവിടെ നടമാടുന്ന അനീതികളില്‍ അമര്‍ഷം കൊള്ളുകയും ചെയ്യുന്നുണ്ട്, പക്ഷെ ഇന്ത്യക്കാരനായ കമ്പനി മനേജറാണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്, അയാളാകട്ടെ തന്റെ രാഷ്ട്രിയ സ്വാധീനം ഉപയോഗിച്ച് ഇന്ത്യാ ഗവണ്‌മെന്റിന്റെ പുരസ്ക്കാരങ്ങള്‍ തരപ്പെടുത്തകയും ചെയ്യുന്നു, സത്യത്തില്‍ പ്രവാസം എന്നാല്‍ വ്യവസ്ഥിതിയുടെ അടിമത്വം അല്ലെ ?
ഒരു പണി,പുരോഗതി ഇതെല്ലാം ആഗ്രഹിച്ചാണ് നമെല്ലാം ഇവിടെ വന്നത്.കാലാവസ്ഥയോജ്യമാകുമ്പോള്‍(അനുകൂലമാക്കുമ്പോള്‍ ) അടുത്തിരിക്കുന്നവന്റെ വയറ്റില്‍ ചവുട്ടിക്കയറുന്ന അരങ്ങുകള്‍ ധാരാളം കാണാം.ചെയ്തികളുടെ കൂമ്പാരം കൂടുമ്പോള്‍ പലതും തേടിപ്പിടിക്കാനും എളുപ്പം.വന്ന വഴികള്‍ മറക്കുകയും ചെയ്യും.
വ്യവസ്ഥിതികളുടെ ശില്‍പ്പികള്‍ നാം തന്നെയാണ്..അതില്‍ കിടന്നു ശ്വാസം മുട്ടിമരിക്കേണ്ടിവന്നവരില്‍ ശില്‍പ്പികളും ഇല്ലാതില്ല..
- താങ്കള്‍ നോവല്‍ , കവിത, കഥ എന്നിങ്ങനെ എല്ലാ മേഘലകളിലും എഴുതുന്നു, എന്ത് കൊണ്ട് ഒന്നില്‍ മാത്രം കേന്ദ്രീക്രതമായ എഴുത്ത് നടത്തുന്നില്ല?
കഥകളാണ് എഴുതിയിരുന്നത്..രണ്ട് നോവലുകള്‍ 25 വര്‍ഷം മുമ്പെഴുതിയിരുന്നു..കൈരളിസുധ എന്ന മാസികയില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞു.പത്രാധിപര്‍ പുത്തേഴത്ത് ഭാസ്കരമേനോന്റെ നിര്യാണത്തിന്നു ശേഷം ആ പ്രസിദ്ധീകരനം നിന്നുപോയി.കഥ,നോവല്‍ അതില്‍ മാത്രമായി കേന്ദ്രീകരിക്കാന്‍ തുടങ്ങി എന്നു പറയാം..കുടുതലൊന്നും പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചിട്ടില്ല...കവിതകള്‍ക്ക് വായനക്കാര്‍ നോവലിനേയും കഥയേയും അപേക്ഷിച്ച് കുറവാണ്.
- താങ്കളുടെ കവിതകളെല്ലാം തന്നെ നല്ല ഈണമുള്ളവയാണ്, വ്രത്തത്തിലും അല്ലാതെയും കവിത എഴുതാറുണ്ടല്ലൊ, ഇന്നത്തെ ചെറുപ്പക്കാരായ കവികള്‍ എഴുതുന്ന ഗദ്യ ഹൈകുകളെ കുറിച്ച് എന്താണ് അഭിപ്രായം?
ഇന്നത്തെ കവിതാ രചനാരീതിക്ക് തീരേ നിലനില്‍പ്പില്ല.എല്ലാം സമകാലീകരചനകള്‍ തന്നെ.വ്രുത്തം അലങ്കാരം,വിഭക്തി ഇവയൊന്നും പാലിക്കാതുള്ള രചനാരീതി പെരുകുകയാണ്.ഇത് കാവ്യ സൌന്ദരത്തെ ഹനിക്കുന്നുണ്ട്..ഒ എന്‍ വി,സുഗതകുമാരി,വിജയലക്ഷ്മി,മധുസുതനന്‍ നായര്‍ ,അക്കിത്തം,വിഷ്ണുനാരായണന്‍ നബൂതിരി ,കൈതപ്രം മുതലായവരെല്ലാം പുതുമയോടെ കാവ്യം രചിക്കുന്നില്ലേ?അത്തരം രചനകള്‍ നിലനില്‍ക്കുമെന്നാണ് എന്റെ വിശ്വാസം
- അടുത്തിടെ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച താങ്കളുടെ സംവരണം എന്ന കവിത, സമകാലിക വിഷയം തന്നെ എന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടോ, അത്തരം ഒരു കവിത എഴുതാന്‍ ധൈര്യം കാണിച്ച താങ്കള്‍ക്ക് വായനക്കാരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എന്തായിരുന്നു?
തീര്‍ച്ചയായും സംവരണം എന്ന കവിത സമകാലീക വിഷയം തന്നെ.
കുറേ പ്രതികരണങ്ങള്‍ തെറിയായും ലഭിക്കുകയുണ്ടായി..കണ്ടതും അറിഞ്ഞതും,അനുഭവിച്ചതും മാത്രം പറയാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളു.ഒരാള്‍ കേസ്സുകൊടുക്കുമെന്നു പറഞ്ഞ് മെയില്‍ ചെയ്തിരുന്നു..ജാതിയെ വിമര്‍ശിക്കുന്നുണ്ടെന്നു പറഞ്ഞ്..എന്നെ പ്രശസ്തനാക്കാന്‍ താങ്കള്‍ മുതിരുകയാണല്ലെ എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം നിശബ്ദനായി..പാവം..
തിങ്കളാഴ്‌ച
ജയ് ഹിന്ദ്
It has 29 states and 6 Union Territories
There are 18 official languages.
114 languages 216 mother tongues and 900 dialects in India.
Hindi national language.
English commonly used for national political and educational puropses.
7th largest country.
2nd most populous
SO PROUD TO BE A HARDCORE INDIAN..!
Happy Independence Day..
ഭാരതീയന്‍ ആയി ജനിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു ...എല്ലാ ഭാരതീയര്‍കും സ്വാതന്ത്ര്യദിന ആശംസകള്‍ ...
ചൊവ്വാഴ്ച
ഒരു കര്‍ഷകന്‍റെ യാത്ര
ടി.എസ്. നദീര്‍
====================
ഇ പാതിരാ നിലാ ശോഭയില്‍
ഞാനീ വരമ്പത്തുലാത്തുന്നു
ഇവിടെ പ്രതിധ്വനിക്കും
ആത്മ രോദനങ്ങള്‍
കേള്‍ക്കുന്നുവോ നിങ്ങളെന്‍
പിതാ മഹന്മാരുടെ
കരിനുകവും മണ്‍ വെട്ടിയാല്‍
കട്ട നിരപ്പാക്കിയുമുഴുതു മറിച്ച്
ഞാറ്റു പാട്ടീണത്തില്‍
ആര്യനും കുട്ടുമുണ്ടനും വിതച്ച്
ഏത്തകൊട്ടയാല്‍ ജീവ ജലം തേവി
മേടത്തില്‍ പറിച്ച്‌നട്ട്
മിഥുനത്തില്‍ വിളഞ്ഞ്
കന്നിയില്‍ കൊയ്ത്..
വിരിപ്പനും മുണ്ടകനും
പുഞ്ചയുമായി പത്തായം സമൃദ്ധം
ഇന്നെന്‍ കര്‍മ്മഭൂമിക്കതിരുകള്‍.
ചുറ്റിലും കൊണ്‍ക്രീറ്റ് സൌധങ്ങള്‍
ഞാന്‍ ഏകനായ് ഭ്രഷ്ടനായ്
ചുറ്റിലും ആസക്തി മുര്‍ത്തികള്‍.
ഇനി വയ്യ..,
യാത്രയായീടണം
ഇ പാതിരാവിന്‍
നിലാവിപ്പോള്‍ മായും
കാണുന്നുവോ നിങ്ങളാ
കരി മേഘ കൂട്ടങ്ങളെ
യാത്രയാകുന്നു ഞാന്‍ സോദരരെ
കൊണ്ടു പോകാനെന്‍ പ്രിയരെത്തി
തിമിര്‍ക്കും പേമാരിയും
മിന്നലിന്‍ ഇടി മുഴക്കവും.
----------------
picture from
ഞായറാഴ്‌ച
ചൊവ്വാഴ്ച
കവിതകളില്‍ പ്രസ്താവനകള്‍ നിറയുന്നു.
അടുത്തിടെ ഫേസ്ബുക്കിലെ കവിതാ ഗ്രുപ്പില്‍ ഞാന്‍ ഇട്ട ഒരു കമന്റ് കുടുതല്‍ പ്രതിഷേധത്തിന് ഇടയാക്കി, നല്ല കവിതകള്‍ വായിക്കാം എന്ന തോന്നലിലാണ് ഞാന്‍ ഇ ഗ്രുപ്പില്‍ വന്നെതെന്നും, നല്ല കവിതകളേക്കാള്‍ സ്റ്റെയിറ്റ് മെന്റുകളാണ് ഏറെ കാണുന്നതെന്നുമായിരുന്നു എന്റെ പോസ്റ്റ്, അപ്പോള്‍ അത് ഗ്രൂപ്പിനെ അപമാനിക്കലായ് മാറിയെന്നും ശക്ത്മായ പ്രതിഷേധ കമന്റുകള്‍ ഉണ്ടാവുകയും ചെയ്തു, വ്യക്തി പരമായ ആക്ഷേപങ്ങള്‍ പോലും ഞാന്‍ കേള്‍ക്കേണ്ടി വന്നു, ഇങ്ങനെയൊക്കെ പറയുന്ന താങ്കള്‍ നല്ല ഒരു കവിത പോസ്റ്റ് ചെയ്യുക എന്നായി ചിലര്‍, ഞാന്‍ നല്ല കവിത എഴുതുന്ന ആളാണ് എന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ല എന്നായി ഞാന്‍, എങ്കില്‍ പിന്നെ ഇത്തരം വിമര്‍ശനങ്ങളില്‍ കാര്യമുണ്ടൊ എന്നാണ് സംശയം,ഞാന്‍ അടക്കമുള്ള കവിതാ പ്രേമികളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്, എനിക്ക് ആത്മ വിമര്‍ശനം നടത്തുകയും മറ്റു എഴുത്തുകാരുടെ രചനകളില്‍ അഭിപ്രായം പറയുകയും ചെയ്യാം, മറ്റുള്ളവര്‍ക്ക് തിരിച്ചും.കവിതകളുടെ ബഹളമയത്തില്‍ ഇ പോക്ക് എങ്ങോട്ടാണ് ഒരു പിടിയും കിട്ടാത്ത അവസ്ഥയുണ്ട്, പദ്യവും കവിതയും ഒന്നാണൊ, ഗദ്യത്തില്‍ കുറച്ച് സ്റ്റയിറ്റ് മെന്റുകള്‍ എഴുതിവെച്ചാല്‍ കവിതയാകുമൊ, പണ്ടത്തെ പഴഞ്ചൊല്ലുകളെ ആരെങ്കിലും കവിത എന്ന് വിളിച്ചിരുന്നോ, അത്തരം സൃഷ്ടികളല്ലെ ഇന്ന് പോസ്റ്റ് മോഡേണ്‍ കവിതകള്‍, സത്യത്തില്‍ ഞാനും അത്തരം കവിതകള്‍ എഴുതിയിട്ടുണ്ട്, വായിച്ചിട്ടുണ്ട്, എങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിലെ വികാരം മറ്റൊന്നാണ്, അതൊന്നും നല്ല കവിതകളല്ല, ഒരു ചെറു നിമിഷത്തിലേക്ക് നല്‍കുന്ന സ്പാര്‍ക്ക് നസ് മാത്രമെ ഇത്തരം കവിതകളിലുള്ളു, സ്ഥായിയായ ആസ്വദന സൌന്ദര്യം ഇത്തരം കവിതകളില്ല, അത് കൊണ്ട് തന്നെ നില നില്‍പ്പില്ല.
പദ്യവും ഗദ്യവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നത് ഭാഷയ്ക്ക് ഗുണകരമാണോ,താളബദ്ധമായ ഭാഷ പദ്യം.നിയതമായ താളക്രമമില്ലാത്തവ ഗദ്യം. വൃത്തബദ്ധമോ സംഗീതാത്മകമോ ആയ ഭാഷയ്ക്കു നിയതമായ ഒരു താളമുണ്ടാവും. ക്രമമായ ആരോഹണ അവരോഹണത്തോടെ അതു തുടങ്ങിയിടത്തു തന്നെ വന്നു നില്‍ക്കുകയും ചെയ്യുന്നു.പിന്നേയും തുടരുന്നു.അതായതു ഒരു ചക്രം വ്യവസ്ഥിത സംഖ്യയിലും വേഗക്രമത്തിലും ഒരു വട്ടംപൂര്‍ത്തിയാക്കുന്ന അതേപ്രക്രിയ തന്നെയാണു പദ്യത്തില്‍ വൃത്തവും ചെയ്യുന്നത്.
വൃത്തം പദ്യത്തിനു താളാത്മകത കൊടുക്കുന്നു.പദ്യത്തിനു ഈ താളക്രമമുള്ളതിനാല്‍ അത് ശ്രവണ സുന്ദരമാവുന്നു.രസനിബദ്ധമാവുന്നു. ഇങ്ങനെ സുന്ദരമായി പദ്യം നിര്‍മ്മിയ്ക്കുന്നതിന് നാം ഉപയോഗിക്കുന്ന തോതാണ് വൃത്തം..പദവിന്യാസത്തിലുള്ള താളവും ഔചിത്യവും വഴി പദ്യം നമ്മളില്‍ കൗതുകം,ആനന്ദം,വിസ്മയം എന്നിവ ജനിപ്പിക്കുകയും ചെയ്യുന്നു.
ഒരു കാലത്ത് വരേണ്യ വര്‍ഗ്ഗം മാത്രം കൈകാര്യം ചെയ്തിരുന്നതാണ് ഭാഷാ വ്രത്തവും , സംസ്ക്രത വ്രത്തവും എന്നുള്ളത് കൊണ്ടാണ് അത്തരം കൃതികള്‍ ജനകിയമാകാതിരുന്നത് എന്നുള്ളത് വസ്തുതയാണെങ്കിലും, മാറിയ കാലഘട്ടത്തില്‍ പുതു തലമുറ വ്രത്ത ശസ്ത്രത്തില്‍ നൈപുണ്യം നേടി, ഭാഷയെ കുടുതല്‍ പഠിച്ച്, താളാത്മകതയും , കവ്യാത്മകതയുമായ രചനകള്‍ നടത്തേണ്ടതല്ലെ, അതിനുള്ള സാഹചര്യം സമകാലികത്തില്‍ തുലോം കുറവായികൊണ്ടിരിക്കയാണ്.
ചിലര്‍ പറയുന്നു ഭാഷ നശിക്കുന്നില്ല വളരുന്നു എന്ന്, എങ്ങോട്ടാണ് വളരുന്നത് എന്ന് ശ്രദ്ധിച്ചാല്‍ അത് സാങ്കേതികത്വത്തില്‍ മാത്രമല്ലെ ഉള്ളു എന്ന് മനസിലാകും, മലയാളിയുടെ സാമൂഹിക ജീവിതം സാമാന്യവത്‌കരിച്ചു കൊണ്ടിരിക്കുന്നത് ഷണ്ഡീക്രതമായി കൊണ്ടിരിക്കുന്ന മലയാളത്തിലാണന്ന് മനസ്സിലാകും, അതിന് തടയിടാന്‍ ഭാഷ സ്നേഹികള്‍ മുന്നിട്ടിറങ്ങണം, എഴുത്തുകാര്‍ മുന്നിട്ടിറങ്ങണം.
ബുധനാഴ്‌ച
വലയെറിയുന്ന വിപണി സുത്രങ്ങള്‍
| SIRAJ PALLIKARA |
| T.S.NADEER |
അടുത്തിടെ യൂത്ത് ഇന്ത്യ ബഹറൈന്‍ സംഘടിപ്പിച്ച ആര്ത്തിക്ക് വലയെറിയുന്ന വിപണി സുത്രങ്ങള്‍ എന്ന ചര്‍ച്ച സദസ്സില്‍ പങ്കെടുക്കുകയുണ്ടായി, ബഹറൈനിലെ സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുത്ത ചടങ്ങ് വിഞ്ജാനപ്രദമായിരുന്നു, പുതിയ കാലത്തിന്റെ മാര്‍ക്കറ്റിങ്ങ് ചതികുഴികളെ കുറിച്ച് ചര്‍ച്ച ചെയ്തു, എത്രയെത്ര നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങ് കമ്പനികളാണ് ഉടലെടുക്കുന്നത്, അനേകമാള്‍ക്കരുടെ പണം അപഹരിച്ചു, കമ്പനികള്‍ പൊളിയുന്നു, കമ്പനി ഉടമകള്‍ മുങ്ങുന്നു, അല്ലെങ്കില്‍ പോലീസ് പിടിയിലാകുന്നു, ഇതെല്ലാം എത്ര നാളുകളായി നമ്മള്‍ അറിയുന്നു, എന്നിട്ടും പുതിയ രുപത്തില്‍ പുതിയ വാഗ്ദാനങ്ങളുമായി നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങ് കമ്പനികളെത്തുമ്പോള്‍ അവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ ആളെ കിട്ടുന്നു, നിക്ഷേപകരെ കിട്ടുന്നു, കുറഞ്ഞ സമയത്തിനുള്ളില്‍ കുറെ പണം ഉണ്ടാക്കുക എന്ന സ്മംഗ്ലിങ്ങ് വികാരം തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ചിന്ത, ജോലിയില്‍ സ്വാതന്ത്ര്യം ആഗ്രഹിച്ച്, മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുക എന്ന മാനസിക പിരിമുറുക്കം ആഗ്രഹിക്കാത്ത അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെത്തന്നെയാണ് ഇവിടെ ചൂഷണം ചെയ്യുന്നത്.
എന്റെ അറിവില്‍ ഇതുവരെ ഒരു നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങ് കമ്പനിയും വിജയിച്ചതായി എനിക്കറിയില്ല, നിങ്ങള്‍ ചേരുക, നിങ്ങള്‍ക്ക് കീഴെ രണ്ടാളെ ചേര്‍ക്കുക, അവര്‍ക്ക് കീഴെ വീണ്ടും ആളുകള്‍ ചേരുമ്പോള്‍ നിങ്ങളുടെ കമ്മീഷന്‍ വര്‍ദ്ധിക്കുന്നു, അങ്ങിനെ, അങ്ങിനെ. ഇതിനൊരു പര്യവസാനമില്ലേ, ഗത്യന്തരമില്ലാതെ അവസാനം ഉടമകള്‍ തന്നെ കമ്പനി പൊളിക്കുന്നു, നെറ്റ് വര്‍ക്ക് പൊളിയുന്നു, പണം പിരിച്ചവരും അടച്ചവരും കുടുങ്ങുന്നു, ഇതാണ് എല്ലാ ഇത്തരം കമ്പനികളുടെയും ചരിത്രം.
എന്റെ ചെറുപ്പത്തില്‍ രാവിലെത്തന്നെ ഉമ്രത്ത് വന്നിരുന്നാല്‍ ഉടുത്തൊരുങ്ങി ചേച്ചിമാരും, ചേട്ടന്മാരും കുട്ടമായി റോഡിലൂടെ പോകുന്നത് കാണാമായിരുന്നു, അന്ന് പറഞ്ഞിരുന്നത് പിയര്‍ലസ് എന്ന കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന അഭ്യസ്ഥ വിദ്യരാണ് അവരെന്നാണ്, ആ കമ്പനിയും പൊളിഞ്ഞത്രെ.
പിന്നിടങ്ങോട്ട് ഇത്തരം കമ്പനികളുടെ ബഹളമയം നമ്മള്‍ കേള്‍ക്കുന്നു, ഒന്നും വിജയിച്ചതായി അറിവില്ല, എത്രയോ സുഹ്രത്തുക്കള്‍ നമ്മളെ ചേര്‍ക്കാന്‍ വേണ്ടി അധര വ്യയാമം നടത്തുന്നു, അവരോടെല്ലാം ഞാന്‍ പറഞ്ഞിരുന്നത് ഇതിന്റെ പേരില്‍ നമ്മുടെ സൌഹ്രദം ഇല്ലാതാക്കണൊ എന്നായിരുന്നു.
ഇവിടെ ബഹറയിനില്‍ എനിക്ക് ഒരു നല്ല ചങ്ങാതി ഉണ്ടായിരുന്നു, എന്നെ മിക്കവാറും ദിവസങ്ങലും വിളിക്കുമായിരുന്നു, സാഹിത്യ തത്പരനായ ഒരു സാധു, പേരു പറഞ്ഞാല്‍ ചിലപ്പോള്‍ ബഹറയിന്‍ സാഹിത്യ തത്പരര്‍ക്ക് പരിചയം തോന്നിയേക്കാം,അദ്ദേഹം, അദ്ദേഹത്തിന്റെ ഇളയച്ചന്റെ മകന്റെ സ്വാധീനത്തില്‍ നനോ എക്സല്‍ എന്ന കമ്പനിയില്‍ 4 ലക്ഷം നിക്ഷേപിച്ചു, അതിനു മാത്രം സംബാദ്യമുള്ള മനുഷ്യന്‍ അല്ല അദ്ദേഹം, ആകെ ഉണ്ടായിരുന്ന 10 സെന്റ് സ്ഥലം വിറ്റ വകയില്‍ കിട്ടിയ പണമാണത്, ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നുണ്ട്, ഭാവി സ്വപനം കണ്ട് ചെയ്തതാണ്,
പക്ഷെ ഇതെല്ലാം കഴിഞ്ഞാണ് എന്നോട് വിവരം പറയുന്നത്, ഞാന്‍ ഇ കമ്പനിയെ കുറിച്ച് അന്വേഷിച്ചു , ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു, www.consumercomplaints.in ലും ധാരാളം പരാതികള്‍ കണ്ടു, അദ്ദേഹത്തോട് നിക്ഷേപിച്ച പണം എങ്ങിനെയ്ങ്കിലും പിന്‍ വലിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു, അദ്ദേഹത്തിനു അത് സാധിച്ചില്ല, ഇപ്പോള്‍ ആ കമ്പനിയും പോളിഞ്ഞു എന്ന് കേള്‍ക്കുന്നു, എന്റെ സുഹ്രത്തിന്റെ പണം അദ്ദേഹത്തെ ചേര്‍ത്തിയ ഇളയച്ചന്റെ മകന്‍ ഘട്ടം ഘട്ടമായി മാസം മാസം ചെറു തുക നല്‍കി കൊടുത്തു തീര്‍ക്കാം എന്ന് ഏറ്റിരിക്കുന്നു.
അഞ്ഞൂറ് പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് നുറ് പേര്‍ക്ക് ഫ്ലാറ്റ് പണിത് കൊടുക്കുന്ന പുതിയ തട്ടിപ്പ് രീതിയും, ജില്ലതോറും സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാം എന്ന വാഗ്ദാനം ന്‍ല്‍കി നിക്ഷേപകരെ കമ്പളിപ്പിക്കുന്ന പുത്തന്‍ കുതന്ത്രങ്ങളും ചെലവായി കഴിഞ്ഞു, ഇനി വരുന്ന പുത്തന്‍ തന്ത്രങ്ങള്‍ എന്തൊക്കെയാണാവൊ, കാത്തിരുന്നു കാണാം.
| SINU KAKATIL |
| ANIL VENKODE |
അടുത്ത് ഞാന്‍ നാട്ടില്‍ പോയപ്പോള്‍, വീട്ടിലെത്തി പിറ്റേന്ന് അയല്‍ പക്കങ്ങളില്‍ സൌഹ്രദ സന്ദര്‍ശനം നടത്താന്‍ ഇറങ്ങി, പണ്ട് പാടത്തെ കൊയ്ത്തിനും മറ്റും പോയിരുന്ന ഒരു ഇത്തയെ കണ്ടു.
'എന്തൊക്കെയുണ്ട് ഇത്താ.. വിശേഷം.., ഇപ്പോ പാടത്തെ പണിയൊക്കെ ഇല്ലേ..'
'നല്ലത് മോനെ, പാടത്തെ പണിയൊ, അതിനിപ്പോ പാടം വല്ലോം ഉണ്ടോ.., എല്ലാം നെകത്തി ബീട് ബെച്ചിരിക്കയെല്ലെ..'
'അപ്പൊ , പിന്നെ , ഇത്ത ഇപ്പോ എന്ത് പണിയാ ചെയ്യുന്നേ..'
'ഞമ്മളിപ്പൊ.. ആളെ ചേര്‍ക്കാന്‍ നടക്കെല്ലെ.. മെഡിക്ലയിമില്... ഇഷൂറന്‍സെ.. മോനെ കാണാന്‍ ബരാനിരിക്കയാണ്.. നല്ലതാ മോനെ, സൂക്കേട് വന്ന് ആശുപത്രീ കെടക്കേണേനൊക്കെ,,കായ് കിട്ടും.. പക്കേങ്കില്.. പെറാന്‍ കെടക്കണേന് മാത്രം കായ് കിട്ടൂലാ..'
ഞായറാഴ്‌ച
വ്യാഴാഴ്‌ച
സ്വത്വം എന്ന കവിത
എന്‍റെ സ്വത്വം എന്ന കവിത ഇത്തവണത്തെ വെട്ടം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസ്ധികരിച്ചിരിക്കുന്നു , വായിച്ചു അഭിപ്രായം രേഖ പെടുതുമാല്ലോ
ബുധനാഴ്‌ച
മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം
ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ
എഴുതിയത്: Sanal Sasidharan at 6/21/2011മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം. കടൽക്ഷോഭത്തിൽ കടയിടിഞ്ഞുപോയ നെട്ടത്തെങ്ങിനെപ്പോലെ, ഏറ്റവും ചെറിയ കാറ്റിനെപ്പോലും ഭീതിയോടെ നോക്കി, സ്വന്തം ഉയരത്തെ സ്വയം ശപിച്ചു നിൽക്കുന്നതു കാണാം. ഈച്ചയെപ്പോലെ, പുഴുക്കളെപ്പോലെ എത്ര നിസാരരാണ് നമ്മൾ !
ഇവിടെ അനിലിന്റെയും ശാരിയുടെയും, ജീവിതമാണ്, രോഗബാധിതയായ ശാരിയെ സഹായിക്കണമെങ്കിൽ അനിലിന്റെ സുഹ്രത്ത് സനൽ എഴുതിയ ഇ കുറിപ്പ് അദ്ദേഹത്തിന്റെ ബ്ലൊഗിൽ വായിക്കു..
http://sanathanan.blogspot.com/2011/06/blog-post_21.html
ഒക്ടോബറിലാണ് മജ്ജമാറ്റിവെയ്ക്കാനുള്ള സാമ്പത്തികമുണ്ടെങ്കിൽ അത് നടത്താമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മൂന്നു മാസം... അനിലിന്റെയും ശാരിയുടേയും ഒരു കുടുംബചിത്രവും ശാരിയുടെ ചില ചികിത്സാരേഖകളും ആ ബ്ലൊഗിൽ ഉണ്ട് , .അനിലിന്റെ ഫോൺ നമ്പരും..
Patient's Name: Shari
Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon
Phone Number :+91-7293607979
Bank Account:
Name : Anil Kumar K.M
SB Account No:67089138687
State Bank of Travancore
Civil Station Branch
Kollam
SWIFT Code: SBTRINBB053
IFS Code: SBTR0000053
ഞായറാഴ്‌ച
വെള്ളിയാഴ്‌ച
മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ
അഴിമതിയുടെ കരാള ഹസ്തങ്ങളാലും ആധോലോക വിളയാട്ടങ്ങളാലും പുരോഗമിക്കുന്ന നമ്മുടെ നാട് സത്യം വിളിച്ച് പറയുന്നവരെ കൊല്ലുക എന്ന പാതകം കൂടി കാണേണ്ടി വരുന്നു, സ്വാതന്ത്ര്യം മൗലിക അവകാശം നല്കുന്ന രാജ്യത്ത് നടക്കുന്ന അഭ്യന്തര അടിച്ചമർത്തലുകൾ എന്ന രീതിയിൽതന്നെ നമ്മുടെ ജനാധിപത്യ ഭരണകുടം ഇതിനെ കാണുമിയ, നടപടികൾ ഫയലുകളിൽ കുരുങ്ങി തുങ്ങി കിടക്കുമൊ, അഴിമതിക്കാർ ഞങ്ങളെ വീണ്ടും ഭരിക്കാൻ ഇറങ്ങുമായിരിക്കും, അധോലോകക്കാർ സമാന്തര ഭരണം നടത്തി എതിരാളികളെ വക വരുത്തുമായിരിക്കും, ഇതിനിടയിൽ ജനങ്ങൾ അടിമകളൊ അതൊ സ്വാതന്ത്ര്യം അനുഭവിക്കുന്നവരൊ.
നാടിന്റെ അതിർത്തി കാക്കുന്ന ജവാന്മാർ നമ്മൾക്ക് വേണ്ടി ശത്രുക്കളോട് എതിരുടുന്നത് പോലെത്തന്നെയാണ് സത്യസദ്ധമായി മധ്യമപ്രവർത്തനം നടത്തുന്നവരുടെ കർമ്മ ഫലവും നമ്മൾ അനുഭവിക്കുന്നത്, നമ്മുടെ സമ്പത്തിനെ കൊള്ളയടിക്കുന്ന നമ്മുടെ ഇടയിൽ തന്നെയുള്ളവരുടെ മുഖം മൂടികൾ അഴിഞ്ഞു വീഴുന്നത് നമ്മൾ കാണുന്നു, വർഗ്ഗീയ ലഹളകളുടെയും ,കലാപങ്ങളുടെയും, സ്‌ഫോടനങ്ങളുടെയും പിന്നാമ്പുറത്തിക്കുന്നവരെ വെളിച്ചത്ത് കൊണ്ടു വരുന്നു, നമ്മുടെ സാംസ്ക്കാരിക പൈത്രകത്തിന് കോട്ടം വരുത്തുന്ന സംഭവങ്ങളുണ്ടാകുമ്പോൾ അതിനെ കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു, സത്യസദ്ധനായ മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുക വഴി അറിവിനെ കൊന്ന് നമ്മൾ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടുന്നു.
2G അഴിമതി പുറത്തുകൊണ്ടു വരാതിരിക്കാൻ മലയാളി പത്ര പ്രവർത്തകൻ ഗോപീക്രിഷണന് തലമുറകൾക്ക് ജീവിക്കാൻ ഉതകുന്നത്രയും കോടികളുടെ സമ്പത്ത് വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടും അദ്ദേഹം അതിന് വശംവദനായില്ല, ഇപ്പോഴിതാ പെട്രോളിയം പര്യവേഷണ കേന്ദ്രവുമായി ബദ്ധപ്പെട്ട അഴിമതിയും പുറത്തു കൊണ്ട് വന്നത് മറ്റൊരു മലയാളി പത്ര പ്രവർത്തകൻ തന്നെ, ഇവർ ജനാധിപത്യത്തിന്റെ പോരാളികൾ തന്നെ, ഇവർക്ക് പോരാടേണ്ടി വരുന്നത് സ്വന്തം രാജ്യത്തെ മന്ത്രി പുംഗവന്മാരോടും,കോർപ്പറേറ്റ്, അധോലോക മാഫിയകളോടും, ഉദ്യോഗസ്ഥ ബ്യുറോക്രസികളോടും, മത തീവ്ര വാദികളോടും മാത്രമല്ല ഇവരുടെയൊക്കെ പിണിയാളുകളായി വർത്തിക്കുന്ന സ്വന്തം മാധ്യമ സഹ പ്രവർത്തകർക്ക് എതിരേയും പോരാടേണ്ടി വരുന്നു, മുമ്പെയിൽ വെടിയേറ്റ് മരിച്ച ജെ.ഡേയ് എന്ന പത്രപ്രവർത്തകന്റെ ആത്മാവിനു ശാന്തി ലഭിക്കണമെങ്കിൽ അവരുടെ പോരാട്ട വഴിയിൽ നമ്മളും പങ്കാളികളാകേണ്ടിയിരിക്കുന്നു.
-----------
ടി.എസ്.നദീർ
നാടിന്റെ അതിർത്തി കാക്കുന്ന ജവാന്മാർ നമ്മൾക്ക് വേണ്ടി ശത്രുക്കളോട് എതിരുടുന്നത് പോലെത്തന്നെയാണ് സത്യസദ്ധമായി മധ്യമപ്രവർത്തനം നടത്തുന്നവരുടെ കർമ്മ ഫലവും നമ്മൾ അനുഭവിക്കുന്നത്, നമ്മുടെ സമ്പത്തിനെ കൊള്ളയടിക്കുന്ന നമ്മുടെ ഇടയിൽ തന്നെയുള്ളവരുടെ മുഖം മൂടികൾ അഴിഞ്ഞു വീഴുന്നത് നമ്മൾ കാണുന്നു, വർഗ്ഗീയ ലഹളകളുടെയും ,കലാപങ്ങളുടെയും, സ്‌ഫോടനങ്ങളുടെയും പിന്നാമ്പുറത്തിക്കുന്നവരെ വെളിച്ചത്ത് കൊണ്ടു വരുന്നു, നമ്മുടെ സാംസ്ക്കാരിക പൈത്രകത്തിന് കോട്ടം വരുത്തുന്ന സംഭവങ്ങളുണ്ടാകുമ്പോൾ അതിനെ കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു, സത്യസദ്ധനായ മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുക വഴി അറിവിനെ കൊന്ന് നമ്മൾ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടുന്നു.
2G അഴിമതി പുറത്തുകൊണ്ടു വരാതിരിക്കാൻ മലയാളി പത്ര പ്രവർത്തകൻ ഗോപീക്രിഷണന് തലമുറകൾക്ക് ജീവിക്കാൻ ഉതകുന്നത്രയും കോടികളുടെ സമ്പത്ത് വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടും അദ്ദേഹം അതിന് വശംവദനായില്ല, ഇപ്പോഴിതാ പെട്രോളിയം പര്യവേഷണ കേന്ദ്രവുമായി ബദ്ധപ്പെട്ട അഴിമതിയും പുറത്തു കൊണ്ട് വന്നത് മറ്റൊരു മലയാളി പത്ര പ്രവർത്തകൻ തന്നെ, ഇവർ ജനാധിപത്യത്തിന്റെ പോരാളികൾ തന്നെ, ഇവർക്ക് പോരാടേണ്ടി വരുന്നത് സ്വന്തം രാജ്യത്തെ മന്ത്രി പുംഗവന്മാരോടും,കോർപ്പറേറ്റ്, അധോലോക മാഫിയകളോടും, ഉദ്യോഗസ്ഥ ബ്യുറോക്രസികളോടും, മത തീവ്ര വാദികളോടും മാത്രമല്ല ഇവരുടെയൊക്കെ പിണിയാളുകളായി വർത്തിക്കുന്ന സ്വന്തം മാധ്യമ സഹ പ്രവർത്തകർക്ക് എതിരേയും പോരാടേണ്ടി വരുന്നു, മുമ്പെയിൽ വെടിയേറ്റ് മരിച്ച ജെ.ഡേയ് എന്ന പത്രപ്രവർത്തകന്റെ ആത്മാവിനു ശാന്തി ലഭിക്കണമെങ്കിൽ അവരുടെ പോരാട്ട വഴിയിൽ നമ്മളും പങ്കാളികളാകേണ്ടിയിരിക്കുന്നു.
-----------
ടി.എസ്.നദീർ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)








